എവർമാൻ (ടെക്സസ്): നോർത്ത് ടെക്സസിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരൻ നോയൽ റോഡ്രിഗസ് അൽവാരസിന്റെ മൃതദേഹത്തിനായി എഫ്.ബി.ഐ ഉദ്യോഗസ്ഥർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ മാതാവും കൊലപാതകക്കേസിലെ പ്രതിയുമായ സിണ്ടി റോഡ്രിഗസ് സിംഗിന്റെ എവർമാനിലെ വീടിന്റെ പിൻമുറ്റമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥർ കുഴിച്ചു പരിശോധിക്കുന്നത്. എക്സ്കവേറ്ററുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് എഫ്.ബി.ഐ തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ മണത്തുപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളും പരിശോധനയിൽ പങ്കുചേരുന്നുണ്ട്. നേരത്തെ നടന്ന പരിശോധനയിൽ ഇവിടെ മനുഷ്യശരീരത്തിന്റെ ഗന്ധം നായ്ക്കൾ തിരിച്ചറിഞ്ഞിരുന്നു. 2022 ഒക്ടോബറിലാണ് നോയലിനെ അവസാനമായി കണ്ടത്. ഭിന്നശേഷിക്കാരനായ മകനെ സിണ്ടി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. മകനെ കാണാതായതോടെ ഇവർ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞിരുന്നു. എഫ്.ബി.ഐയുടെ ‘ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളുടെ’ പട്ടികയിൽ ഇടംപിടിച്ച സിണ്ടിയെ 2025 ആഗസ്റ്റിൽ ഇന്ത്യയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തു. മാനസികാരോഗ്യം മോശമായതിനാൽ സിണ്ടി വിചാരണ…
Author: പി.പി. ചെറിയാന്
3 വർഷത്തിനുള്ളിൽ സ്വർണം ഔണ്‍സിന് 17250 ഡോളർ (പവന് 4.11 ലക്ഷം രൂപ); ലോക ജനതയെ ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ
സ്വർണ വില പവന് 4.11 ലക്ഷമാകും? ഔണ്‍സിന് 17250 ഡോളർ..ഞെട്ടിച്ച് പുതിയ പ്രവചനം നടത്തി പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ. ടോറോണ്ടോ: ലോക സാമ്പത്തിക വ്യവസ്ഥ വലിയൊരു മാറ്റത്തിന്റെ വക്കിലാണെന്നും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് സ്വർണമാകുമെന്നും പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ. അമേരിക്കൻ ഡോളറിനോടുള്ള ആഗോള ആശ്രയം കുറയുന്ന സാഹചര്യത്തിൽ, “അവസാന ആശ്രയം ” എന്ന നിലയിലേക്ക് സ്വർണം വീണ്ടും ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നില തുടർന്നാൽ വില ഔൺസിന് 17,250 ഡോളർ വരെ എത്താമെന്നും അദ്ദേഹം പ്രവചിച്ചു. കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാങ്കോ-നെവാഡയുടെ സഹസ്ഥാപകനും ന്യൂമോണ്ട് മൈനിംഗിന്റെ മുൻ പ്രസിഡന്റുമായ ലാസ്സോണ്ട് ഈ വിലയിരുത്തൽ. 1970-കളിലെ പണപ്പെരുപ്പ പ്രതിസന്ധിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്നത്തെ സാഹചര്യത്തേക്കാൾ ഇന്നത്തെ ലോകം കൂടുതൽ അപകടകരമാണെന്നും…
ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു
ഡിട്രോയിറ്റ്: ആഗോളതലത്തിൽ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ അതിന്റെ പ്രവർത്തനപഥത്തിൽ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ കൃതജ്ഞതാ നിർഭരമായ വാർഷികാഘോഷം സംഘടിപ്പിച്ചു. 2026 മെയ് 12 ചൊവ്വാഴ്ച നടന്ന 626-ാമത് സെഷൻ വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം ദൈവം നൽകിയ വിശ്വസ്തതയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഫോൺ കോൺഫറൻസിംഗിലൂടെ ഈ സംഗമത്തിൽ അണിചേർന്നു. വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു.യെശയ്യാ പ്രവാചകൻറെ പുസ്തകത്തിന്റെ 16 അദ്ധ്യായത്തിന്റെ 22 വാക്യത്തെ ആസ്പദമാക്കി ജീവിതത്തിലെ പ്രതിസന്ധികളിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈവിക കരുതലിനെക്കുറിച്ചും അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവ്വേകി. ഡിട്രോയിറ്റിൽ നിന്നുള്ള സി. വി. സാമുവൽ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏവരെയും സ്വാഗതം…
