കമലാ ഹാരിസിനെ പുകഴ്ത്തിയും ചിരിയെ വര്‍ണ്ണിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ

വാഷിംഗ്ടണ്‍: നവംബറിലെ യു എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെക്കാൾ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയാണ് റഷ്യ പിന്തുണയ്ക്കുന്നതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. വ്യാഴാഴ്ച വ്ലാഡിവോസ്റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ, ജൂലൈയിൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുമ്പ് റഷ്യയുടെ മുൻ പ്രിയങ്കരൻ പ്രസിഡൻ്റ് ജോ ബൈഡനായിരുന്നുവെന്ന് പുടിൻ വെളിപ്പെടുത്തി. ഹാരിസിനെ ബൈഡന്‍ അംഗീകരിച്ചതിനെത്തുടർന്ന്, അവരുടെ സ്ഥാനാർത്ഥിത്വത്തെ റഷ്യ പിന്തുണയ്ക്കുമെന്ന് പുടിൻ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്നാണ് 81 കാരനായ ബൈഡൻ ജൂലൈയിൽ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറിയത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി ജൂണിൽ വ്യാപകമായി വിമർശിക്കപ്പെട്ട സിഎൻഎൻ സംവാദത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ തീരുമാനം. ആ സം‌വാദത്തില്‍ അദ്ദേഹത്തിൻ്റെ വൈജ്ഞാനിക ആരോഗ്യത്തെക്കുറിച്ചും മറ്റൊരു ടേം സേവിക്കാനുള്ള കഴിവിനെക്കുറിച്ചും ആശങ്ക ഉയർത്തിയിരുന്നു. “ഞങ്ങളുടെ പ്രിയപ്പെട്ട നിലവിലെ…

എൻ.എസ്.എസ്. ഓഫ് ഹഡ്സൺ വാലിയുടെ ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയും ഓണാഘോഷവും ഗംഭീരമായി

ന്യൂയോർക്ക്: എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി, ഓറഞ്ച്ബർഗിലുള്ള സിതാർ പാലസിൽ വച്ച് സെപ്റ്റംബർ 1 ഞായറാഴ്ച്ച ഓണാഘോഷം നടത്തി. അതോടനുബന്ധിച്ച് വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ സമാധിശതാബ്ദി അനുസ്മരണവും നടത്തി. പ്രസിഡന്റ് ജി.കെ. നായർ സ്വാഗതം ആശംസിച്ചു. സെക്രട്ടറി പത്മാവതി നായരും ഫസ്റ്റ് ലേഡി ജഗദമ്മ നായരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. മാസ്റ്റർ ഈശാനും ധീരജും ചേർന്ന് പ്രാർത്ഥനാഗാനം ആലപിച്ചു. ഓണ സന്ദേശം നൽകിയശേഷം എൻ.ബി.എ യുടെ ഫൗണ്ടിങ് ഫാദേഴ്സിൽ ഒരാളായ Dr. പി.ജി. നായർ ഓണാഘോഷത്തിൽ പങ്കെടുത്ത ഏവർക്കും ഓണസമ്മാനവും നൽകുകയുണ്ടായി. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും കഷ്ടത അനുഭവിക്കുന്നവർക്കുള്ള ഫണ്ട് കളക്റ്റു ചെയ്തത് സേവാഭാരതി ഇന്റർനാഷണൽ വഴി അർഹരായവർക്ക് എത്തിച്ചുകൊടുക്കുവാനും തീരുമാനിച്ചു. തുടർന്ന് ട്രഷറർ കൃഷ്ണകുമാർ ചട്ടമ്പിസ്വാമികളുടെ ശതാബ്ദി അനുസ്മരണ ഗുരുവന്ദനം ആലപിച്ചു. അയ്യപ്പസേവാസംഘം പ്രസിഡന്റും കെ.എച്.എൻ.എ. ട്രസ്റ്റി ബോർഡ് അംഗവുമായ ഗോപിനാഥ്…

തന്റെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. നടി റിമ കല്ലിങ്കലിൻ്റെ വീട്ടിൽ ലഹരി പാര്‍ട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിനെതിരെയാണ് റിം കല്ലിങ്കല്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. നിങ്ങളിൽ പലരും വർഷങ്ങളായി ഡബ്ല്യുസിഎസിനും അതിൻ്റെ കാരണത്തിനും ഒപ്പം നിൽക്കുന്നുവെന്നും ആ പിന്തുണയും വിശ്വാസവുമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം ഫേസ്ബുക്കിൽ പങ്കിട്ട ഒരു ഹ്രസ്വ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചില മാധ്യമങ്ങൾ തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ചില പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും ഇതിലൂടെ 2017 ൽ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല അവർ ചെയ്യുന്നത് എന്നും മമ്മൂട്ടി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടന്മാരുടെ കരിയർ…

സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ‘കപ്പ്’ സെപ്തംബര്‍ 27-ന് തിയ്യേറ്ററുകളിലെത്തും

