ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സുഹൃത്തിന്റെ കഴുത്തറുത്ത്‌ രക്തം കുടിച്ച യുവാവ്‌ അറസ്സില്‍. കര്‍ണാടകയിലെ ചിക്കബല്ലാപ്പുരിലാണ്‌ സംഭവം. ചിന്താമണി താലൂക്കിലെ മാരേഷിനാണ്‌ പരിക്കേറ്റത്‌. വിജയ്‌ എന്ന യുവാവിനെയാണ്‌ പോലീസ്‌ അറസ്റ്‌ ചെയ്യത്‌. മാരേഷുമായി ഭാര്യക്ക്‌ ബന്ധമുണ്ടെന്ന്‌ പ്രതി സംശയിച്ചിരുന്നു. വിജയും സുഹൃത്ത്‌ ജോണും ചേര്‍ന്ന്‌ മാരേഷിനെ സംഭവദിവസം സമീപത്തെ കാട്ടിലേക്ക്‌ കൊണ്ടുപോയി. തുടര്‍ന്ന്‌ വിജയ്‌ മാരേഷിനെ ആക്രമിക്കുകയും കഴുത്തറുത്ത്‌ രക്തം കുടിക്കുകയും ചെയ്തു. ജോണ്‍ തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുകയാണ്‌. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മാരേഷ്‌ പോലീസില്‍ പരാതി നല്‍കി. വിജയ്ക്കെതിരെ കെഞ്ചര്‍ലഹള്ളി പോലീസ്‌ സ്റേഷനില്‍ വധശ്രമത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

കേദാർനാഥ് യാത്ര നിർത്തിവച്ചു; രുദ്രപ്രയാഗ് ജില്ലയിൽ കനത്ത മഴ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ നടന്നുകൊണ്ടിരിക്കുന്ന കേദാർനാഥ് യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചു. മേഖലയിൽ കനത്ത മഴയെ തുടർന്ന് സോൻപ്രയാഗിൽ യാത്ര താൽക്കാലികമായി നിർത്തിവച്ചതായി രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിത് അറിയിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുകയാണ്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഞായറാഴ്ച സെക്രട്ടേറിയറ്റിലെ സംസ്ഥാന ദുരന്ത നിവാരണ കൺട്രോൾ റൂമിൽ അടിയന്തര പരിശോധന നടത്തി. സംസ്ഥാനത്തുടനീളം നിലവിലുള്ള കാലാവസ്ഥ, മഴയുടെ രീതികൾ, വെള്ളക്കെട്ട്, മഴയുടെ നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ശേഖരിച്ചതായി ഒരു പത്രക്കുറിപ്പിൽ സൂചിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹരിദ്വാറിൽ 78 മില്ലീമീറ്ററും ഡെറാഡൂണിൽ 33.2 മില്ലീമീറ്ററും ഉത്തരകാശിയിൽ 27.7 മില്ലീമീറ്ററും മഴ ലഭിച്ചുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായി കനത്ത മഴ പെയ്യുന്ന ജില്ലകളുമായും കൂടുതൽ കനത്ത മഴയ്ക്ക്…

ജലന്ധറിലെ ബിഎസ്എഫ് ഹോക്കി ടർഫ് ഗ്രൗണ്ട് അനുരാഗ് താക്കൂർ ഉദ്ഘാടനം ചെയ്തു

ജലന്ധർ : പഞ്ചാബിലെ ജലന്ദറിലെ ബിഎസ്എഫ് കാമ്പസിൽ പുതുതായി നിർമ്മിച്ച അത്യാധുനിക ഹോക്കി ടർഫ് ഗ്രൗണ്ട് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂർ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പിവി രാമ ശാസ്ത്രിയും എസ്ഡിജി (വെസ്റ്റേൺ കമാൻഡ്) അതുൽ ഫുൽസെലെയും പഞ്ചാബ് ഫ്രോണ്ടിയർ ഐജി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) എന്നിവരോടൊപ്പം മറ്റ് ബഹുമാനപ്പെട്ട ബിഎസ്‌എഫ് ഉദ്യോഗസ്ഥരും കായിക ഐക്കണുകളും സുപ്രധാനമായ ഉദ്ഘാടനത്തിന് സാക്ഷിയായി. പുതുതായി നിർമിച്ച സ്റ്റേഡിയത്തിന് ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നും അത് അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ചടങ്ങിൽ മന്ത്രി ഊന്നിപ്പറഞ്ഞു. ഉയർന്ന തലത്തിലുള്ള ഹോക്കി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഗ്രൗണ്ട് സജ്ജമാണെന്ന് ഈ അംഗീകാരം ഉറപ്പുനൽകുന്നു. ഹോക്കി ടർഫ് ഗ്രൗണ്ട് വികസിപ്പിക്കുന്നതിന് അചഞ്ചലമായ സാമ്പത്തിക സഹായം നൽകിയതിന്…

