ക്രിസ്മസ് സമ്മാന തർക്കത്തിനിടെ സഹോദരി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ

ഫ്‌ളോറിഡ:ക്രിസ്മസ് സമ്മാനങ്ങളെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ. 23 കാരിയായ അബ്രിയേൽ ബാൾഡ്‌വിൻ തന്റെ 10 മാസം പ്രായമുള്ള മകനെ വാഹനത്തിനുള്ളിൽ കയറ്റുന്നതിനിടെ  ഇളയ സഹോദരൻ ഡമർകസ് കോലി (14)  നെഞ്ചിൽ വെടിവച്ചതായി ഫ്ലോറിഡ ഷെരീഫ് ഓഫീസ് അറിയിച്ചു. ഡാമർകസിനെ അവന്റെ മൂത്ത സഹോദരൻ വെടിവച്ചു, 15 കാരനായ ഡാർക്കസ് കോലി, തന്റെ സെമി-ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത് . പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് തോക്ക് വലിച്ചെറിഞ്ഞ് ഡാർകസ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി ഷെരീഫ് ബോബ് ഗ്വാൾട്ടിയേരി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഓടിയ 15 വയസ്സുള്ള കൗമാരക്കാരൻ തോക്ക് വലിച്ചെറിഞ്ഞതായി ഷെരീഫ് ബോബ് ഗ്വാൾട്ടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.വെടിയേറ്റ ഇളയസഹോദരനായ 14 വയസ്സുകാരനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വിട്ടയച്ചാൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അവൾ…

നന്ദിദിന വാടാമലരുകള്‍ (കവിത): എ.സി. ജോര്‍ജ്

നന്ദി എങ്ങനെ എപ്പോള്‍ ചൊല്ലേണ്ടുന്നറിയില്ല നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ ഈരേഴു ലോക സര്‍വ്വചരാചരങ്ങളും.. സൃഷ്ടി സ്ഥിതി സംരക്ഷക മൂര്‍ത്തീ ഭവാനും സര്‍വ്വലോക മാനവ ഹൃദയാന്തരാളങ്ങളില്‍ നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാമലരുകള്‍ എന്നും എന്നെന്നും അംഗുലി കൂപ്പിയര്‍പ്പിക്കട്ടെ സര്‍വ്വജ്ഞാനം ഈശ്വര പാദാരവിന്ദങ്ങളില്‍ എന്നുടെ അസ്ഥിത്വത്തിന്‌ ആധാരമാം. ഭൂമിദേവിക്കും സര്‍വ്വ ചരാചരങ്ങള്‍ക്കും എന്നുമേ നന്ദി എന്നെന്നും നിറവോടെ..നന്ദി നന്ദിതന്‍ സിന്ദൂര..കര്‍പ്പൂര..പരിമളം ചൊരിയട്ടെ സ്നേഹ സാഗരത്തില്‍ ഈ നന്ദി ദിന നറു മലര്‍ പാവന പ്രവാഹം ചൊരിയട്ടെ നിത്യേന നിത്യേന തേന്‍ മലര്‍ച്ചെണ്ടുകളായി പ്രാണശ്വാസം നല്‍കിയ ഈശ്വരന്‍ എന്നപോല്‍ താനെന്ന ജന്മത്തെ മാതാവിന്‍ ഉദരത്തില്‍ അര്‍പ്പിച്ചുരുവാക്കിയ പിതാവിനും ആ ജന്മത്തെ പത്ത്‌ മാസം ചുമന്ന മാതാവിനും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്‌ ജന്മങ്ങള്‍ക്ക്‌ മാതാപിതാ ഗുരുക്കളെ നിങ്ങള്‍ തന്‍ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കട്ടെ നന്ദിയുടെ ആയിരമായിരം പുഷ്പക ചെണ്ടുകള്‍ ഈശ്വരനേകിയ പൈതലാം…

