മധ്യപ്രദേശ് സ്‌കൂളിൽ വിദ്യാർത്ഥികൾ ഗായത്രി മന്ത്രം ചൊല്ലുന്നത് തടഞ്ഞത് വിവാദത്തിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയോറ സിഎം റൈസ് സ്‌കൂളിലെ വിദ്യാർത്ഥികളെ ഗായത്രി മന്ത്രം ചൊല്ലുന്നതിൽ നിന്ന് തടഞ്ഞതായി ആക്ഷേപം. വിദ്യാര്‍ത്ഥികള്‍ ഗായത്രി മന്ത്രം ചൊല്ലുന്നത് അദ്ധ്യാപകരില്‍ ഒരാളാണ് വീഡിയോയില്‍ പകര്‍ത്തിയത്. മറ്റൊരു അദ്ധ്യാപിക ക്ലിപ്പിൽ വീഡിയോയെക്കുറിച്ച് അന്വേഷിക്കുന്നതും കാണാം. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പുറം ലോകം വിവരം അറിയുന്നത്. സംഭവം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്‌ഡിഎം) ശ്രദ്ധയിൽ പെടുകയും സ്‌കൂളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മറുപടിയായി, മന്ത്രം ജപിക്കുന്നത് നിർത്താൻ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് അദ്ധ്യാപകൻ ദുഷ്യന്ത് റാണ വ്യക്തമാക്കി. ഷെഡ്യൂൾ അനുസരിച്ച്, ആഴ്ചയിൽ ഒരിക്കൽ മാത്രമേ മന്ത്രം ജപിക്കാവൂ എന്നും താൻ അച്ചടക്കം പാലിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, എസ്ഡിഎം രേഖാമൂലമുള്ള പ്രതികരണം ആവശ്യപ്പെടുകയും സ്കൂളിൽ ദിവസവും ഗായത്രി മന്ത്രം ജപിക്കാൻ ഉത്തരവിടുകയും ചെയ്തു. പ്രാദേശിക ഹൈന്ദവ സംഘടനകളും സംഭവം അറിഞ്ഞ്…

ജ്ഞാനവാപി എഎസ്‌ഐ സർവേ ഓഗസ്റ്റ് 3 വരെ നിര്‍ത്തിവെച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു

അലഹബാദ്: ജ്ഞാനവാപി മസ്ജിദ് പരിസരത്തെ എഎസ്ഐ സർവേ വ്യാഴാഴ്ച (ഓഗസ്റ്റ് 3) വരെ നിർത്തി വെച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജ്ഞാനവാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരണാസി ജില്ലാ ജഡ്ജിയുടെ എഎസ്ഐ സർവേ ഉത്തരവിനെതിരെ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ഉയർത്തിയ വെല്ലുവിളിയിൽ ഇരു കക്ഷികളുടെയും വാദങ്ങൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകറിന്റെ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മസ്ജിദ് പരിസരം (വുസുഖാന ഒഴികെ) അളന്ന് തിട്ടപ്പെടുത്താൻ എഎസ്ഐയോട് വാരാണസി കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് അഞ്ജുമൻ മസ്ജിദ് കമ്മിറ്റി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ വർഷം മുഴുവനും പ്രവേശനം ആവശ്യപ്പെട്ട് ജില്ലാ കോടതിയിൽ ഒരു വ്യവഹാരത്തിന്റെ ഭാഗമായ നാല് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക ഉത്തരവ്. നേരത്തെ, മസ്ജിദ് കമ്മിറ്റിക്ക് ഹൈക്കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചുകൊണ്ട്…

നീലാകാശത്തിന് കീഴിൽ നീലപ്പടയായി പുന്നമടക്കായലിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ

തലവടി: ആലപ്പുഴ നെഹ്‌റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പുന്നമട കായലിൽ പരിശീലനം ആരംഭിച്ചു.2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയിൽ കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലായിരുന്നു. റവ.ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ.ആർ.ഗോപകുമാർ (പ്രസിഡൻ്റ്) ,അരുൺ പുന്നശ്ശേരി, പി.ഡി രമേശ് കുമാർ (വൈസ് പ്രസിഡൻ്റ്സ്) , ജോജി ജെ വയലപ്പള്ളി (സെക്രട്ടറി) , ബിനോയി തോമസ് (ജോ. സെക്രട്ടറി), ഏബ്രഹാം പീറ്റർ പാലത്തിങ്കൽ (ട്രഷറാർ),ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ (ടീം കോർഡിനേറ്റേഴ്സ് ) അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള (മീഡിയ കോർഡിനേറ്റർ)ഷിനു എസ് പിള്ള, ബിജു കുര്യൻ, സിറിൾ സി.സഖറിയ (മാർക്കറ്റിംങ്ങ് കോർഡിനേറ്റേഴ്സ് ) എന്നിവരടങ്ങിയ 30 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്…

കാർഗിലിൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചു

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ബുധനാഴ്ചയാണ് ലഡാക്കിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എസ് ഡി സിംഗ് ജംവാൾ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഇവിടെ പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യും. “ആവശ്യമുള്ള സ്ത്രീകൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. ഇതോടൊപ്പം, ഇത് ഒരു റിസോഴ്സ് സെന്ററായും പ്രവർത്തിക്കും, അവിടെ സ്ത്രീകൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗ് സേവനങ്ങളും നൽകും,” പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ശേഷം, സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിയമപാലനത്തിൽ അവരുടെ സജീവ പങ്കാളിത്തത്തെക്കുറിച്ചും ജംവാൾ ഊന്നിപ്പറഞ്ഞു. കാർഗിലിൽ വനിതാ പോലീസ് സ്റ്റേഷൻ തുറന്നത് സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ലഡാക്ക് പോലീസ് മേധാവി പറഞ്ഞു. ഈ ഉദ്യമം സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പോലീസിനെ സമീപിക്കാൻ…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 27 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും പ്രിയപ്പെട്ടവരുമായി നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. സുഹൃത്തുക്കളുമായി മനോഹരമായ ഒരു സ്ഥലത്തേക്ക് പോവാനുള്ള സാധ്യതയുമുണ്ട്. അവര്‍ നിങ്ങളുടെ അഭിവൃദ്ധിയില്‍ നിന്ന് പ്രയോജനം നേടും. കന്നി: ആരോടും മധുരമായി സംസാരിക്കാൻ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. അവർ നിങ്ങളെ വളരെയധികം സ്‌നേഹിക്കും. നിങ്ങളുമായുള്ള സൗഹൃദം നന്നായി ആസ്വദിക്കുന്നവരാകും ചുറ്റുമുള്ളവർ. തുലാം: സർഗ്ഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും കൂടുതൽ ചിന്തയും ആവശ്യമായിരിക്കും. വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടുന്നു. ആസ്വാദനത്തിനായി കുറച്ച് സമയം ചെലവഴിക്കാം. സമീപത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നിങ്ങളിൽ തെറ്റിദ്ധാരണകൾ…

മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതിന്റെ തിളക്കം

ഗാനം പോലെ നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്? ചില പാട്ടുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. ചിലരുടെ ശബ്ദമാധുരിയാകട്ടേ ലഹരി പോലെ നമ്മെ പിന്തുടരും. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത അത്തരമൊരു ശബ്ദത്തിനുടമയാണ് മലയാളത്തിന്റെ പ്രിയങ്കരിയായ വാനമ്പാടി കെ എസ് ചിത്ര. പകരം വെക്കാനില്ലാത്ത സ്വരമാധുര്യമാണ് ചിത്രയുടേത്. അറുപതാം വയസ്സിലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേരുകയാണ് സംഗീതലോകവും ആരാധകരും. സംഗീതത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു ഗായികയുണ്ടോ എന്ന് സംശയമാണ്. മലയാളികളുടെ അഭിമാനത്തിന്റെ മറ്റൊരു പേരാണ് കെ എസ് ചിത്ര. ആ പ്രതിഭാസം ജീവിക്കുന്ന കാലഘട്ടത്തില്‍ പിറന്നതില്‍ ആ സ്വര മാധുരിയില്‍ അലിയാൻ കഴിഞ്ഞതില്‍ ഊറ്റം കൊള്ളുന്നവരാണ് നാം. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ആ ശബ്‌ദത്തില്‍ പുറത്തുവന്നത്. തലമുറ വ്യത്യാസമില്ലാതെ അവയൊക്കെയും ജനം നെഞ്ചോട് ചേര്‍ത്തു. ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു…

