ഫ്ലോറിഡ : അസ്തിത്വ ഭദ്രതയില്ലെന്ന മൂഢ വിശ്വാസത്താൽ ഭാരതത്തിലെ ക്ലാസിക്കൽ പാരമ്പര്യത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന ആധുനിക സാഹിത്യ പ്രവണതയെ പ്രതിരോധിക്കാനായി മലയാള സാഹിത്യത്തിലെ ധർമ്മ സങ്കല്പങ്ങൾ എന്ന വിഷയത്തെ അധികരിച്ചു കെ എച്ച് എൻ എ വിചാരവേദി ചർച്ച സംഘടിപ്പിക്കുന്നു. മലയാളത്തിലെ പ്രശസ്ത കവയത്രിയും ആംഗലേയ സാഹിത്യ അധ്യാപികയും എം ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗവും സാഹിത്യ അക്കാദമിയുടെയും ഫിലിം സെൻസർബോർഡിന്റെയും സംസ്ഥാന വനിത കമ്മീഷന്റെയും മുൻ അംഗവുമായിരുന്നു ഡോ:ജെ പ്രമീള ദേവിയാണ് വിഷയ അവതാരക. മലയാള സാഹിത്യ നഭോമണ്ഡലത്തിൽ ധർമ്മ സന്ദേശങ്ങളുടെ പെരുമഴ പെയ്യിച്ച തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ചെറുശ്ശേരി പൂന്താനം കുഞ്ചൻ നമ്പ്യാർ എന്നിവരിൽ തുടങ്ങി കുമാരനാശാൻ ഉള്ളൂർ വള്ളത്തോൾ എന്നിവരിലൂടെ പ്രചാരം നേടി എം ടി വാസുദേവൻ നായരിലും പി കെ ബാലകൃഷ്ണനിലും വി ടി ഭട്ടതിരിപ്പാടിലും ഗുരു നിത്യചൈതന്യ യതിയിലും പ്രൊഫ:…
Author: സുരേന്ദ്രൻ നായർ
ഇരട്ട ടവറുകൾ വീഴുന്നത് നേരിൽ കണ്ടു (9/11 അനുസ്മരണം): ജയൻ വർഗീസ്
(‘പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്) സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ജോലി തുടങ്ങിയിട്ട് ഒന്ന് രണ്ടു വർഷങ്ങൾ ആവുന്നു. സൗമ്യവും, സന്തോഷകരവുമായിരുന്നു ജോലി. ആകെ ആറു പേർ മാത്രമുള്ള ചെറിയ ഡിപാർട്ട്ടുമെന്റിൽ പരസ്പരംസഹായിച്ചും, കരുതിയുമാണ് ജോലിക്കാർ വർത്തിച്ചിരുന്നത്. ഒരാൾ ചെയ്യുന്ന ജോലിയിൽ ഒരു ഹെൽപ്പ്ആവശ്യമുണ്ടെങ്കിൽ അതറിഞ്ഞ് അവിടെ ഓടിയത്തുവാൻ എല്ലാവരും ശ്രമിച്ചിരുന്നു. പെയിന്റർ ആയിരുന്നലൈനർ ആയിരുന്നു കൂട്ടത്തിലെ മസിൽമാൻ. മുടങ്ങാതെ ജിംനേഷ്യത്തിൽ പോകുന്ന ലൈനർ ഒഴിവു കിട്ടുന്നസമയങ്ങളിൽ ജോലി സ്ഥലത്തു വച്ചും എക്സർസൈസ് ചെയ്തിരുന്നു. ദൃഢമായ മാംസ പേശികളും, അപാരമായകരുത്തും ഉണ്ടായിരുന്ന ലൈനർ മിക്ക ജോലിക്കാരികളുടെയും നോട്ടപ്പുള്ളി ആയിരുന്നെങ്കിലും, മാന്യത വിട്ടുപെരുമാറുന്ന ഒരാളായിരുന്നില്ലാ അയാൾ. പത്തുമണിക്ക് പതിനഞ്ചു മിനിറ്റ് കോഫി ബ്രെക്കും, ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രെക്കും എടുക്കാമായിരുന്നത്കൊണ്ട് ആ സമയത്തായിരുന്നു ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ. ദാരിദ്ര്യത്തിന്റെയും, അന്ധവിശ്വാസങ്ങളുടെയും നാടാണ്…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 17): ജയശങ്കര് പിള്ള
സംഘടിച്ചു ശക്തരാവുക – വിദ്യാഭ്യാസം, വ്യവസായം, കൃഷി ഗുരുവിന്റെ സമഗ്ര സാമൂഹിക ദർശനം ശ്രീ നാരായണ ഗുരുവിന്റെ ദർശനം ആത്മീയതയുടെ പരിമിതമായ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിയിരുന്നില്ല. മനുഷ്യന്റെ ആത്മീയ ഉന്നമനത്തോടൊപ്പം അവന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയും അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും പരിശോധിക്കുമ്പോൾ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആത്മീയ ഉപദേശങ്ങളും മാത്രമല്ല, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, കൃഷി, സംഘടന, ശുചിത്വം, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ മേഖലകളിലും അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ കാണാം. മനുഷ്യനെ സമഗ്രമായി ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗുരുവിന്റെ ദർശനത്തിൽ ആത്മീയതയുംഭൗതികജീവിതവും പരസ്പരംവിരുദ്ധങ്ങളായിരുന്നില്ല. മനുഷ്യന് ആത്മശാന്തിവേണമെങ്കിൽ അവന്റെ ജീവിതത്തിൽ അറിവുംതൊഴിലും സാമ്പത്തിക സുരക്ഷയും സാമൂഹികമാന്യതയും ഉണ്ടായിരിക്കണം. വിശപ്പുംദാരിദ്ര്യവും അജ്ഞാനവും സാമൂഹികഅപമാനവും അനുഭവിക്കുന്ന ഒരാളോട് ആത്മീയമോക്ഷത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത്മതിയാകില്ലെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നവോത്ഥാനദർശനം മനുഷ്യന്റെ സമഗ്രമായ ഉയർച്ചയെലക്ഷ്യമിട്ടത്.…
സഹാറയുടെ 35-ാം വാർഷിക ഗാലയിൽ സമാഹരിച്ചത് 1.1 മില്യൺ ഡോളർ!
കോസ്റ്റ മെസ (കാലിഫോർണിയ): സൗത്ത് ഏഷ്യൻ ഹെൽപ്പ്ലൈൻ ആൻഡ് റഫറൽ ഏജൻസിയുടെ (SAHARA) 35-ാം വാർഷിക ഗാലയിൽ 1.1 മില്യൺ ഡോളർ (ഏകദേശം 9.2 കോടിയോളം രൂപ) സമാഹരിച്ചു. കോസ്റ്റ മെസയിലെ ഹിൽട്ടണിൽ നടന്ന ചടങ്ങിൽ 280-ഓളം അതിഥികൾ പങ്കെടുത്തു. ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനു വേണ്ടി മനു ഷാ, റീക ഷാ എന്നിവർ നൽകിയ 5,00,000 ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് തുക വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സാമൂഹിക സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഈ തുക സഹായിക്കുമെന്ന് സഹാറ ബോർഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്സിക്യൂട്ടീവ് ഡയറക്ടർ മാരിസോൾ സാഞ്ചസും വ്യക്തമാക്കി. “സീഡ്സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക പരിപാടികളും കലാ ലേലവും നടന്നു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളിൽ വെയ്ക്കണം: ഡോ. സണ്ണി സ്റ്റീഫൻ
അറ്റ്ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും , വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ നയിച്ച ധ്യാനം അറ്റ്ലാന്റയിൽ വിപുലമായ ഒരുക്കത്തോടെ നടന്നു. “ഇന്ന് ക്രൈസ്തവ സഭകൾക്ക് ഏറ്റവും ആവശ്യമുള്ളത് വെറും കെട്ടിടങ്ങളുടെ സംരക്ഷണമല്ല; വിശ്വാസത്തിന്റെ ആത്മാവിനെ സംരക്ഷിക്കുകയാണ്. സഭയുടെ യഥാർത്ഥ ശക്തി അതിന്റെ സമ്പത്തിലോ സ്ഥാപനങ്ങളിലോ എണ്ണത്തിലോ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും സത്യത്തിലും വിശുദ്ധിയിലും സേവനത്തിലുമാണ്. അതുകൊണ്ട്, നമുക്ക് ഒരു പുതിയ ആത്മീയ യാത്ര ആരംഭിക്കാം. പഴയ മതപരമായ ശീലങ്ങളിൽ നിന്ന് പുതിയ ആത്മീയ ജീവിതത്തിലേക്ക്, ഭിന്നതകളിൽ നിന്ന് ഐക്യത്തിലേക്ക്, വാക്കുകളിൽ നിന്ന്പ്രവൃത്തിയിലേക്ക്, ഭയത്തിൽ നിന്ന് ധൈര്യത്തിലേക്ക്, സ്വാർത്ഥതയിൽ നിന്ന് സേവനത്തിലേക്ക്, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക്, ക്രിസ്തു സ്നേഹത്തിന്റെ സാക്ഷികളായി വളരാം. യുവതലമുറയ്ക്ക് വിശ്വാസം പകർന്നുകൊടുക്കണം,കുട്ടികളെ സ്നേഹവും സത്യവും ജീവിതം കൊണ്ട് പഠിപ്പിക്കണം,ദരിദ്രരെയും രോഗികളെയും ഏകാകികളെയും വേദനിക്കുന്നവരെയും ചേർത്തുപിടിക്കണം. സമൂഹത്തിൽ സമാധാനത്തിന്റെയും നീതിയുടെയും കരുണയുടെയും ശക്തമായ ശബ്ദമായി…
9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിലേക്ക് അമേരിക്ക കടക്കുമ്പോൾ, രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പത്ത് കോടിയിലധികം ആളുകൾക്ക് 2001 സെപ്റ്റംബർ 11-ലെ ദുരന്തത്തെക്കുറിച്ച് നേരിട്ടുള്ള ഓർമ്മകളോ അനുഭവങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്കൂൾ പാഠ്യപദ്ധതികളിൽ നിന്ന് ഈ ചരിത്രം തമസ്കരിക്കപ്പെടുന്നുവെന്നും, തീവ്ര ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുവെക്കുന്നുവെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം പ്രസിഡന്റ് ബെത്ത് ഹിൽമാന്റെ അഭിപ്രായത്തിൽ, അന്നത്തെ ഭീകരദിനം നേരിൽ കണ്ട തലമുറയ്ക്ക് അതിന്റെ ഓർമ്മകൾ വ്യക്തമാണെങ്കിലും, ഇന്നുള്ള പത്ത് കോടിയോളം അമേരിക്കക്കാർ ആ സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവരോ അല്ലെങ്കിൽ തീരെ ചെറിയ കുട്ടികളോ ആയിരുന്നു. അതിനാൽ തന്നെ ക്ലാസ് മുറികളിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന അറിവുകൾ നിർണ്ണായകമാണ്. എന്നാൽ അമേരിക്കയിലെ സ്കൂൾ പാഠ്യപദ്ധതികളിൽ 9/11 ചരിത്രം വളച്ചൊടിക്കപ്പെടുകയാണെന്ന് ‘ടീച്ചർ ഫ്രീഡം അലയൻസ്’ സിഇഒയും മുൻ…
9/11 ദുരന്തമുഖത്തെ എന്റെ ഓർമ്മകൾ; കാൽനൂറ്റാണ്ടിനിപ്പുറവും ഉത്തരം കിട്ടാത്ത ഒരു ചോദ്യം: സണ്ണി മാളിയേക്കൽ
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഭീകരാക്രമണം നടന്ന ദിവസം ഞാൻ ജോലി ചെയ്തിരുന്നത് വേൾഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നിലുള്ള 101 ലിബർട്ടി സ്ട്രീറ്റിലെ മൂന്നുനില ബർഗർ കിംഗ് കെട്ടിടത്തിലായിരുന്നു. വേൾഡ് ട്രേഡ് സെന്ററിലെ വൻ കെട്ടിടങ്ങൾ തകർന്നുവീണപ്പോൾ സമീപത്തുണ്ടായിരുന്ന ഈ ചെറിയ കെട്ടിടം വലിയ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ ബർഗർ കിംഗ് കെട്ടിടവും 9/11 ദുരന്തചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമില്ലാത്ത അതീവ സുരക്ഷാമേഖലയായി വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പ്രദേശം മാറി. തുടർന്നുള്ള ദിവസങ്ങളിൽ വളണ്ടിയർമാരുടെയും റെസ്ക്യൂ ടീമുകളുടെയും പ്രവർത്തനകേന്ദ്രമായും അവശിഷ്ടങ്ങളിൽനിന്ന് ലഭിച്ച വസ്തുക്കൾ ശേഖരിക്കുന്ന കേന്ദ്രമായും ബർഗർ കിംഗ് ഉപയോഗിക്കപ്പെട്ടു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഫയർഫൈറ്റേഴ്സ് കണ്ടെത്തിയ വാച്ചിന്റെ ക്ലിപ്പുകൾ, പല്ലുകൾ, കണ്ണടകൾ തുടങ്ങി ചെറിയ…
മിനിമോൾ ചാക്കോ ഡാളസില് അന്തരിച്ചു
