കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ഡിഎംകെ കമൽഹാസനെ മത്സരിപ്പിച്ചേക്കും

ചെന്നൈ: തമിഴ് സൂപ്പർതാരവും എംഎൻഎം സ്ഥാപക പ്രസിഡന്റുമായ കമൽഹാസൻ പൊതുതെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചേക്കും. കമൽഹാസന് ഡിഎംകെ കോയമ്പത്തൂർ സീറ്റ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മികച്ച പ്രകടനം നടത്തി, ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജകമണ്ഡലത്തിൽ എംഎൻഎമ്മിന്റെ സംസ്ഥാനതല ജനസമ്പർക്ക കാമ്പയിൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളെ കാണാനും പാർട്ടി നേതാക്കളും കേഡർമാരും വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ജനങ്ങളെ കാണാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും എംഎൻഎം പദ്ധതിയിടുന്നുണ്ട്. അതത് മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ അവഗണിക്കുന്ന വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. പ്രദേശത്തെ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കിയാണ് എംഎൻഎം തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുകയെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു. ഓരോ വാർഡ് സെക്രട്ടറിക്കും…

മുത്തച്ഛന്മാരുടെ കലാലയ സൗഹൃദം അമേരിക്കൻ പ്രവാസ ജീവിതത്തിൽ കൊച്ചുമക്കൾ മാതൃകയാക്കി

ഡാളസ്: 80 വർഷങ്ങൾക്കു മുൻപ് ഹൈസ്കൂൾ ജീവിതത്തിൽ സഹപാഠികളായിരുന്നവരുടെ കൊച്ചുമക്കൾ വിവാഹത്തിനായി ഒരുങ്ങുന്നു. പരേതരായ റാന്നി ചെറുവാഴകുന്നേൽ സി പി. തോമസും, കുളത്തുപ്പുഴ മേലേത്തു പി പി. തോമസും ഇടക്കുളം ഗുരുകുലം ഹൈസ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായിരുന്നു. അവർ പഠനത്തിലും സ്പോർട്സ് രംഗത്തും അതിസമർത്ഥരും, നല്ല സഹപാഠികളുമായിരുന്നു. ബോർഡിങ് സ്കൂൾ ജീവിതത്തിനു ശേഷം ഇരുവരും കണ്ടുമുട്ടിയത് ഒരു പ്രാവശ്യം മാത്രമായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തു ഇന്ത്യൻ മിലിറ്ററി സേവനം ചെയ്തു ധരാളം സൈനിക ബഹുമതികൾ നേടിയെടുത്തിട്ടുള്ള പരേതനായ ചെറുവാഴകുന്നേൽ സി പി തോമസ് ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ആയിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്. പരേതനായ പി പി തോമസ് പ്രൈവറ്റ് മേഖലയിലാണ് തന്റെ സർവീസ് പ്രയോജനപ്പെടുത്തിയത്. അന്നു കാലത്തു ഇംഗ്ലീഷിലും കണക്കിലും ഉണ്ടായിരുന്ന ബൃഹത്തായ പരിജ്ഞാനം അക്കൗണ്ടിംഗ് മേഖലയിലേക്ക് ആയിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കുളത്തൂപ്പുഴയിലെ…

കാനഡയില്‍ സൗഹൃദ കൂട്ടായ്മയില്‍ വിരിഞ്ഞ “സര്‍ഗം കലാവേദി”

ബ്രാംപ്ടണ്‍ (കാനഡ): ഭാരതീയ തനതു കലാരൂപങ്ങളുടെ നന്മ ലോകമെമ്പാടും പ്രചരിപ്പിക്കുക, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട “സര്‍ഗം കലാവേദി” എന്ന സംഘടനയുടെ ഉദ്‌ഘാടനം വിപുലമായ ചടങ്ങുകളോടെ കാനഡയിലെ ബ്രാംപ്ടണ്‍ ത്രിവേണി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ ജൂലൈ 22 ശനിയാഴ്ച നടന്നു. സര്‍ഗം കലാവേദി പ്രഥമ പ്രസിഡന്റ്‌ ജയപാല്‍ കൂടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ സര്‍ഗം കലാവേദിയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഭരതനാട്യം, ദാന്‍ഡിയ നൃത്തം, ലളിത സംഗീതങ്ങള്‍, ശാസ്ത്രീയ സംഗീത കച്ചേരി, വാദ്യോപകരണ സംഗീതങ്ങള്‍ തുടങ്ങിയവ ആര്‍ഷഭാരത സംസ്കാരത്തിന്റെ പ്രതിധ്വനി മധുരോദാരമായി ഉയര്‍ന്നു കേള്‍ക്കാന്‍ ഉതകുന്നവയായിരുന്നു. കലയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ എന്നതിലുപരി അതിര്‍വരമ്പുകളില്ലാത്ത മാനുഷിക ധര്‍മ്മങ്ങളുടെ മികച്ച മാതൃകയായ ഈ കൂട്ടായ്മയുടെ ഉല്‍ഘാടന പരിപാടികളില്‍ ബ്രാംപ്ടണും…

