
വടക്കാങ്ങര : ‘യുവതയുടെ അഭിമാന സാക്ഷ്യത്തിന് 23 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ സോളിഡാരിറ്റി മുൻ ഏരിയ സെക്രട്ടറി ടി ശഹീർ പതാക ഉയർത്തി.
മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി പി.കെ നിയാസ് തങ്ങൾ, വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ബാസിൽ, സെക്രട്ടറി റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
