കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തുകൊണ്ടുവരുവാനും നിയമനടപടികളെടുക്കുവാനും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ കഴിഞ്ഞ നാളുകളിലുണ്ടായ ഓരോ അനിഷ്ടസംഭവങ്ങളും അക്രമങ്ങളും മതേതരത്വ മഹത്വം നിലനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മത സാമുദായിക സൗഹാര്‍ദ്ദത്തെ ഉന്മൂലനം ചെയ്യുന്നതാണ്. ജനങ്ങളില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് സമൂഹത്തിലെ ക്രമസമാധാന അന്തരീക്ഷത്തെപ്പോലും വെല്ലുവിളിച്ച് വേട്ടയാടുന്ന രാജാന്തര ഛിദ്രശക്തികള്‍ക്ക് വളരാന്‍ കേരളത്തിൻറെ മണ്ണിൽ അവസരമൊരുക്കി വലിയ അരാജകത്വത്തിലേയ്ക്ക് ഈ നാടിനെ ഭാവിയില്‍ തള്ളിവിടുന്നത് അനുവദിക്കാനാവില്ല. ഭരണഘടന ഉറപ്പാക്കുന്ന മൂല്യങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ബോധപൂർവ്വം തമസ്‌കരിച്ച് തീവ്രവാദശക്തികള്‍ നടത്തുന്ന ആസൂത്രിത അജണ്ടകളും നീക്കങ്ങളും പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണം. ഭാവിതലമുറയെ…
Author: പ്രസ് റിലീസ്
ഇന്നത്തെ നക്ഷത്രഫലം (ഓഗസ്റ്റ് 13 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങൾ ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനും നിങ്ങൾ ആഗ്രഹിക്കും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടയുള്ളതാണ്. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, പഠനവും, ഒഴിവുസമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. തുലാം: നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനിലയുള്ളവരരുമായി സംസാരിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിക്കും. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ ഉൾക്കാഴ്‌ചയെ നിലവിലെ യാഥാർഥ്യമായി വികസിപ്പിച്ച് നിങ്ങളുടെ ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും. നിങ്ങളുടെ വികാരവിചാരങ്ങളെ അടക്കിപിടിക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയില്ല. അതിന് ശ്രമിക്കുകയുമരുത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഇവ…
ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല; ‘മൊട്ട ‘ സംഗമം തരംഗമായി
എടത്വ: വടക്കുന്നാഥന്റെ മണ്ണിൽ മരത്തണലിൽ അവർ ഒന്നിച്ചുകൂടി, ലോകത്തിന് വലിയ ഒരു സന്ദേശം നല്‍കാന്‍. സമൂഹത്തിന്റെ വൃത്യസ്ത മേഖലകളിൽ നിന്നും മൊട്ടകൾ സംഗമിച്ചു; ആത്മ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്താതെ. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ആദ്യ സംഗമം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്നു. മുമ്പ് വിഗ് വെച്ചവർ തലമുടി മുണ്ഡനം ചെയ്തപ്പോൾ ലഭിച്ച സന്തോഷം പങ്കു വെച്ചു. മാത്രമല്ല, കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളുടെ പഞ്ചാത്തലത്തിൽ മുണ്ഡനം ചെയ്തവരുടെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേനൽക്കാലത്ത് ആശ്വാസത്തോടെ കഴിയുന്നതിന്റെ സുഖവും പങ്കു വെച്ചത് കാണികൾക്ക് കൗതുകമായി. ആദ്യ സംഗമത്തിൽ 25 പേർ പങ്കെടുത്തു. സമൂഹ, പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത ആയതോടെ ആഗോള തലത്തിൽ മൊട്ടകളുടെ സംഘടന ഉണ്ടാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.…
ഹെന്‍റെ പുന്‍റക്കാനാ (ഫോമ കണ്‍വന്‍ഷന്‍ – ഒരവലോകനം): രാജു മൈലപ്ര
രാജാപ്പാര്‍ട്ടു വേഷം കെട്ടി നടക്കുന്ന നേതാക്കന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഗതികേടില്ലാതെ, തികച്ചും ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെട്ട ‘പുന്‍റക്കാനാ ഫോമാ കണ്‍വന്‍ഷന്‍’ ജനപങ്കാളിത്തം കൊണ്ട് ഒരു വന്‍ വിജയമായിരുന്നു എന്നു നിസ്സംശയം പറയാം. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജൂ തോണിക്കടവില്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. താലപ്പൊലിയും ചെണ്ടമേളവും അരങ്ങു കൊഴുപ്പിച്ച ഉദ്ഘാടന ഘോഷയാത്ര അതിഗംഭീരമായി. ഉദ്ഘാടന വേദിയും മിതത്വം കൊണ്ട് മികവുറ്റതായി. ജനറല്‍ ബോഡിയിലും തെരഞ്ഞെടുപ്പു വേളയിലും ചില പൊട്ടലും ചീറ്റലും ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും പരിചയസമ്പന്നരായ ചുമതലക്കാര്‍ അതെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തു. പ്രസിഡന്റായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനും അദ്ദേഹത്തിന്‍റെ പാനലില്‍പ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തന്‍റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ഫോമയിലും സമൂഹത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തോമസ് ടി. ഉമ്മന്‍…
നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ
ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം (പ്രസിഡൻ്റ്), രാജൻ ആര്യപ്പള്ളി (വൈസ് പ്രസിഡൻ്റ് ) , നിബു വെള്ളവന്താനം (ജനറൽ സെക്രട്ടറി), സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റർ ഉമ്മൻ എബനേസർ (ട്രഷറർ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ബോസ്റ്റണിൽ നടന്ന 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് . ദേശീയ ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി ചാക്കോ, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി. പി മോനായി എന്നിവർ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും കോവിഡ് വളരെ ഉയർന്ന നിലയിൽ
ന്യൂയോർക് :യുഎസിലെ പകുതിയിലധികം സംസ്ഥാനങ്ങളും ‘വളരെ ഉയർന്ന’ കോവിഡ് പ്രവർത്തന നിലകൾ റിപ്പോർട്ട് ചെയ്യുന്നതായി സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്തു സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഏറ്റവും പുതിയ മലിനജല ഡാറ്റ അനുസരിച്ച്, രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വൈറസ് പടരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ യു.എസിലെ പകുതിയിലധികം സംസ്ഥാനങ്ങളും കോവിഡ് “വളരെ ഉയർന്ന” നിലയിലാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് 27 സംസ്ഥാനങ്ങളെങ്കിലും “വളരെ ഉയർന്ന” നിലയും 17 സംസ്ഥാനങ്ങൾ “ഉയർന്ന” മലിനജല വൈറൽ പ്രവർത്തനവും റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ മേഖല യഥാക്രമം തെക്ക്, മിഡ്‌വെസ്റ്റ്, വടക്കുകിഴക്ക് എന്നിവയ്ക്ക് ശേഷം ഏറ്റവും ഉയർന്ന നില തുടരുന്നു.കൂടുതൽ: വിദ്യാർത്ഥികൾ ക്ലാസിലേക്ക് മടങ്ങുമ്പോൾ, കോവിഡ് ‘-19 കൈകാര്യം ചെയ്യാൻ സ്‌കൂളുകൾ തയ്യാറായിട്ടുണ്ട് “പരമ്പരാഗത നിരീക്ഷണ സംവിധാനങ്ങൾ കുറഞ്ഞുവരുന്നതിനാൽ, കമ്മ്യൂണിറ്റികളിലെ കോവിഡ് ‘-19 പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും…
സ്റ്റാറ്റൻ ഐലന്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഘോഷിക്കുന്നു
സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പു പെരുനാൾ സ്റ്റാറ്റൻ ഐലന്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം (130 Park Avenue, Staten Island, NY) 2024 ഓഗസ്റ്റ് 17 ശനിയാഴ്ചയും 18 ഞായറാഴ്ചയും ആഘോഷിക്കുന്നു. മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസ് നേതൃത്വം നൽകും. ഓഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 5:45 ന് അഭിവന്ദ്യ തിരുമേനിക്ക് സ്വീകരണം നൽകും. വൈകുന്നേരം 6:00 ന് സന്ധ്യാ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാർത്ഥന ആരംഭിക്കുകയും തുടർന്ന് 9.30-ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഫാ. ടി. എ. തോമസ് (വികാരി), ഫാ. ഗീവർഗീസ് വർഗീസ് (അസി. വികാരി) എന്നിവരുടെ…
