ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഹൂമണ്‍ സര്‍വീസസ് ഡയറക്ടറായി വനിതയെ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് നിയമിച്ചു. ഡോ.ഡെബോറാ ഷോപ്ഷയറിനെയാണ് ഒക്കലഹോമ ഹൂമണ്‍ സര്‍വീസിന്റെ തലപ്പത്ത് ഗവര്‍ണ്ണര്‍ നിയമിച്ചിരിക്കുന്നത്. ഒക്കലഹോമ ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ. ഡെബോറ. ആരോഗ്യ വകുപ്പില്‍ പല സുപ്രധാന ചുമതലകളും ഡബോറ വഹിച്ചിട്ടുണ്ട്. 2014-ല്‍ നാഷ്ണല്‍ റെ ഹെല്‍ഫര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അവാര്‍ഡുകള്‍ ഡെബോറെയെ തേടിയെത്തിയിട്ടുണ്ട്. ഒക്കലഹോമ ഹൂമണ്‍ സര്‍വീസില്‍ ഡോ.ഡെബോറയുടെ സേവനം പ്രത്യേക ഊര്‍ജ്ജം നല്‍കുമെന്നും, മറ്റു വിവിധ രംഗങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള ഇവരുടെ കഴിവുകള്‍ ഡി.എച്ച്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവരുമെന്നും ഗവര്‍ണ്ണര്‍ കെവിന്‍ പറഞ്ഞു. ഒക്കലഹോമയിലെ അറിയിപ്പെട്ട പീഡിയാട്രീഷ്യനായ ഇവര്‍ 2001 മുതല്‍ 2015 വരെ പോളിന്‍ ഇ മേയര്‍ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ മെഡിക്കല്‍ ഡയറക്ടായി പ്രവര്‍ത്തിച്ചിരുന്നു. ഒക്കലഹോമ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ്…
Author: പി.പി. ചെറിയാന്
“ലോക്ക്ഡ് ഇൻ”-ന് പ്രവാസി അവാർഡ്
കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയിൽ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം “ലോക്ക്ഡ് ഇൻ” പ്രവാസി കോൺക്ലേവ് പുരസ്‌കാരത്തിന് അർഹമായി. ജനുവരി 7-ന് കൊച്ചി സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ട വർണ്ണാഭമായ ചടങ്ങിൽ “ലോക്ക്ഡ് ഇൻ” നായകൻ ആൽബിൻ ആന്റോ പ്രവാസി കോൺക്ലേവ് ട്രസ്ററ് ചെയർമാൻ അലക്സ് വിളനിലത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഒത്തുകൂടിയ “പ്രവാസി മീറ്റ്” ചടങ്ങിലാണ് പുരസ്കാരം നൽകിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ആസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. മലയാള ചലച്ചിത്ര രംഗത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് അവതരണം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ഛായാഗ്രഹണം…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 27)
റാഫേലിന്റെ വേര്‍പാടോടെ ബസിലിക്കയുടെ പണി നിര്‍ത്തിവെച്ചു. ഇനിയും പുതിയ വാസ്തുശില്പിയെ കണ്ടെത്തണം. സിനഡില്‍ തിരക്കിട്ട ചര്‍ച്ച ആരംഭിച്ചു. എന്തുകൊണ്ടും യോഗ്യന്‍ മൈക്കിള്‍ആന്‍ജലോ എന്ന് ഭൂരിപക്ഷം ബിഷപ്പുമാരും അഭിപ്രായപ്പെട്ടു. എന്നാല്‍ പോപ്പ് ലിയോയെ പിന്തുണയ്ക്കുന്ന സ്വന്തക്കാരായ കര്‍ദിനാളന്മാര്‍ മാത്രം ആ തീരുമാനത്തെ അനുകൂലിച്ചില്ല. പോപ്പ് ലിയോയുടെ പ്രമാണങ്ങളെ കാറ്റില്‍ പറത്തുന്ന ഒരുവനെ പ്രധാനശില്പിയായി എടുക്കാന്‍ സാദ്ധ്യമല്ലെന്ന് അവര്‍ ശക്തയായി വാദിച്ചു. മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു: എത്ര പെട്ടെന്നാണ് മെഡിസിയുടെ പുത്രന്‍, ജിയോവാനി എന്ന പോപ്പ് ലിയോ പത്താമന്‍ മാറിമറിഞ്ഞത്! അധികാരത്തിലും സുഖലോലുപതയിലും മത്തുപിടിച്ച പോപ്പിന്റെ നിലപാടുകള്‍, സ്വന്തക്കാരായ കര്‍ദിനാളന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി മാറിമറിയുന്നു. കത്തോലിക്കാസഭയേയും വിശ്വാസസത്യങ്ങളെയും പോപ്പ് ഭിന്നിപ്പിക്കുന്നതില്‍ മൈക്കിളിന് കുണ്ഠിതം തോന്നി. യൂറോപ്പിലെ ഐകൃംതന്നെ തകര്‍ന്നിരിക്കുന്നു. ഇനിയും എന്തൊക്കെ സംഭവിക്കാം! യൂറോപ്പാകെ ഉണര്‍ന്നിരിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഭിന്നിപ്പ് ദുഷ്ക്കരമാണ്. അത് വിശ്വാസത്തെ ക്ഷതമേല്‍പ്പിക്കും. നൂറ്റാണ്ടുകളിലൂടെ ഒഴുകിയ വിശ്വാസം അറുപത്തേഴുമുതല്‍…
പ്രവാസി ഭാരതീയ ദിവസ്: ഇന്ത്യയിൽ പുതുമ കണ്ടെത്താനും നിക്ഷേപം നടത്താനും പ്രവാസികളായ യുവാക്കളോട് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു
കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ യുവ ഇന്ത്യൻ പ്രവാസികളോട് ഇന്ത്യയിൽ തങ്ങളുടെ ആശയങ്ങൾ നവീകരിക്കാനും നിക്ഷേപിക്കാനും ആരംഭിക്കാനും അഭ്യർത്ഥിച്ചു. ത്രിദിന പിബിഡി കൺവെൻഷന്റെ തുടക്കത്തിന്റെ ഭാഗമായി ഞായറാഴ്ച ഇൻഡോറിൽ നടന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച അനുരാഗ് താക്കൂർ, 2022 ൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് പരാമർശിച്ചു. ഇന്ത്യയിൽ പുതുമ കണ്ടെത്താനും നിക്ഷേപം നടത്താനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇന്ത്യക്കാരും ആശയങ്ങളും ലോകത്തെ ഇന്ത്യയുടെ വഴിക്ക് നയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യ സ്റ്റാർട്ടപ്പുകളുള്ള മൂന്നാമത്തെ വലിയ രാജ്യമായി മാറിയെന്നും അദ്ദേഹം പിന്നീട് കൂട്ടിച്ചേർത്തു. ലോകം മഹാമാരിക്കെതിരെ പോരാടുമ്പോൾ, ഇന്ത്യൻ യുവാക്കൾ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനുള്ള അവസരം കണ്ടു. 2019 ന് ശേഷം ആദ്യമായാണ് പ്രവാസി ഭാരതീയ ദിവസ്…
എയർ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച കേസ്: ശങ്കർ മിശ്ര 4 ഡ്രിങ്ക്‌സ് കഴിച്ചു, ഒരേ ചോദ്യങ്ങൾ എന്നോട് പലതവണ ചോദിച്ചു; സഹയാത്രികൻ
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച കേസിൽ ഏറ്റവും പുതിയ സംഭവവികാസത്തിൽ, സഹയാത്രികൻ തന്റെ ഭാഗം പങ്കുവെച്ചു. നവംബർ 26ന് ന്യൂയോർക്കില്‍ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ശങ്കർ മിശ്ര സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഉച്ചഭക്ഷണം വിളമ്പിയതിന് ശേഷമാണ് സംഭവം നടന്നതെന്ന് സഹയാത്രികൻ എസ് ഭട്ടാചാരി പറഞ്ഞു. “അയാൾ (പ്രതി) 4 ഡ്രിങ്ക്‌സ് കഴിച്ചു, എന്നിട്ട് എന്നോട് പലതവണ ഒരേ ചോദ്യങ്ങൾ ചോദിച്ചു. ഞാൻ ഉച്ചഭക്ഷണം പൂർത്തിയാക്കി, ഫ്ലൈറ്റ് അറ്റൻഡന്റിനോട് അയാളെ നിരീക്ഷിക്കാൻ പറഞ്ഞു. ആ സ്ത്രീ (ഇര) തികച്ചും മാന്യയായിരുന്നു. രണ്ട് ജൂനിയർ എയർ ഹോസ്റ്റസുമാർ അവരെ വൃത്തിയാക്കി. . ഞാൻ മുതിർന്ന അറ്റന്‍ഡന്റിന്റെ അടുത്ത് ചെന്ന് അവർക്ക് മറ്റൊരു സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ക്യാപ്റ്റനിൽ നിന്ന് അനുവാദം വാങ്ങേണ്ടതിനാൽ അത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു,” ഭട്ടാചാരി മാധ്യമങ്ങളോട് പറഞ്ഞു.…
