ലോക്സഭാ തെരഞ്ഞെടുപ്പ്: അസമിൽ 4 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു; 2 സീറ്റുകളിൽ കോൺഗ്രസ് മുന്നില്‍

നോർത്ത് ഈസ്റ്റിൽ നിന്നുള്ള പ്രാരംഭ റിപ്പോര്‍ട്ടുകളനുസരിച്ച്, അസമിലെ 14 സീറ്റുകളിൽ ബിജെപി 4 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ കോൺഗ്രസ് 2 സീറ്റുകളിൽ മുന്നിലാണ്. ജോർഹട്ട് പാർലമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഗൗരവ് ഗൊഗോയ് ലീഡ് ചെയ്യുമ്പോള്‍, കേന്ദ്രമന്ത്രിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ ദിബ്രുഗഡ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള ധുബ്രിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി റോക്കിബുൾ ഹുസൈൻ എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മലിനെതിരെ ലീഡ് ചെയ്യുന്നു. വടക്കുകിഴക്കൻ മേഖലയിൽ 25 സീറ്റുകളുണ്ട്: അസമിൽ 14, മണിപ്പൂർ, ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 2 വീതവും നാഗാലാൻഡ്, മിസോറാം, സിക്കിം എന്നിവിടങ്ങളിൽ 1 വീതവും. അസം, അരുണാചൽ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി ഭരിക്കുന്നു, നാഗാലാൻഡിലും മേഘാലയയിലും ഭരണസഖ്യത്തിൻ്റെ ഭാഗമാണ്. 2019ൽ ഈ മേഖലയിൽ എൻഡിഎ 19 സീറ്റുകൾ നേടി, ബിജെപി 14 ഉം സഖ്യകക്ഷികൾ 5…

പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ച ഗാസയിലെ വെടിനിർത്തൽ പദ്ധതിയെ പിന്തുണയ്ക്കാൻ യുഎൻ രക്ഷാസമിതിയോട് യുഎസ് അഭ്യർത്ഥിച്ചു

യുണൈറ്റഡ് നേഷൻസ്: ഗാസയിൽ എട്ട് മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും, എല്ലാ ബന്ദികളെ മോചിപ്പിക്കാനും വൻതോതിലുള്ള സഹായം എത്തിക്കാനും ലക്ഷ്യമിട്ട് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ച മൂന്ന് ഘട്ട പദ്ധതിയെ പിന്തുണയ്ക്കാൻ തിങ്കളാഴ്ച യുഎൻ രക്ഷാസമിതിയോട് അമേരിക്ക അഭ്യർത്ഥിച്ചു. ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ 1,200-ഓളം പേരുടെ മരണത്തിനിടയാക്കിയ ഹമാസിൻ്റെ അപ്രതീക്ഷിത ആക്രമണത്തോടെ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തെ പിന്തുണയ്ക്കുന്നതിനായി മറ്റ് 14 കൗൺസിൽ അംഗങ്ങൾക്ക് അമേരിക്ക കരട് പ്രമേയം വിതരണം ചെയ്തതായി യുഎസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് പറഞ്ഞു. “മേഖലയിലുൾപ്പെടെ നിരവധി നേതാക്കളും സർക്കാരുകളും ഈ പദ്ധതി അംഗീകരിച്ചിട്ടുണ്ട്, ഈ കരാർ കാലതാമസം കൂടാതെ കൂടുതൽ വ്യവസ്ഥകളില്ലാതെ നടപ്പാക്കാൻ ആവശ്യപ്പെടുന്നതിൽ അവരോടൊപ്പം ചേരാൻ ഞങ്ങൾ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെടുന്നു,” അവർ പ്രസ്താവനയിൽ പറഞ്ഞു. മെയ് 31 ന് ബൈഡൻ പ്രഖ്യാപിച്ച കരാറിനെ സ്വാഗതം ചെയ്യുകയും ഹമാസിനോട്…

ക്ലോഡിയ ഷെയിൻബോം മെക്സിക്കോ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്