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി ദളപതി വിജയ്

‘ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ’ എന്ന ഖ്യാതി ഇനി ദളപതി വിജയ്ക്ക് സ്വന്തം. വൃത്തങ്ങൾ അനുസരിച്ച്, ദളപതി വിജയ് ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പിന്തള്ളി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി. അടുത്തിടെ വന്ന വാർത്തകൾ അനുസരിച്ച്, ദളപതി വിജയ് തന്റെ അടുത്ത ചിത്രത്തിനായി 200 കോടി രൂപയോളമാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. ഖാൻമാർക്കും ബോളിവുഡിലെ മുൻനിര താരങ്ങൾക്കും പോലും ഇത്രയും പ്രതിഫലം ലഭിച്ചിട്ടില്ല. ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ. ഓഗസ്റ്റിൽ തന്റെ അടുത്ത പ്രോജക്റ്റിന്റെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ചിത്രം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഒരു ചെറിയ ഇടവേള എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രത്യേക ചിത്രത്തിന് താരം ഇത്രയും വലിയ തുകയാണ് ഈടാക്കിയിരിക്കുന്നത്. അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം…

കൊലക്കേസ് പ്രതി അച്ചാമ്മയെ 27 വർഷത്തിന് ശേഷം കണ്ടെത്തി; ‘ലേഡി സുകുമാരക്കുറുപ്പ്’ ആണെന്ന് പോലീസ്

മാവേലിക്കര: കൊലപാതകക്കുറ്റത്തിന്‌ 1996ല്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട പ്രതിയെ 27 വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തി പിടികൂടി. അറുനൂറ്റിമംഗലം സ്വദേശി റെജിയെ (അച്ചാമ്മ) യാണ് മാവേലിക്കര പൊലീസ്‌ അറസ്റ്‌ ചെയ്തത്. പല്ലാരിമംഗലത്ത്‌ മിനി രാജു എന്ന പേരില്‍ വേഷം മാറി രണ്ടാം ജീവിതം നയിക്കുകയായിരുന്നു റെജിയെ പോലീസ്‌ പിടികൂടുമ്പോള്‍. 1990ല്‍ മറിയാമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ റെജി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. മറിയാമ്മയുടെ ചെവി മുറിച്ച്‌ ആഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. മറിയാമ്മയുടെ വളര്‍ത്തുമകളായിരുന്ന റെജി മറിയാമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്‌ അടുക്കളയിലെ കത്തിയാണ്‌. ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതുകൊണ്ട് റെജിയെ ആരും ആദ്യം സംശയിച്ചിരുന്നില്ല. 1993ല്‍ തെളിവുകളുടെ അഭാവത്തില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ്‌ കോടതി റെജിയെ കൊലക്കേസില്‍ കുറ്റവിമുക്തയാക്കിയതോടെ കൊലയാളി ആരാണെന്ന സംശയം ബലപ്പെട്ടു. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന്‌ 1996 സെപ്റ്റംബര്‍ 11-ന്‌ കേന്‌ വീണ്ടും പരിഗണിച്ചു. കോടതി നേരത്തെ…

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന്‌ മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ പെയ്യുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ ക്രന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്‌, കോഴിക്കോട, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെറിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എട്ട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. ജൂണ്‍ 30 വരെ അഞ്ച്‌ ദിവസം കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ട്‌. കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ വിവിധ ജില്ലകളില്‍ ഓറഞ്ച്‌, യെല്ലോ അലര്‍ട്ടുകള്‍ (പ്രഖ്യാപിച്ചു 26-06-2023: ആലപ്പുഴ, എറണാകുളം, തൃശൂര്‍ 27-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട്‌ 29-06-2023: കണ്ണൂര്‍, കാസര്‍കോട്‌. 30-06-2023: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്‌. ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ…