ഇന്ത്യ പ്രസ് ക്ലബിന്റെ ഗുരുവന്ദനം: മുതിർന്ന നാല് പത്രപ്രവർത്തകരെ ആദരിച്ചത് വികാര നിർഭരമായി
കൊച്ചി: പതിറ്റാണ്ടുകൾക്ക് മുൻപേ മാധ്യമരംഗത്ത് അതികായരായിരുന്ന, ഇപ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള നാല് പത്രപ്രവർത്തകരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഗുരുവന്ദനം എന്ന പേരിൽ ആദരിച്ച ചടങ്ങ് വികാരനിർഭരമായി. കെ.മോഹനൻ (ദേശാഭിമാനി), പി.രാജൻ (മാതൃഭൂമി), വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവർത്തിച്ച ടി.ജെ.എസ് ജോർജ്, ബി.ആർ.പി.ഭാസ്കർ എന്നിവരെ പുരസ്കാരനിശയിൽ സ്വർണപ്പതക്കം നൽകി ആദരിച്ചത് അപൂർവ അനുഭവമായി. കഴിഞ്ഞതെല്ലാം കൊഴിഞ്ഞപൂവല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദരവുചടങ്ങ്. വാക്ചാതുരികൊണ്ടും നർമ്മബോധംകൊണ്ടും ആദരവിനൊപ്പം അവർ സദസ്സിന്റെ കയ്യടിയും നേടി. പത്രപ്രവർത്തനത്തിൽ നിരവധി പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചവരാണ് ആദരിക്കപ്പെട്ട പ്രതിഭകൾ. മുപ്പതു വർഷമായി എഴുത്തിൽ നിന്ന് വിരമിച്ച് മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്ന തന്നെ കണ്ടെത്തി ആദരിക്കാൻ മുന്നോട്ടു വന്നത് അമ്പരപ്പുളവാക്കുന്നുവെന്ന് പി. രാജൻ പറഞ്ഞു. പ്രായവും രോഗങ്ങളും അലട്ടുമ്പോൾ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കെ. മോഹനനും സന്തോഷം പ്രകടിപ്പിച്ചു. ഗൾഫിലെ മലയാളി…
ഡോ. ബേബി സാം സാമുവേൽ ജനുവരി 13 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഡിട്രോയിറ്റ് : ജനുവരി 13 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ ഡോ ബേബി സാം സാമുവേൽ മുഖ്യ പ്രഭാഷണം നടത്തുന്നു. എഴുത്തുകാരൻ,പ്രഭാഷകൻ,ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത് ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ.അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്, താവൂ കമ്മ്യുണിറ്റി ട്രസ്റ്റ് പ്രസിഡന്റ്, ഭിന്നശേഷിക്കാർക്കായുള്ള മൈന്റ് (മൊബിലിററി ഇന്റോസ്റ്റോഫി) യുടെ അഡ്വൈസർ, മെന്റർ.ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത് ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ ബേബി സാം സാമുവേൽ (ന്യൂയോർക് ) വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും,…
ജാർഖണ്ഡിലെ വിശുദ്ധ ജൈന കേന്ദ്രമായ ‘സമ്മദ് ശിഖർജി’യിലെ എല്ലാ ടൂറിസം പ്രവർത്തനങ്ങളും കേന്ദ്രം നിർത്തിവച്ചു