2028-ലെ വൈറ്റ് ഹൗസ് മത്സരം: അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് തരംഗമാകുന്നു
വാഷിംഗ്ടൺ: 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് ഉയർന്നുവരുന്നു. കഴിഞ്ഞ ദിവസം ചിക്കാഗോയിൽ നടന്ന ഒരു പരിപാടിയിൽ, വൈറ്റ് ഹൗസ് മോഹങ്ങളെക്കുറിച്ചുള്ള ഡേവിഡ് ആക്സൽറോഡിന്റെ ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. തന്റെ രാഷ്ട്രീയ അഭിലാഷം കേവലം ഒരു പദവിയോ സീറ്റോ അല്ലെന്നും, മറിച്ച് രാജ്യത്തെ മാറ്റിയെടുക്കുക എന്നതാണെന്നും ഒകാസിയോ വ്യക്തമാക്കി. “പ്രസിഡന്റുമാർ വരും പോകും, പക്ഷേ ആരോഗ്യപരിരക്ഷ പോലുള്ള നയങ്ങൾ ശാശ്വതമാണ്,” അവർ പറഞ്ഞു. സർവ്വേകൾ പ്രകാരം 18-34 പ്രായപരിധിയിലുള്ള വോട്ടർമാർക്കിടയിൽ കമല ഹാരിസിനേക്കാളും ഗാവിൻ ന്യൂസമിനേക്കാളും ജനപ്രീതി ഒകാസിയോ-കോർട്ടസിനാണ്. ഒകാസിയോ-കോർട്ടസിനെ ഒരു തീവ്ര ഇടതുപക്ഷ നേതാവായി കാണുന്നവർ പാർട്ടിക്കുള്ളിലുണ്ടെങ്കിലും, മികച്ച ആശയവിനിമയ ശേഷിയുള്ള നേതാവായി പലരും അവരെ അംഗീകരിക്കുന്നു. 20% ഉറച്ച വോട്ടർമാരുടെ പിന്തുണയോടെ അവർക്ക് ഒരു ദേശീയ പ്രചാരണം തുടങ്ങാൻ കഴിയുമെന്ന്…
റോക്ക്‌ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ മാതൃദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: റോക്ക്‌ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായപള്ളിയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. മെയ് 10 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. മാതൃ ദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാരുടെയും പ്രത്യേക കാഴ്ചസമർപ്പണവും നടത്തി. തുടർന്ന് വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തിലും കുട്ടികളും ചേർന്ന് അമ്മമാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ ഇവന്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കുടുംബസംഗമവും സംഘടിപ്പിച്ചു. മാതൃദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ലേഖന മത്സരത്തിൽ അലിയാ ഫിലിപ്പ് പൊട്ടംകുഴിയിൽ, ജേക്കബ് മൂലേപറമ്പിൽ, ഹെൽന ജിമ്മി പുളിയാനാൽ, തോമസ്കുട്ടി പുണംചിറ എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. ചിത്രരചന മത്സരത്തിൽ ഡേവിഡ് വടക്കേക്കര, സായൻ ചാക്കോ, അരയംതാനത്തു, മില മാത്യു പാണപറമ്പിൽ, ഡെറിക് പുളിയിലകുന്നേൽ എന്നിവർ വിജയികളായി. ഇടവക…
മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പ്: പെഗ്ഗി ഫ്ലാനഗണ് പിന്തുണയുമായി ഇൽഹാൻ ഒമർ
മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പിൽ ലഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്ലാനഗണ് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും ട്രംപിന്റെ നയങ്ങൾക്കുമെതിരെ പോരാടാൻ ഫ്ലാനഗൺ കരുത്തയായ നേതാവാണെന്ന് ഒമർ പ്രസ്താവിച്ചു. സഹപ്രവർത്തകയായ ആംഗി ക്രെയ്ഗിനെ മറികടന്നാണ് ഇൽഹാൻ ഒമർ ഫ്ലാനഗണ് പിന്തുണ നൽകിയത്. നിലവിലെ സെനറ്റർ ടീന സ്മിത്തും ഫ്ലാനഗണ് നേരത്തെ പിന്തുണ അറിയിച്ചിരുന്നു.കുടിയേറ്റ നയങ്ങളെ ചൊല്ലി ഫ്ലാനഗണും ആംഗി ക്രെയ്ഗും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഐസ് നടപടികളെ പിന്തുണച്ച ആംഗി ക്രെയ്ഗിന്റെ നിലപാടിനെ ഫ്ലാനഗൺ രൂക്ഷമായി വിമർശിച്ചു. ഓഗസ്റ്റ് 11-നാണ് ഡെമോക്രാറ്റിക് പ്രൈമറി നടക്കുന്നത്. സർവേകളിൽ ഫ്ലാനഗൺ മുന്നിലാണെങ്കിലും ആംഗി ക്രെയ്ഗിന്റെ പക്കൽ വലിയ തോതിലുള്ള പ്രചാരണ ഫണ്ടുണ്ട്. 2002-ന് ശേഷം മിനസോട്ടയിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ ജയിച്ചിട്ടില്ലാത്തതിനാൽ, ഡെമോക്രാറ്റിക് പ്രൈമറിയിൽ ജയിക്കുന്നയാൾ അടുത്ത സെനറ്ററാകാൻ സാധ്യത കൂടുതലാണ്. റിപ്പബ്ലിക്കൻ പക്ഷത്ത് നിന്ന് മുൻ…