പ്രഥമവനിത റോസലിൻ കാർട്ടർ അന്തരിച്ചു

ജോർജിയ:പ്രഥമ വനിതയെന്ന നിലയിൽ മാനസികാരോഗ്യ പരിഷ്കരണത്തിനായി അക്ഷീണം പ്രവർത്തിക്കുകയും പ്രസിഡന്റിന്റെ പങ്കാളിയുടെ പങ്ക് പ്രൊഫഷണലൈസ് ചെയ്യുകയും ചെയ്ത റോസലിൻ കാർട്ടർ നവംബർ 19 ഞായറാഴ്ച 96-ആം  വയസ്സിൽ അന്തരിച്ചുവെന്നും ,ജോർജിയയിലെ പ്ലെയിൻസിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചതെന്നും  സെന്റർ പ്രസ്താവനയിൽ പറഞ്ഞു. തന്റെ ജീവിതത്തിലുടനീളം, മുൻ പ്രഥമ വനിത മനുഷ്യാവകാശങ്ങൾ, മാനസികാരോഗ്യം, കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പ്, സംഘർഷ പരിഹാരം എന്നിവയുൾപ്പെടെ വിവിധ കാരണങ്ങൾക്കായി വാദിച്ചു. 1946-ലാണ് കാർട്ടേഴ്‌സ് വിവാഹിതരായത്. 2015-ലെ തന്റെ നേട്ടങ്ങളെ കുറിച്ച് മുൻ പ്രസിഡന്റ് പറഞ്ഞു, “ഞാൻ ചെയ്ത ഏറ്റവും മികച്ച കാര്യം റോസലിനിനെ വിവാഹം കഴിച്ചതാണ്.” “ഞാൻ ഇതുവരെ നേടിയ എല്ലാ കാര്യങ്ങളിലും റോസലിൻ എന്റെ തുല്യ പങ്കാളിയായിരുന്നു,” ഭർത്താവ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ പറഞ്ഞു. “എനിക്ക് ആവശ്യമുള്ളപ്പോൾ അവർ  എനിക്ക് ബുദ്ധിപരമായ മാർഗനിർദേശവും പ്രോത്സാഹനവും നൽകി. മുൻ പ്രഥമ വനിത ഹോസ്പിസ്…

മന്ത്ര 2025 ഗ്ലോബൽ കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ

മന്ത്ര(മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) രണ്ടാമത് ഗ്ലോബൽ കൺവെൻഷൻ നോർത്ത് കരോലീനയിലെ ഷാർലറ്റിൽ 2025 ജൂലൈ 3 മുതൽ 6 വരെ നടക്കുമെന്ന് പ്രസിഡന്റ്‌ ശ്യാം ശങ്കർ അറിയിച്ചു. ഷാർലറ്റിലെ പ്രമുഖ മലയാളി ഹൈന്ദവ സംഘടന ആയ കൈരളി സത് സംഗ് കരോലീന യു മായി ചേർന്നാവും മന്ത്ര കൺവെൻഷൻ നടത്തുക.. നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ സംഘടന യുടെ സാർവ്വ ദേശീയ മായ പ്രവർത്തന വിപുലീ കരണം ലക്‌ഷ്യമിട്ടുള്ള നടപടി കളുടെ പൂർത്തികരണം ആവും അടുത്ത രണ്ടു വർഷത്തെ പ്രധാന കർമ പദ്ധതി എന്നും അദ്ദേഹം അറിയിച്ചു. വൻ വിജയം ആയ ഹ്യുസ്റ്റൻ കൺവെൻഷൻ പകർന്നു നൽകിയ ഊർജം ഉൾക്കൊണ്ടു മുന്നോട്ട് പോവാൻ പുതിയ ഭരണ സമിതി തയാറെടുത്തു കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു

കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണിൽ സ്വീകരണം – നവംബർ 26 ന്

ഹൂസ്റ്റൺ: അമേരിക്കയിൽ ഹൃസ്വസന്ദര്ശനാര്ഥം എത്തിയ കെപിസിസി സെക്രട്ടറി റിങ്കൂ ചെറിയാന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്എ (ഒഐസിസി യുഎസ്എ ) യുടെയും ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെയും (HRA) ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബര് 26  നു ഞായറാഴ്ച വൈകുന്നേരം 6 ന് സ്റ്റാഫോർഡിലെ അപ്‌നാ ബസാർ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Stafford, TX 77459) കെപിസിസി മുൻ വൈസ് പ്രസിഡണ്ട്, മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് , പത്തനംത്തിട്ട ഡിസിസി മുൻ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള റിങ്കു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി നിയോജകമണ്ഡലത്തിലെ യുഎഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു. പത്തനംതിട്ടയിലെ  ആദ്യ ഡിസിസി പ്രസിഡണ്ടും റാന്നി മുൻ എംഎൽഎയുമായ…

മാഗ് ഹോളീഡേ ഗാല 2023 ഡിസംബർ 29ന്

ഹൂസ്റ്റൺ : മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാഗ് ഹോളീഡേ ഗാല 2023 എന്ന ക്രിസ്മസ് ന്യു ഇയർ പരിപാടി സ്റ്റാഫ്‌ഫോർഡിലെ ഇമ്മാനുവേൽ സെന്ററിൽ വച്ച് ഡിസംബർ 29ന് വെകുന്നേരം 6:30ന്ആരംഭിക്കത്തക്ക വിധത്തിൽ എല്ലാം ഒരുക്കങ്ങളും പൂർത്തിയായി. ഹ്യുസ്റ്റണിലെ നിരവധി കലാകാരന്മാർ അണിനിരക്കുന്ന ഒരു ദൃശ്യ വിസ്മയം ആയിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു. മേവിൻ ജോൺ എബ്രഹാം എഴുതി സംവിധാനം ചെയ്യുന്ന “ശിംശോൻ ദി ലെജൻഡറി വാരിയർ ” എന്ന ക്രിസ്തീയ നാടകം ഹോളീഡേ ഗാലയുടെ മാറ്റ് വർധിപ്പിക്കും. ഫിലാഡൽഫിയ ഉൾപ്പെടെ നിരവധി വേദികളിൽ നിറഞ്ഞ സദസിൽ കളിച്ച നാടകം ഇതാദ്യമായാണ് ടെക്സസിലെത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ഹോളീഡേ ഗാല 2023 ന്റെ മറ്റൊരു സവിശേഷത മാഗിന്റെ ഈ വർഷത്തെ കരോൾ ഗാന മത്സരവും ഇതോടൊപ്പം നടത്തപ്പെടുന്നു എന്നുള്ളതാണ്. ഒന്നാം സമ്മാനം യു…

കലാജ്ഞലി 2023 ഡിസംബര്‍ 19 മുതല്‍ 22 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

ദോഹ: നാളെയുടെ നക്ഷത്രങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മീഡിയ പെന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, റേഡിയോ മലയാളം 98.6 എഫ്. എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഖത്തര്‍ ഇന്ത്യന്‍ കലോല്‍സവമായ കലാജ്ഞലി 2023 ഡിസംബര്‍ 19 മുതല്‍ 22 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. കേരളത്തിലെ സ്‌കൂള്‍ യുവജനോല്‍സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന കലാജ്ഞലിയുടെ മൂന്നാമത് കലാമാമാങ്കമാണ് ഡിസംബറില്‍ നടക്കുക. കലാജ്ഞലി 2023 ന്റെ ലോഗോ പ്രകാശനവും വീഡിയോ ലോഞ്ചും കഴിഞ്ഞ ദിവസം എം.ആര്‍.എ റസ്‌റ്റോറന്റ് ബാങ്കറ്റ് ഹാളില്‍ നടന്നു. കലാജ്ഞലി 2023 ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രസിഡണ്ട് ഡോ.എം.പി. ഹസന്‍ കുഞ്ഞി, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷമീം ശൈഖ്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാജ്ഞലി 2023 ന്റെ ലോഗോ…

