വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സാഹോദര്യ സംഗമം

മലപ്പുറം: വിമൻ ജസ്റ്റിസ് മുവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹോദര്യ സംഗമം എന്ന ശീർഷകത്തിൽ നടത്തിയ ടേബ്ൾ ടോക്ക് ശ്രദ്ധേയമായി. രാഷ്ട്രിയ സാമൂഹ്യ കലാ സാംസ്‌കാരിക മേഖലകളിലെ ഇരുപത്തഞ്ച് വനിതാ നേതാക്കളാണ് ടേബ്ൾടോക്കിൽ പങ്കെടുത്തത്. വിമൻ ജസ്റ്റിസ് മുവ്‌മെന്റിന്റെ അഞ്ചാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരും പരസ്പരം സഹോദരങ്ങളാണെന്നും വിഭജിച്ച് ഭരിക്കുക എന്ന ഫാഷിസത്തിന്റെ കുടിലതന്ത്രത്തെ മറികടക്കാനുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിൻ റോൾ വഹിക്കാനുണ്ടെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ അഭിപ്രായപ്പെട്ടു. സതീദേവി (കോർവ സംസ്ഥാന വൈസ് പ്രസിഡണ്ട്), ജമീല ഇസ്സുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്), ആയിശാബി (വനിതാ ലീഗ്), (ഫൗസിയ മുൻസിപ്പൽ ചെയർ പേഴ്‌സൺ), ഷീല (ഫിലിം ആർടിസ്റ്റ്), മീര (ഗായിക), ജെസ്സി ചാക്കോ, നജ്‌ല, സുറുമി, ഷാബി…

മർകസ് ആർ സി എഫ് ഐ ഭിന്നശേഷി സംഗമം

കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ മിഷൻ ആർ സി എഫ് ഐയുടെ ഭിന്നശേഷി വിദ്യാർഥി ഉന്നമന സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ വാർഷിക സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഭിന്നശേഷി വിദ്യാർഥികളുടെ പഠന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയിൽ നിലവിൽ മുന്നൂറോളം ഗുണഭോക്താക്കളുണ്ട്. പ്രാഥമിക പഠനം മുതൽ ഉന്നത വിദ്യാഭ്യാസമടക്കം ഉറപ്പുവരുത്തുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർഥികൾ പ്രൊഫഷണൽ പഠനം പൂർത്തീകരിക്കുകയും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പോടെ ഗവേഷണ പഠനം നടത്തുന്നുമുണ്ട്. മതപഠനത്തിലും അധ്യാപന മേഖലയിലും സംരംഭകത്വ…

ആമയിഴഞ്ചാന്‍ കനാലിലെ പ്ലാസ്റ്റിക് മാലിന്യം: കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് കേരള ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആമയിഴഞ്ചാന്‍ കനാലിലേക്ക് പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നതിൻ്റെ കാരണങ്ങളും, കനാലില്‍ മാലിന്യം തള്ളിയതിന് ഉത്തരവാദികളായ വ്യക്തികളെക്കുറിച്ചും, മാലിന്യം നീക്കം ചെയ്ത രീതിയും വിശദമാക്കി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് ഇന്ന് (ജൂലൈ 15ന്) കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ശുചീകരണത്തൊഴിലാളി കനാലിൽ മുങ്ങിമരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നടന്ന പ്രത്യേക സിറ്റിംഗിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് ഗോപിനാഥ് പി. എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്. കനാലിൽ കാണാതായ കേരള ശുചീകരണ തൊഴിലാളിയുടെ മൃതദേഹം നാൽപ്പത്തിയാറ് മണിക്കൂറിന് ശേഷം വീണ്ടെടുത്തു. റെയിൽവേയുടെ വസ്തുവകകൾക്കകത്തും പുറത്തും കനാലിൽ അടിഞ്ഞുകൂടിയ പാരമ്പര്യ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക കർമപദ്ധതി സമർപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളോട് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത സ്വമേധയാ കേസെടുത്ത അമിക്കസ് ക്യൂറിക്ക് അന്നത്തെ ‘ഓപ്പറേഷൻ അനന്ത’യുടെ ഭാഗമായ…

