ഡാളസ്: ഇന്ത്യൻ കരസേനയിൽ മേജറായി സേവനമനുഷ്ഠിച്ച കൊല്ലം ചിറ്റുമല സ്വദേശി ജോൺ തോബിയാസ് ഫെർണാണ്ടസ് (84)ഡാളസിൽ അന്തരിച്ചു. ഡിസംബർ ഒന്നിന് ചൊവ്വാഴ്ച ഡാളസിൽ പൊതുദർശനം നടക്കും. https://www.malayalamdailynews.com/785734/ ഡിസംബർ രണ്ടിന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഫാർമേഴ്സ് ബ്രാഞ്ചിലെ മെട്രോ ചർച്ചിൽ സംസ്കാര ശുശ്രൂഷയും ഉച്ചയ്ക്ക് ഒരു മണിക്ക് ഡാളസിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്കാരവും നടക്കും.
ഭാര്യ: ബേബി കുര്യൻ.
മക്കൾ : ഡോ. ആശ രാജു – രാജു ഡാനിയേൽ, സറീന – അനിൽ മരിയദാസ്, ടോബി ജോൺ – ഫീബി ജോൺ.
കൊച്ചുമക്കൾ : ഡോ. അനു മേരി രാജു, ജോനാഥൻ അനിൽ, ജെന്നിഫർ അനിൽ, അബിഗെയ്ൽ, ജെറമിയ.
പൊതുദർശനം: ഡിസംബർ 1, ചൊവ്വാഴ്ച വൈകിട്ട് 5 മുതൽ 7 വരെ. Golden Gate Funeral Home, 4155 S R. L. Thornton Fwy, Dallas, TX 75224. ഈ സമയത്തിനിടെ സൗകര്യാനുസരണം എത്തി അന്തിമോപചാരം അർപ്പിക്കാം. ഔപചാരിക ശുശ്രൂഷ ഉണ്ടായിരിക്കില്ല.
സംസ്കാര ശുശ്രൂഷ ∙ ഡിസംബർ 2, ബുധനാഴ്ച രാവിലെ 11:00 മണിക്ക്. METRO Church, 13930 Distribution Way, Farmers Branch, TX 75234.
സംസ്കാരം: ഉച്ചയ്ക്ക് 1:00 മണിക്ക്. Forest Lawn Cemetery, 10977 Harry Hines Blvd, Dallas, TX 75220.
