നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും ‘ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിൻ ഉദ്ഘാടനവും കണ്ണൂരിൽ

കണ്ണൂർ: ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമം കണ്ണൂരിൽ വെച്ച് നടക്കും . ഒപ്പം തന്നെ തെരെഞ്ഞെടുപ്പുകളിൽ ഇവിഎം തട്ടിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ, രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ബാലറ്റിലേക്ക് തിരികെ’ എന്ന പ്രമേയത്തിലുള്ള സംസ്ഥാന ക്യാമ്പയിൻ ഉദ്‌ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു . സംഘപരിവാർ ഭരണകൂടം ഇ.വി.എം തട്ടിപ്പിലൂടെ രാജ്യത്തെ തങ്ങളുടെ കീഴിലാക്കി ഭരിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നിന്ന് മാറി പഴയ രീതിയിൽ ഉള്ള പേപ്പർ ബാലറ്റ് സംവിധാനത്തിലേക്ക് നമ്മുടെ തെരെഞ്ഞെടുപ്പ് നടത്തൽ അനിവാര്യമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്കൾ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിലും…

ലഹരിക്കെതിരെ സംഗീതവുമായി മാനവിയം ഖത്തര്‍; അല്‍ തുമാമ മാളില്‍ അരങ്ങേറിയ ‘സംഗീതമാണ് ലഹരി’ അവിസ്മരണീയമായി

ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ ‘സംഗീതമാണ് ലഹരി’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മീഡിയ പ്ലസ്, ‘ക്യൂ മെലോഡിയ’, ടീം വിജിലന്റ്, ദോഹ ജംഗ്ഷന്‍, ലഹരി നിര്‍മാര്‍ജന സമിതി  എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വെച്ച് പരിപാടി നടത്തിയത്. ഇ്ന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനവീയം ഖത്തര്‍ പ്രസിഡന്റ് മധു അഭിമന്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. കര്‍ണാടക സംഘം ഖത്തര്‍ പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേളു ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരനും മീഡിയ പ്‌ളസ് സിഇഒ യുമായ  ഡോ. അമാനുല്ല വടക്കാങ്ങര ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.  മുഹ്‌സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഈ പരിപാടി സംഗീതത്തെയും സാമൂഹിക പ്രതിബദ്ധതയെയും…

പ്രവാസി വെൽഫെയർ തിരുവനന്തപുരം സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ദോഹ: പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡൻസ് ഹാളിൽ ‘ഫയർ സേഫ്റ്റി ഫസ്റ്റ്’ എന്ന തലക്കെട്ടില്‍ ഫയർ സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സർജിൻ മേരിജോൺ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വീടുകളിലെ സുരക്ഷാ മുൻകരുതലുകൾ, തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിത്യജീവിതത്തിലും തൊഴിലിടങ്ങളിലും ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ പരിശീലത്തില്‍ പ്രതിപാദിച്ചു. ജില്ലയില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റിയംഗം സാദിഖലി, ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു

രാശിഫലം (29-06-2026 തിങ്കൾ)

ചിങ്ങം ചിങ്ങം രാശിക്കാർ ഇന്ന് വളരെ സന്തോഷവാന്മാരായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകൾ ഇന്ന് വർധിക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്ച ഗുണകരവും ഏറെ സന്തോഷദായകവുമായി മാറും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ മികച്ച നിലവാരം പുലർത്തും. സുഹൃത്തുക്കളുടെ സമാഗമത്തിനും അവരിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാനും യോഗമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഇന്ന് സാധ്യത കാണുന്നു. കന്നി കന്നി രാശിക്കാരുടെ ഭരണപരമായ കഴിവുകൾ ഇന്ന് നിർദോഷമായിരിക്കും. ജീവിതത്തിൽ വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കുന്നതിനായി പ്രേരിപ്പിക്കും. അടിസ്ഥാനപരമായ നേതൃത്വപാടവവും അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ കൂടുതൽ പുഷ്ടിപ്പെടുത്താൻ സഹായിക്കും. തുലാം തുലാം രാശിക്കാർക്ക് ഇന്ന് വളരെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വളരെ നല്ല നിലയിലായിരിക്കും. അവർ നിങ്ങളുമായി ചില സംശയങ്ങൾ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീർഥാടനത്തിന് ഇന്ന് സാധ്യത…

