ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 7 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തില്‍ വച്ച് സാമൂഹ്യതലത്തില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുന്നു. ഷിക്കാഗോയിലുള്ള അമേരിക്കന്‍ മലയാളികളില്‍ നിന്ന് അര്‍ഹരായിട്ടുള്ളവരുടെ പേരുകള്‍ ജനുവരി നാലാം തീയതിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. അടുത്ത ജൂണ്‍ 24-ന് നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ കണ്‍വെന്‍ഷന്റെ കിക്ക് ഓഫും ക്രിസ്തുമസ്സ് ന്യൂഇയര്‍ ആഘോഷങ്ങളോടൊപ്പം നടത്തുന്ന യോഗത്തില്‍ വച്ച് നടത്തുന്നതായിരിക്കും. ക്രിസ്തുമസ് ട്രീം മത്സരം, വിവിധ കലാപരിപാടികള്‍ ഡിന്നര്‍ എന്നിവയോടെ ജനുവരി 7, ശനിയാഴ്ച 6 PM നോടെ ആരംഭിക്കുന്ന ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടകളിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312-685-6749, മനോജ് കോട്ടപ്പുറം (കോഓര്‍ഡിനേറ്റര്‍) 630 687 5768.

മെക്സിക്കൻ അതിർത്തി ജയിലിൽ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ 14 മരണം

മെക്സിക്കൊ സിറ്റി : ടെക്സസ് മെക്സിക്കോ അതിർത്തിയിൽ സിഡാസ് ജുവാറസ് സ്റ്റേറ്റ് ‍ജയിലിനു നേരെ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പത്ത് ജയിൽ സുരക്ഷാ ജീവനക്കാരും നാല് തടവുകാരും കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനുവരി 1 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വാഹനത്തിൽ ആയുധങ്ങളുമായി ജയിലിനു മുന്നിൽ എത്തിയ തോക്കുധാരികൾ യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാ ജീവനക്കാർക്കു  നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടേഴ്സ് ഓഫിസ്  വ്യക്തമാക്കി. വെടിവയ്പ്പിനിടെ 24 തടവുകാർ രക്ഷപ്പെട്ടു. മെക്സിക്കൻ പടയാളികളും സ്റ്റേറ്റ് പൊലീസും ചേർന്ന് ജയിലിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചു. മെക്സിക്കൻ ജയിലുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ലഹരി കടത്തുകാർ തമ്മിലുള്ള പക ആക്രമണങ്ങൾക്ക് കാരണമായി ചൂണ്ടികാണിക്കുന്നു.

ന്യൂയോര്‍ക്ക് ചരിത്രത്തില്‍ ആദ്യ വനിതാ ഗവര്‍ണ്ണായി കാത്തി ഹോച്ചല്‍ സത്യപ്രതിജ്ഞ ചെയ്തു

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണ്ണറായി കാത്തി ഹോച്ചല്‍(64) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഞായറാഴ്ച ന്യൂയോര്‍ക്ക് തലസ്്ഥാനമായ ആല്‍ബനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എന്‍.എ.എ.സി.പി. പ്രസിഡന്റ് ഹെയ്‌സല്‍ ഡ്യൂക്കിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫാമിലി ബൈബിളും റ്യൂസ് വെല്‍ട്ട് ഫാമിലി ബൈബിളും തൊട്ടാണ് ചടങ്ങ് നിര്‍വഹിച്ചത്. പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നിന്നും കടമെടുത്തതാണ് റൂസ് വെല്‍ട്ട ഫാമിലി ബൈബിള്‍. ന്യൂയോര്‍ക്കിലെ തിരഞ്ഞെടുക്കപ്പെട്ട 57-മത് ഗവര്‍ണ്ണറും പ്രഥമ വനിതാ ഗവര്‍ണ്ണറുമാണ് കാത്തി. 2021 ആഗസ്റ്റില്‍ മുന്‍ ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുറമാ ലൈംഗീക ആരോപണങ്ങളില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് കാത്തി ഹോച്ചല്‍ ആദ്യമായി താല്‍ക്കാലിക ഗവര്‍ണ്ണറായി ചുമതലയേറ്റത്. 2022 നവംബര്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വീണ്ടും നാലു വര്‍ഷത്തേക്ക് കാത്തിഹോച്ചല്‍ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലിഡെല്‍ഡിനെ നേരിയ ഭൂരിപക്ഷത്തിലാണ് കാത്തി തോല്‍പിച്ചത്. വനിതാ ഗവര്‍ണ്ണറായി ഒരു ചരിത്രം…

ഷിക്കാഗോ എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം- റജിസ്‌ട്രേഷന്‍ ജനുവരി 31 വരെ നീട്ടി

ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. റജിസ്‌ട്രേഷനുള്ള സമയം ജനുവരി 31 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. ജനുവരി 31 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് സെബാസ്റ്റ്യൻ 601-715-2229.

പുതുവർഷത്തിൽ പുത്തനുണർവോടെ ‘നാമം’ നേതൃനിര

ന്യൂജെഴ്സി: അമേരിക്കൻ മലയാളികളുടെ സാമുഹ്യ, കലാസാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ‘നാമം’ (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. വൈദ്യശാസ്ത്ര രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ആശ മേനോനാണ് നാമത്തിന്റെ പുതിയ പ്രസിഡന്റ്. Suja Nair Shirodhkar (സെക്രട്ടറി), Namith Manath (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. Neuro-Ophthalomology felloship നേടിയ ഡോ. ആശ, വിവിധ മെഡിക്കൽ കമ്മിറ്റികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐടി എഞ്ചിനീയറിംഗ് രംഗത്ത് ജോലി ചെയ്യുന്ന സുജയും, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന നമിത്തും ഏതാനും വർഷങ്ങളായി നാമത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. 2023-ലെ നാമത്തിന്റെ പുതിയ നേതൃത്വ നിര അമേരിക്കന്‍ മലയാളികളുടെ ഇടയിൽ നിരവധി കർമ്മപരിപാടികൾ…

മാര്‍ത്തോമാ സേവികാ സംഘം മീറ്റിംഗ് ജനുവരി 3ന്

ഡാളസ് : മലങ്കര മർത്തോമാ സുറിയാനി സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജനൽ സേവികാ സംഘം മീറ്റിംഗ് ജനുവരി 3 ന് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. വൈകിട്ട് 7 മണിക്ക് (ടെക്സസ് സമയം) ആരംഭിക്കുന്ന യോഗത്തിൽ കരോൾട്ടൺ മാർത്തോമാ ഇടവക വികാരിയും റീജനൽ പ്രസിഡന്റുമായ റവ. തോമസ് മാത്യു പി. അധ്യക്ഷത വഹിക്കും. ഫാർമേഴ്സ് മാർത്തോമാ ചർച്ചിൽ നിന്നുള്ള റവ. അബ്രഹാം തോമസ് വചന ശുശ്രൂഷ നിർവഹിക്കും. റീജനിലെ എല്ലാ ഇടവകയിൽ നിന്നുള്ള സേവികാ സംഘാംഗങ്ങൾ യോഗത്തിൽ പ്രാർഥനാ പൂർവ്വം സംബന്ധിക്കണമെന്ന് സെക്രട്ടറി ജോളി ബാബു അറിയിച്ചു. സൂം മീറ്റിംഗ് ഐഡി – 876 261 1625 പാസ്കോഡ് –12345 കൂടുതൽ വിവരങ്ങൾക്ക് : ജോളി ബാബു 214 564 3584

എസ്.ഐ.ഒ: നവാഫ് പാറക്കടവ് പ്രസിഡന്റ്, ഷഫാഖ് കക്കോടി സെക്രട്ടറി

കോഴിക്കോട്: എസ്.ഐ.ഒ കോഴിക്കോടിന് പുതിയ ജില്ലാ നേതൃത്വം നിലവില്‍ വന്നു. 2023 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡന്റായി നവാഫ് പാറക്കടവിനെയും സെക്രട്ടറിയായി ഷഫാഖ് കക്കോടിയെയും തെരെഞ്ഞെടുത്തു. ജാസിര്‍ ചേളന്നൂര്‍ (സംഘടന), അഫ്‌സല്‍ പുല്ലാളൂര്‍ (പബ്ലിക് റിലേഷന്‍സ് & മീഡിയ), ഫഹീം വേളം (കാമ്പസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്. എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസില്‍ വെച്ച് നടന്ന ജില്ലാ മെമ്പേഴ്സ് മീറ്റില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ നദ്‌വി, സംസ്ഥാന സമിതിയംഗം ഹാമിദ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി. മെമ്പേഴ്സ് മീറ്റ് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ ഉദ്ഘാടനം ചെയ്തു.