അരിസോണയില്‍ “ഓണം പൊന്നോണം 2023” ഓഗസ്റ്റ്‌ 26 ന്‌

ഫീനിക്സ്‌ (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്‌. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളണിഞ്ഞും, സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. അരിസോണയിലെ പ്രവാസി കൂട്ടായ്മയായ കെ എച്ച് എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷ മഹോത്സവം “ഓണം പൊന്നോണം 2023″ ഓഗസ്റ്റ്‌ 26 ശനിയാഴ്ച പുതുതായി നവീകരിച്ച ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ ഹാളില്‍ വച്ച്‌ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും. ഓണത്തിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ അരിസോണയിലെ മലയാളി സമൂഹത്തിനെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന രീതിയിലാണ്‌ ഈ വര്‍ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു കലാപരിപാടി കമ്മിറ്റിക്കു വേണ്ടി ഗംഗാ ആനന്ദ്‌, ശാന്താ ഹരിഹരന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ പത്തുമണിക്ക്‌ പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേല്‍ക്കും. തുടര്‍ന്ന്‌ ഒന്നര മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ‘ഓണപ്പുലരി’ എന്ന മെഗാഷോ അരങ്ങേറും. ഈ ഷോയുടെ ഭാഗമായി നര്‍ത്തകിയും കോറിയോഗ്രാഫറുമായ പൂജ രഘുനാഥ്‌…

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: സാമൂഹ്യസേവന അവാര്‍ഡ് 2023

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷ വേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോത്തിന്റെ വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് സ്വയം ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യസ രംഗത്തെ സംഭാവനകള്‍ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് 5-ാം തീയതിക്കുള്ളില്‍ വാട്‌സ്ആപ്പില്‍ (215-873-4365) അല്ലെങ്കില്‍ oalickal7@gmail.com ഇമെയില്‍ വിലാസത്തിലോ അയച്ചു തരുക. ഫിലഡല്‍ഫിയയിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ സ്‌പോണ്‍സര്‍മാര്‍, മികച്ച മലയാളി കര്‍ഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിള്‍സിന് ആകര്‍ഷകമായ…

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു

മയാമി: 2023 നവംബർ 2,3,4 തീയതികളിൽ മയാമി ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചതായി പ്രസിഡന്റ് സുനിൽ തൈമറ്റം , സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . മുൻ നാഷണൽ പ്രസിഡണ്ടും , നിലവിൽ അഡ്വൈസറി ബോർഡ് മെമ്പറുമായ മാത്യു വർഗീസ് ചെയർമാനും, മുൻ ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ടും , നാഷണൽ ജോയിന്റ് സെക്രട്ടറിയും ആയിരുന്ന അനിൽ ആറന്മുള കൺവീനറുമായ സംഘടകസമിതിയാണ് രൂപീകരിച്ചത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യമായാണ് മയാമി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. അഡ്വൈസറി ബോർഡ്…

24 hours after launching his campaign, State Senator Kevin Thomas announced he has raised over $110,000 in race for NY:04

Uniondale, NY- 24 hours after announcing his entrance into the race, state Senator Kevin Thomas has raised $109,000 against Republican Anthony D’Esposito in New York’s 4th Congressional District. Thomas announced his bid to defeat D’Esposito yesterday at his parents’ house in Elmont. “I’m incredibly grateful for the early and astounding support for our campaign. In Congress, I’ll never stop fighting to help Long Island families, tackle the gun violence epidemic, protect our environment, and defend a woman’s right to choose.” About Kevin Kevin Thomas’ story is a Long Island story.…