ട്രംപിനെ വീണ്ടും മത്സരിപ്പിച്ചാൽ തോൽക്കുമെന്നു റിപ്പബ്ലിക്കൻ സെനറ്റർ

ന്യൂയോര്‍ക്ക്:  2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും ട്രംപിനെ മത്സരിപ്പിക്കാൻ നോമിനേറ്റ് ചെയ്താൽ ട്രംപ് തോൽക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററും 2021-ൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്ത ചുരുക്കം ചില റിപ്പബ്ലിക്കൻ സെനറ്റു അംഗങ്ങളിൽ ഒരാളുമായ ബിൽ കാസിഡി പറയുന്നു, കഴിഞ്ഞ വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ യഥാക്രമം ജോർജിയ, പെൻസിൽവാനിയ, നെവാഡ, അരിസോണ എന്നിവിടങ്ങളിലെ സെനറ്റ് സ്ഥാനാർത്ഥികളായ ഹെർഷൽ വാക്കർ, മെഹ്മെത് ഓസ്, ആദം ലക്‌സാൾട്ട്, ബ്ലെയ്ക്ക് മാസ്റ്റേഴ്‌സ് എന്നിവർക്ക് ട്രംപിന്റെ പിന്തുണ ലഭിച്ചിട്ടും സ്ഥാനാർത്ഥികളുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഡൊണാൾഡ് ട്രംപിനെ തന്റെ പാർട്ടി വീണ്ടും മത്സരിക്കാൻ നാമനിർദ്ദേശം ചെയ്താൽ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഞായറാഴ്ച 2014-ൽ സെനറ്റിലേക്ക് ലൂസിയാന ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ബിൽ കാസിഡി പ്രവച്ചിരിക്കുന്നത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വിംഗ് സ്റ്റേറ്റുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതിരുന്നത്…

Rahul Gandhi will be visiting the United States

Shri. Rahul Gandhi, former President of the Indian National Congress, will be visiting the United States towards the end of May and early June to participate in multiple events in San Francisco, Washington D. C., and New York. His schedule will include interactions with Universities, Tech entrepreneurs, Civil society, Business, Media, Politicians and  Leaders . He will address the Diaspora in San Francisco and New York. Rahul Gandhi will be visiting after his historic Bharath Jodo Yathra, a long journey of walking 2500  miles from Kanyakumari at the southern tip…

കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു

മക്കരപ്പറമ്പ, പരേതനായ കുറ്റിപ്പുളിയൻ കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു. ഭാര്യ സീനത്ത് വെള്ളില, മക്കൾ അനൂസ് മുഹമ്മദ്, നബുല സൈനബ്, ഫാത്തിമ നഫല. ജനാസ നമസ്കാരം തിങ്കൾ രാവിലെ 9.30ന് മക്കരപ്പറമ്പ ജുമാ മസ്ജിദിൽ…

ക്ഷേത്രങ്ങളിൽ ആർഎസ്എസ് നടത്തുന്ന കൂട്ട അഭ്യാസങ്ങൾ നിയന്ത്രിക്കാൻ ടിഡിബി സർക്കുലർ ഇറക്കി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആരാധനാലയങ്ങളിൽ ആർഎസ്‌എസ് ശാഖകളോ കൂട്ട അഭ്യാസങ്ങളോ നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് കർശനമായി പാലിക്കണമെന്ന് കേരളത്തിലെ ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) പുതിയ സർക്കുലർ പുറപ്പെടുവിച്ചു. നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് അതിന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്ഷേത്ര സ്വത്തുക്കൾ ആയുധ പരിശീലനത്തിനായി ഉപയോഗിക്കുന്നതിൽ നിന്ന് സംഘപരിവാർ സംഘടനയെ തടയാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച 2021 ലെ ഉത്തരവ് നടപ്പാക്കപ്പെടുന്നില്ലെന്ന് മെയ് 18 ന് പുറത്തിറക്കിയ സർക്കുലറിൽ ടിഡിബി പറഞ്ഞു. ടിഡിബിയുടെ ഉത്തരവ് പാലിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ക്ഷേത്ര സമുച്ചയങ്ങളിൽ ആർഎസ്എസ് നടത്തുന്ന എല്ലാത്തരം ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ട് 2016ൽ ടിഡിബി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട്, 2021 മാർച്ച് 30 ന്, ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ബോർഡ് സർക്കുലർ വീണ്ടും പുറത്തിറക്കി. ക്ഷേത്രപരിസരത്ത് ആർഎസ്എസ് ശാഖകളുടെ…