ബഹുമുഖ പ്രതിഭ ജോഷ് ജോസഫ് സൗത്ത് ബ്രൺസ്വിക്ക് ഹൈസ്‌കൂൾ വലെഡിക്‌റ്റോറിയൻ

ന്യൂജേഴ്‌സി: സൗത്ത് ബ്രൺസ്വിക്ക് ഹൈസ്‌കൂൾ 2023-ലെ വലെഡിക്‌റ്റോറിയനായി ജോഷ് ജോസഫ് വിജയ കിരീടം ചൂടി. ജോഷ് ജോസഫ് സൗത്ത് ബ്രൺസ്വിക്കിലെ കെന്റൽ പാർക്കിൽ താമസിക്കുന്ന മിനേഷിന്റെയും ഷീനയുടെയും മകനാണ്. റയാനും, ഡാനിയലും സഹോദരങ്ങൾ. സോമർസെറ്റിലെ സെൻറ് തോമസ് സിറോ മലബാർ ഇടവകാംഗമാണ്. അസാധാരണമായ നേതൃപാടവവും മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കാനുള്ള യഥാർത്ഥ ആഗ്രഹവും ജോഷ് ചെറുപ്പത്തിലേ പ്രകടിപ്പിച്ചു. പഠനത്തിലും പഠനേതര കാര്യങ്ങളിലും ഒരുപോലെ കഴിവ് തെളിയിച്ച ജോഷ് ജോസഫിന്റെ അറിവുതേടിയുള്ള യാത്ര പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. ജോഷ് ജോസഫ് ഇനി സ്റ്റാന്‍ഫോര്‍ഡില്‍ തുടര്‍ പഠനം നടത്തും. തന്റെ ഇഷ്ടവിഷയങ്ങളായ കമ്പ്യൂട്ടര്‍ സയന്‍സിലും ലീഗല്‍ ഇന്‍ഫോര്‍മാറ്റിക്‌സിലും ഡബിള്‍ മേജര്‍ പഠനമാണ് സ്റ്റാന്‍ഫോര്‍ഡില്‍ നടത്തുക. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോഷ് തന്റെ ഹൈസ്‌കൂള്‍ കാലഘട്ടം അടയാളപ്പെടുത്തിയ വിവിധങ്ങളായ ബഹുമതികളോടെയായിരുന്നു. നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ്…

Asian Indian community in New York demands to stop violence in Manipur; asks Center for stern action

A group of concerned from the Indian American Community met regarding all the violence happening in Manipur, India, at Santoor Restaurant on Saturday, June 24, 2023. Dr. Anna George, Associate Professor at Molloy University, led the meeting. The program was attended by about 23 eminent community leaders of various organizations and Humanitarians who expressed genuine concerns regarding Manipur violence and the fate of Christians in Manipur. After the self-introduction, Dr. George addressed the gathering and voiced her serious concerns regarding the violence happening in Manipur. She stated that regardless of…

പമ്പ ഫിലാഡൽഫിയ 56 ഇൻറ്റർനാഷണൽ ടൂർണമെന്റ്റ് വൻ വിജയം

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ 56 ഇൻറ്റർനാഷണൽ ടൂര്ണമെൻറ്റിൽ ഫിലാഡൽഫിയയിൽ നിന്നുള്ള സാബു സ്കറിയ, ജോൺസൻ മാത്യു, സ്കറിയ കുര്യൻ ടീം ചാമ്പ്യൻ മാരായി. ജോയ് തട്ടാർകുന്നേൽ, വത്സ ജോയ് ടീം രണ്ടാം സ്ഥാനത്തിനർഹരായി. ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ബിജു അപ്പൻ, സാജൻ വര്ഗീസ്, അലക്സ് വര്ഗീസ് ടീം, വെർജിനിയയിൽ നിന്നുള്ള വസന്ത് നമ്പ്യാർ, അൻസാർ ഷിഹാബുദീൻ, തേജി മണലേൽ ടീം, എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ പങ്ക്‌ വച്ചു. ഒന്നാം സമ്മാനമായി $1000, രണ്ടാം സമ്മാനമായി $750, മൂന്നാം സമ്മാനമായി $500, നാലാം സമ്മാനമായി $300, കൂടാതെ ട്രോഫികളും വിജയികൾക്ക് സമ്മാനിച്ചു. പമ്പ അസ്സോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചത്. പമ്പ പ്രെസിഡൻറ്റ് സുമോദ് റ്റി നെല്ലിക്കാല പരിപാടികൾ ഉൽഘാടനം ചെയ്തു. സുധ കർത്താ,…

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവിന് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദരം

ഹ്യൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട കെന്‍ മാത്യുവിന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. ഹ്യൂസ്റ്റണിലുള്ള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ബേബി മണക്കുന്നേൽ അധ്യക്ഷനായിരുന്നു. യു എസിലെ രാഷ്ട്രീയ രംഗത്ത് പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷമായി ചേംബറിന്റെ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി നിന്ന കെൻ മാത്യുവിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 17 വര്‍ഷം കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തന പരിചയവും കെന്‍ മാത്യുവിന്റെ സ്വഭാവഗുണങ്ങളുമാണ് അദ്ദേഹത്തെ മേയര്‍ പദവിയിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് മിസൂറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലയ്ക്കാട് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. അമേരിക്കയുടെ എല്ലാ മേഖലകളിലും ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ…