കൊളറാഡോ സ്പ്രിംഗ്സിലെ സ്കൂളുകളിൽ കൂട്ട വെടിവെപ്പിന് പദ്ധതിയിട്ട 19 കാരി അറസ്റ്റിൽ

കൊളറാഡോ സ്പ്രിംഗ്സ് : കൊളറാഡോ സ്പ്രിംഗ്സിലെ ഒന്നിലധികം സ്കൂളുകളിൽ കൂട്ട വെടിവെപ്പിന് പദ്ധതിയിട്ട 19 കാരിയായ പ്രതിയെ കൊളറാഡോ അധികൃതർ അറസ്റ്റ് ചെയ്തതായി 18-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വ്യാഴാഴ്ച പറഞ്ഞു, പ്രതി വില്യം വിറ്റ്വർത്ത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് വില്യം വിറ്റ്വർത്ത് “ലില്ലി”എന്നപേരിൽ ഒരു സ്ത്രീയായി മാറുന്ന പ്രക്രിയയിലാണെന്ന് ഡിഎ വക്താവ് അഭിപ്രായപെട്ടു. കൊലപാതകം, ക്രിമിനൽ അക്രമം, ഭീഷണിപ്പെടുത്തൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഫാക്കൽറ്റികൾ അല്ലെങ്കിൽ വിദ്യാർത്ഥികളോട് ഇടപെടൽ എന്നീ രണ്ട് കേസുകളാണ് വിറ്റ്വർത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ലഭ്യമായ അറസ്റ്റ് സത്യവാങ്മൂലമനുസരിച്ച്, എൽബർട്ട് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ഡെപ്യൂട്ടികൾ കഴിഞ്ഞ വെള്ളിയാഴ്ച എൽബർട്ട് ടൗണിലെ ഡബിൾ ട്രീ റാഞ്ച് സർക്കിളിന്റെ 13900 ബ്ലോക്കിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത് വില്യം വിറ്റ്വർത്ത് ഒരു സ്‌കൂളിന് നേരെ വെടിയുതിർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദേഷ്യപ്രശ്‌നങ്ങളുണ്ടെന്നും ഒരു കുടുംബാംഗം 911…

രാമനവമി ആഘോഷത്തിൻ്റെ മറവിൽ സംഘ്പരിവാർ ആക്രമണം; സോളിഡാരിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം നടത്തി

കോട്ടക്കൽ : രാമനവമി ആഘോഷത്തിന്റെ മറവിൽ നടന്ന സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകൾക്കെതിരെ കോട്ടക്കലിൽ പ്രതിഷേധ സംഗംമം നടത്തി. രാമനവമി ആഘോഷത്തിന്റെ മറവിൽ മുസ്ലിംങ്ങളുടെ സ്ഥാപനങ്ങൾക്ക് തീയിടുകയും ആക്രമത്തിനിരയാക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ കൃത്യമായ മുസ്ലിം വംശഹത്യശ്രമമാണെന്നും പ്രതികളെ കണ്ടെത്തി വംശഹത്യക്കെതിരെ കേസെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. രാമനവമി ആഘോഷത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ വലിയ വെല്ലുവിളിയാണെന്നും പ്രതിഷേധ സംഗമങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി , ജനറൽ സെക്രട്ടറി അജ്മൽ കെ എൻ ,വൈസ് പ്രസിഡൻ്റ്മാരായ അജ്മൽ കാരക്കുന്ന് , സെക്രട്ടറിമാരായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നിരണത്ത് പെസഹയുടെ സ്മരണ പുതുക്കി പാദം കഴുകൽ ശുശ്രൂഷ നടന്നു

നിരണം: ക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിൽ പെസഹ ആചരിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്ന പാദം കഴുകൽ ശുശ്രൂഷയ്ക്ക് വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.ദുഖവെള്ളിയാഴ്ച 10ന് ദൈവപുത്രന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും അനുസ്മരണം നടക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.

വടക്കാങ്ങരയിൽ മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ സമൂഹ നോമ്പുതുറയിൽ പ്രദേശത്ത് നിന്നും 800 ഓളം പേർ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റും നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനുമായ സലീം മമ്പാട് റമദാൻ സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ്റത്തുൽ അനാം ട്രസ്റ്റ് വർക്കിങ് ചെയർമാൻ അബ്ദുസ്സമദ് കരുവാട്ടിൽ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല്‌ കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സെക്രട്ടറി കെ.ടി ബഷീർ, ഇഫ്താർ ജനറൽ കൺവീനർ സി.പി കുഞ്ഞാലൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

ജനപ്രിയ നായകന്റെ വോയ്‌സ് ഓഫ് സത്യനാഥന്റെ വരവറിയിച്ച്‌ മോഷൻ പോസ്റ്റർ റിലീസായി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപ് ചിത്രം തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷൻ പോസ്റ്റർ റിലീസായി. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. വൻ താര നിരയാണ് ചിത്രത്തിൽ. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, അനുശ്രീ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമാകുമെന്നുറപ്പ് നൽകുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹനിർമ്മാണം…

ഷാജി പി ജോർജ്‌ നിര്യാതനായി

ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി.പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്) മരുമക്കൾ : ഡോ.കോശി മത്തായി (ഓസ്റ്റിൻ) തെങ്ങും തോട്ടത്തിൽ,കോഴഞ്ചേരി), മെർലിൻ ജോർജ് (ദുബായ്), പുലിപ്ര പടിഞ്ഞേറേതിൽ, മുളക്കുഴ) കൊച്ചുമക്കൾ: എലനോർ മേരി മത്തായി, കൊളേറ്റ് സാറ മത്തായി ശവസംസ്കാര ശുശ്രൂഷകൾ: ഏപ്രിൽ 8 നു ശനിയാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷ 1 ന് ഭവനത്തിൽ ആരംഭിക്കുന്നതും 2 മണിക്ക് മടത്തുംഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് പള്ളിയിൽ തുടർശുശ്രൂഷകൾ നടത്തുന്നതുമാണ്. അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും കൂടുതൽ വിവരങ്ങൾക്ക്: സണ്ണി (നൈനാൻ മാത്യു) (91) 9495909797 (ഇന്ത്യ), ജിക്കു ജോർജ് (91)…

റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ന്യൂയോർക് :പരിസ്ഥിതി അഭിഭാഷകനും വാക്‌സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ രേഖകൾ സമർപ്പിച്ചു. റോബർട്ട് എഫ്. കെന്നഡിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ട്രഷറർ ജോൺ ഇ സള്ളിവാനാണ് ബുധനാഴ്ച വാർത്ത സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതായി കെന്നഡി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.ഡെമോക്രാറ്റിക്‌ പാർട്ടിയിൽ ബൈഡനെതിരെ ശക്തമായ വെല്ലുവിളിയുയർത്തുന്നതായിരിക്കും റോബർട്ട് എഫ്. കെന്നഡിയുടെ സ്ഥാനാർത്ഥിത്വം. മുൻ ന്യൂയോർക്ക് സെനറ്ററും യുഎസ് അറ്റോർണി ജനറലും കൊല്ലപ്പെട്ട 1968ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ റോബർട്ട് എഫ്. കെന്നഡിയുടെ മകനും അന്തരിച്ച പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരുമകനുമാണ് 69 കാരനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ. വാക്സിൻ വിരുദ്ധ പ്രവർത്തകനും, വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമായ കെന്നഡി, 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഔദ്യോഗികമായി…

ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി ന്യൂയോർക്കിലെ ക്രിമിനൽ റെക്കോർഡ് ഡാറ്റാബേസിൽ

ന്യൂയോർക് :മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റാരോപിതരായ കൊലയാളികൾക്കും ഭീകരമായ കുറ്റവാളികൾക്കും ഒപ്പം ന്യൂയോർക്കിലെ കുപ്രസിദ്ധമായ ക്രിമിനൽ റെക്കോർഡ് ഡാറ്റാ ബേസിൽ ഉൾപ്പെടുത്തി. ചൊവ്വാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ കുറ്റാരോപിതനായ അഭൂതപൂർവമായ വിചാരണയുടെ പശ്ചാത്തലത്തിൽ, 76-കാരന്റെ കേസ് വിശദാംശങ്ങൾ ന്യൂയോർക്ക് സ്റ്റേറ്റ് യൂണിഫൈഡ് കോർട്ട് സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്തു – വെബ് ക്രിംസ് എന്നും അറിയപ്പെടുന്നു. 45-ാമത് പ്രസിഡന്റിന്റെ പേര്, അദ്ദേഹം ജനിച്ച വർഷം, 34 ക്രിമിനൽ കേസുകൾ എന്നിവ ഓൺലൈൻ റെക്കോർഡ് പട്ടികപ്പെടുത്തുന്നു. തന്റെ വിചാരണയ്ക്കിടെ മുൻ പ്രസിഡന്റ് നൽകിയ “കുറ്റക്കാരനല്ല” എന്ന ഹർജിയും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു ട്രംപിന്റെ വെബ് ക്രിംസ് ഡോക്കറ്റ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ കൃത്യമായ സ്വഭാവം വെളിപ്പെടുത്തുന്നില്ല, എന്നാൽ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിയമവിരുദ്ധമായി സ്വാധീനിക്കാൻ ഗൂഢാലോചന നടത്തിയെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 16 പേജുള്ള കുറ്റപത്രത്തിൽ ആരോപിച്ചു. കാമ്പെയ്‌നിനിടെ…

മെക്സിക്കോയിൽ മാർത്തോമ്മാ സഭയുടെ മിഷൻ പ്രവർത്തനം ഇരുപത് വർഷം പിന്നിട്ടു

ന്യുയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ രാജ്യത്തെ വടക്ക്കിഴക്കൻ പ്രദേശമായ തമൗലിപാസ് ജില്ലയിലെ തീരദേശ മേഖലയിൽ വസിക്കുന്നവരുടെ ഇടയിൽ ആരംഭിച്ച മിഷൻ പ്രവർത്തനം ഇരുപത് വർഷം പിന്നിട്ടു. മെക്സിക്കോയിലെ മറ്റമോറോസ് സിറ്റിയിൽ മാർത്തോമ്മാ സഭ പണികഴിപ്പിച്ച കൊളോണിയ മാർത്തോമ്മ സെന്ററിലുള്ള ദേവാലയത്തിൽ വെച്ച് മാർച്ച്‌ 31 വെള്ളിയാഴ്ച മിഷൻ പ്രവർത്തനം തുടങ്ങിയിട്ട് ഇരുപത് വർഷമായതിന്റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങിൽ തദ്ദേശിയവാസികളായ ഏഴ് പേരെ ഭദ്രസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലിക്സിനോസ് സ്നാനപ്പെടുത്തി സഭയുടെ അംഗത്വത്തിലേക്ക് പ്രവേശിപ്പിച്ചു. ചടങ്ങിൽ മുൻ സഭാ സെക്രട്ടറിയും വികാരി ജനറാളും ആയ റവ. ഡോ. ചെറിയാൻ തോമസ്, റവ. രാജൂ അഞ്ചേരി, മെക്സിക്കോ മിഷന്റെ മിഷനറിയും, ഹ്യുസ്റ്റൺ സെന്റ്.തോമസ് മാർത്തോമ്മ ഇടവക വികാരിയും ആയ റവ.സോനു വർഗീസ് , മിഷൻ കോർഡിനേറ്റർ…

‘ബുക്കുകൾ, വെടിയുണ്ടകളല്ല:’ ഗൺ വയലൻസിൽ പ്രതിഷേധിച്ച് ഡാളസിൽ വിദ്യാർത്ഥികളുടെ പ്രകടനം

ഡാളസ് :വർധിച്ചുവരുന്ന ഗൺ വയലൻസിൽ പ്രതിഷേധിച്ച് ഡാളസിൽ വിദ്യാർത്ഥികളുടെ പ്രകടനം. സ്‌കൂളുകളിലെ തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർത്ഥികലാണ് ബുധനാഴ്ച ടൗൺവ്യൂ ഹൈസ്കൂളിൽ നിന്ന് ക്‌ളാസുകൾ ബഹിഷ്‌കരിച്ചു പ്രകടനം നടത്തിയത് . കാമ്പസുകളിൽ കൂടുതൽ ദുരന്തങ്ങൾ തടയാൻ സഹായിക്കുന്ന നടപടികൾ സ്വീകരിക്കാൻ ടൗൺവ്യൂ ഹൈസ്കൂൾ വിദ്യാർത്ഥികൾ നിയമനിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു സ്‌കൂളുകളിൽ ദിവസേന വെടിവെയ്പ്പുകൾ ഉണ്ടാകുന്നത് ഭയപ്പെടുത്തുന്നു പത്താം ക്ലാസ് വിദ്യാർത്ഥിയായ സിയോൺ മുറെ വിളിച്ചുപറഞ്ഞു. “ഞങ്ങൾ ഇനി നമുക്ക് ചുറ്റും ആളുകൾ മരിക്കാൻ അനുവദിക്കില്ല. “ഇത് ഇപ്പോൾ. തന്നെ അവസാനിപ്പിക്കണം അദ്ദേഹം തുടർന്നു. ഗൺ വയലൻസിനു ഇരയാകുന്നത് അടുത്തതായി തങ്ങളായിരിക്കുമോ എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. “പുസ്തകങ്ങൾ. വെടിയുണ്ടകളല്ല!എന്ന് മുദ്രാ വാക്യം വിളിച്ചു പ്രകടനക്കാർ കാമ്പസിന്റെ പ്രവേശന ഗോവണിയിൽ തിങ്ങിനിറഞ്ഞു നിന്നു. മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ട ഭീകര മായ നാഷ്‌വില്ലെ സ്‌കൂൾ വെടിവയ്പ്പിന് ഏകദേശം…