അമ്മയെ കൊന്നതിനും രണ്ടാനച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കൗമാരക്കാരിക്ക് ജീവപര്യന്തം തടവ്

മിസിസിപ്പി:അമ്മയെ കൊലപ്പെടുത്തിയതിനും രണ്ടാനച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും 15 വയസ്സുള്ള മിസിസിപ്പി പെൺകുട്ടി കാർലി മാഡിസൺ ഗ്രെഗ് പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.കൗമാരക്കാരിയുടെ  തകർപ്പൻ നിരീക്ഷണ വീഡിയോ ജൂറിമാർക്ക് കാണിച്ചതിനെ തുടർന്നാണ് കാർലി മാഡിസൺ ഗ്രെഗ് ശിക്ഷിക്കപ്പെട്ടത്. വിധി അറിഞ്ഞപ്പോൾ ഗ്രെഗ് കോടതിയിൽ കരഞ്ഞു. “കാർലി ഗ്രെഗ് തിന്മയാണ്, അത് പറയാൻ എളുപ്പമല്ല, പക്ഷേ ചില സമയങ്ങളിൽ തിന്മ യുവ പാക്കേജുകളിൽ വരുന്നു എന്നതാണ് വസ്തുത,” റാങ്കിൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ബബ്ബ ബ്രാംലെറ്റ് പറഞ്ഞു.നിരീക്ഷണ വീഡിയോ ഉൾപ്പെടെയുള്ള അസ്വസ്ഥതയുളവാക്കുന്ന തെളിവുകളാണ് ജൂറി അഞ്ച് ദിവസത്തെ കണ്ടത്. വീഡിയോയിൽ, വീടിനു ചുറ്റും നടക്കുന്ന ഗ്രെഗിനെ പുറകിൽ തോക്കുമായി കാണാം. പിന്നെ, വെടിയൊച്ചകൾ കേൾക്കുന്നു. ഗ്രെഗ് പിന്നീട് അടുക്കളയിലേക്ക് മടങ്ങുന്നു, ഒപ്പം അവളുടെ നായ്ക്കൾക്കൊപ്പം മെസേജ് അയയ്‌ക്കുകയും കളിക്കുകയും ചെയ്യുന്നു. അമ്മ ആഷ്‌ലി സ്മൈലിയുടെ മുഖത്ത് വെടിവെച്ചതായി പ്രോസിക്യൂട്ടർമാർ പറയുന്നു.40…

ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’, അസ്സോസിയേഷൻ അംഗങ്ങളായ ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 14 ന് ശനിയാഴ്ച്ച രാവിലെ 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ 4 മണിക്കൂർ നീണ്ടു നിന്നു. പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികൾ  ഫോർട്ട് ബെൻഡ്  കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി…

രാജാ കൃഷ്ണമൂർത്തി കമലാ ഹാരിസിന് വേണ്ടി പ്രചാരണം ആരംഭിച്ചു

മിഷിഗൺ :ഇല്ലിനോയിസ് യു എസ് കോൺഗ്രസു അംഗമായ രാജാ കൃഷ്ണമൂർത്തി കഴിഞ്ഞ വാരാന്ത്യത്തിൽ മിഷിഗണിലെ ഡിട്രോയിറ്റിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് വേണ്ടി  പ്രചാരണം ആരംഭിച്ചു. ഹാരിസ് വോട്ടർമാരുമായി കാര്യമായ ഇടപെടലുകൾ നടത്തുന്ന ഒരു പ്രധാന യുദ്ധഭൂമി സംസ്ഥാനമാണ് മിഷിഗൺ. വിക്ടറി ഫണ്ടിൻ്റെ പങ്കാളിത്തത്തിൽ, ഹാരിസിൻ്റെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഒരു ക്ഷേത്രവും സൗത്ത് ഏഷ്യൻ അമേരിക്കൻ ടൗൺ ഹാളും ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിൽ കൃഷ്ണമൂർത്തി പങ്കെടുത്തു. ഇവിടുത്തെ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി തീരപ്രദേശത്തുള്ളവരെപ്പോലെ വലുതല്ല, എന്നാൽ അടുത്ത മത്സരത്തിൽ വോട്ടുകൾ പ്രധാനമാണ്. നിർണായക യുഎസ് സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് വുമൺ എലിസ സ്ലോട്ട്കിൻ രാജയ്‌ക്കൊപ്പമുണ്ടായിരുന്നു. പരിപാടികളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. “അമേരിക്കയുടെ ആദ്യത്തെ ദക്ഷിണേഷ്യൻ പ്രസിഡൻ്റിനോടുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ആവേശം വളരെ യഥാർത്ഥമാണ്,” കൃഷ്ണമൂർത്തി പറഞ്ഞു. “നമ്മുടെ അടുത്ത അമേരിക്കയുടെ പ്രസിഡൻ്റായി കമലാ ഹാരിസിനെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന്…

