വാഷിംഗ്‌ടൺ: ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പരിപാടി തടയുന്നതിനുള്ള നടപടി യു എസ് ഹൗസ് പാസാക്കി. ഇതുസംബന്ധിച്ചുള്ള നിയമനിർമ്മാണം 218-203 വോട്ടിനു പാസാക്കി, . പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി തടയുന്നതിനുള്ള റിപ്പബ്ലിക്കൻ നടപടി പാസാക്കുന്നതിന് ജനപ്രതിനിധി സഭ ബുധനാഴ്ചയാണ് വോട്ട് ചെയ്തത് . , പ്രധാനമായും പാർട്ടി ലൈനുകളിൽ, രണ്ട് ഡെമോക്രാറ്റുകൾ – മെയ്നിലെ ജനപ്രീതിയാർജ്ജിച്ച ജാരെഡ് ഗോൾഡൻ, വാഷിംഗ്ടണിലെ മേരി ഗ്ലൂസെൻകാമ്പ് പെരസ് – എന്നിവർ റിപ്പബ്ലിക്കൻമാരോടൊപ്പം ഈ നടപടിയെ പിന്തുണച്ചു. എന്നാൽ ഡെമോക്രാറ്റിക് നിയന്ത്രിത സെനറ്റിൽ ഈ നടപടി അംഗീകരിക്കാൻ സാധ്യതയില്ല. 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിൽ വരുമാനം നിശ്ചിത നിലവാരത്തിൽ താഴെയുള്ളവരോ പെൽ ഗ്രാന്റ് ലഭിച്ചവരോ ആയ വായ്പക്കാർക്ക് 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിലുള്ള വായ്പകൾ റദ്ദാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ പരിപാടി ഈ നിയമനിർമ്മാണം റദ്ദാക്കും. ലോൺ പേയ്‌മെന്റുകളുടെയും…
Author: പി.പി. ചെറിയാന്
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മെയ് 28ന്
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്‌ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ് 28 നിർവഹിക്കപ്പെടുന്നു. രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ എന്നിവർ സഹ കാർമികത്വം വഹിക്കും
Former Ambassador T.P. Sreenivasan talks on the Emerging World Order in New York – The world is in transition between an order that has diminished and an order yet to take shape
Former Indian Ambassador T.P. Sreenivasan was hosted at a dinner/talk by the Global Organization of People of Indian Origin (GOPIO) and Bharatiya Vidya Bhavan in New York City on May 18th at the Bhavan’s Romanti Auditorium in New York on May 18, 2023.. The program started with an introduction of the Bhavan by Bhavan’s Operations Manager Minesh Patel followed by remarks on the history of the Bhavan in USA by its Chairman Dr. Navin Mehta. GOPIO Chairman Dr. Thomas Abraham welcomed everyone on behalf of GOPIO and its chapters and spoke…
ശിൽപശാല സംഘടിപ്പിച്ചു
കൾച്ചറൽ ഫോറം വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശിൽപശാല സംഘടിപ്പിച്ചു.’പോസ്റ്റ് ഇറ്റ് നൌ’ എന്ന തലക്കെട്ടിൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ സ്ത്രീകൾക്ക് മാത്രമായി നടന്ന പരിപാടിക്ക് വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫൌസിയ ആരിഫ് നേതൃത്വം നൽകി.നീതിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നാണ് ആക്ടിവിസം ആരംഭിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കാലത്തെ ഫേക്ക് ആക്ടിവിസത്തെയും പ്രൊപഗണ്ട രാഷ്ട്രീയത്തെയും കൃത്യമായി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റും വുമൺ എംപവർമെൻ്റ് ഇൻചാർജുമായ സജ്ന സാക്കി അധ്യക്ഷത വഹിച്ചു. ഫൌസിയ ആരിഫിനുള്ള കൾച്ചറൽ ഫോറത്തിൻ്റെ സ്നേഹോപഹാരം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് സജ്ന സാക്കി കൈമാറി.നജ്ല നജീബ് ഗാനമാലപിച്ചു.കൾച്ചറൽ ഫോറം മുൻ സെക്രട്ടറി ഷാഹിദ ജലീൽ ,മുഫീദ അഹദ്,ജഫ് ല ഹമീദുദ്ദീൻ,സകീന അബ്ദുല്ല,സന നസീം തുടങ്ങിയവർ ചർച്ചയിൽ…
അല്പം സീരിയസ് ലുക്കിൽ മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി
ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്നു നേരത്തെ തെന്നിന്ത്യൻ താരം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകനും. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ…
മണിപ്പൂരിൽ വീണ്ടും അക്രമം; മന്ത്രിയുടെ വീടും കത്തിച്ചു; വെടിയേറ്റ് ഒരാൾ മരിച്ചു
മണിപ്പൂരിലെ പലയിടത്തും വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. വിഷ്ണുപുരിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട് കത്തിച്ചു. അതേസമയം വെടിയേറ്റ് ഒരാൾ മരിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയായി. മണിപ്പൂരിലെ അക്രമങ്ങൾക്ക് അവസാനമില്ല. മെയ്‌തേയ് സമുദായത്തിന് എസ്ടി പദവി നൽകിയതിനെതിരെ മെയ് മൂന്നിന് അക്രമം ആരംഭിച്ചിട്ട് 21 ദിവസം പിന്നിട്ടു. ദിവസങ്ങൾക്ക് ശേഷം കർഫ്യൂവിന് ഇളവ് നൽകിയെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ചയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഗോവിന്ദാസ് കൊണ്ടോയിജത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ബിഷ്ണുപൂർ ജില്ലയിലെ ട്രോംഗ്ലാവോബി ഗ്രാമത്തിലും അക്രമം നടന്നു. അക്രമ സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്ന് (വ്യാഴാഴ്ച) ബിജെപി എംഎൽഎ ഗുവാഹത്തിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ഈ ദിവസങ്ങളിൽ അമിത് ഷാ മണിപ്പൂർ പര്യടനത്തിലാണ്. അക്രമത്തിനിടെ തോയ്ജാം ചന്ദ്രിമണി എന്ന യുവാവിന് വെടിയേറ്റതായാണ് വിവരം. ചന്ദ്രമണി പിന്നീട് മരണത്തിന് കീഴടങ്ങി.…
പുതിയ പാർലമെന്റ് ഹൗസിൽ ആയിരം വർഷത്തെ ചരിത്രം, ചാണക്യൻ മുതൽ അംബേദ്കർ വരെയുള്ള വിഗ്രഹങ്ങൾ
6 ഗേറ്റുകളിലും പൊതുവഴികളിലും അലങ്കരിച്ച കലയുടെ ദൃശ്യങ്ങൾ കാണുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങളും ഇവിടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി: ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ പാർലമെന്റ് മന്ദിരം മോടി പിടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പുതിയ കെട്ടിടത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുമെന്ന് മാത്രമല്ല, ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. പാർലമെന്റ് അംഗങ്ങൾക്ക് പുറമെ സാധാരണ പൗരന്മാർക്കും രാജ്യത്തിന്റെ സംസ്കാരവും കലയും അറിയാൻ കഴിയും. കെട്ടിടത്തിന് മൂന്ന് പ്രവേശന കവാടങ്ങളുണ്ടാകും എന്നതാണ് പ്രത്യേകത. അകത്തെ കാഴ്ച 6 ഗേറ്റുകളിലും പൊതുവഴികളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന അലങ്കരിച്ച കലാരൂപങ്ങൾ കാണുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് ആരാധിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങളും ഇവിടെ കാണുമെന്ന് അവര്‍ പറഞ്ഞു. ഗരുഡ, ഗജ, അശ്വ,…
കന്നടയില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമായി
