ദോഹ: ഖത്തറിലെ ഇന്ത്യൻ അംബാസഡറായി പുതുതായി ചുമതലയേറ്റ ഹിസ് എക്സലൻസി ഡോ. കെ. ശ്രീകർ റെഡ്ഡിയെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ഖത്തർ പ്രതിനിധി സംഘം സന്ദർശിച്ചു.
സി.ഐ.സി സംഘടിപ്പിച്ച ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അംബാസഡറുടെ സാന്നിധ്യത്തിന് പ്രതിനിധി സംഘം നന്ദി അറിയിച്ചു. പുതിയ ഔദ്യോഗിക ചുമതലയിലേക്ക് ആശംസകൾ നേർന്ന സംഘം, ഖത്തറിലെ ഇന്ത്യൻ സമൂഹവുമായുള്ള സഹകരണവും പൊതുസേവന രംഗത്തെ പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള സൗഹൃദ സംഭാഷണവും നടത്തി.
സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി അർഷദ് ഇ., വൈസ് പ്രസിഡന്റ് കെ.ടി. മുബാറക്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.സി. അബ്ദുൽ ലത്തീഫ്, സുഹൈൽ ശാന്തപുരം, നൗഫൽ പാലേരി എന്നിവർ പ്രതിനിധി സംഘത്തിൽ പങ്കെടുത്തു.