‘മൃഗായുർവേദം’; കാർഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഒരു പോലെ പ്രധാനം

തിരുവനന്തപുരം: ആയുർവേദത്തിന്റേയും വെറ്ററിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാർഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഉത്തേജനമാകുന്നതാണ് ‘എത്‌നോവെറ്റിനറി മെഡിസിൻ’ അഥവാ ‘മൃഗായുർവേദ’ എന്ന വിഷയത്തിൽ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ ഡിസംബർ 4 തിങ്കഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. സെമിനാറിൽ ഇന്ത്യയിൽ തന്നെ വളരെ പ്രഗൽഭരായിട്ടുള്ള 12 പേരാണ് ഈ വിഷയത്തെ കുറിച്ച് പേപ്പറുകൾ അവതരിപ്പിക്കുന്നത്. എത്‌നോവെറ്ററിനറി മെഡിസിനുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ആഴത്തിലുള്ളതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പേപ്പറും തയ്യാറാക്കിയിരിക്കുന്നത്. മരുന്നിലൂടെയും തീറ്റയിലൂടെയും വളർത്തുമൃഗങ്ങളിലെത്തുന്ന ആന്റിബയോട്ടിക് അവക്ഷിപ്തം പാലും മുട്ടയും മാംസവും വഴി മനുഷ്യരിലേക്കും എത്തുകയും തുടർച്ചയായി ഇവ ഭക്ഷിക്കുന്നവരുടെ കോശങ്ങളിൽ അവക്ഷിപ്തസാന്നിധ്യം വർധിച്ചാണ് ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന അവസ്ഥയിലേക്ക് ശരീരത്തെ നയിക്കുന്നത്. ശരീരത്തിൽ നിന്ന് അണുബാധകൾ ഇല്ലാതാക്കുന്ന ശേഷിയെ കുറയ്ക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് ആന്റിമൈക്രോബിയൽ…

രാശിഫലം (20-11-2023 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച അത്ര പരിഹണന ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവക്കാൻ പാടുള്ളു. കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികമായ നിങ്ങളുടെ അവസ്ഥക്ക്‌ നന്നായിരിക്കും. തുലാം: നിങ്ങൾക്ക്‌ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. വൃശ്ചികം: പ്രിയപ്പെട്ടവർക്കായി ഇന്നത്തെ ദിവസം ചെലവഴിക്കും. മുതിർന്നവരോടുള്ള കടമകൾ നിർവഹിക്കാനാവും. പുതിയ…

യുവ തലമുറയ്ക്ക് ആവേശമായി ‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തു ചടങ്ങ് നടന്നു

എടത്വ: ജലമേളകളിൽ പുതിയ ചരിത്രം രചിക്കുവാൻ തലവടിയിൽ നിന്നുമുള്ള ‘നെപ്പോളിയൻ’ വെപ്പ് എ ഗ്രേഡ് കളിവള്ളത്തിൻ്റെ ഉളികുത്തു ചടങ്ങ് നടന്നു. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്ത് ചടങ്ങ് നിർവഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുര്യൻ തോമസ് അമ്പ്രയിൽ,ജേക്കബ് ഏബ്രഹാം പുരയ്ക്കൽ എന്നിവർ കളിവള്ള ശില്പികൾക്ക് ദക്ഷിണ നല്‍കി. ഫാ. ഏബ്രഹാം തോമസ്, ഫാ.ർ റോബിൻ വർഗ്ഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി.രമേശ് കുമാർ, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ,ഡോ.ജോൺസൺ വി. ഇടിക്കുള,ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ,സിറിൾ സഖറിയ ഇടയത്ര, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് കനീഷ് കുമാർ, സെക്രട്ടറി ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ,…