ദോഹ: അൽ മദ്റസ അൽ ഇസ്‌ലാമിയ്യ മദ്റസയിൽ നിന്നും പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ഫിനിഷിംഗ് സ്കൂൾ” പരിപാടി ശ്രദ്ധേയമായി നടന്നു. വിദ്യാർത്ഥികളുടെ ഭാവി പഠന-ജീവിത മാർഗ്ഗങ്ങളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശത്തോടെ പങ്കെടുത്തു.
മോട്ടിവേഷൻ സ്പീക്കറും പൂർവ്വ വിദ്യാർത്ഥിയുമായ ഉമർ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പുതിയ വിദ്യാഭ്യാസ ഘട്ടത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് ദിശാബോധവും പ്രചോദനവും നൽകുന്ന വിവിധ വിഷയങ്ങൾ പരിപാടിയിൽ ചർച്ചയായി.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, പഠനരീതി, കരിയർ ബോധവൽക്കരണം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ ആസ്പദമാക്കി ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിച്ചു.
പരിപാടിക്ക് അസ്ലം, റഖീബ് മേലാറ്റൂർ, സി.കെ അബ്ദുൽ കരീം, ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
