ഡാളസ്, ടെക്സസ്: കലയിലും കായികരംഗത്തും മികവ് തെളിയിച്ച നന്ദിത ശരത്തിന്റെ അരങ്ങേറ്റം അതിമനോഹരമായി, ലൂയിസ് വിൽ ഗ്രാൻഡ് തീയേറ്ററിൽ പ്രൗഢഗംഭീരമായ സദസ്സിന് മുമ്പിൽ അരങ്ങേറി. അഞ്ചാം വയസ്സിൽ ശ്രീമതി ശ്രീ ലക്ഷ്മണന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ നന്ദിത, കഴിഞ്ഞ 11 വർഷമായി ശ്രീമതി മിനി ശ്യാമിന്റെ കീഴിലാണ് നൃത്തപഠനം തുടരുന്നത്. ‘ശ്രീ സ്കൂൾ ഓഫ് ഡാൻസി’ലൂടെ നോർത്ത് ടെക്സാസിലെ വിവിധ സാംസ്കാരിക സംഘടനകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും പിന്തുണയേകി വർഷം തോറും നടക്കാറുള്ള നൃത്തോത്സവങ്ങളിൽ നന്ദിത സജീവമായി പങ്കെടുക്കാറുണ്ട്. ഭരതനാട്യം തന്റെ മതപരമായ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകാനും ആത്മീയബോധം വളർത്താനും സഹായിച്ചതായി നന്ദിത പറയുന്നു. നൃത്തത്തിന് പുറമെ, പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ എയർ റൈഫിൾ ഷൂട്ടിംഗിൽ പരിശീലനം നേടുന്ന നന്ദിത നിരവധി ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു മികച്ച കായികതാരം കൂടിയാണ്. കൂടാതെ…
Author: ????? ??????????
അന്നമ്മ മത്തായി ഡാളസിൽ നിര്യാതയായി
ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാളസ്സിൽ നിര്യാതയായി. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത. മക്കൾ: റെന്നി ജേക്കബ് (യു.എസ്.എ), ബിനു മാത്യു (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ പി.സി ജേക്കബ്, സൂസൻ സാമുവേൽ കൊച്ചു മക്കൾ: ജെന്നിഫർ, ജെഷുരാൻ പോൾ, ജെസീക്ക, സാക്കറി ജോർജ്, ജോഷ്വ, ഷെയ്ന ജേക്കബ്, നെഹമിയ, റെബേക്ക ജൂലൈ 10 വെള്ളിയാഴ്ച മെമ്മോറിയൽ സർവീസും തുടർന്ന് ജൂലൈ 11 ശനിയാഴ്ച സംസ്കാര ശുശ്രൂഷയും ഒക്ലഹോമയിൽ വെച്ച് നടത്തപ്പെടും.
88 വർഷത്തെ കാത്തിരിപ്പിന് വിരാമമായി: ജപ്പാനെ 2-1ന് പരാജയപ്പെടുത്തി ബ്രസീൽ നോക്കൗട്ട് തിരിച്ചുവരവോടെ പുതിയ റെക്കോർഡ് സൃഷ്ടിച്ചു
2026 ഫിഫ ലോകകപ്പിന്റെ 32-ാം റൗണ്ടിൽ ജപ്പാനെ 2-1ന് പരാജയപ്പെടുത്തി ബ്രസീൽ റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി. 88 വർഷങ്ങൾക്ക് ശേഷം നോക്കൗട്ട് മത്സരത്തിൽ പിന്നിൽ നിന്ന് വിജയിച്ചുകൊണ്ട് ടീം ചരിത്ര റെക്കോർഡ് നേടി. ഹ്യൂസ്റ്റണ്: 2026 ലെ ഫിഫ ലോക കപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ, വലിയ വേദിയിലെ തങ്ങളുടെ അനുഭവസമ്പത്തും പോരാട്ടവീര്യവും ബ്രസീൽ വീണ്ടും തെളിയിച്ചു. ജപ്പാനെതിരായ ആവേശകരമായ മത്സരത്തിൽ, തുടക്കത്തിലെ തിരിച്ചടി നേരിട്ട ശേഷം ടീം ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. അവസാന മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ നിർണായക ഗോൾ ബ്രസീലിന് 2-1 വിജയം നൽകി. ഈ വിജയത്തോടെ, അഞ്ച് തവണ ലോക ചാമ്പ്യന്മാരായ അവർ റൗണ്ട് ഓഫ് 16 ലേക്ക് മുന്നേറുകയും നിരവധി ചരിത്ര റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഹൂസ്റ്റണിൽ നടന്ന മത്സരത്തിൽ, ആദ്യ പകുതിയിൽ തന്നെ ജപ്പാൻ ലീഡ് നേടുകയും ബ്രസീലിനുമേൽ സമ്മർദ്ദം…
ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
ടാമ്പാ: നോർത്ത് അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FSNONA)യുടെ ആറാമത് ആഗോള കൺവെൻഷന്, കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ഹൃദയം നിറഞ്ഞ വിജയാശംസകൾ അറിയിച്ചു. ബിനൂബ് ശ്രീധരൻ അധ്യക്ഷനായുള്ള FSNONAയുടെ ഇത്തവണത്തെ സമ്മേളനം ഫ്ലോറിഡയിലെ ടാമ്പയിൽ ജൂലൈ 2 മുതൽ 5 വരെയാണ് നടക്കുന്നത്. കൺവെൻഷന് ആശംസകൾ നേർന്നുകൊണ്ട് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക സന്ദേശം അനുസ്മരിച്ചു: “ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.” ഗുരുദേവന്റെ ഈ മഹത്തായ സന്ദേശം ഉൾക്കൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തെ കൂടുതൽ ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും മുന്നോട്ട് നയിക്കുന്ന വേദിയായി ഈ കൺവെൻഷൻ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. “വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക”…