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 2): ജയശങ്കര്‍ പിള്ള

ഗുരുപാദങ്ങൾ മരുത്വാമലയിലേക്ക്. ഗുരുവിന്റെ യാത്രകൾ വളരെ പ്രസിദ്ധമാണ് അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിലേക്ക് ചലിയ്ക്കുകയായിരുന്നു. സംസ്കൃതം, വേദങ്ങൾ, ഉപനിഷത്തുകൾ, ആയുർവേദം, തർക്കശാസ്ത്രം എന്നിവയിലെ പഠനം പൂർത്തിയാക്കിയപ്പോൾ നാണു ആശാന്റെ മനസ്സിൽ ഒരു വലിയ ചോദ്യം ഉയർന്നു. ഗ്രന്ഥങ്ങളിൽ വായിച്ച അറിവ് ജീവിതത്തിൽ അനുഭവിച്ചറിയാതെ അത് പൂർണമാകുമോ? ശാസ്ത്രങ്ങൾ ആത്മാവിനെക്കുറിച്ചും പരബ്രഹ്മത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ എന്തുകൊണ്ടാണ് മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് ഈ അസമത്വവും,തൊട്ടുകൂടായ്മയും?എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾ ചിലർക്കു മാത്രം തുറന്നുകൊടുക്കപ്പെടുന്നത്? മനുഷ്യന്റെ ആത്മാവ് ഒന്നാണെങ്കിൽ മനുഷ്യരും ഒന്നല്ലേ? അവന്റെ ദൈവങ്ങളും,ദൈവിക ദർശനങ്ങളും ഒന്നായിരിയ്ക്കേണ്ടേ? ഈ ചോദ്യങ്ങൾക്ക് പുസ്തകങ്ങളിൽ നിന്നുള്ള ഉത്തരങ്ങൾ മാത്രം മതിയാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അനുഭവത്തിലൂടെയുള്ള അറിവാണ് യഥാർത്ഥ ജ്ഞാനമെന്ന് മനസ്സിലാക്കിയ നാണു, കുടുംബജീവിതത്തിൽ നിന്ന് അകന്ന് ആത്മീയാന്വേഷണത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. ഭാരതത്തിന്റെ പുരാതന ഋഷിമാരെപ്പോലെ പ്രകൃതിയെ ഗുരുവാക്കിയും,അനുഭവങ്ങളെ,കാഴ്ചകളെ പാഠമാക്കിയും ഏകാന്തതയെ സഹചരനാക്കിയും…

തിരുത്തപ്പെടേണ്ട വഴികൾ: സണ്ണി മാളിയേക്കൽ

ഒരു ചെറിയ ഗ്രാമത്തിലെ മനോഹരമായ ഒരു വീട്ടിലായിരുന്നു ആ അപ്പനും അമ്മയും അവരുടെ ഏക മകനും ജീവിച്ചിരുന്നത്. പുറമെനിന്ന് നോക്കുന്നവർക്ക് സന്തോഷം നിറഞ്ഞൊരു കുടുംബം. എന്നാൽ ആ വീടിന്റെ ചുവരുകൾക്ക് പറയാൻ മറ്റൊരു കഥയുണ്ടായിരുന്നു. മകന് പ്രായപൂർത്തിയായതോടെ അപ്പനും അവനും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായി. ചെറിയ കാര്യങ്ങൾക്ക് തുടങ്ങുന്ന തർക്കങ്ങൾ വലിയ വഴക്കുകളിലാണ് കലാശിച്ചിരുന്നത്. ദേഷ്യം വന്നാൽ മകൻ നിയന്ത്രണം വിട്ട് വീട്ടിലെ സാധനങ്ങൾ എടുത്തുപൊട്ടിക്കും. കൺമുന്നിൽ കാണുന്നതെല്ലാം തല്ലിത്തകർക്കുമ്പോൾ അവന്റെ ഉള്ളിലെ ദേഷ്യം വാക്കുകളായി പുറത്തുവരും: “I hate this house! I hate you all! എന്തിനാ എന്നെ ഈ വീട്ടിൽ ജനിപ്പിച്ചത്? എനിക്ക് വെറുപ്പാണ് ഈ ജീവിതം!” മകന്റെ ഈ വാക്കുകൾ അപ്പന്റെ നെഞ്ചിൽ ആണിയടിച്ചു കയറ്റുന്നത് പോലെയായിരുന്നു. പ്രായമായി വരുംതോറും മകൻ കൂടുതൽ അസംതൃപ്തനും അക്രമാസക്തനുമായി മാറുന്നത് ആ പിതാവിന് താങ്ങാൻ…

പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള സാഹിത്യ സംസ്‌കാരത്തെ നിർമ്മത്സരബുദ്ധിയോടെ പരിശോധിച്ചാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാൻ എല്ലാം സാമഗ്രികളും അവർ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകൾ ആശയപൗഷകല്യം കൊണ്ട്  സംഭാവ്യങ്ങളാക്കുന്ന യഥാർഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയിൽ ഇന്ന് കല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ട തുണ്ട്. ഇതിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസൻ ശകുന്തളക്ക് ജന്മം നല്കി യതുപോലെ വായനക്കാരുടെ പ്രതീക്ഷകൾക്കൊപ്പമുയരാൻ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകൾക്ക് സർഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താൻ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാർഡുകൾ വാങ്ങുന്നവർക്ക്  സാധിക്കുന്നുണ്ടോ? യഥാർത്ഥ സാഹിത്യ സൃഷ്ടികൾ ജീവിത സ്പർശിയായിരിക്കണമെന്നത് തർക്കമുള്ള കാര്യമല്ല. യാഥാർഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദ രിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാർ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി…

ജൂലൈ 1 മുതൽ നിങ്ങളുടെ പോക്കറ്റിനെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിച്ചേക്കാവുന്ന നിയമങ്ങള്‍ പ്രാബല്യത്തിലാകും

ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിരവധി നിയമങ്ങൾ നിങ്ങളുടെ പോക്കറ്റിനെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിച്ചേക്കാം. ആധാർ അപ്‌ഡേറ്റുകൾ, ഐടിആർ ഫയലിംഗ്, എൽപിജി, റെയിൽവേ, പാസ്‌പോർട്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇപിഎഫ്ഒ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മനസ്സിലാക്കേണ്ടത് നിർണായകമാണ്. ന്യൂഡല്‍ഹി: ജൂൺ മാസം അവസാനിക്കാൻ പോകുന്നതോടൊപ്പം ജൂലൈ 1 മുതൽ നിരവധി പുതിയ നിയമങ്ങളാണ് പ്രാബല്യത്തിൽ വരാൻ പോകുന്നത്. എല്ലാ മാസത്തെയും പോലെ, സാമ്പത്തിക, സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങൾ സാധാരണക്കാരുടെ പോക്കറ്റുകളെയും ദൈനംദിന ജീവിതത്തെയും ബാധിച്ചേക്കാം. നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ, ഗ്യാസ് കണക്ഷൻ എടുക്കണമെങ്കിൽ, പാസ്‌പോർട്ട് എടുക്കണമെങ്കിൽ, അല്ലെങ്കിൽ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണമെങ്കിൽ, ഈ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നിർണായകമാണ്. ജൂലൈ 1 മുതൽ, നിങ്ങളുടെ ആധാർ കാർഡിലെ ഇമെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നത്…

ലഹരിക്കെതിരെ കലകൊണ്ട് പ്രതിരോധം തീര്‍ത്ത് ദോഹയിലെ മലയാളി അദ്ധ്യാപികമാര്‍

ദോഹ (ഖത്തര്‍): മാനവരാശിയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ കലകൊണ്ട് പ്രതിരോധം തീര്‍ത്ത് ദോഹയിലെ മലയാളി അധ്യാപികമാര്‍. പോഡാര്‍ പേള്‍ സ്‌കൂള്‍ ചിത്ര കലാ അധ്യാപികയും ലൈവ് ആര്‍ട് പെര്‍ഫോര്‍മറുമായ രോഷ്‌നി കൃഷ്ണനും ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ സംഗീത അധ്യാപികയായ രചന ബിനോയിയുമാണ് സംഗീതമാണ് ലഹരി പരിപാടിയില്‍ ലഹരി വിരുദ്ധ പെയിന്റിംഗുകളിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ചത്. തുമാമ മാളിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ ബ്രഷും പെയിന്റും സമര്‍ഥമായി ഉപയോഗിച്ച് കേവലം 5 മിനിറ്റിനുള്ളില്‍ സന്ദേശ പ്രധാനമായൊരു ചിത്രം വരച്ച് സംഗീതമാണ് ലഹരി പരിപാടിയുടെ മുഖ്യ സംഘാടകനായ മുഹ് സിന്‍ തളിക്കുളത്തിന് സമ്മാനിച്ചാണ് കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തി രോഷ്‌നി കൃഷ്ണന്‍ ശ്രദ്ധേയയായത്. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെടാതെ കലയുടേയും സംഗീതത്തിന്റേയും മനോഹരമായ പശ്ചാത്തലത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതായിരുന്നു അറനിറഞ്ഞ കലാകാരിയായ രോഷ്‌നിയുടെ ചിത്രം. “Stolen Dreams – The Silent Victims” എന്ന…

സൗദി അറേബ്യയുടെ വ്യാപാര വളർച്ച; ആദ്യ 3 മാസത്തിനുള്ളിൽ 90.5 ബില്യൺ റിയാലിന്റെ ലാഭം

റിയാദ്: സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തിൽ ഗണ്യമായ വർധന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2026 ലെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ വ്യാപാര മിച്ചം 90.5 ബില്യൺ റിയാലിലെത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) റിപ്പോർട്ട് അനുസരിച്ച്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43.7 ശതമാനം വാർഷിക വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു. 2025 ലെ ആദ്യ പാദത്തിൽ, ഈ കണക്ക് 63 ബില്യൺ റിയാലായിരുന്നു. ഇപ്പോൾ അത് 90.5 ബില്യൺ റിയാലായി വർദ്ധിച്ചു. 2025 ലെ അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് 60 ശതമാനം വർദ്ധിച്ചു. 2026 മാർച്ചിൽ, ഈ വർദ്ധനവ് 200.9 ശതമാനത്തിലെത്തി, ഫെബ്രുവരിയിലെ 19.1 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 38 ബില്യൺ റിയാലിന്റെ വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു. സൗദി അറേബ്യയുടെ മൊത്തം അന്താരാഷ്ട്ര വ്യാപാരം 535 ബില്യൺ റിയാലായി. മൊത്തം കയറ്റുമതി ഏകദേശം 312.8…