മെക്സിക്കോ: മെക്സിക്കോയിലെ പുരുഷ മേധാവിത്വ രാഷ്ട്രീയ സംസ്കാരത്തിൽ നിന്ന് ഒരു ഇടവേള നൽകികൊണ്ട്  മെക്സിക്കോയിൽ പ്രസിഡൻഷ്യൽ തിരെഞ്ഞെടുപ്പിൽ  രാജ്യത്തിൻ്റെ 200 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിൻ്റെ പിൻഗാമിയായ ഷെയിൻബോം, ജനകീയ ഇടതുപക്ഷ നേതാവിന്റെ പാത പിൻതുടരുമെന്ന് പ്രതിജ്ഞയെടുത്തു. “ഞാൻ നിങ്ങളെ നിരാശപ്പെടുത്താൻ പോകുന്നില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” മെക്സിക്കോ സിറ്റിയിലെ കൊളോണിയൽ കാലഘട്ടത്തിലെ പ്രധാന പ്ലാസയായ സോക്കലോയിൽ പിന്തുണ അറിയിച്ച് ഷെയിൻബോം പറഞ്ഞു. ഷീൻബോമിന് 58.3% നും 60.7% നും ഇടയിൽ വോട്ടും എതിർ സ്ഥാനാർത്ഥി Xóchitl Gálvez 26.6% നും 28.6% നും ഇടയിലും Jorge alvarez Maynez ന് 9.9% നും 10.8% നും ഇടയിൽ വോട്ട് ലഭിച്ചതായി നാഷണൽ ഇലക്ടറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് പറഞ്ഞു. ഷീൻബോമിൻ്റെ മൊറീന പാർട്ടി…

പിണറായി കോട്ട തകർത്ത് കരുത്തനായ് കെ. സുധാകരൻ: ജെയിംസ് കൂടൽ

കേരളത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ക്ലാസിക് പോരാട്ടം. അതിന്റെ മിന്നുന്ന വിജയം യുഡിഎഫ് സ്വന്തമാക്കമ്പോൾ സാരഥിയായി കെ. സുധാകരൻ. കണ്ണൂർകോട്ടയിലെ ഈ ഗർജ്ജിക്കുന്ന സിംഹം കേരളം മുഴുവൻ നിറഞ്ഞാടിയപ്പോൾ യുഡിഎഫ് വിജയം ആരേയും അത്ഭുതപ്പെടുത്തുന്നതായി. ഫലം എണ്ണിതുടങ്ങമ്പോൾ മുതൽ കേരളം സഞ്ചരിക്കുന്നത് കോൺഗ്രസിനൊപ്പം മാത്രമെന്ന് തെളിഞ്ഞുകണ്ടു. കണ്ണൂരിലടക്കം സിപിഎം കോട്ടകളെ പൊളിച്ചടുക്കി മിന്നുന്ന വിജയം. കേരളത്തിലേക്കും ആ വിജയകാറ്റ് കെ. സുധാകരന് പകരാൻ കഴിഞ്ഞുവെങ്കിൽ അതിന് കാരണം ആ നേതാവിന്റെ പിണറായി വിജയനെതിരെയുള്ള വിശ്രമമില്ലാത്ത രാഷ്ട്രീയ പോരാട്ടങ്ങളും കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസവും ആണ്. ഇന്ത്യ മുന്നണിക്ക് ഒപ്പം അഭിമാനമായി കേരളത്തിലെ കോൺഗ്രസ് സാരഥികൾ അണിനിരക്കുമ്പോൾ അതിന്റെ എല്ലാ വിജയങ്ങൾക്കും കാരണം കെ. സുധാകരന്റെ കൃത്യമായ പ്രവർത്തനങ്ങളും അനുഭവ പരിജ്ഞാനവുമാണ്. പാർട്ടിയിലെയും മുന്നണിയിലേയും ഒരുമയാണ് സ്ഥാനാർഥി നിർണയം മുതൽ പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും കൂട്ടായി എടുത്ത…

മർകസ് അഹ്ദലിയ്യ സമാപിച്ചു

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ സമാപിച്ചു. പൊതുജനങ്ങളും വിദ്യാർഥികളുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്ത സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കർമം നടക്കുന്ന ദുൽഹിജ്ജയിലെ ആദ്യ പകുതി ഏറെ മഹത്തായ ദിനങ്ങളാണെന്നും ആരാധനകളാൽ ധന്യമാക്കി വിശ്വാസികൾ അത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി. മർകസിന്റെ ഉറ്റ സഹകാരികളെയും പ്രവർത്തകരെയും സംഗമത്തിൽ അനുസ്മരിച്ചു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി നേതൃത്വം നൽകി. പി സി അബ്ദുല്ല ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്,…

പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായത്തെ സഹപ്രവർത്തകർ അനുസ്മരിച്ചു

എടത്വ: പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ (39) 11-ാം ചരമവാര്‍ഷികം സഹപ്രവർത്തകർ അനുസ്മരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻ്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തിൽ കല്ലറയിലും ‘മഴമിത്ര ‘ത്തിലും പുഷ്പാർച്ചന നട ത്തി. അനുസ്മരണ യോഗത്തില്‍ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭാ കവി സിപി ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആചാര്യ അവാർഡ് നേടിയ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണനെ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് ആദരിച്ചു.ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ പ്രശസ്തി പത്രവും നല്കി. ഫല വൃക്ഷ തൈ വിതരണോദ്ഘാടനം എടത്വ ഗ്രാമ പഞ്ചായത്ത് വികസന…

രാശിഫലം (ജൂൺ 04 ചൊവ്വ 2024)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതനാകും. ഒരു തീര്‍ത്ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ചില തടസ്സങ്ങള്‍ നേരിടാം. കന്നി: ഇന്ന് ഒന്നിനും തന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങളുടെ മനസ്സിൽ വിപ്ലവകരമായ ആശയം ഉണ്ടാകും. അത് വളരെ അപ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം. എന്നാൽ ഇപ്പോൾ നിങ്ങൾ ഈ സ്വപ്‌നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. കാത്തിരിക്കുക, അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും. തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍ ഉല്ലാസം…

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; എട്ടു മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പ്രക്രിയയുടെ ആദ്യപടിയായി സ്‌ട്രോംഗ് റൂമുകൾ തുറന്നു. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോംഗ് റൂമുകൾ തുറന്നത്. രാവിലെ എട്ടോടെ യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. തപാൽ വോട്ടുകളുടെ എണ്ണൽ കൃത്യം എട്ട് മണിക്ക് ആരംഭിക്കും, തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ തുടങ്ങും. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ ജില്ലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ആറ് നിരീക്ഷകരാണുള്ളത്. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ഏജൻ്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. ലോഗ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെ നടപടികൾ ആരംഭിച്ചു.

വോട്ടെടുപ്പിന് ശേഷം നിരവധി ഇവിഎമ്മുകൾ മാറിയെന്ന് ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

റായ്പൂർ: താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജ്നന്ദ്ഗാവ് ലോക്സഭാ സീറ്റിൽ പോളിംഗ് ചെയ്ത ശേഷം നിരവധി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വിവിപാറ്റ് യൂണിറ്റുകളും മാറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ ആരോപിച്ചു. ഏപ്രിൽ 26ന് രാജ്‌നന്ദ്‌ഗാവിൽ നടന്ന വോട്ടെടുപ്പിൽ ഉപയോഗിച്ച നിരവധി ഇവിഎമ്മുകളുടെ നമ്പറുകളും ഫോം 17 സിയിൽ പരാമർശിച്ചിട്ടുള്ള ബന്ധപ്പെട്ട ബൂത്തുകളുടെ മെഷീനുകളുടെ വിവരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) നൽകിയിട്ടുള്ള നമ്പറുകളും പൊരുത്തപ്പെടുന്നില്ലെന്ന് ബാഗേൽ അവകാശപ്പെട്ടു. എന്നാല്‍, രാജ്നന്ദ്ഗാവിലെ റിട്ടേണിംഗ് ഓഫീസർ ക്രമക്കേടുകളോ സംഖ്യകളിലെ പൊരുത്തക്കേടുകളോ നിഷേധിച്ചു. വോട്ടിംഗിന് ഉപയോഗിച്ച യന്ത്രങ്ങളുടെ നമ്പറുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു. ഇതിൽ (നമ്പറുകൾ) ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉൾപ്പെടുന്നു എന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്ന് X-ല്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുൻ മുഖ്യമന്ത്രി ങ്ങനെ പറഞ്ഞു.…

വിദ്യാർത്ഥികൾ സാമൂഹ്യ ബോധവുമുള്ളവരാവണം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കാരന്തൂർ: സിലബസിലുള്ള വിഷയങ്ങൾ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാർമിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹ്യവിഷയങ്ങളിൽ അവബോധമുള്ളവരാവാനും വിദ്യാർഥികൾ ഉത്സാഹിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ബോയ്സ് സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഭാവിയുള്ളവരാവാനും വരുന്നകാലത്ത് ചലനങ്ങൾ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതൽ തന്നെ പഠനത്തിൽ സജീവമായി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയികളായതും 37 പേർ മുഴുവൻ എ പ്ലസ് നേടിയതും സ്കൂളിന്റെ മികവ് തെളിയിക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. എസ്. പി. സി, സ്കൗട്ട്, ജെ. ആർ. സി, എൻ. സി. സി കേഡറ്റുകൾ നവാഗതരെ വരവേറ്റു. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഷമീം…