വിർജീനിയ:വിർജീനിയ ന്യൂപോർട്ട് ന്യൂസിലെ ജയിൽ അനെക്സിൽ നിന്ന് ടൂത്ത് ബ്രഷിന്റെ സഹായത്തോടെ ഭിത്തിയിൽ അറ ഉണ്ടാക്കി ഓടിപ്പോയ രണ്ടു തടവുകാരെ മണിക്കൂറുകൾക്കകം ഐഎച്ച്ഒപി റെറ്റോറന്റിൽ യിൽ വെച്ച്പിടിക്കൂടിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു, രണ്ട് അന്തേവാസികൾ താൽക്കാലിക ഉപകരണങ്ങൾ ഉപയോഗിച്ച് ചുവരിൽ ഒരു ദ്വാരം കുഴിച്ചു, “ഒരു ടൂത്ത് ബ്രഷും ലോഹ വസ്തുക്കളുമാണ് ഇതിനു വേണ്ടി ഉപയോഗിച്ചതെന്ന് ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. ഈ ദ്വാരം തടവുകാർക്ക് ജയിൽ ഭിത്തികൾക്ക് പിന്നിലെ റിബാറിലേക്ക് പ്രവേശനം നൽകി; രക്ഷപ്പെടാൻ കൂടുതൽ സൗകര്യമൊരുക്കാൻ റീബാർ ഉപയോഗിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. ഈ ആഴ്‌ച തിങ്കളാഴ്ച വൈകീട്ട് ഏഴു മണിക്ക് പതിവ് സമയത്ത് തടവുകാർ അവരുടെ സെല്ലിൽ ഇല്ലെന്ന് അധികൃതർ കണ്ടെത്തി. തുടർന്ന് തിരച്ചിൽ ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നു ലഭിച്ച സൂചനകൾ അധികാരികളെ അയൽ നഗരമായ ഹാംപ്ടണിലെ IHOP റെസ്റ്റോറന്റിലേക്ക് നയിച്ചു. അവിടെ തടവുകാർ…
Author: പി.പി. ചെറിയാന്
അലൈന മെറി കോട്ടൂർ (2 വയസ്സ് ) നിര്യാതയായി
മയാമി: ഫ്ലോറിഡയിലെ മയാമിയിലുള്ള കോട്ടൂർ ജയ്ക്കിന്റെയും സാലിയുടെയും മകനായ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി. മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും ഫ്ളോറിഡയിലെ മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതീകശരീരം പൊതുദർശനത്തിന് വെക്കുന്നതാണ് . മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം…
നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്
ഒക്കലഹോമ :വടക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റിയിലെ വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച 18 മാസം പ്രായമുള്ള ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന് വ്യാഴാഴ്ച (മാർച്ച് 23 ) സംഘടിപ്പിക്കുന്നു രാവിലെ വെള്ളത്തിൽ സഹോദരങ്ങളായ ലോക്ക്ലിൻ, ലോറെലി കാലാസോ എന്നിവരെ കണ്ടെത്തിയതായി അവരുടെ അമ്മ ജെന്നി കാലാസോയാണ് അറിയിച്ചതെന്നു ഒക്‌ലഹോമ സിറ്റി ഫയർ ബറ്റാലിയൻ മേധാവി സ്കോട്ട് ഡഗ്ലസ് പറഞ്ഞു. സംഭവസ്ഥലത്തു എത്തിച്ചേർന്ന പോലീസ് , ലോക്ക്‌ലിനിനെയും സഹോദരി ലോറേലിയെയും പൂളിൽ നിന്നും പുറത്തെടുത്തു പ്രാഥമിക ചികിത്സ നടത്തിയെങ്കിലും കുട്ടികളുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു.ലോക്ക്‌ലിനേയും ലോറേലിയെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല “ഇളയ കുട്ടികൾ സ്വീകരണമുറിയിൽ കളിക്കുമ്പോൾ മുതിർന്ന കുട്ടിയെ ഹോംസ്‌കൂൾ ചെയ്യുകയായിരുന്നുവെന്ന് അമ്മ വിശദീകരിച്ചു,. “നീന്തൽക്കുളത്തിലേക്കുള്ള വാതിൽ മുത്തശ്ശിയാണ് തുറന്നു കൊടുത്തതെന്നും അമ്മ പറഞ്ഞു. ലോക്ക്‌ലിനിന്റെയും ലോറേലിയുടെയും മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നുവെന്നു ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ക്യാപ്റ്റൻ…
ട്രംപ് ഹഷ് മണി: ബുധനാഴ്ചയും ഗ്രാൻഡ് ജൂറി നടപടികൾ റദ്ദാക്കി
ന്യൂയോർക് :മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കാനിരുന്ന ഗ്രാൻഡ് ജൂറി യോഗം മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് “റദ്ദാക്കിയതായി” ഔദ്യോഗീക വൃത്തങ്ങൾ അറിയിച്ചു. ഗ്രാൻഡ് ജൂറി ബുധനാഴ്ച യോഗം ചേർന്ന് കുറഞ്ഞത് ഒരു സാക്ഷിയിൽ നിന്നെങ്കിലും വാദം കേൾക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ബ്രാഗിന്റെ ഓഫീസ് നടപടികൾ “റദ്ദാക്കിയതായി”ബുധനാഴ്ച രാവിലെ ഗ്രാൻഡ് ജൂറിയെ അറിയിക്കുകയും വ്യാഴാഴ്ചത്തേക്ക് “സ്റ്റാൻഡ്‌ബൈ” ആക്കുകയും ചെയ്തതായി അറിയിക്കുകയായിരുന്നു മുൻ പ്രസിഡന്റിനെതിരെയുള്ള കുറ്റാരോപണങ്ങളെക്കുറിച്ച് ഗ്രാൻഡ് ജൂറിയെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാ അറ്റോർണിക്ക് പ്രശ്‌നമുള്ളതായി ഒരു ഉറവിടം അവകാശപ്പെട്ടു. ബ്രാഗ് യഥാർത്ഥത്തിൽ തനിക്കെതിരെ കുറ്റം ചുമത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ട്രംപിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വാർത്താമാധ്യമങ്ങളോട് പറഞ്ഞു. 2022 ജനുവരിയിൽ ഡിസ്ട്രിക്റ്റ് അറ്റോർണിയായി ബ്രാഗ് ചുമതലയേറ്റപ്പോൾ, ട്രംപിനെതിരായ കുറ്റം ചുമത്തുന്നത് നിർത്തുകയും അന്വേഷണം “അനിശ്ചിതകാലത്തേക്ക്” താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഓഫീസിൽ നിന്ന്…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു
ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു “MAT Cares MAT DAY ” വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ 33527 യിൽ വച്ച് ആചരിക്കാൻ തീരുമാനിച്ചു. സാമൂഹികമായ ഉത്തരവാദിത്വങ്ങളിൽ എന്നും ഭാഗമായിട്ടുള്ള സംഘടനയായ MAT , ഇത്തവണയും പതിവ് രീതികളിൽ നിന്നും വ്യതിചലിക്കുന്നില്ല. കിഡ്‍സ് ഫോറത്തിൻ്റെ നേതൃവത്വത്തിൽ കുട്ടികൾക്കായുള്ള ” kids 4 kids ” ആർട് ക്ലാസ്, യൂത്ത് ഫോറത്തിൻ്റെ ആഭ്യമുഖ്യത്തിൽ യുവതലമുറക്കുള്ള ” Drug Addiction Symposium “, വിമൻസ് ഫോറത്തിൻ്റെ “She Knows – Women’s Pelvic Awareness and Fitness Event ” , ഗാർഡൻ ക്ലബ് നേതൃത്വം കൊടുക്കുന്ന “കാർഷിക മേള 2023 ” , സീനിയർ ഫോറത്തിൻ്റെ “Senior empowerment symposium ”…
യുവാക്കളിൽ സാങ്കേതിക മികവും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് കെ. എച്. എൻ. എ. യുടെ ഹിന്ദു കോർ ( എച് – കോർ ) പദ്ധതി
അനന്തമായ തൊഴിൽ സാധ്യതകളും നൈപുന്യ വികസനവും ഉറപ്പുവരുത്താൻ നിരവധി കോർപറേറ്റുകളുടെ ഉന്നതാധികാരികൾ പരിശീലകരാകുന്ന ഒരു മാതൃകാ പദ്ധതിയുമായി കെ.എച്. എൻ. എ. എച്-കോർ . ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി അമേരിക്കയിലെത്തുന്ന യുവാക്കൾക്കും ഇവിടത്തെ സർവകലാശാലകളിൽ നൂതന തൊഴിൽമേഖല അന്വേഷിക്കുന്നവർക്കും സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും ആഗോള കമ്പനികളിലെ ഉന്നത സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർക്കും വ്യക്തമായ ദിശാബോധവും സാങ്കേതിക പരിശീലനവും ആവശ്യമെങ്കിൽ സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് എച് കോർ മുഖ്യ കാര്യകർത്താക്കളായ ഡോ: ബിജു പിള്ള (ഹ്യൂസ്റ്റൺ), ഡോ: മാളവിക പിള്ള ( നോർത്ത് കരോലിന) ശ്രീജിത്ത് ശ്രീനിവാസൻ ( അരിസോണ) എന്നിവർ അറിയിക്കുന്നു. പ്രവാസ ലോകത്തു സോഫ്റ്റ്‌വെയർ മേഖലയിലും വ്യാവസായിക സംരംഭങ്ങളിലും ആരോഗ്യ രംഗത്തും ഉന്നത സ്ഥാനീയരായ ഇന്ത്യക്കാരെ വിദഗ്ധ ഉപദേശകരാക്കിയും അതാതു രംഗത്തെ പ്രാവീണ്യം…
ദി സാൽവേഷൻ ആർമി ചർച്ച് സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടത്തി
എടത്വ : ദി സാൽവേഷൻ ആർമി ചർച്ച് കൊമ്പങ്കേരി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷവും പുതുക്കി പണിയുന്ന ദൈവാലയത്തിൻ്റെ ശിലാസ്ഥാപനവും നടന്നു. സി.എച്ച്:ബിൻസി ജോൺസൺ, സി.എച്ച് : എൻ.എസ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 10ന് സ്ത്രോത്ര ശുശ്രൂഷ നടന്നു. 3 മണിക്ക് വിശിഷ്ട അതിഥികൾക്ക് സ്വീകരണം നല്കി. തുടർന്ന് ആനപ്രമ്പാൽ തെക്ക് തലവടി റവ. വില്യം ബൂത്ത് നഗറിൽ (സാൽവേഷൻ ആർമി ചർച്ച് ഗ്രൗണ്ട് )ചേർന്ന പൊതുസമ്മേളനം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി മേജർ ടി.ഇ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ,സുസ്ഥിര വികസന ലക്ഷ്യം അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയിൽ നിന്നും ആദ്യ സംഭാവന ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ സ്വീകരിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ.പി ജോൺ ശിലാസ്ഥാപനം നിർവഹിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ…
സിദ്ദീഖ് കാപ്പനെ സന്ദർശിച്ചു
മലപ്പുറം : ഭരണകൂട വേട്ടക്ക് ശേഷം ജയിൽ മോചിതനായ പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു . സംഘപരിവാറിന്റെ വംശീയ പ്രത്യയശാസ്ത്രത്തെയും സമൂഹ്യകാഴ്ചപ്പാടുകളെയും എതിർത്തതിന്റെ പേരിൽ നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ ഇപ്പോഴും ജയിലിനകത്താണ്, മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാസിസത്തിനും ഭരണകൂട വേട്ടയ്ക്കെതിരെയുമുള്ള പോരാട്ടത്തിന് എന്നും വെൽഫെയർ പാർട്ടി മുന്നിൽ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സിദ്ദീഖ് കാപ്പനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിൻറെ വീട്ടിലെത്തിയ സംഘത്തിൽ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ കൂടെയുണ്ടായിരുന്നു.
ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 20 തിങ്കള്‍)
ചിങ്ങം: വ്യാപാരികൾക്ക് ഇന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ആളുകളുമായി തർക്കിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ് ഇന്ന്. മുന്നിലുള്ള അവസരം ഉപയോഗപ്പെടുത്തി ഭാവി സുന്ദരമാക്കുന്നതിനുള്ള സമ്പത്ത് ഉണ്ടാക്കാനും നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. ആത്മീയതമായ പാത സ്വീകരിക്കാൻ കഴിയും. തുലാം: പ്രവർത്തനസ്വാലനും സന്തോഷവാനുമായ ഒരു വ്യക്തിയായി നിങ്ങൾ ഇന്ന് കാണപ്പെടും. നിങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സാധിക്കും. നിങ്ങൾ ആദരിക്കപ്പെടും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെ പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സ്നേഹ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്. നിങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കാൻ പറ്റുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടുകയും അയാളുമൊത്ത് സമയം ചെലവഴിക്കുകയും ചെയ്യും. ജോലിയെ കുറിച്ച് നിങ്ങൾ കാര്യമായി ചിന്തിക്കാൻ കഴിയും. ധനു: ഉദാരമനസ്‌കനാണ് നിങ്ങൾ. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അവരെ…
റെസ്‌പിറ്റോറി കെയറിൽ ലോകത്തെ ആദ്യ പിഎച് ഡി ഇന്ത്യൻ ഡോക്ടർക്ക്
റെസ്‌പിറ്റോറി കെയറിൽ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർ ലോകത്തു ആദ്യമായി ആ രംഗത്തെ പിഎച് ഡി നേടി: ഡോക്ടർ ജിതിൻ കെ. ശ്രീധരൻ. മറ്റു പല പിഎച് ഡിക്കാരും ശ്വാസകോശ ചികിത്സാ രംഗത്തുണ്ടെങ്കിലും അവരുടെയെല്ലാം അടിസ്ഥാന ബിരുദം മറ്റു രംഗങ്ങളിലാണ് . BScRT, MScRT, FISQua, FNIV, FIARC എന്നീ ബിരുദങ്ങൾക്കു ശേഷമാണു ശ്രീധരൻ പിഎച് ഡി നേടുന്നത്. മംഗലാപുരത്തെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ നിന്നാണ് അദ്ദേഹം പിഎച് ഡി എടുത്തത്. 2017 ൽ ഈ രംഗത്തെ മികച്ച ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ ഒന്ന് ആരംഭിച്ച സ്ഥാപനത്തിൽ 2018 ലാണ് ശ്രീധരൻ ചേർന്നത്. അഞ്ചു വര്ഷം കൊണ്ടു ഡോക്ടറേറ്റ് ലഭിച്ചു. രംഗത്ത് ഒട്ടേറെ ബിരുദധാരികൾ ഉണ്ടെന്നു ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു. “അതു കൊണ്ട് പിഎച് ഡി വേറിട്ടു നില്ക്കാൻ സഹായിക്കും എന്ന ചിന്ത പ്രേരണയായി,” സൗദി…
