തലവടി ടൗൺ ബോട്ട് ക്ലബ്ബിന് പുതിയ സാരഥികള്‍

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബ് വാർഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഷിനു എസ് പിള്ള (പ്രസിഡൻ്റ്), റിക്സൺ ഉമ്മൻ എടത്തിൽ (ജനറൽ സെക്രട്ടറി ), അരുൺ പുന്നശ്ശേരിൽ (ട്രഷറർ ), ജോമോൻ ചക്കാലയിൽ, (വർക്കിംഗ്‌ പ്രസിഡന്റ്‌), കെ.ആർ ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പിൽ (വൈസ്പ്രസിഡൻ്റ്മാർ), ബിനോയി തോമസ് (ജോ. സെക്രട്ടറി), അജിത്ത് പിഷാരത്ത്, ഡോ. ജോൺസൺ വി ഇടിക്കുള (മീഡിയ കോ-ഓഡിനേറ്റർമാര്‍), ഷിക്കു അമ്പ്രയിൽ (ഫിനാൻസ് കൺട്രോളർ ), പി.ഡി രമേശ്കുമാർ, സിറിൽ സഖറിയ, റിച്ചു മാത്യൂ (ഫിനാൻസ് കൺട്രോളർ അസോസിയേറ്റ്സ്) എന്നിവരടങ്ങിയ 31 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗ ത്തിൽ പ്രസിഡന്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി ജെ വയലപ്പള്ളി,ട്രഷറർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസാദ് തലവടി രചിച്ച തല ചുണ്ടൻ വഞ്ചിപ്പാട്ട്…

സൗഹൃദാഹ്വാനമായി പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്യൂണിറ്റി ഇഫ്താർ

ദോഹ: പ്രവാസി വെൽഫെയർ & കൾച്ചറൽഫോറം മലപ്പുറം ജില്ല കമ്മിറ്റി കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു. വുകൈറിലെ എസ്ദാൻ ഒയാസിസിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി അഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡൻ്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ഡോം ഖത്തർ പ്രസിഡൻ്റ് ഉസ്മാൻ കല്ലൻ, മഷ്ഹൂദ് തിരുത്തിയാട്, ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻ്റ് അബ്ദുർറഊഫ്, മജസ്റ്റിക് പ്രസിഡൻ്റ് നിഹാദ് അലി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രവാസി വെൽഫെയർ അഡ്വൈസറി ബോർഡ് അംഗം സുഹൈൽ ശാന്തപുരം, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സവാദ് വെളിയങ്കോട്, സെക്രട്ടറി അബ്ദുൽ അക്ബർ, ട്രഷറർ റഫീഖ്, സ്പോർട്സ് കൺവീനർ സിദ്ദീഖ് പറമ്പൻ, ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ , ട്രഷറർ രതീഷ്, ഇൻകാസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് എ.വി,…

തെരഞ്ഞെടുപ്പ് ബോധവത്ക്കരണം സമ്പൂര്‍ണ്ണ വിജയം; വോട്ടര്‍ പട്ടികയില്‍ മൂന്നു ലക്ഷത്തിലധികം യുവ വോട്ടര്‍മാര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഇത് 2,88,533 ആയി. മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. പുതിയ കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേർ…

അനധികൃത മണലെടുപ്പ് തടയാൻ കോഴിക്കോട് കലക്ടറുടെ ഇടപെടൽ ആവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് അനധികൃത മണൽ ഖനനം തടയുന്നതിൽ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ സ്‌നെൻഹിൽ കുമാർ സിംഗിനെ സമീപിച്ചു. അശ്രദ്ധമായ മണൽ ഖനനം ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നുവെന്നും സമീപവാസികളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പരാതി നൽകി. മണൽ ഖനനത്തിൽ ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ച തദ്ദേശ സ്ഥാപന മേധാവി, മുൻ കാലവർഷങ്ങളിൽ നദീതീരം പലയിടത്തും തകർന്നപ്പോൾ അതിൻ്റെ ആഘാതം ഗുരുതരമായിരുന്നു. അർദ്ധരാത്രി സമയങ്ങളിലാണ് നിയമവിരുദ്ധ പ്രവർത്തനം കൂടുതലും നടത്തിയതെന്നും അവർ പറഞ്ഞു. “കുറ്റവാളികൾ മണൽ ഖനന സംഘത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കുന്നതിനാൽ പ്രദേശവാസികളും ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സ്വതന്ത്രമായി പ്രശ്നം കൈകാര്യം ചെയ്യാൻ ഭയപ്പെടുന്നു. ഇത് അവസാനിപ്പിക്കാൻ പോലീസിനോ റവന്യൂ വകുപ്പ് അധികൃതർക്കോ മാത്രമേ എന്തെങ്കിലും…

കുടുംബശ്രീയുടെ ‘ക്വിക്ക് സെർവ്’ സംരംഭത്തിന് കൊച്ചിയിലെ മരടിൽ തുടക്കമായി

വീട്ടുജോലി, വയോജനങ്ങളുടെയും കുട്ടികളുടെയും പരിചരണം, വീട് വൃത്തിയാക്കൽ തുടങ്ങി വിവിധ സേവനങ്ങൾക്കായി പരിശീലനം ലഭിച്ച ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ‘ക്വിക്ക് സെർവ്’ പദ്ധതിയുടെ ആദ്യഘട്ടം മരട് നഗരസഭ ആരംഭിച്ചു. അയൽക്കൂട്ടങ്ങളിലെ 40 ഓളം അംഗങ്ങൾ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേരാൻ സമ്മതിച്ചിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ മിഷനാണ് പദ്ധതി ആരംഭിച്ചത്. സംരംഭത്തിൽ ചേരാൻ തയ്യാറുള്ള സ്ത്രീകൾക്ക് വരുമാനമാർഗം നൽകുന്നതോടൊപ്പം ഇത്തരം സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാനും പദ്ധതി സഹായിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ പറഞ്ഞു. പൊതുജനങ്ങളിൽ നിന്ന് അന്വേഷണം ആരംഭിച്ചതായി മരട് വെസ്റ്റിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് സൊസൈറ്റി ചെയർപേഴ്‌സൺ ടെൽമ സനൂജ് പറഞ്ഞു. സേവനങ്ങൾ നൽകാൻ തയ്യാറുള്ളവർക്ക് കുടുംബശ്രീ മിഷൻ മാർഗനിർദേശങ്ങൾ അനുസരിച്ച് ശമ്പളം നിശ്ചയിക്കും. പദ്ധതിയുടെ ഭാഗമായവർക്ക് സ്‌പോൺസർഷിപ്പിലൂടെ യൂണിഫോം നൽകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ജോലി…

അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ജന്മനാട് ആദരിച്ചു

കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ജന്മനാട് ആദരിച്ചു .ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേതൃത്വത്തിൽ മാർച്ച് 24ന് വൈകിട്ട് 6ന് എടത്വ കേളമംഗലം ജോർജിയൻ സ്പോര്‍ട്സ് സെന്ററില്‍ ചേർന്ന സമ്മേളനം ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന ചീഫ് കോർഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ജോൺസൺ വി ഇടുക്കുള മുഖ്യ പ്രഭാഷണം നടത്തി. ഖജാൻജി ലയൺ ജോർജ്ജ്ക്കുട്ടി തോമസ് പീടികപറമ്പില്‍ പ്രശംസ പത്രവും ലയൺ ഭരതൻ പട്ടരുമഠം, ലയൺ മോഡി കന്നേൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ബിനോയി കളത്തൂർ, സ്പോർട്ട്സ് ഡിവിഷൻ കോർഡിനേറ്റർ ലയൺ കെ ജയചന്ദൻ,കോർഡിനേറ്റർ…

തലവടി ഗവണ്മെന്റ് ചെത്തിപ്പുരയ്ക്കൽ എൽ പി സ്കൂളിൽ ‘പുസ്തക പത്തായം’ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി

എടത്വ: തലവടി ഗവൺമെന്റ് എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ‘പുസ്തക പത്തായം ‘ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി. കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ ജനകീയ ലൈബ്രറിയായ പുസ്തക പത്തായം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ധനജ അധ്യക്ഷത വഹിച്ചു. തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ സന്തോഷ് മുഖ്യ സന്ദേശം നല്കി.ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചി, ജി. ഗോപാലാൽ ബി. പി. സി, ജയശങ്കർ പെരുമ്പള്ളി, പൂർവ്വ വിദ്യാർത്ഥികളായ പ്രൊഫ. വർഗ്ഗീസ് മാത്യൂ, പികെ വർഗ്ഗീസ്, പി വി. ചാക്കോ ചെത്തിപ്പുരയ്ക്കൽ, ഡോ. ജോൺസൺ വി ഇടിക്കുള,രതീഷ് പതിനെട്ടിൽച്ചിറ, സ്റ്റാഫ് സെക്രട്ടറി റസിയ മോൾ, അശ്വതി ആർ എന്നിവർ പ്രസംഗിച്ചു.

ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) സംസ്കാരം മാർച്ച് 28 വ്യാഴാഴ്ച

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്കറിയായുടെ (42) പൊതു ദർശനവും സംസ്ക്കാര ചടങ്ങുകളും മാർച്ച് 28 ന് വ്യാഴാഴ്ച രാവിലെ 9 :15 മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടർന്ന് 1 :25 ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ലോൺവ്യൂ സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046) കോന്നി കക്കുന്നത്ത് സ്കറിയ ജോർജിൻ്റെയും ശോശാമ്മ സ്കറിയയുടെയും മകനായി 1982 മെയ് 18 ന് ജനിച്ച സോജി, 2001-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. ഫിലഡൽഫിയ സിറ്റിയുടെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫ്ലീറ്റ് സർവീസിൽ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു. കരുവാറ്റ മുറിപ്പാലയിൽ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 ന്

ഫ്ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ ആറിന് ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ ശ്രീലേഖ മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് സിസ്റ്റർ ബീന മത്തായി അധ്യക്ഷത വഹിക്കും. ഭാരവാഹികളായ സാലി എബ്രഹാം, ബെറ്റ്സി വർഗീസ്, റെയ്ച്ചൽ രാജു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും . Meeting ID : 908 878 1848 Code: 2074

ചിക്കാഗോ രൂപത വൈദീകന്‍ ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ പുത്തൻ പാന യൂട്യൂബിൽ. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തിൽ ഗീതു ഉറുമ്പക്കൽ, അലക്സ് പുളിക്കൽ എന്നിവർ പാടിയ ഗാനാവതരണം ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ടാണ് പ്രകാശനം ചെയ്തത്. അർണോസ് പാതിരി എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ മിഷനറി ജൊഹാൻ ഏൺസ്റ് ഹാൻസ്‌ലെഡിൻ ആണ് 1732ൽ ഈശോയുടെ കുരിശുമരണത്തിൽ മാതാവിന്റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തിൽ രചിച്ചത്. കേരളത്തിലെ ക്രൈസ്തവർ വലിയ നോമ്പിലെ പീഡാനുഭവാചാരണ ദിവസങ്ങളിൽ പരമ്പരാഗതമായി പതിവാക്കിയിരുന്ന പാന വായന, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകുവാനായിട്ടാണ് ജോബിഅച്ഛൻ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്. ഈ വീഡിയോ ചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രലിന്റെ യൂട്യൂബ് ചാനലായ Syro Vision Network ആണുള്ളത്.