ചൊവ്വയിൽ ഒരിക്കൽ വെള്ളം നിറഞ്ഞിരുന്നുവോ?: ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പുതിയ കണ്ടെത്തൽ
വാഷിംഗ്ടൺ: ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്ന ചോദ്യം പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും ബഹിരാകാശ പ്രേമികളെയും ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ, യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പെർസെവറൻസ് റോവർ ഒരു സുപ്രധാന കണ്ടെത്തൽ നടത്തി ഈ രഹസ്യം പരിഹരിക്കുന്നതിനുള്ള ഒരു പ്രധാനവും നിർണായകവുമായ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. ചൊവ്വയിലെ ജെസീറോ ഗർത്തത്തിൽ സ്ഥിതി ചെയ്യുന്ന ‘ബ്രൈറ്റ് ഏഞ്ചൽ ഫോർമേഷനിൽ’ ജീവന്റെ രൂപീകരണത്തിന് ആവശ്യമായ പ്രധാന ഘടകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മാക്രോമോളിക്യുലാർ കാർബൺ (എംഎംസി) റോവർ കണ്ടെത്തി. ബ്രൈറ്റ് ഏഞ്ചൽ ഫോർമേഷന്റെ രണ്ട് പ്രത്യേക പാറകളിലാണ് ഈ കാർബൺ കണ്ടെത്തിയതെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്തു, അതിലൊന്നിനെ ശാസ്ത്രജ്ഞർ “ചേയാവ വെള്ളച്ചാട്ടം” എന്ന് നാമകരണം ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ജെസെറോ ക്രേറ്ററിൽ ഒരു വലിയ തടാകവും സജീവമായ ഒരു നദീതടവും നിലനിന്നിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ആ സമയത്ത്, നദിയിലെ വെള്ളം വഹിക്കുന്ന ചെളിയും കല്ലും…
90 വർഷം പഴക്കമുള്ള (1935-ലെ) മുൻ വിധി കോടതി റദ്ദാക്കി: സ്വതന്ത്ര ഏജൻസി തലവന്മാരെ നീക്കാൻ പ്രസിഡന്റിന് കൂടുതൽ അധികാരം
വാഷിംഗ്ടൺ: യുഎസിലെ വിവിധ സ്വതന്ത്ര സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ അധികാരം വിപുലപ്പെടുത്തിക്കൊണ്ട് യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ഫെഡറൽ ട്രേഡ് കമ്മീഷൻ പോലുള്ള സ്വതന്ത്ര ഏജൻസി അംഗങ്ങളെ മാറ്റിനിർത്താൻ പ്രസിഡന്റിന് പൂർണ്ണ അധികാരം നൽകുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ, ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിച്ചിരുന്ന 90 വർഷം പഴക്കമുള്ള (1935-ലെ) മുൻ വിധി കോടതി റദ്ദാക്കി. ‘ട്രംപ് വേഴ്സസ് സ്ലോട്ടർ’ കേസിൽ 3-നെതിരെ 6 വോട്ടുകൾക്കാണ് കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള സുപ്രീം കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. പ്രസിഡന്റിന് വേണ്ടി എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ഉദ്യോഗസ്ഥരെ സ്വന്തം ഇഷ്ടപ്രകാരം നീക്കാനുള്ള ഭരണഘടനാപരമായ അവകാശം പ്രസിഡന്റിനുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ഭരണകാലത്ത് എഫ്ടിസി കമ്മീഷണറായ റെബേക്ക സ്ലോട്ടറെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് ഈ കേസ് കോടതിയിലെത്തിയത്. മതിയായ…
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ; റവ. എബ്രഹാം വി സാംസൺ മുഖ്യ പ്രഭാഷണം നടത്തും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026-ലെ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ 4 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് ഇടവക ദേവാലയത്തിൽ നടക്കും. (5810 Almeda Genoa Rd, Houston, Texas 77048). ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും. കൺവെൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) 832-898-8699 റവ. സോനു എസ്. വർഗീസ് (അസി. വികാരി) 713-408-7394 എം. ജോർജ്…
ഗൗതം അദാനിക്കെതിരായ കേസ് പിൻവലിച്ചതിൽ വിശദീകരണം തേടി യുഎസ് കോടതി
ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പൂർണ്ണമായി ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിന് യുഎസ് ഫെഡറൽ കോടതിയുടെ താൽക്കാലിക വിലക്ക്. അദാനിക്കെതിരായ കുറ്റപത്രങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിന് കൃത്യമായ കാരണം വ്യക്തമാക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് ബ്രൂക്ലിൻ ഫെഡറൽ ജഡ്ജി നിക്കോളാസ് ഗരാഫിസ് ഉത്തരവ് നൽകി. സർക്കാർ സമർപ്പിച്ച പ്രാഥമിക വിശദീകരണം അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ ജഡ്ജി, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രൊസിക്യൂട്ടർമാർക്ക് ജൂലൈ 13 വരെ സമയം അനുവദിച്ചു. ഇന്ത്യയിൽ സോളാർ പ്ലാന്റ് കരാറുകൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നും, യുഎസ് നിക്ഷേപകരെ വഞ്ചിച്ചെന്നും ആരോപിച്ച് ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് അദാനിക്കും അനന്തരവനുമെതിരെ യുഎസിൽ കേസെടുത്തത്. എന്നാൽ ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കഴിഞ്ഞ മേയിൽ കേസ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. അദാനി ടെക്സസിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചതിനും, ട്രംപുമായി…
സാംബ താളം ഹൂസ്റ്റണിൽ; ജപ്പാന്റെ പ്രതിരോധം തകർത്ത് ബ്രസീൽ ക്വാർട്ടറിലേക്ക്!
ഹൂസ്റ്റൺ : ഹൂസ്റ്റൺ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ആവേശത്തിന്റെ അലയൊലികൾ തീർത്ത മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ ബ്രസീലിന് ‘അതിജീവന’ ജയം. ഓഫ്-വൈറ്റ് ജഴ്സി അണിഞ്ഞെത്തിയ ജാപ്പനീസ് പടയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ജപ്പാൻ താരം കൈഷു സാനോയിലൂടെ 29-ാം മിനിറ്റിൽ പിറന്ന ഗോളാണ് ബ്രസീലിനെ ഞെട്ടിച്ചത്. ജപ്പാൻ താരങ്ങളുടെ അക്രോബാറ്റിക് ഡൈവിംഗ് ടാക്കിളുകൾ നിറഞ്ഞ പ്രതിരോധം ഭേദിക്കാൻ ബ്രസീൽ മഞ്ഞപ്പടയ്ക്ക് 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ കാസെമിറോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് സ്റ്റേഡിയത്തെ ആവേശക്കടലിലാക്കിക്കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളെത്തിയത്. 90+6-ാം മിനിറ്റിൽ ജപ്പാൻ ഗോൾവല കുലുക്കി മാർട്ടിനെല്ലി ബ്രസീലിന് വിജയമധുരം സമ്മാനിച്ചു. ഹൂസ്റ്റൺ സ്റ്റേഡിയം മത്സരത്തിനിടെ ആരാധകരുടെ ആവേശം കൊണ്ട് അക്ഷരാർത്ഥത്തിൽ നിറഞ്ഞുനിന്നു. മഞ്ഞ…
ചമ്പക്കുളം ജലോത്സവം: ‘ഷോട്ട് പുളിക്കത്ര’ യിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴയെറിയും
കുട്ടനാട്: ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കമാകുന്നു. ജൂൺ 29ന് നടക്കുന്ന ചമ്പക്കുളം ജലോത്സവത്തിൽ ‘ഷോട്ട് പുളിക്കത്ര’ യിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴയെറിയുമെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു. എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് ഉച്ചയ്ക്ക് 3ന് നടത്തും.സ്വാഗത സംഘം ചെയര്മാന് ഡോ ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ച ചടങ്ങില് ജനറൽ കൺവീനർ റജി എം.വർഗ്ഗീസ് ശതാബ്ദി ആഘോഷ രൂപരേഖ അവതരിപ്പിച്ചു.കൺവീനർ പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർമാരായ ജിബി ഈപ്പൻ,സനിൽ ചട്ടുകത്തിൽ,എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജല ഘോഷയാത്ര സംഘടിപ്പിക്കും.ഫോട്ടോ പ്രദർശനം,ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ,ശില്പികളെ ആദരിക്കൽ, സ്മരണിക പ്രകാശനം എന്നിവ നടത്തും. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി…