ന്യൂഡൽഹി: ജൈനമത കേന്ദ്രമായ ‘സമ്മദ് ശിഖർജി’ സ്ഥിതി ചെയ്യുന്ന പരസ്‌നാഥ് കുന്നിലെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും വ്യാഴാഴ്ച കേന്ദ്ര സർക്കാർ തടഞ്ഞു. മതപരമായ സ്ഥലത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ജാർഖണ്ഡ് സർക്കാരിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് ഓഫീസ് മെമ്മോറാണ്ടം അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഈ വിഷയത്തിൽ ജൈന സമുദായത്തിന്റെ പ്രതിനിധികളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്മദ് ശിഖർജി പർവത ക്ഷേത്രത്തിന്റെ പവിത്രത നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകിയതിന് പിന്നാലെയാണ് ഈ നടപടി. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പരസ്നാഥ് കുന്നിൽ സ്ഥിതി ചെയ്യുന്ന സമദ് ശിഖർജി ജൈന സമൂഹത്തിന്റെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. പരസ്നാഥ് കുന്നിൽ മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ…
നവംബർ മുതൽ കാണാതായ അസം യുവതിയും പ്രായപൂർത്തിയാകാത്ത മകനും പാക്കിസ്താന്‍ ജയിലിൽ
നാഗോൺ/ന്യൂഡൽഹി: 2022 നവംബർ മുതൽ കാണാതായ അസം യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും പാക്കിസ്താന്‍ ജയിലിൽ കണ്ടെത്തി. ഭർത്താവ് മുഹമ്മദ് മൊഹ്‌സിൻ ഖാന്റെ മരണത്തെത്തുടർന്ന് 1.60 കോടി രൂപയുടെ സ്വത്ത് വിറ്റ് നവംബർ 10 ന് അസമിലെ നാഗോൺ ജില്ലയിൽ നിന്ന് വഹിദാ ബീഗത്തെയും പ്രായപൂർത്തിയാകാത്ത മകൻ ഫയാസ് ഖാനെയും കാണാതാവുകയായിരുന്നു. വാഹിദയെ കാണാതായതിനെ തുടർന്ന് അമ്മ അസിഫ ഖാത്തൂൺ നാഗോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, പോലീസിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് ആരോപണം. നവംബർ 30ന് അസീഫയ്ക്ക് വാട്‌സ്ആപ്പ് കോൾ വന്നു. മറുവശത്തുള്ള വ്യക്തി താൻ പാക്കിസ്താനിൽ നിന്നുള്ള അഭിഭാഷകനാണെന്നും മകളെയും ചെറുമകനെയും പാക്കിസ്താന്‍ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) പിടികൂടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. വിളിച്ചയാൾ പറഞ്ഞതനുസരിച്ച് അമ്മയും മകനും ക്വറ്റ ജില്ലാ ജയിലിലായിരുന്നു. തനിക്ക് (വാഹിദ) വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിന്റെ പകർപ്പ് പാക്കിസ്താനിലെ…
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാനതല പ്രത്യേക ദൗത്യസംഘം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാന തലത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താം. അതത് പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫുഡ് സേഫ്റ്റി ഓഫീസർമാർ മുതൽ കമ്മീഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2019 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 18,845 ടെസ്റ്റുകളും 2020ൽ 23,892 ടെസ്റ്റുകളും 2021ൽ 21,225 ടെസ്റ്റുകളും നടത്തി. എന്നാൽ, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അരലക്ഷത്തോളം പരിശോധനകൾ നടത്തി. 2019ൽ 45 കടകളും…
