ഡാളസ്: തിരുവല്ലാ കുറ്റപ്പുഴ പാറേൽ കുടുംബാംഗം എബ്രഹാം പാറേലിന്റെ (ബിനു) സഹധർമ്മിണി അച്ചാമ്മ എബ്രഹാം പാറേൽ (ബിന്ദു 49) ഡാളസിൽ അന്തരിച്ചു. https://www.malayalamdailynews.com/784444/
മാതാവിന്റെ സംസ്കാര ചടങ്ങിനായി കുടുംബാംഗങ്ങളുമായി നാട്ടിൽ (തിരുവല്ല) പോയി മടങ്ങി ഡാളസിലെ ഭവനത്തിൽ തിരിച്ചെത്തിയ ദിവസം (ബുധനാഴ്ച) ഉച്ചക്ക് ഉറക്കത്തിൽ ഉണ്ടായ ഹൃദയസ്തംഭനമാണ് പെട്ടെന്ന് മരണപ്പെടുവാൻ കാരണമായത്. തിരുവല്ലാ പെരിങ്ങര പുലിപ്പുരയിൽ പി.സി ചെറിയാന്റെയും, പരേതയായ ആനി ചെറിയാന്റെയും മകളാണ്.
മക്കൾ: ജോവാന, ജോഷ്വാ (ഇരുവരും കോളേജ് വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: ഡോ. ഷൈനു (അബുദാബി), മോൻസി (കെനിയ), പ്രീമ ( ഒമാൻ).
പൊതുദർശനം നവംബർ 22 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 മണി വരെ ഡാലസ് പെട്രാ ചർച്ചിൽ (2115 N Denton Dr, Carrollton, Tx) വെച്ച് നടത്തപ്പെടും.
സംസ്കാരം നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഡാളസ് പെട്രാ ചർച്ചിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റിൽ ദര്‍ശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: മനു പാറേൽ 682 347 5689