കന്നട മണ്ണിന് പുതിയ മുഖ്യമന്ത്രിയെ എറെ ചര്‍ച്ചകള്‍ക്കും അതിലേറെ ആകാംഷയ്ക്കുമൊടുവില്‍ സീതാരാമയ്യ കര്‍ണ്ണാടകയുടെ നാഥനായി. അഭിപ്രായ സര്‍വ്വേയില്‍ അദ്ദേഹം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പു ഫലത്തിലെ മിന്നും വിജയം പല കണക്കുകൂട്ടലുകളും മാറ്റിമറിച്ചു. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടി പിടി മുറുക്കിയതോടെയാണ് അതിനു കാരണം. മാധ്യമങ്ങള്‍ പല പുതിയ മാനങ്ങള്‍ അതോടെ നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള പതിവ് അടിയെന്ന നിലയില്‍ അവര്‍ അത് ആഘോഷിച്ചു. എന്നാല്‍ അതിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഡി.കെ. ശിവകുമാര്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ചതോടെ മഞ്ഞുരുകി മലപോലെ കോണ്‍ഗ്രസ്സിന്‍റെ പതനമാഘോഷിച്ചവര്‍ എലിപോലെ ഓടിയൊളിച്ചു. അങ്ങനെ സീതാരാമയ്യ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്‍റ് ഉപമുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ്സ് മന്ത്രിസഭ അധികാരമേറഅറു. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ്സ് മന്ത്രിസഭയെന്നതാണ് ഈ മന്ത്രിസഭയുടെ ഒരു പ്രത്യേകത. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മന്ത്രിസഭകളുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസ്സിന് നേടിക്കൊടുത്തു…
‘ദ ഗ്രേറ്റ് എസ്കേപ്പു’മായി ആക്ഷന്‍ ഹീറോ ബാബു ആന്‍റണി; അമേരിക്കന്‍ ചിത്രം 26 ന് റിലീസ് ചെയ്യും.
യുഎസ്: പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും മകന്‍ ആര്‍തര്‍ ആന്‍റണിയും ഒന്നിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ മെയ് 26 ന് റിലീസ് ചെയ്യും. പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലറും പ്രധാന കഥാപാത്രമായി എത്തുന്നു. മിക്സഡ് മാർഷ്യൽ ആർട്സിൽ ബ്‌ളാക്ക് ബെൽറ്റ് നേടിയ ആര്‍തര്‍ ആന്‍റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’. ബാബു ആൻ്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആന്‍റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്ദീപ് .ജെ .എല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്‍റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്‍റണി അറിയിച്ചു. ഹോളിവുഡ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. അതിഗംഭീര…
പ്രവാസികളുടെ പ്രശ്‍നങ്ങൾ ലോകകേരളസഭയിൽ ശക്തമായി ഉന്നയിക്കും: ഒഐസിസി യൂഎസ്‍എ ചെയർമാൻ ജെയിംസ് കൂടൽ
ഹൂസ്റ്റൺ: ജൂൺ 9, 10,11 തീയതികളിൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന മൂന്നാം ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന് നിലവിൽ ലോക കേരളാ സഭാംഗവും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുന്നതിനു അമേരിക്കയിൽ ലഭിക്കുന്ന ഉചിതമായ വേദി എന്ന നിലയിൽ ഈ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി വിഷയങ്ങൾ അവതരിപ്പിയ്ക്കുവാൻ അവസരം ലഭിക്കുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് ജെയിംസ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരത്തു വച്ച് നടത്തിയ ലോക കേരളാസഭ സമ്മേളനത്തിലും ജെയിംസ് പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. കേരത്തിൽ നിക്ഷേപം നടത്തുവാൻ ഒട്ടും തന്നെ പര്യാപ്തമല്ല എന്ന് ഒരു ഇടതുപക്ഷ എംഎൽഎ പോലും പറയുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രവാസികളുടെ നിക്ഷേപം കേരളത്തിൽ എങ്ങനെ ഉപയോഗപെടുത്തണം, പ്രവാസികളുടെ നാട്ടിലെ…