ഹയർ സെക്കന്ററി അദ്ധ്യാപക നിയമനം വേഗത്തിലാക്കണം: കെ.എസ്.ടി.എം

മലപ്പുറം: മലബാറിലേക്ക് 138 താൽക്കാലിക അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഗവൺമെൻറ് തയ്യാറാവണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പുതുതായി ബാച്ചുകൾ അനുവദിച്ച മിക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകളിലും ക്ലാസ് റൂം അടക്കം അടിസ്ഥാന സൗകര്യത്തിന്റെ പരിമിതികളാൽ ബുദ്ധിമുട്ടുന്നവയാണ്.ഇത് ഉടൻ പരിഹരിക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ വലിയ ഭാരമാണ് ഹയർ സെക്കൻഡറി അധ്യാപകർ വഹിക്കേണ്ടി വരുന്നത്. ക്ലർക്കിനെയും പ്യൂണിനെയും അനുവദിക്കുക എന്നത് വളരെ കാലമായുള്ള ആവശ്യമാണ്. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലെ അധ്യാപക നിയമനം വേഗത്തിൽ ആക്കുകയും സ്ഥിരം ബാച്ചുകൾ അനുവദിച്ച് ഭാവിയിൽ പ്ലസ് വൺ അഡ്മിഷൻ സുഗമമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷ വിഷയമാക്കിക്കൊണ്ടുള്ള ഉത്തരവിലൂടെ ഇംഗ്ലീഷ് അദ്ധ്യാപകരെ പുറത്താക്കുന്ന അശാസ്ത്രീയ നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ്…

അലിഗഢ് മലപ്പുറം സെന്റർ പ്രത്യേക പാക്കേജ് തയ്യാറാക്കണം: കാന്തപുരം

മലപ്പുറം: സച്ചാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ചേലാമലയിൽ സ്ഥാപിച്ച അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിന്റെ പൂർത്തീകരണത്തിന് അടിയന്തിര സ്പെഷൽ പാക്കേജ് തയ്യാറാക്കണമെന്ന് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയായി ചുമതലയേറ്റ ജോർജ്ജ് കുര്യനുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം കാന്തപുരം ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാറും ജില്ലയിലെയും മലബാറിലെയും മുഴുവൻ ജനങ്ങളും ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട സെന്ററിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തിലെടുക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടി മുഖ്യധാരയിലെത്തിക്കുമ്പോഴാണ് ജനാധിപത്യ സർക്കാറിൻ്റെ ദൗത്യനിർവ്വഹണം പൂർത്തിയാകുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്ക് ഏറെ ഗുണകരമായ വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മർകസിലാണ് കൂടിക്കാഴ്ച നടത്തിയത്.

പാർലമെൻ്റ് സുരക്ഷാ വീഴ്ച: ഡൽഹി പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: പാർലമെൻ്റ് സുരക്ഷാ വീഴ്ച കേസിൽ ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ തിങ്കളാഴ്ച കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഇനി ഈ കേസിലെ പ്രതികളെ ഓഗസ്റ്റ് രണ്ടിന് കോടതിയിൽ ഹാജരാക്കി വാദം കേൾക്കും. ഈ സാഹചര്യത്തിൽ എല്ലാ പ്രതികൾക്കെതിരെയും യുഎപിഎ പ്രകാരം കേസെടുക്കാൻ ഡൽഹി ഗവർണർ വികെ സക്‌സേന അനുമതി നൽകി. പട്യാല ഹൗസ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ കേസിൽ അറസ്റ്റിലായ ആറ് പ്രതികളായ മനോരഞ്ജൻ ഡി, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത്, സാഗർ ശർമ, നീലം ആസാദ് എന്നിവർക്കെതിരെ ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ ജൂൺ ഏഴിന് 1000 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ ആറ് പ്രതികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന അനുമതി നൽകി. 2023 ഡിസംബർ 13…

തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ കളക്ടർമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കലക്ടർമാരെയാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെ പിന്നോക്ക ക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടർ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. കോട്ടയം കളക്ടര്‍ വി വിഘ്‌നേശ്വരിയെ ഇടുക്കിയിലേക്കും, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു. ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതലയും ഇവര്‍ക്ക് നല്‍കും. ജോണ്‍ വി സാമുവലാണ് കോട്ടയത്തെ പുതിയ കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കുന്നതിലും കളക്ടറും മേയറും ഉൾപ്പടെ പരാജയപ്പെട്ടിരുന്നതായി വിമർശനം ഉയർന്നിരുന്നു. 46 മണിക്കൂറിന് ശേഷമാണ് മരിച്ച ജോയിയുടെ…

അടുത്ത കൊല്ലം വരെ ആലപ്പുഴ ജില്ലയില്‍ കോഴി/താറാവ് വളര്‍ത്തല്‍ നിരോധിച്ചേക്കുമെന്ന് മന്ത്രി

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ താറാവ്, കോഴി വളർത്തൽ എന്നിവയ്ക്ക് 2025 വരെ നിരോധനം ഏർപ്പെടുത്തിയേക്കും. ഇതിനു മുന്നോടിയായി ജില്ലയിൽ പുതിയ ബാച്ചുകളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു. കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. വിഷയം സംബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര മൃഗസം‌രക്ഷണ വകുപ്പുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കും താറാവിനും 200 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. 35 ഇടങ്ങൾ വളരെ നിർണായകമാണെന്നും ചിഞ്ചുറാണി പറഞ്ഞു. നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടന്‍ പരമ്പരാഗത താറാവ് വളര്‍ത്തല്‍ സമ്പ്രദായം നിലനിര്‍ത്തുന്നതിന് പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകള്‍ക്കും കോഴികള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടു കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു. കുട്ടനാടന്‍ തനത്…

പൊതു ബജറ്റ്: റെയിൽവേയ്ക്ക് പുതിയ സാമ്പത്തിക ഇടനാഴികൾ ലഭിച്ചേക്കാം

ന്യൂഡല്‍ഹി: മോദി സർക്കാരിൻ്റെ മൂന്നാം ടേമിൻ്റെ ആദ്യ ബജറ്റ് ജൂലൈ 23 ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. ഇതിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിവരികയാണ്. പൊതുബജറ്റിൽ ഇന്ത്യൻ റെയിൽവേയ്ക്കും സാധാരണ യാത്രക്കാർക്കും എന്തെങ്കിലും പ്രത്യേകതയുണ്ടാകുമോ? യാത്രക്കാർക്ക് എന്ത് പുതിയ സൗകര്യങ്ങൾ ലഭിക്കുമെന്നതാണ് എല്ലാവരുടെയും കണ്ണുകൾ. 3 മുതൽ 4 വരെ പുതിയ സാമ്പത്തിക ഇടനാഴികൾ പൊതു ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സമർപ്പിത ചരക്ക് ഇടനാഴിക്ക് കീഴിൽ, കൽക്കരി, ധാതുക്കൾ എന്നിവയ്ക്കായി പ്രത്യേക ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനം ഉണ്ടായേക്കാം. അതേസമയം, രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുമെന്ന പ്രഖ്യാപനവും ഈ ബജറ്റിലുണ്ടാകും. ഇതുകൂടാതെ ബുള്ളറ്റ് ട്രെയിനിൻ്റെ പുതിയ റൂട്ടുകൾ പ്രഖ്യാപിക്കാം. സ്റ്റേഷൻ പുനർവികസനം, ഗതി ശക്തി മിഷൻ എന്നിവയ്ക്കും മുൻഗണന ലഭിച്ചേക്കും. വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ എണ്ണം…

അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണം: യുഎഇ മൂന്ന് ടൺ വൈദ്യസഹായം എത്തിച്ചു

ദുബൈ: ഗാസ മുനമ്പിലെ ഖാൻ യൂനിസ് മേഖലയിൽ കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീൻ കുടുംബങ്ങളെ സഹായിക്കുന്നതിനായി മൂന്ന് ടൺ അവശ്യ മെഡിക്കൽ സാമഗ്രികളും വിവിധതരം മരുന്നുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എത്തിച്ചു. യുഎഇയുടെ സഹായ പാക്കേജിൽ 14 മണിക്കൂർ മുമ്പ് വിതരണം ചെയ്തതായി റിപ്പോർട്ട് ചെയ്തു. പലസ്തീൻ സിവിലിയൻമാർക്കായി നിയുക്ത മാനുഷിക സുരക്ഷാ മേഖലയായ ഗാസ മുനമ്പിലെ അൽ-മവാസി ക്യാമ്പിന് നേരെ ഇസ്രായേൽ സൈന്യം മറ്റൊരു മാരകമായ ആക്രമണം അഴിച്ചുവിടുകയും 90 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണിത്. കൂടാതെ, ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും കാരണം ഖാൻ യൂനിസിൽ മാത്രം 250,000 സാധാരണക്കാർ കുടിയൊഴിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള മരുന്നുകളുടെ ദൗർലഭ്യം സംബന്ധിച്ച് ആരോഗ്യമേഖലയിൽ നിന്നുള്ള അഭ്യര്‍ത്ഥനകളെ തുടർന്നാണ് യു.എ.ഇ അടിയന്തരമായി അവശ്യ സാധനങ്ങൾ അയച്ചത്. പരിക്കേറ്റ രോഗികൾക്കുള്ള…