ന്യൂഡൽഹി: അമുസ്‌ലിം കുട്ടികളെ പ്രവേശിപ്പിക്കുന്ന മദ്രസകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. ഇതോടൊപ്പം എല്ലാ മദ്രസകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് എൻസിപിസിആർ പ്രസിഡന്റ് പ്രിയങ്ക് കനൂംഗോ ഈ നിർദേശങ്ങൾ നൽകിയത്. അമുസ്‌ലിം കുട്ടികളെ പ്രവേശിപ്പിക്കുന്ന എല്ലാ സർക്കാർ ധനസഹായമുള്ള/അംഗീകൃത മദ്രസകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്താൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ശുപാർശ ചെയ്യുന്നതായി NCPCR ചീഫ് അതിന്റെ നിർദ്ദേശങ്ങളിൽ പറഞ്ഞു. അമുസ്‌ലിം സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ ഫണ്ട് നൽകുന്ന മദ്രസകളിൽ പ്രവേശനം നൽകുന്നതായും അവർക്ക് സ്‌കോളർഷിപ്പ് നൽകുന്നതായും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എൻസിപിസിആർ കത്തിൽ പറയുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളെ നിർബന്ധിച്ച് മതവിദ്യാഭ്യാസത്തിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് വിദ്യാഭ്യാസ…
Author: .
തമിഴ്നാട്ടിൽ നിന്ന് മോഷണം പോയ ശ്രീകൃഷ്ണന്റെ പുരാതന വിഗ്രഹം അമേരിക്കയില്‍ കണ്ടെത്തി
ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്ന് 1966ൽ മോഷണം പോയ ശ്രീകൃഷ്ണ വിഗ്രഹം അമേരിക്കയിലെ ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ടിൽ കണ്ടെത്തി. നൃത്തം ചെയ്യുന്ന ശ്രീകൃഷ്ണന്റെ ഈ പുരാതന വിഗ്രഹം ചോള സാമ്രാജ്യത്തിന്റെ കാലത്തേതാണ്. തമിഴ്‌നാട് വിഗ്രഹ വകുപ്പ് സിഐഡി നടത്തിയ അന്വേഷണത്തിലാണ് രാമേശ്വരത്തെ ശ്രീ ഏകാന്ത രാമസ്വാമി ക്ഷേത്രത്തിൽ നിന്ന് 6 വിഗ്രഹങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. പ്രതിമ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 1966ൽ ക്ഷേത്രത്തിൽ നിന്ന് മൂന്നിലധികം പുരാതന വിഗ്രഹങ്ങൾ മോഷണം പോയെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ജി നാരായണി നവംബർ 23ന് നൽകിയ പരാതിയിൽ വിഗ്രഹ വകുപ്പ് സിഐഡിക്ക് ലഭിച്ച അന്വേഷണത്തിലാണ് വിജയം കണ്ടത്. മോഷണം പോയ വിഗ്രഹങ്ങളുടെ ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പുതുച്ചേരിയിലെ ഫോട്ടോ ആർക്കൈവിൽ നിന്നാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പോലീസ് വേർതിരിച്ചെടുത്തത്.…
ഇന്ത്യൻ വംശജ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറല്‍ റിസർവ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു
ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക് ഫസ്റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആയി നിയമിച്ചു. ഫസ്റ്റ് വൈസ് പ്രസിഡന്റായി, 54 വയസ്സുകാരിയായ സുസ്മിത ശുക്ല സ്ഥാപനത്തിന്റെ രണ്ടാം റാങ്കിംഗ് ഓഫീസറായിരിക്കും. ശുക്ലയുടെ നിയമനത്തിന് ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണർമാരുടെ അംഗീകാരം ലഭിച്ചതായി ന്യൂയോർക്ക് ഫെഡറൽ വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തന്റെ കരിയറിൽ പഠിച്ചതെല്ലാം – സാങ്കേതികവിദ്യ, പ്രവർത്തനങ്ങൾ, അപകടസാധ്യത-കേന്ദ്രീകൃത അനുഭവങ്ങൾ എന്നിവ ഉൾപ്പെടെ പ്രാഥമിക സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ നിർണായക സ്ഥാപനത്തിന്റെ പ്രതിബദ്ധതയുള്ള നേതൃത്വത്തെ സഹായിക്കുന്നതിന് കഴിവിന്റെ പരാമവധി ശ്രമിക്കുമെന്ന് കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു. ബാങ്കിന്റെ പ്രസിഡന്റുമായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായും ചേർന്ന് ശുക്ല സംഘടനയുടെ തന്ത്രപരമായ ദിശ നിർവചിക്കുകയും ആശയവിനിമയം നടത്തുകയും നടപ്പിലാക്കുകയും ചെയ്യും. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിൽ ഇതര…
കാര്‍ ടയര്‍ മാററുന്നതിനിടെ സെമി ട്രക്ക് ഇടിച്ചു കയറി മൂന്ന് യൂണിവേഴ്സിറ്റി ബാന്റംഗങ്ങള്‍ക്ക് ദാരുണാന്ത്യം