ഭിന്നശേഷിക്കാരെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ അത്യാവശ്യം: മുഖ്യമന്ത്രി

ഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്രയുടെ സംസ്ഥാനതല ഉത്ഘാടനം ഡിഫറന്റ് ആർട്ട് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു തിരുവനന്തപുരം:  ഭിന്നശേഷി വിഭാഗക്കാരെ സാമൂഹിക ജീവിതത്തിലേക്ക് ഉൾചേർത്തുകൊണ്ട് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഡിഫറൻറ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറൽ ചടങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗോപിനാഥ് മുതുകാടും ഡിഫറൻറ് ആർട്ട്‌ സെന്ററും ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഉൾച്ചേർക്കൽ എന്നത് ചില മനുഷ്യർക്കു ഇന്നും വിദൂരമായി തുടരുന്നതിനെ…

മിഹ്‌റാസ് ഹോസ്പിറ്റല്‍ 25ന് സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമം കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 25 ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ നിര്‍വഹിക്കുമെന്ന് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെയിന്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിേറ്റഷന്‍, ഫിസിയോ തെറാപ്പി ആന്‍ഡ് സ്ട്രോക് റിഹാബിലിറ്റേഷന്‍, ക്യു ആര്‍ എസ് പെല്‍വി സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഫാര്‍മസി, ലാബ്, എക്സ്- റേ, ആംബുലന്‍സ് സര്‍വീസ് എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍…

വെളുക്കുവോളം കാവൽ നിന്ന ആനയും കുഞ്ഞിനെ മാറോടണച്ച സൈനികനും; ചൂരൽമലയെ ചേർത്തുപിടിച്ച് നടുമുറ്റം ഓണക്കള മത്സരം

വയനാട് ചൂരൽമലയിലെ നൊമ്പരക്കാഴ്ചകളെ കളത്തിൽ ചിത്രീകരിച്ച് നടുമുറ്റം ഓണക്കള മത്സരം.മാനവീയ കേരളം വയനാടിനൊപ്പം എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ രാത്രിയിൽ കുടുംബത്തിനു കാവൽ നിന്ന ആനയും കുഞ്ഞിനെ ശരീരത്തിലേക്ക് ചേർത്തുകെട്ടിയ സൈനികനുമടക്കം കളങ്ങളിൽ നിറഞ്ഞു. പൂക്കളോടൊപ്പം പുനരുപയോഗ വസ്തുക്കൾ കൂടി ഉൾപ്പെടുത്തിയാണ് മത്സരം നിശ്ചയിച്ചത്. പുനരുപയോഗ വസ്തുക്കളുപയോഗിച്ചുള്ള ഓണക്കളം കാഴ്ചക്കാരിലും വ്യത്യസ്ത അനുഭവമാണ് സൃഷ്ടിച്ചത്. അവസാന വർഷ ഓണത്തോടനുബന്ധിച്ചും നടുമുറ്റം ഇതേ മാതൃകയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനായി ലഭിച്ച സ്പോൺസർഷിപ്പ് തുകയിലൊരു ഭാഗം നടുമുറ്റം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. മത്സരത്തിൽ എം എ എം ഒ അലുംനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവോണം സഖി ടീം രണ്ടാം സ്ഥാനവും മുശെരി ടീം മൂന്നാംസ്ഥാനവും നേടി. സയൻസ് എജ്യുക്കേഷൻ സെൻ്റർ മുഖ്യ പ്രായോജകരായി ഏഷ്യൻടൌണിലെ ഗ്രാൻ്റ്മാൾ ഹൈപ്പർ…

വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം: ഹംസ എളനാട്

കോഴിക്കോട്: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി സ്വീകരണയോഗം ടൈലറിംഗ്  & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ അംഗത്വമുള്ള തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം അദ്ദേഹം പറഞ്ഞു. ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഹബീന ശിവപുരം അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജില്ലയിൽനിന്ന് എഫ്ഐടിയു സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രൻ കല്ലുരുട്ടി, എഫ് ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ അബ്ദുൽ ഖയ്യും, ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് നാസർ,സംസ്ഥാന സെക്രട്ടറി പ്രിയ സുനിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജമീല സുലൈമാൻ, സൈതാലി വലമ്പൂർ, ആസിയ മജീദ്, സൈറാബാനു…

മുഖ്യമന്ത്രി സംഘ്പരിവാറിന്റെ മാധ്യമ വക്താവായി തരം താഴ്ന്നു; സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കും:- റസാഖ്‌ പാലേരി

മലപ്പുറം : ആർ എസ് എസ്സിന്റെ കേരളത്തിലെ മാധ്യമവക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ തരം താഴ്ന്നിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ വിവിധ കോണുകളിൽ നിന്നുയർന്ന ഗുരുതരമായ ആരോപണങ്ങളെ ജനാധിപത്യപരമായ രീതിയിൽ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാറിനുമെതിരെ ജനകീയ പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ സംഘ്പരിവാർ രാഷ്ട്രീയത്തിനനാണ് ആത്യന്തികമായി ഗുണം ചെയ്യുക. കുറ്റകൃത്യങ്ങളുടെയും സ്വർണ്ണക്കടത്തിന്റെയും കേന്ദ്രമായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ കഴിഞ്ഞ കാലങ്ങളിൽ തുടർന്നു പോരുന്നുണ്ട്. അതിന് മെലൊപ്പ് ചാർത്തുകയാണ് പിണറായി വിജയൻ ചെയ്തിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. രാജ്യവ്യാപകമായ പ്രചാരണങ്ങൾക്ക് സംഘ്പരിവാർ ഉപയോഗിക്കാൻ പോകുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ തന്നെ വാക്കുകൾ ആയിരിക്കും. ലവ് ജിഹാദ് വിഷയത്തിൽ മുൻമുഖ്യമന്ത്രി വി…

‘പ്രവാചകൻ സമർപ്പിച്ചത് സമ്പൂർണ്ണ ജീവിത മാതൃക’

ദോഹ: ആത്മീയ-ധാർമിക രംഗങ്ങളിൽ മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളെയും വെല്ലുവിളികളെയും തന്ത്രപരമായി സമീപിക്കുന്നതിലും അതിജീവിക്കുന്നതിലും മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാണെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭ അംഗം ഹുസൈൻ കടന്നമണ്ണ അഭിപ്രായപ്പെട്ടു. സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ സംഘടിപ്പിച്ച ‘ഇത്തിബാഉ റസൂൽ’ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. “ഇത്തിബാഉ റസൂൽ” എന്ന വിഷയത്തിൽ സി.ഐ.സി കേന്ദ്ര സമിതിയംഗം ഷാജഹാൻ മുണ്ടേരി സംസാരിച്ചു. പ്രവാചക മൂല്യങ്ങളും അധ്യാപനങ്ങളും ജീവിതത്തിൽ പ്രയോഗവൽകരിച്ചുകൊണ്ടും വൈജ്ഞാനികമായി കരുത്താർജിച്ചുകൊണ്ടുമാണ് പ്രവാചകനെതിരായ വിമർശനങ്ങളെ വിശ്വാസികൾ നേരിടേണ്ടതെന്ന് “പ്രവാചക വിമർശനം – ഉമ്മത്തിന്റെ ബാധ്യത” എന്ന വിഷയമവതരിപ്പിച്ച അൻവർ അലി ഹുദവിയും ഖത്തർ കേരള ഇസ്‌ലാഹി സെന്റർ പ്രസിഡൻ്റ് കെ.ടി ഫൈസൽ മൗലവിയും പറഞ്ഞു. സി.ഐ.സി മദീന ഖലീഫ സോൺ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സ്വാഗതവും മുജീബ് റഹ്‌മാൻ…

വേണാട് എക്സ്പ്രസ്സിലെ ദുരിത യാത്ര: വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍

കൊച്ചി: വേണാട് എക്‌സ്പ്രസില്‍ യാത്രക്കാര്‍ നേരിടുന്ന കഷ്ടപ്പാടുകളുടെ ദൃശ്യങ്ങൾ പുറത്ത്. കാലുകുത്താന്‍ പോലും ഇടമില്ലാതെ യാത്രക്കാർ കഷ്ടപ്പെടുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാർ വലയുകയാണ്. ഒരിഞ്ചുപോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞ ഈ ട്രെയിനിലെ യാത്ര ഏറെ ദുരിതത്തിലാക്കുകയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രെയിനിന്റെ സമയക്രമം മാറ്റിയതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും തളര്‍ന്നു വീഴുന്ന കാഴ്ചയാണ് ട്രെയിനിലെന്നും അവര്‍ പറയുന്നു. വന്ദേ ഭാരത് ട്രെയിന്‍ കടന്നുപോകാന്‍ വേണാട് നിര്‍ത്തിയിടുന്നതും ദുരിതം ഇരട്ടിയാക്കുന്നു എന്ന് പരാതിയുണ്ട്. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്‌സ്പ്രസിന്റെ സമയം മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. വേണാട് എക്‌സ്പ്രസിസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയില്‍വെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. വേണാട് എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്നും ട്രെയിന്‍ പിടിച്ചിടാത്ത…