ഇട്ടി (ബച്ചൻ) കോര കേരളത്തിൽ നിര്യാതനായി

അറ്റ്ലാന്റ (ജോർജിയ): കോട്ടയം കൊല്ലാട് തെക്കേടത്ത് കുടുംബാംഗമായ ഇട്ടി (ബച്ചൻ) കോര (67) കോട്ടയത്ത് നിര്യാതനായി.

അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് അംഗവും സ്നെൽവിൽ പ്രെയർ ഗ്രൂപ്പ് അംഗവുമായിരുന്നു. മൂന്നാഴ്ച മുൻപ് അറ്റ്ലാന്റയിൽ നിന്നും കേരളത്തിലേക്ക് സന്ദർശനത്തിന് പോയിരുന്ന ഇട്ടിയുടെ മരണം അപ്രതീക്ഷിതമായിരുന്നു.

ഭാര്യ: സാറാമ്മ ഇട്ടി. മക്കൾ: സാം ഇട്ടി, ചെറുബിൻ ഇട്ടി

പരേതന്റെ വിയോഗത്തിൽ അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് വികാരി റവ. ജേക്കബ് തോമസ്, ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി, ഇടവകാംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി പരവനെത് 678 866 5336

Leave a Comment

More News