ലൂസിയാന: സതേണ്‍ യൂണിവേഴ്സിറ്റിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ ് ടയര്‍ മാറുന്നതിനിടയില്‍ മറ്റൊരു സെമി ട്രക്ക് ഇടിച്ചു കയറി ദാരുണമായി കൊല്ലപ്പെട്ടു. ടൈറണ്‍ വില്യംസ് (19), ബ്രോഡ്റിക്ക് മൂര്‍ (19), റെഡലന്‍ യംഗ് (21) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ ഡിസംബര്‍ 7 ബുധനാഴ്ച സ്ഥിരീകരിച്ചു. ഡാളസില്‍ നിന്നും 250 മൈല്‍ ദൂരെയായിരുന്നു അപകടം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടെക്സസില്‍ നിന്നും ലൂസിയാനയിലേക്ക് കാറില്‍ പുറപ്പെട്ടവരായിരുന്നു ഇവര്‍. ലൂസിയാന 1-49 നാച്ചിറ്റോച്ചസില്‍ ച്ചെു ചൊവ്വാഴ്ചയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയത്. ഇന്റര്‍ സ്റ്റേറ്റ് ഷോള്‍ഡറിലേക്ക് വാഹനം നീക്കിയിട്ടതിനുശേഷം മൂന്നു പേരും ചേര്‍ന്ന് ടയര്‍ മാറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്നായിരുന്നു 62 കാരന്‍ ഓടിച്ചിരുന്ന സെമി ട്രാക്ക് ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. മൂന്നുപേരും സംഭവ സ്ഥലത്തു ച്ചെു തന്നെ മരിച്ചു. സെമി ട്രക്ക് ഓടിച്ചിരുന്ന 62കാരനെ പോലീസ്…
ഓര്‍മാ ഇന്റര്‍നാഷണല്‍ നാടക മത്സരം: ഫസിലിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
ഫിലഡല്‍ഫിയ: ഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടക മത്സരം നടത്തുന്നു. 2023 ഏപ്രില്‍ 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി പത്തു മണി വരെ ”മിസ് കുമാരി നാടക ഗ്രാമം’ എന്നു നാമകരണം ചെയ്യുന്ന, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം അരങ്ങേറുക. മികച്ച നാടകങ്ങള്‍ക്ക് ആയിരം, അഞ്ഞൂറ്, ഇരുനൂറ്റമ്പത് ഡോളര്‍വീതമുള്ള ക്യാഷ് അവാര്‍ഡുകള്‍ പുരസ്‌കാരമായി നല്‍കും. സംവിധാനം, രചന, വസ്ത്രാലങ്കാരം, രംഗസംവിധാനം, സംഗീതം, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി, ജനപ്രിയ അഭിനേതാവ്, ജനപ്രിയ അഭിനേത്രി, മികച്ച ബാല താരങ്ങള്‍ എന്നീ നിലകളിലും വിവിധ സമ്മാനങ്ങള്‍ നല്‍കും. ബിനൂ ഫിലിപ് ( 215 776 2910), അനീഷ് ജെയിംസ് (856 318 1005), റെനി ജോസഫ് ( 215 498 6090), റോഷിന്‍ പ്ലാമൂട്ടില്‍ (4844705229), റ്റിജോ പറപ്പുള്ളി (2674756606) എന്നിവരുള്‍പ്പെടുന്ന ഫസിലിറ്റേഷന്‍…
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയ (MAP) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (മാപ്പ്) 2023-ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് എല്ലാ സ്ഥാനാർത്ഥികളും വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകിയത് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ സാബു സ്കറിയ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജെയിംസ് പീറ്റർ, ഷാലു പുന്നൂസ് എന്നിവരാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്ത് മാപ്പിന്റെ ട്രഷറർ, സെക്രട്ടറി എന്നീ നിലകളില്‍ ഇതിനു മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബെൻസൺ വർഗീസ് പണിക്കർ മാപ്പിന്റെ സജീവ പ്രവർത്തകനും ട്രഷറർ, ജോയിന്റ് സെക്രട്ടറി, മെമ്പർഷിപ്പ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന കൊച്ചുമോൻ വയലത്ത് അടുത്ത വർഷവും ട്രഷറർ ആയി തുടരും. 2023 ലെ പുതിയ ഭാരവാഹികൾ: പ്രസിഡന്റ് – ശ്രീജിത്ത് കോമത്ത് വൈസ് പ്രസിഡന്റ് – ജിജു കുരുവിള ജനറൽ സെക്രട്ടറി –…
ഫിയാകോന ഡാളസില്‍ ഡിസംബര്‍ 12ന് പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു
ഡാളസ് : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന) ഡിസംബര്‍ 12ന് ഡാളസിലെ ഫ്രിസ്‌ക്കൊയില്‍ പ്രത്യേക പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 തിങ്കളാഴ്ച വൈകീട്ടു 6.30 മുതല്‍ 8.30 വരെ ഫ്രിസ്‌ക്കൊ ലബനന്‍ റോഡ് ലെബനന്‍ ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ വെച്ചു നടക്കുന്ന സമ്മേളനത്തില്‍ ഡാളസ്സിലെ വിവിധ ക്രിസ്ത്യന്‍-സാംസ്‌ക്കാരിക സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഈയിടെ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഫ്രിസ്‌ക്കോയില്‍ സംഘടിപ്പിച്ച വാര്‍ഷീക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക അറിയിക്കുന്നതിനും, ക്രിസ്ത്യന്‍ വ്യൂപോയിന്റില്‍ നിന്നുള്ള വിശദീകരണം നല്‍കുന്നതിനുമാണ് ഈ പ്രത്യേകം പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. യുഎസ്. ചാരിറ്റി മുഖേന ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചു ക്രിസ്ത്യന്‍ സംഘാടനകള്‍ക്ക് അവബോധം നല്‍കുക എന്നതു കൂടിയാണ് ഈ യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്…
കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്തു
ടൊറോന്റോ (കാനഡ): കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രിയായി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ രചന സിംഗ്. ബ്രിട്ടീഷ് കൊളംബിയ എഡുക്കേഷന്‍ ആന്റ് ചൈല്‍ഡ് കെയര്‍ മന്ത്രിയാണ് അധികാരമേറ്റത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റെടുത്തശേഷം ഡിസംബര്‍ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രിസഭയുടെ ഭാഗമായി തീര്‍ന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നതായും ഇവര്‍ പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള രഘ്ബിര്‍ സിംഗ്, സുലേഖ എന്നിവരുടെ മകളാണ് രചന. മാതാപിതാക്കളും, ഏക സഹോദരി സിര്‍ജാനയും അധ്യാപകരാണെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. 2001 ല്‍ ഭര്‍ത്താവിനേയും, രണ്ടരവയസുള്ള മകനോടൊപ്പമാണ് രചന കാനഡയിലേക്ക് കുടിയേറിയത് വാന്‍കൂവര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. 2017ലാണ് ഇവര്‍ ആദ്യമായി മത്സരിച്ചത് 2020ല്‍ സറെ ട്രീന്‍ ടെംമ്പേഴ്സില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡ്രഗ് ആന്റ്…
കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിംഗും, പ്രവാസിശ്രീയും ചേർന്നുകൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിറിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. നൂറില്‍പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഹോസ്പിറ്റൽ ചാരിറ്റി വിംഗ് കൺവീനർ രമ്യ ഗിരീഷ് സ്വാഗതവും, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ നന്ദിയും പറഞ്ഞു. കെ.പി.എ യുടെ ഉപഹാരം വൈസ് പ്രസിഡന്റ് കിഷോർ കുമാർ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാലിന് കൈമാറി. തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി കലഞ്ഞൂർ, സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ്…
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മക്കരപ്പറമ്പ്: ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണത്തിനായി കോപ്പുകൂട്ടുമ്പോൾ അതേ ചുവട് പിടിച്ച് കേരളത്തിലെ ഇടത് സർക്കാറും ക്രിസംഘികളെ ഒരു പ്രത്യേക സമുദായത്തിനെതിരെ ഇളക്കിവിട്ട് അവർക്ക് തീവ്രവാദി പട്ടം ചാർത്തി അധികാര രാഷ്ട്രീയം അരക്കിട്ടുറപ്പിച്ചതിന്റെ തിക്തഫലമാണ് അതിനുള്ള മണ്ണൊരുക്കിയ ഇടത് പ്രസ്ഥാനത്തിലെ മന്ത്രിക്ക് തന്നെ തീവ്രവാദി പട്ടം ലഭിച്ചത്. അധികാര രാഷ്ട്രീയത്തിനായി വംശീയ ഉന്മൂലനം ആയുധമാക്കിയ സംഘ് പരിവാർ ശക്തികളെയും അവരുടെ അജണ്ട നടപ്പിലാക്കുന്ന കപട മതേതരശക്തികൾക്കെതിരെയും ശക്തമായ ഒരു ജനകീയശക്തി രൂപപ്പെട്ട് വരാൻ സഹായകമാവുന്ന ഒരു നാഴിക കല്ലായിരിക്കും വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനമെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് പറഞ്ഞു. സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ജനറൽ കൺവീനർ സക്കരിയ കാളാവ്…