“അനാവശ്യ വഴക്കുകളിൽ” ചെന്ന് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് കേരള കത്തോലിക്ക ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കണ്ണൂർ: “അനാവശ്യ വഴക്കുകളിൽ” ചെന്ന് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് പ്രസ്താവിച്ച് കേരള കത്തോലിക്ക ആർച്ച് ബിഷപ്പ് പുതിയ വിവാദം സൃഷ്ടിച്ചു. കേന്ദ്ര സർക്കാർ പ്രകൃതിദത്ത റബ്ബറിന്റെ വില കിലോയ്ക്ക് 300 രൂപയാക്കി ഉയർത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാൻ സഭ തയ്യാറാണെന്ന് അടുത്തിടെ പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ശനിയാഴ്ച കണ്ണൂർ ചെറുപുഴയിൽ വിവാദ പ്രസ്താവന നടത്തിയത്. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (കെസിവൈഎം) ഒരു കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് പാംപ്ലാനി പറഞ്ഞു, “അപ്പോസ്തലന്മാർ (യേശുവിന്റെ) സത്യത്തിനും നന്മയ്ക്കും വേണ്ടി തങ്ങളുടെ ജീവിതം ബലിയർപ്പിച്ചു. (യേശുവിന്റെ) 12 അപ്പോസ്തലന്മാർ രക്തസാക്ഷികളായി മരിച്ചു. അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം രാഷ്ട്രീയക്കാരെപ്പോലെയല്ല. അവർ സത്യത്തിനും നീതിക്കും വേണ്ടി രക്തസാക്ഷികളായിരുന്നില്ല. ആരോടെങ്കിലും അനാവശ്യമായി വഴക്കുണ്ടാക്കി വെടിയേറ്റ് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. പോലീസ് അവരെ ഓടിക്കുമ്പോൾ ചില രാഷ്ട്രീയ രക്തസാക്ഷികൾ പാലത്തിൽ നിന്ന്…

ഡാളസ്സിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനവും,അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

ഡാളസ് :മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വദിനവും,അനുസ്മരണ സമ്മേളനവും ഡാളസ്ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഡാളസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡാ ളസ്സിൽ സംഘടിപ്പിച്ചു.മെയ് 21, ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിക്ക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന ഡാളസ് ഫോർത് വര്ത്ത പരിസരപ്രദേശങ്ങളിലുമുള്ള കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും സമ്മേളനത്തിൽ ഡാളസ് യുണിറ്റ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. ഡാളസ് ചാപ്റ്റർ ട്രഷററും ഡാളസ്സിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന ഫിലിപ്പ് സാമുവേലിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും.അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തതിനു ശേഷമാണ് ഔദ്യോഗീക നടപടികളിലേക്ക് പ്രവേശിച്ചത്. സ്വതന്ത്ര ലഭ്ധിക്കുശേഷം ഭാരതത്തെ ആധുനീവത്കരിച്ചതിന്റെ മുഖ്യ ശില്പിയായിരുന്നു രാജീവ്‌ഗാന്ധിയെന്ന് ചാപ്റ്റർ പ്രസിഡന്റ് നാഗനൂലിൽ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു .ഭാരതം കണ്ട പ്രധാനമന്ത്രിമാരിൽ വിജ്ഞാനത്തിന്റെ ഉറവിടമായിരുന്നു രാജീവ് ഗാന്ധിയെന്നു ദേശീയ വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്…

ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബിൽ യു.എ.ഇയിൽ 700ഓളം വിദ്യാര്‍ഥികൾ അംഗങ്ങളായി

ദുബായ്: ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാര്‍ഥികൾ അംഗങ്ങളായി കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ മലയാളം ക്ലബ്ബിന് അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ തുടക്കമായി. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ അജ്‌മാൻ ചാപ്റ്ററിന്റെ കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പ്രവാസ ലോകത്തെ പുതിയ മലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്‌സിലേക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്‌ളബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്ടര്‍ ഷംസു സമാന്‍ പ്രത്യാശിച്ചു. പത്താം ക്‌ളാസുവരെയോ ഡിഗ്രി തലത്തിലോ…

The Community Chest of Eastern Bergen County Honors Exceptional Young Women With Sixth Annual Leadership Awards

(Eastern Bergen County, New Jersey; May 19, 2023) — The Community Chest of Eastern Bergen County announces the recipients of its sixth annual High School Young Women’s Leadership Program’s awards.  The recipients were announced and presented with their honors at the 2023 Young Women’s Leadership Award Ceremony on May 15 at the historic Elizabeth Cady Stanton House in Tenafly, New Jersey. The 2023 award recipients demonstrated leadership, compassion, innovation and the courage of their convictions in the community.  Samma Faragalla, a resident of Englewood Cliffs attending Academies @ Englewood of…

മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ബോട്ട് ദുരന്തത്തിന്റെ ഉത്തരവാദികൾ – ഫ്രറ്റേണിറ്റി ലോങ്ങ് മാർച്ച്

താനൂർ : താനൂർ ബോട്ട് ദുരന്തം സർക്കാരിന്റെയും നഗരസഭാ അധികൃതരുടെയും അനാസ്ഥയാണെന്ന് ചൂണ്ടികാണിച്ച് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ലോങ്ങ് മാർച്ച് നടത്തി. താനൂർ ഒട്ടമ്പുറം കടപ്പുറത്ത് നിന്ന് തുടങ്ങി താനൂർ ടൗണിലവസാനിച്ച ലോങ്ങ് മാർച്ച് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. നിരവധി തവണ പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസും വി.അബ്ദുറഹ്മാനും ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും ഇനിയും മന്ത്രി സ്ഥാനത്ത് തുടരാൻ ഇവർക്ക് അവകാശമില്ലെന്നും മാർച്ച് ആവശ്യപ്പെട്ടു. മന്ത്രിമാരുടേത് പോലെ തന്നെ തുറമുഖം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരുംഈ ദാരുണ സംഭവത്തിൽ കുറ്റക്കാരാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ന ഈം ഗഫൂർ സംസ്ഥാന സമിതിയംഗം സനൽ കുമാർ , വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്…

ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്ന പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കും. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം ട്രാവൽ കമ്പനി പ്രതിനിധികളും, ടൂറിസം രംഗത്തെ പ്രൊഫഷണലുകളും ഭാഗമാകുന്ന മേള മികച്ച ഒരു അവസരമാകുമെന്നത് ഉറപ്പാണ്. കൂടാതെ കോർപ്പറേറ്റ് രംഗത്തുള്ള പ്രൊഫഷണലുകളുടെ സംഗമവും ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ട്രാവൽ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. എക്സ്പീഡിയയുടെ റിപ്പോർട്ട് പ്രകാരം 2025 ഓടെ ഇന്ത്യയിൽ നിന്ന് 13.9 ദശലക്ഷം വിനോദ യാത്രകൾ പ്രതീക്ഷിക്കുന്നു, ഇത് 19.4 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ വിദേശത്തേക്ക് എത്തിക്കുന്നു. ടയർ II, ടയർ III നഗരങ്ങൾ ഈ വളർച്ചയിൽ വലിയ…