മദ്യപിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ഫോർട്ട്‌വർത്ത് പോലീസ് സര്‍ജന്റ് കൊല്ലപ്പെട്ടു
ഫോർട്ട്‌വർത്ത് : തിങ്കളാഴ്ച പുലർച്ചെ ഫോർട്ട്‌വർത്ത് അന്തർസംസ്ഥാന എക്സിറ്റ് റാംപിൽ 18 വീലർ അപകടത്തിൽപ്പെട്ട് തീപിടിത്തമുണ്ടായ സ്ഥലത്ത് തൻ്റെ വാഹനത്തിന് പുറത്ത് നിന്നിരുന്ന പോലീസ് സര്‍ജന്റ് മദ്യപിച്ചെത്തിയ ഒരു സ്ത്രീയുടെ വാഹനമിടിച്ചു കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ചിലരുടെ സഹായത്തോടെ 18 വീലർ ഡ്രൈവർ നിസാര പരിക്കുകളോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഇന്ധനം ചോർന്ന സംഭവസ്ഥലത്ത് നിന്നിരുന്ന ഫോർട്ട് വർത്ത് പോലീസ് സർജൻ്റ് ബില്ലി റാൻഡോൾഫിൻ്റെ മരണത്തിന് ഉത്തരവാദി മദ്യപിച്ച തെറ്റായ ഡ്രൈവർ ആണെന്ന് ഡിപ്പാർട്ട്മെൻ്റ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പ്രഖ്യാപിച്ചു.ഡി ഔജാലെ ഇവാൻസ് എന്ന 25 കാരി ഡ്രൈവറാണെന്ന് ഫോർട്ട് വർത്ത് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. ഒരു സമാധാന ഉദ്യോഗസ്ഥൻ്റെയോ അഗ്നിശമന സേനാംഗത്തിൻ്റെയോ മരണത്തിന് കാരണമായ ലഹരി നരഹത്യയാണ് ഇവാൻസിനെതിരെ ചുമത്തിയിരിക്കുന്നത്. അവർ പോലീസ് കസ്റ്റഡിയിൽ തുടരുകയും $750,000 ബോണ്ടിൽ ടാരൻ്റ് കൗണ്ടി ജയിലിൽ അടയ്ക്കുകയും ചെയ്തു…
ജൂത സമൂഹത്തിലെ അംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിക്ക് 2 വർഷം തടവ്
ന്യൂയോർക് :കഴിഞ്ഞ ഫാളിൽ കോർണൽ യൂണിവേഴ്സിറ്റിയിലെ ജൂത സമൂഹത്തിലെ അംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് മുൻ കോർണൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി പാട്രിക് ഡെയ്‌ക്ക് തിങ്കളാഴ്ച 21 മാസത്തെ തടവും തുടർന്ന് മൂന്ന് വർഷത്തെ മേൽനോട്ടത്തിലുള്ള മോചനവും വിധിച്ചതായി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു ഒരു ഓൺലൈൻ ചർച്ചാ ഫോറത്തിൽ യഹൂദവിരുദ്ധ ഭീഷണികൾ പോസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷം ഒക്ടോബറിൽ ഡായ് അറസ്റ്റിലായി. അക്കാലത്ത് അദ്ദേഹം ഐവി ലീഗ് സ്കൂളിലെ ജൂനിയറായിരുന്നു. ഏപ്രിലിൽ ഡായ് കുറ്റസമ്മതം നടത്തി. കരാറിൻ്റെ ഭാഗമായി, ജൂതന്മാരെ കൊല്ലുമെന്നും പരിക്കേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ താൻ പ്രസിദ്ധീകരിച്ചതായും കോർണലിൻ്റെ കോഷർ ഡൈനിംഗ് ഹാളിനെ വെടിവച്ചുകൊല്ലുമെന്നും ഡായ് സമ്മതിച്ചു. ഭീഷണികൾ പോസ്റ്റുചെയ്തതിന് ശേഷം, കോർണൽ യൂണിവേഴ്സിറ്റി പോലീസ് പട്രോളിംഗ് വർദ്ധിപ്പിക്കുകയും ജൂത വിദ്യാർത്ഥികൾക്കും സംഘടനകൾക്കും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു, ഏജൻസി പറഞ്ഞു. ന്യൂയോർക്ക് സ്‌റ്റേറ്റ് പോലീസും കാമ്പസിൽ സുരക്ഷ വർധിപ്പിച്ചതായി…
100 വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ; ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം താക്കോൽദാനം നിർവഹിച്ചു.
കോട്ടയം : ലയൺസ് 318 ബി യുടെ ആഭിമുഖ്യത്തിൽ 100 വനിതകൾക്ക് നൽകുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണം കോട്ടയം ലയൺസ് ഡിസ്ട്രിക്ട് ഓഫീസിൽ നടന്നു. മഹീന്ദ്ര ട്രെയോ ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് നൽകിയത് . വനിതകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ‘ഷീ ഓട്ടോ’ പദ്ധതിയിലൂടെ ലയൺസ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 3 ഓട്ടോറിക്ഷകൾ ദിവ്യ വൈക്കം, രമ്യ തിരുവല്ല, സവിത കോട്ടയം എന്നിവർ ഏറ്റുവാങ്ങി. മറ്റു വാഹനങ്ങൾ കോട്ടയം ആലപ്പുഴ പത്തനംതിട്ട മേഖലയിലുള്ള ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം താക്കോൽദാനം നിർവഹിച്ചു .ക്യാബിനറ്റ് സെക്രട്ടറി വി കെ സജീവ്, ട്രഷറർ സുരേഷ് ജെയിംസ് വഞ്ചിപ്പാലം, പിആർഓ എം പി രമേഷ് കുമാർ, പ്രിൻസിപ്പൽ അഡ്വൈസർ ബൈജുവി പിള്ള, കോഡിനേറ്റർമാരായ സാറാമ്മ ബേബൻ, തോമസ് കരിക്കിനേത്ത് എന്നിവർ സംസാരിച്ചു.