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2023

ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷക രത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്ത് ഉല്പാദനം മുതല്‍ വിളവെടുപ്പു വരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തുന്നത്. കര്‍ഷകരത്നം അവാര്‍ഡ് ജേതാവിന് ഗ്രാന്റ് സ്‌പോണ്‍സര്‍ തോമസ് പോള്‍ (റിയല്‍റ്റി ഡയമണ്ട് ബ്രോക്കര്‍) നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെല്ലാവരേയും സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ വാട്‌സ്ആപ്പില്‍ (267 -825-5183) അല്ലെങ്കില്‍ tpaul.phila@gmail.com ഇമെയില്‍ വിലാസത്തിലോ…

കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിന്റെ സമ്മർ ഫൺ ഫെയർ 2023 വൻ ഗംഭീരമായി

കാൽഗറി: കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട്  നടന്ന സമ്മർ ഫൺ ഫെയർ 2023 വൻ വിജയം. കാൽഗറിയിലെ മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്ത സമ്മർ ഫൺ ഫെയർ, വ്യത്യസ്തമായ പരിപാടികളാൽ ശ്രദ്ധേയമായി. സമ്മർ ഫൺ ഫെയറിന്റ ഭാഗമായി കാൽഗറി സമൂഹത്തിലെ നിരവധി പ്രതിഭകളുടെ കലാപരിപാടികളും  ഒപ്പം ഇടവകയിലെ സൺഡേസ്കൂൾ കുട്ടികളുടേയും, SMOC യുവതികളും , അവതരിപ്പിച്ച പരിപാടികളും ശ്രദ്ധിക്കപ്പെട്ടു .   കേരള , നോർത്തിന്ത്യൻ, കനേഡിയൻ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ഫൂഡ് ഫെസ്റ്റിവലും വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റും , വടം വലിമത്സരവും ഉണ്ടായിരുന്നു. MGOCSM ന്റെ വളണ്ടിയർമാർ സമ്മർ ഫൺ ഫെയറിൻറെ നടത്തിപ്പിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ആൽബെർട്ട അഡ്വാൻസ്ഡ്‌ എഡ്യൂക്കേഷൻ മിനിസ്റ്റർ രാജൻ സാഹ്‌നി, കാൽഗറി റോക്കി റിഡ്ജ് എം.പി പാറ്റ് കെല്ലി, കാൽഗറി പോലീസ് സൂപ്പർ ഇൻഡന്റെന്റ്…

ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 13 ഞായറാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ

ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 2015 മുതൽ ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന ഇന്ത്യാ ഡേ പരേഡ് ഈ വർഷം ആഗസ്റ്റ് 13 ഞായറാഴ്ച്ച ഉച്ചക്ക് 1 മണി മുതൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി സംഘാടകർ അറിയിച്ചു. ഹിൽസൈഡിലുള്ള 263-മത് സ്ട്രീറ്റിൽ നിന്നും ആരംഭിക്കുന്ന പരേഡ് കോമ്മൺവെൽത്ത് ബൊളവാഡിലൂടെ തിരിഞ്ഞു സെന്റ് ഗ്രിഗോറിയൻ ഹാളിൽ എത്തിച്ചേരുന്നതും പിന്നീട് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നതുമാണ്. “2015-ൽ രൂപം കൊണ്ട ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മർച്ചൻറ്സ് അസ്സോസിയേഷൻ (F-BIMA) കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇത്തരം പരേഡ് നടത്തി വരുന്നതാണ്. കോവിഡ് മഹാമാരി മൂലം രണ്ടു വർഷം പ്രസ്തുത പരേഡ് നടത്തുവാൻ സാധിച്ചില്ലെങ്കിലും, കഴിഞ്ഞ വർഷം മുതൽ പരേഡ്…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 23 ഞായര്‍)

ചിങ്ങം: എല്ലാ നിലക്കും ഒരു ഇടത്തരം ദിവസമായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും അസാധാരണമായി ഒന്നും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങളോടൊപ്പം നിൽക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നേട്ടമാകും. ജോലിയില്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും ഇന്ന് നിങ്ങൾക്ക് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവക്കുക. തുലാം: ഇന്ന് അത്ര നല്ലദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അരോഗ്യം പ്രശ്‌നമാകാന്‍ സാധ്യത അത് അവഗണിക്കരുത്.…

മണിപ്പൂരില്‍ നടക്കുന്നത് ആസൂത്രിത വംശഹത്യ: ഫാ പോള്‍ തേലക്കാട്

മണിപ്പൂരില്‍ നടന്ന ലഹളയെല്ലാം കൃത്യമായി വളരെ നേരുത്തേ ആസൂത്രണം ചെയ്തതാണെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്. മതം മതപരിവര്‍ത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിച്ച ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്താറ് മണിക്കൂറിനുള്ളില്‍ മൂന്നൂറിലധികം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ സംഘ് പരിവാറിന്‍റെ കൈകള്‍ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണ്, മനസാക്ഷിയുള്ളവരും മനഃസാക്ഷി ഭാരമാണെന്ന് പരിഗണിക്കുന്നവരും മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തിന്‍റെ ഭാഗമായി മണിപ്പുരിലെ കൃസ്ത്യന്‍ വംശഹത്യക്കെതിരെ പ്രതിഷേധ ചത്വരം തീര്‍ത്തു.

മതപരിവർത്തന ഭീതി ന്യൂനപക്ഷ വേട്ടയുടെ ആയുധം: സോളിഡാരിറ്റി ചർച്ചാ സംഗമം

എറണാകുളം : ചരിത്രത്തിൽ മതപരിവർത്തനങ്ങൾ സാമൂഹിക നവോത്ഥാനത്തിലെ സുപ്രധാന ഘടകമായിട്ടുണ്ടെന്നും ജാതിമേധാവിത്വത്തിനെതിരായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കുന്നതിൽ മതപരിവർത്തനങ്ങൾ നിർവഹിച്ച പങ്കാണ് സംഘ്പരിവാർ മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ട് വരുന്നതിന് പിന്നിലുള്ളതെന്ന് സോളിഡാരിറ്റി ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. സംഘപരിവാർ മനുഷ്യനിൽ ക്രൂരതയാണ് വളർത്തുന്നതെന്നും അതാണ് വംശഹത്യയടക്കമുള്ള അതിക്രമത്തിലേക്കെത്തിക്കുന്നതെന്ന് . മതം മതപരിവര്‍ത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിച്ച ചര്‍ച്ചാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തനത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അസ്വസ്ഥപ്പെടുത്തുന്നത് ഒന്നാമനായി സംഘ്പരിവാറിനെ തന്നെയാണെന്നും അതോടൊപ്പം മതത്തിന് സാമൂഹിക നവോത്ഥാനവുമായി ബന്ധപ്പെട്ട് ഒരു റോളും നിർവഹിക്കാനില്ലെന്ന് കരുതുന്ന ‘പുരോഗമന ആശയക്കാർ’ ഏത് മതത്തിലേക്കുള്ള പരിവർത്തനത്തെയും അനാവശ്യമായ പ്രവർത്തനമായാണ് കാണുന്നതെന്നും അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ് പറഞ്ഞു. സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി പ്രൊഫസര്‍ റവ.ഡോ വിന്‍സന്‍റ് കുണ്ടുകുളം,…

സ്ത്രീകളുടെ അവകാശങ്ങൾക്കായി ഗ്രാമം മുതൽ പാർലമെന്റ് വരെ ബിജു ജനതാദൾ പോരാടുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്

മണിപ്പൂരിൽ നിന്നുള്ള രണ്ട് സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ വീഡിയോയിൽ രാജ്യത്ത് വൻ രോഷമാണ്. എല്ലായിടത്തും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഗ്രാമം മുതൽ പാർലമെന്റ് വരെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ബിജു ജനതാദൾ (ബിജെഡി) പോരാടുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ശനിയാഴ്ച പറഞ്ഞു. താഴെത്തട്ടിൽ സ്ത്രീകൾ ശാക്തീകരിക്കപ്പെടുന്നു, എന്നാൽ സംസ്ഥാന-ദേശീയ തലങ്ങളിൽ ദൃശ്യമാകുന്നത് കുറവാണ്. ഗ്രാമങ്ങൾ മുതൽ പാർലമെന്റ് വരെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ബിജെഡി പോരാടുമെന്ന് ബിജെഡിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു. പാർലമെന്റിലും വിധാൻസഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണത്തിനായി നാം ശബ്ദമുയർത്തണം. ഒഡീഷയുടെ വികസനത്തിന് പുരുഷന്മാർക്ക് തുല്യമായ ക്രെഡിറ്റ് സ്ത്രീകൾ ആവശ്യപ്പെടുന്നു. സ്ത്രീകൾ എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അതിനാൽ അവരുടെ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ വ്യവസ്ഥകൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പട്നായിക് പറഞ്ഞു. സ്ത്രീ ശാക്തീകരണമാണ് തന്റെ പ്രധാന അജണ്ടയെന്നും…