ഒരു നാടിനെ ഒന്നാകെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് തലവടി ചുണ്ടൻ നീരണിഞ്ഞു

പുതുവത്സര സമ്മാനമായി തലവടി ഗ്രാമത്തിന് തലവടി ചുണ്ടൻ. ഉത്സവഛായ പകർന്ന് നീരണിയൽ ചടങ്ങ്. എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമായി. മൂന്ന് കരകളിലായി തടിച്ചു കൂടിയ പതിനായിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി തലവടി നീരണിഞ്ഞു. ചെണ്ടമേളങ്ങളുടെയും ആർപ്പുവിളികളുടെയും വഞ്ചിപ്പാട്ടുകളുടെയും അകമ്പടിയോടെ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നീരണിഞ്ഞപ്പോൾ ഒരു നാടിൻ്റെ സ്വപ്നമാണ് പൂവണിഞ്ഞത്. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ട്രഷറാർ പി.ഡി. രമേശ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരിമാരായ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, റവ. ഫാദർ ഏബ്രഹാം…

ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ഞു മാളികപ്പുറം ഒമ്പതു വയസ്സുകാരി മല കയറിയത് 33 തവണ

കൊല്ലം: ഉണ്ണി മുകുന്ദന്റെ ചിത്രത്തില്‍ അഭിനയിച്ച ഒമ്പതു വയസ്സുകാരി 33 തവണയാണ് ശബരിമല ശാസ്താവിനെ ദർശിച്ച മാളികപ്പുറം എന്ന ഖ്യാതി നേടിയിരിക്കുകയാണ്. എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടെയും ഏക മകളായ അദ്രിതി തനയയാണ് തന്റെ ഒമ്പതു വയസിനിടെ 33 തവണ ശബരിമല ശാസ്താവിനെ ദര്‍ശിച്ചത്. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറത്തിന്റെ റിലീസിന് മുന്നോടിയായി എറണാകുളത്ത് നടന്ന പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തതോടെ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലും അദ്രിതി വൈറലാണ്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ശബരിമലയിൽ ആദ്യ ദർശനം നടത്തിയത്. പിന്നീട് ഒട്ടുമിക്ക മാസങ്ങളിലും മലയ്‌ക്ക് പോകുന്ന മാളികപ്പുറം കഴിഞ്ഞ ഒക്ടോബർ 22 നാണ് ഒടുവിൽ ശബരിമലയിലെത്തിയത്. നവംബറിലും മാലയിട്ടെങ്കിലും അപ്പൂപ്പന്റെ മരണത്തെ തുടർന്ന് വ്രതം മുറിയുകയായിരുന്നു. അദ്രിതിയുടെ അച്ഛൻ അഭിലാഷ് മണിയും ഇതിനകം 175 ലേറെ തവണ മല ചവിട്ടി.…

COVID-19 കുതിച്ചുചാട്ടത്തെ നേരിടാൻ ചൈനയ്ക്ക് ആവശ്യമായ സഹായം നൽകാന്‍ തയ്യാറാണെന്ന് തായ്‌വാൻ

ചൈനയിലെ വൻതോതിലുള്ള COVID-19 കുതിച്ചുചാട്ടത്തെ നേരിടാൻ സഹായിക്കാമെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ വാഗ്ദാനം ചെയ്തു. അതുവഴി രാജ്യത്തെ ജനങ്ങള്‍ക്ക് “ആരോഗ്യകരവും സുരക്ഷിതവുമായ പുതുവർഷം” ലഭിക്കുമെന്നും അവര്‍ പറഞ്ഞു. “ആവശ്യമുള്ളിടത്തോളം, മാനുഷിക പരിചരണത്തെ അടിസ്ഥാനമാക്കി, കൂടുതൽ ആളുകളെ പാൻഡെമിക്കിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ ഞങ്ങൾ തയ്യാറാണ്,” സായ് ഇംഗ്-വെൻ തന്റെ പുതുവത്സര പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഗാർഹിക അണുബാധകൾ വർധിച്ചതിന് ശേഷം പാൻഡെമിക്കിന്റെ കാര്യക്ഷമമല്ലാത്ത മാനേജ്മെന്റിന് ചൈന തായ്‌വാനെ വിമർശിച്ചിരുന്നു. എന്നാല്‍, ചൈനയുടെ സുതാര്യതയുടെ അഭാവമാണെന്നും അതിന്റെ വാക്സിൻ വിതരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നും തായ്‌വാന്‍ ആരോപിച്ചു, ഇത് ബീജിംഗ് നിഷേധിച്ചിരുന്നു. സീറോ-കോവിഡ് നയം പിൻവലിച്ചതു മുതൽ ചൈനയിൽ പ്രതിദിനം 9,000 പേർ വൈറസ് ബാധിച്ച് മരിക്കുന്നതായി യുകെ ആസ്ഥാനമായുള്ള ഒരു ആരോഗ്യ ഡാറ്റാ സ്ഥാപനം പ്രവചിച്ചു. ആരോഗ്യ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം…