തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ചിതറിപ്പാർക്കുന്ന കുടുംബാംഗങ്ങൾക്ക് ഒരുമിച്ചു കൂടി പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ഗ്ലോബൽ മീറ്റ് സംഘടിപ്പിയ്ക്കുന്നതെന്ന് ഓൺലൈൻ കൺവീനർ ബാബുജി കരിമ്പന്നൂർ (റാന്നി) പറഞ്ഞു. കരിമ്പന്നൂർ മഹാകുടുംബത്തിൽ , കരിമ്പന്നൂർ, വരിക്കോലിൽ, വേലംപറമ്പിൽ, പനംന്തോട്ടത്തിൽ, ഐക്കര മണ്ണിൽ, മണിയാറ്റ്, ഒവനാലിൽ എന്നീ 7 ശാഖകളാണുള്ളത്. എല്ലാ കുടുംബാഗംങ്ങളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് ബാബുജി അഭ്യർത്ഥിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശാഖകൾക്ക് ഒരുമിച്ച് കൂടുന്നതിനും, അവരവർ അധിവസിക്കുന്ന ഭൂഖണ്ഡം അനുസരിച്ചു ഒരുമിച്ച് സമ്മേളിക്കുന്നതിനും സൂം ബ്രേക്ക് ഔട്ട് റൂംസ് ഉണ്ടായിരിക്കും. മീറ്റിംഗ് ഐഡി :…

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി

ന്യൂ യോർക്ക് : ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ പ്രിയങ്ക നായർ ആയിരുന്നു മുഖ്യ അതിഥിയും ഉദ്ഘാടകയും, ജനഗണമന, ട്വൽത്ത് മാൻ, കടുവ തുടങ്ങി അനേകം സിനിമകളിലൂടെയും ടി വി സീരിയലുകളിലൂടെയും മലയാളികൾക്ക് സുരിചിതയായ പ്രിയങ്ക 2008 ൽ വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടിയിരുന്നു, ചടങ്ങിൽ ഫോമാ പ്രസിഡന്റ്‌ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാനും ഫോമയുടെ കരുത്തനായ നേതാവുമായ ബിജു തുരുത്തുമാലിൽ സ്വാഗതം ആശംസിക്കുകകയും കമ്മറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും പിന്തുണയും അഭ്യർഥിച്ചു, ഫോമാ ജനറൽ സെക്രട്ടറി ഓജസ്സ് ജോൺ കൾച്ചറൽ കമ്മിറ്റി അംഗങ്ങളെ ഓരോരുത്തരെയായി…

റോക്‌ലാൻഡ്‌ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New York) കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ ഇടവക വികാരി ഫാദർ Dr. രാജു വര്ഗീസ് അദ്ധ്യക്ഷത വഹിച്ചു. തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, ബഹുമാനപെട്ട അച്ചൻ കാതോലിക്ക ദിനത്തിന്റെ പ്രാധാന്യവും സഭയുടെ പാരമ്പര്യവും വിശദമായി വിവരിച്ചു സംസാരിച്ചു. സഭാമക്കൾ സഭയ്ക്ക് വേണ്ടി മുട്ടിപ്പായിപ്രാർത്ഥിക്കണമെന്നും, സഭയോട് കൂറും വിശ്വസ്തതയും പുലർത്തുന്ന ഉത്തമ വിശ്വാസികൾ ആയിരിക്കണമെന്നും ആഹ്വനം ചെയ്തു. മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് തൻ്റെ സന്ദേശത്തിൽ സഭയുടെ AD 52 മുതലുള്ള ചരിത്രവും സഭയുടെ കേസിന്റെ നാൾ വഴികളും വിശദമായി പ്രതിപാദിച്ചു. ഇത്‌വരെയുള്ള കേസിന്റെ…

പ്രൊഫ. കോശി വര്‍‌ഗീസ് (63) ഡാളസിൽ അന്തരിച്ചു

ഡാളസ് :പ്രൊഫ. കോശി വര്‍‌ഗീസ് (63) ഡാളസിൽ നിര്യാതനായി. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വര്ഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത് . 37 വർഷമായി ഡാളസിലെ റൗലറ്റ് സിറ്റിയിലാണ് സ്ഥിര താമസം.നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനുപുറമെ, ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റൽ വഴി മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു. ഭാര്യ: സൂസൻ വര്ഗീസ് (യു. ടി. സൗത്ത് വെസ്റ്റ് ) മക്കൾ: അലിസൺ വര്ഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വര്ഗീസ്. എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ എന്നിവരാണ് സഹോദരങ്ങൾ. ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30, വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ…

ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും പ്രതീക്ഷയേകി അറ്റ്‌ലാന്റാ നേതൃസംഗമം

അറ്റ്‌ലാന്റയിൽ നടത്തപ്പെട്ട ‘THE LEADERS MEET ‘ സമുദായത്തിന്റെ ഐക്യത്തിനും പുരോഗമനതിനും പ്രത്യാശ നൽകുന്നതും പുതുതലമുറക്ക് നല്ലൊരു സന്ദേശം നൽകുന്നതുമായി തീർന്നു. മാർച്ച് 26 നു ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ സംഘടിപ്പിച്ച നേതൃസംഗമത്തിൽ KCAG സ്ഥാപിത പ്രസിഡന്റ് തോമസ് കവണാൻ, മറ്റു പൂർവ പ്രെസിഡന്റുമാരായ ജോസ് കാപറമ്പിൽ, ഫിലിപ്പ് ചാക്കച്ചേരിൽ, ജോയ് ഏലക്കാട്ട്, സന്തോഷ് ഉപ്പൂട്ടിൽ, ജസ്റ്റിൻ പുത്തൻപുര, ഷാജൻ പൂവത്തുംമൂട്ടിൽ ചേർന്ന് ഭദ്രദീപം തെളിയിച്ചു PRESIDENTIAL CLUB ഉത്‌ഘാടനം ചെയ്തു. PRESIDENTIAL CLUB അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന്റെ ഭാവിക്കു വഴികാട്ടിയായും KCAG യുടെ അഭിവൃത്തിക്കും ഉപദേശകസമിതിയായും പ്രവർത്തിക്കുമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അംഗങ്ങൾക്ക് പ്രതീക്ഷ നൽകി സംസാരിച്ചു. പൂർവ പ്രസിഡന്റ്മാർ എല്ലാരും ചേർന്ന് സ്പോൺസർ ചെയ്യുന്ന PRESIDENTIAL AWARD FOR ACADEMIC EXCELLENCE പ്രക്യപിക്കുകയും, ഇനിവരും ഗ്രാഡുവേഷൻ സെലിബ്രേഷൻ സമയത്തു അർഹതപ്പെട്ടവർക്ക്…

പൊതുസ്ഥലത്തു മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ (CENSURE)സെൻസർ ചെയ്യുന്നതിന് അംഗീകാരം

ഒക്‌ലഹോമ സിറ്റി – മദ്യപാനം ആരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ നിയമസഭാ പ്രതിനിധിയെ സെൻസർ ചെയ്യുന്നതിനു ഒക്‌ലഹോമ സംസ്ഥാന ജന പ്രധിനിധി സഭ തീരുമാനിച്ചു .തുടർന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ, ജനപ്രതിനിധി സഭ 81-9ന് വോട്ടുകളോടെ തീരുമാനം അംഗീകരിച്ചു പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് ആർ-ബ്രോക്കൺ ആരോ പ്രതിനിധി ഡീൻ ഡേവിസിനെ മാർച്ച് 23 ന് ബ്രിക്ക്ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിയമനിർമ്മാണ സമ്മേളനത്തിനിടയിൽ ജന പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന ഒരു ചട്ടം ചൂണ്ടികാണിച്ചു തന്നെ തടങ്കലിൽ വയ്ക്കാൻ കഴിയില്ലെന്ന് ഡേവിസ് ഉദ്യോഗസ്ഥരോട് പറയുന്നത് ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ബോഡി ക്യാമറയിൽ കാണിക്കുന്നുണ്ട് .എന്നാൽ ഡീൻ ഡേവിസ് അന്നുതന്നെ അറസ്റ്റിനെക്കുറിച്ച് ഹൗസ് ഫ്ലോറിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു സമീപകാല നിയമസഭാ സമ്മേളനങ്ങളിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ഒക്ലഹോമ ഹൗസ് റിപ്പബ്ലിക്കൻ കോക്കസിലെ മൂന്നാമത്തെ…

KHNA അരിസോണ ചാപ്റ്റർ നടത്തുന്ന ശുഭാരംഭം, വിഷു ആഘോഷങ്ങൾ ഏപ്രിൽ 22ന് !!

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) അരിസോണ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 22ന് ശുഭാരംഭവും വിഷു ആഘോഷവും നടത്തുന്നു. ഏറെ പുതുമയും പ്രത്യേകതകളും നിറഞ്ഞ ആഘോഷമാണ് ഇത്തവണ ആസ്വാദകർക്കായി ഒരുക്കുന്നത് എന്ന് സംഘാടകസമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു. KHNA വൈസ് പ്രസിഡൻ്റ്  ശ്രീ ഷാനവാസ് കാട്ടൂർ, KHNA അരിസോണ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ ബാബു തിരുവല്ല, ശ്രീ രാജ് കർത്ത, ശ്രീ ഗിരീഷ് പിള്ള,ശ്രീമതി രശ്മി മേനോൻ, KHNA ഡയറക്ടർ ബോർഡ് മെമ്പർമാരായ ശ്രീ ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീ ദിലീപ് പിള്ള എന്നിവർ ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ശുഭാരംഭം കോഓർഡിനേറ്റർമാരായി ശ്രീമതി വിനീത സുരേഷ് വടക്കോട്ട്, ശ്രീമതി അനിത പ്രസീദ്,ശ്രീമതി മഞ്ജു രാജേഷ്,ശ്രീമതി രശ്മി മേനോൻ, ശ്രീ ശ്രീരാജ് ചിന്മയനിലയം, ശ്രീമതി അനുപമ ശ്രീജേഷ് എന്നിവരെ തിരഞ്ഞെടുത്തതായി അറിയിച്ചു. ഏപ്രിൽ 22ന് അരിസോണയിൽ നടക്കുന്ന…

നാഷ്‌വില്ലെ ദി കവനന്റ് സ്‌കൂളിൽ വെടിവെപ്പ് മൂന്ന് കുട്ടികൾ ഉൾപ്പെട ഏഴു മരണം

നാഷ്‌വില്ലെ:നാഷ്‌വില്ലെയിലെ ബർട്ടൺ ഹിൽസ് ബൊളിവാർഡിലുള്ള ദി കവനന്റ് സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ നടന്ന വെടിവെപ്പിൽ മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ടു. വെടിവെച്ചുവെന്നു സംശയിക്കുന്ന സ്ത്രീയെ പോലീസ് കൊലപ്പെടുത്തി. വെ ടിയേറ്റ മൂന്ന് കുട്ടികളെ വാൻഡർബിൽറ്റിലെ മൺറോ കാരെൽ ജൂനിയർ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, മൂന്ന് പേരും ആശുപത്രയിൽ എത്തിയതിന് ശേഷം മരിച്ചതായി സ്ഥിരീകരിച്ചു ,” അധികൃതർ പറഞ്ഞു. 28 വയസ്സുള്ള നാഷ്‌വില്ലെ വനിതയാണ് വെടിയുതിർത്തതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട് .അവരുടെ കൈവശം രണ്ട് തോക്കുകളും ഒരു കൈത്തോക്കും ഉണ്ടായിരുന്നു. സ്കൂളിന്റെ ഒരു വശത്തെ പ്രവേശന കവാടത്തിലൂടെയാണ് അകത്തു പ്രവേശിച്ച ഇവർ വെടിയുതിർക്കുകയായിരുന്നു ഗ്രീൻ ഹിൽസ് പ്രദേശത്തെ നിരവധി സ്‌കൂളുകൾ ലോക്കൗട്ട് ചെയ്‌തിട്ടുണ്ടെന്നും പ്രദേശത്തെ പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൻപിഡി പറഞ്ഞു. വെടിവെപ്പിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ 2.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

റഷ്യയുടെ നോർഡ് സ്ട്രീം പൈപ്പ് ലൈനുകൾ യുഎസ് ഇന്റലിജൻസ് തകർത്തു: പുടിൻ

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നോർഡ് സ്ട്രീം വാതക പൈപ്പ്ലൈനുകൾ തകർത്തതിന് പിന്നിൽ അമേരിക്കയായിരിക്കാം എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. യുദ്ധത്തിനിടയിൽ ഉക്രെയ്‌നിന് ആയുധം നൽകാൻ വിസമ്മതിച്ച ജർമ്മനിയെ ശിക്ഷിക്കാനായി റഷ്യയുടെ നോർഡ് സ്ട്രീം പൈപ്പ് ലൈനുകൾ തകര്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഗൂഢാലോചന നടത്തിയെന്ന പ്രമുഖ അന്വേഷണാത്മക അമേരിക്കൻ പത്രപ്രവർത്തകൻ സെയ്‌മോർ ഹെർഷിന്റെ നിഗമനങ്ങളോട് താൻ യോജിക്കുന്നുവെന്ന് പുടിൻ ശനിയാഴ്ച റഷ്യ 24 ടിവിയോട് പറഞ്ഞു. മുഴുവൻ സത്യവും വെളിച്ചത്ത് കൊണ്ടുവരുന്നത് “വളരെ ബുദ്ധിമുട്ടാണ്”, അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒരു ഘട്ടത്തിൽ “എന്താണ് ചെയ്തതെന്നും എങ്ങനെയെന്നും ഒടുവിൽ വെളിപ്പെടുത്തും” എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, കിയെവിന് മാരകമായ ആയുധങ്ങളും ടാങ്കുകളും നൽകുന്നതിൽ വിസമ്മതിച്ചതിന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെ ശിക്ഷിക്കാൻ ബൈഡൻ പൈപ്പ് ലൈനുകൾ തകര്‍ത്തതായി…

കാബൂളിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിനു സമീപം ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു

തിങ്കളാഴ്ച കാബൂൾ ഡൗണ്‍‌ടൗണിലെ അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ശക്തമായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1:00 മണിയോടെ (0830 GMT) അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ സമുച്ചയത്തിന് സമീപം നിരവധി മന്ത്രാലയ ജീവനക്കാർ പ്രദേശത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കാബൂളിലെ എമർജൻസി എൻജിഒയുടെ ശസ്ത്രക്രിയാ കേന്ദ്രം നേരത്തെ ട്വിറ്റർ പോസ്റ്റിൽ സ്‌ഫോടനത്തിൽ 12 പേർക്ക് പരിക്കേറ്റതായും മറ്റ് രണ്ട് ഇരകൾ എത്തുമ്പോഴേക്കും മരിച്ചതായും അറിയിച്ചിരുന്നു. കാബൂൾ നഗരത്തിലെ ഒരു പ്രമുഖ വ്യാപാര കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആക്രമണകാരിയെ തിരിച്ചറിയുകയും ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് സുരക്ഷാ സേന ചെക്ക് പോയിന്റിന് സമീപം ലക്ഷ്യമിടുകയും ചെയ്തതായി പിന്നീട് ഒരു പ്രസ്താവനയിൽ കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന്…