മാത്യു തോമസ് പ്രധാന കഥാപാത്രമാകുന്ന, സഞ്ജു സാമുവേല്‍ സം‌വിധാനം ചെയ്യുന്ന ചിത്രം ‘കപ്പ്’ സെപ്തംബര്‍ 27ന് തിയ്യേറ്ററുകളിലെത്തും. ബേസില്‍ ജോസഫും മാത്യുവിനൊപ്പം ചിത്രത്തിലുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെൻസണുമാണ്. ഛായാഗ്രാഹണം നിഖില്‍ എസ് പ്രവീണ്‍. ഷാൻ റഹ്‍മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. സ്‍പോര്‍ട്സിന് പ്രാധാന്യമുള്ള ഈ ചിത്രം അനന്യ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. നിധിൻ എന്ന നായകനായി മാത്യു ചിത്രത്തില്‍ വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു. കഥയിൽ നിധിന് വേണ്ടപ്പെട്ടയാള്‍ റനീഷാണ്. ബേസിലാണ് റനീഷിന്റെ അവതരിപ്പിക്കുന്നത്. പ്രധാപ്പെട്ട വ്യത്യസ്‍തമായ ഒരു റോളിൽ ചിത്രത്തില്‍ നമിത പ്രമോദും ഉണ്ട്. അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍. സ്റ്റിൽസ് സിബി ചീരൻ. പബ്ലിസിറ്റി…

മോഹൻലാലിൻറെ ‘ബറോസ്’ റിലീസ് തിയ്യതി മാറ്റി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് നീളുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും, ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാൽ സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. നേരത്തെ സെപ്റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്നു. പിന്നീടത് ഓക്ടോബര്‍ 3 ലേക്ക് മാറ്റി. തീയതി വീണ്ടും മാറ്റും എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയത്‌സിനിമയുടെചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ ആയിരുന്നു നടന്നത്. പിന്നണി ജോലികളെല്ലാം പൂര്‍ത്തിയായെന്നും…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 04 ബുധന്‍)

ചിങ്ങം: നിങ്ങൾ ഇന്ന് വളരെ ഊർജ്ജസ്വലനായിരിക്കും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ചെറിയ ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കന്നി: സ്‌ത്രീകള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. സങ്കീർണമായ വിഷയത്തെ പോലും നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത…

പി വി അന്‍‌വറിന്റെ വെളിപ്പെടുത്തല്‍: എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം

ലപ്പുറം മുൻ എസ്പി ആയിരുന്ന സുജിത്ത് ദാസിനെതിരെ പി വി അൻവർ എംഎൽഎ സ്വർണ്ണ കടത്ത് അടക്കം ആരോപണമുന്നയിച്ചതോടെ എസ് പിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തും. മലപ്പുറം എസ്പി ആയിരിക്കെ നൂറിലേറെ കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിക്കപ്പെട്ടതോടെ സ്വർണ്ണക്കടത്ത് കേസുകൾ വിശദമായി തന്നെ പരിശോധിക്കനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. എസ്പിയായിരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഇവ കസ്റ്റംസിന് കൈമാറിയത്. അന്നുതന്നെ സ്വർണത്തിന്റെ അളവിലടക്കം വലിയ തോതിൽ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പത്തനംതിട്ട എസ്പി ആയ സുജിത്ത് ദാസിനെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എസ് പി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ എസ്പിയുടെ…

സിനിമാ ലൊക്കേഷനില്‍ ലൈംഗികാതിക്രമം കാണിച്ചു; നടന്‍ അലൻസിയര്‍ക്കെതിരെ യുവതിയുടെ പരാതി

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2017ല്‍ ബംഗളുരൂവില്‍ വച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‌ഐടിയാണ് അന്വേഷണം നടത്തുക. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി.മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടേ എന്നായിരുന്നു അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, നടന്‍ നിവിന്‍ പോളിക്കെതിരെയും പരാതി ഉയർന്നു. അഭിനയിക്കാന്‍ അവസരം…

തനിക്കെതിരെ ഉയരുന്ന പീഡന ആരോപണം പച്ചക്കള്ളം; ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്: നിവിന്‍ പോളി

കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്. നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും നിവിൻ പോളി പറഞ്ഞു. “എന്റെ നിരപരാധിത്വം തെളിയിക്കും. കേസിലുള്ള ആരെയും അറിയില്ല. എല്ലാ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇവരെയൊന്നും ഞാൻ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായി എനിക്കില്ല. വാർത്ത നല്‍കുന്നവർ സത്യം തെളിയുമ്പോഴും കൂടെ ഉണ്ടാകണം”. “കുടുംബം എന്നോടൊപ്പം തന്നെയുണ്ട്.…

അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു: ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭുപ്രായപ്പെട്ടു. ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാര ത്തിനും വൈജ്ഞാനിക നവോത്ഥാന ത്തിനും സംഭാവന കള്‍ നല്‍കിയ അറബി ഭാഷ, ചരിത്ര പരവും സാഹിത്യ പരവുമായ ഒട്ടേറെ സവിശേഷതകളുള്ള താണെണും അദ്ദേഹം പറഞ്ഞു. വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിലെ അറബിക് ക്‌ളബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണുള്ളതെന്നും ഭാഷാപരിജ്ഞാനം വളര്‍ത്താനും പ്രായോഗിക പരിശീലനത്തിനും അറബി ക്‌ളബ്ബുപോലുള്ള ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധ മാണ്…