ഡാളസ്: ഡാളസ് കാരൾട്ടൺ ഗ്രീൻവേ പാർക്ക് നിവാസിയായിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു. ക്യാന്സര് രോഗത്തിന് ചികിത്സയിലായിരുന്നു. ഡാളസ് സെലക്ട് സ്പെഷ്യാലിറ്റി ആശുപത്രിയില് സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. കഴിഞ്ഞ 15 വർഷമായി ഡാളസിലാണ് താമസം. ഭർത്താവ്: ജോൺസൺ (ഷിജി)/ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി) മകൻ: സാം ജോൺസൺ സംസ്കാര ശുശ്രൂഷാ ക്രമം (Funeral Program): സെപ്തംബര് 12 ശനി :10:00 AM: പൊതുദർശനവും ജപമാലയും (Visitation and Rosary) – സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, 200 S Heartz Road, Coppell) 10:30 AM: സംസ്കാര ശുശ്രൂഷാ ബലി (Funeral Mass) – സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell) 11:30 AM: അനുസ്മരണ പ്രസംഗം (Eulogy) 12:30 PM: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ (Burial…
പറക്കും പക്ഷിയെ പ്രണയിക്കുന്നവർ (ആസ്വാദനം): റൗഫ് കോടത്തൂർ
അബ്ദുൾ പുന്നയൂർക്കുളം രചിച്ച ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവലിനെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രമേയം: ജോലി തേടി അമേരിക്കയിലെത്തുന്ന ഒരു നാടൻ ചെറുപ്പക്കാരന്റെ യൗവ്വനം നീന്തിക്കടന്ന വൈതരണികൾ പശ്ചാത്തലമാക്കി അരങ്ങേറുന്ന ഒരു ശുദ്ധ പ്രണയമാണ് തുടക്കം. കേന്ദ്ര കഥാപാത്രമായ ഷാഫിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന സാഹസങ്ങളുടെ പ്രവാഹം വായനക്കാരെയും കൂടെ കൊണ്ടുപോകുന്ന നിലയിലേക്ക് പുരോഗമിക്കുന്നു. പ്രണയ മൊട്ടുകൾ, സുഗന്ധം പരത്തുന്ന പൂക്കളായി വിടരുന്നു, സിന്ധ്യ എന്ന അമേരിക്കൻ സുന്ദരിയിലൂടെ. അധികം വൈകാതെ ആ പൂക്കൾ വാടി തളർന്നു മണ്ണിൽ വീണടിയുന്നു. ഇതിലേക്ക് നയിച്ച പ്രകൃതിയുടെ നിഗൂഡ ആസൂത്രണം വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്നുണ്ട്. ആ പക്ഷി പറന്നകലുന്നതും നോക്കി നിസ്സഹായനായി നിൽക്കുന്ന നായകന്റെ കൂടെ വായനക്കാരെയും കാണാനാവും. മറ്റൊരു പക്ഷിയെ സമൂഹം കൊണ്ടുവരുന്നുണ്ട്; ഒപ്പം സംഘർഷങ്ങളുടെ കൂമ്പാരവും. ഇതിലൂടെയെല്ലാം നീന്തിക്കയറുന്ന നായകൻ അവശനും രോഗിയും വിധിയുടെ ഇരയുമായി മാറുന്നു. പറന്നകന്നുകൊണ്ടിരിക്കുന്ന…
വൈദ്യുതി പ്രതിസന്ധി ആസൂത്രിതം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: ദിവസവും രാത്രി രണ്ടും മൂന്നും തവണ, മുന്നറിയിപ്പ് ഇല്ലാതെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്, മാറ്റാരെയോ സഹായിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു. ഇപ്പോഴത്തേതിന് സമാനമായ സാഹചര്യങ്ങളുണ്ടായിട്ടും കഴിഞ്ഞ പത്ത് വർഷക്കാലം തടസ്സമില്ലാതെ വൈദ്യുതി നൽകിയ വൈദ്യുതി ബോർഡ്, ഇപ്പോഴത്തെ പ്രതിസന്ധിക്ക് പറയുന്ന കാരണങ്ങൾ, വിശ്വസനീയമല്ല. രാത്രി 12.30 വരെ യാതൊരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി വൈദ്യുതി തടസ്സം സൃഷ്ടിക്കുന്നത്, ചില കേന്ദ്രങ്ങളെ സഹായിക്കാനുള്ള ആസൂത്രിത ശ്രമമായി വേണം കരുതാൻ. വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്ന മുൻകാലങ്ങളിൽ പോലും, പ്രാദേശികമായി മുൻകൂട്ടി സമയം അറിയുന്നത് മൂലം ആളുകൾക്ക് അതനുസ്സരിച്ച് തയാറെടുപ്പ് നടത്താനും കാര്യങ്ങൾ പ്ലാൻ ചെയ്യാനും സാധിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം പാത്തും പതുങ്ങിയും വൈദ്യുതി കട്ട് ചെയ്യുന്നത് അന്തസ്സില്ലാത്ത പണിയാണ്. മുൻപ് ഒരു കാലത്തും…