സോളിഡാരിറ്റി സ്ഥാപകദിനം
വടക്കാങ്ങര : ‘യുവതയുടെ അഭിമാന സാക്ഷ്യത്തിന് 23 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ സോളിഡാരിറ്റി മുൻ ഏരിയ സെക്രട്ടറി ടി ശഹീർ പതാക ഉയർത്തി. മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി പി.കെ നിയാസ് തങ്ങൾ, വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ബാസിൽ, സെക്രട്ടറി റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
അൽ മദ്റസ അൽ ഇസ്‌ലാമിയ്യ ദോഹ സംഘടിപ്പിച്ച “ഫിനിഷിംഗ് സ്കൂൾ” ശ്രദ്ധേയമായി
ദോഹ: അൽ മദ്റസ അൽ ഇസ്‌ലാമിയ്യ മദ്റസയിൽ നിന്നും പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ഫിനിഷിംഗ് സ്കൂൾ” പരിപാടി ശ്രദ്ധേയമായി നടന്നു. വിദ്യാർത്ഥികളുടെ ഭാവി പഠന-ജീവിത മാർഗ്ഗങ്ങളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശത്തോടെ പങ്കെടുത്തു. മോട്ടിവേഷൻ സ്പീക്കറും പൂർവ്വ വിദ്യാർത്ഥിയുമായ ഉമർ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പുതിയ വിദ്യാഭ്യാസ ഘട്ടത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് ദിശാബോധവും പ്രചോദനവും നൽകുന്ന വിവിധ വിഷയങ്ങൾ പരിപാടിയിൽ ചർച്ചയായി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, പഠനരീതി, കരിയർ ബോധവൽക്കരണം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ ആസ്പദമാക്കി ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിച്ചു. പരിപാടിക്ക് അസ്ലം, റഖീബ് മേലാറ്റൂർ, സി.കെ അബ്ദുൽ കരീം, ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
നീറ്റ് പരീക്ഷ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർത്തിയ നടപടി ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. തുടരെ ആവർത്തിക്കുന്ന പരീക്ഷാ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണ്, രാജ്യത്ത് ഇരുപത്തി നാല് ലക്ഷം വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങളെ ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ മാഫിയകളുമായി ചേർന്ന് ഈ ക്രിമിനലുകൾ ശ്രമിച്ചിട്ടുള്ളത് പരീക്ഷ നടത്തിപ്പിലെ വീഴ്ചയും, അഴിമതിയും വെച്ച് പൊറുപ്പിക്കാൻ ആവില്ലെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. മലപ്പുറം കുന്നുമ്മൽ നടന്ന പ്രകടനവും പ്രതിഷേധ സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അമീൻ യാസിർ വൈസ് വൈസ് പ്രസിഡന്റ്മാരായ അജ്മൽ ഷഹീൻ, സാബിറ ശിഹാബ്,…
നീറ്റ് പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാറിൻ്റെയും എൻ.ടി.എയുടെയും ഗുരുതര അലംഭാവം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് കേന്ദ്ര സർക്കാറിൻ്റേയും എൻ.ടി.എയുടേയും ഗുരുതര അലംഭാവം മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. രാജ്യത്തെ 22 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾ വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷയാണ് ചോദ്യപ്പേർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരിക്കുന്നത്. 2024ൽ സമാനമായ ചോദ്യപേപ്പർ ചോർച്ച വിവാദം ഉണ്ടാവുകയും വലിയ പ്രതിഷേധങ്ങൾ രാജ്യത്ത് നടക്കുകയും സുപ്രീംകോടതി വരെ ഇടപെടുകയും ചെയ്തിട്ടും 2026ൽ വീണ്ടും സമാനമായ ചോർച്ചയും വിവാദവും ഉണ്ടാവുന്നത് പരീക്ഷ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. നീറ്റ് ചോദ്യപേപ്പർ സ്വകാര്യ ഏജൻസികൾക്ക് മുൻകൂട്ടി ലഭ്യമാവുകയും അവർ കച്ചവടം നടത്തുകയും ചെയ്യുകയാണ്. പരീക്ഷ നടത്തിപ്പും ചോദ്യപേപ്പർ നിർമ്മാണവും ചോർച്ചയുമെല്ലാം സമഗ്രാന്വേഷണത്തിന് വിധേയമാക്കണം. വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷ റദ്ദാക്കിയതിലൂടെ വിദ്യാർഥികൾ വലിയ…
