ചിക്കാഗോ: സീറോ-മലബാർ രൂപതയിലെ ലിറ്റൽ ഫ്ളവർ (ചെറുപുഷ്‌പ) മിഷൻ ലീഗ് സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷങ്ങൾ അവിസ്മരണീയമായി. ഡിസംബർ 22ന് ഓൺലൈനിലൂടെ നടത്തപ്പെട്ട ആഘോഷ പരിപാടികൾ, രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. സിസ്റ്റർ ഡിയാന്ന തെരേസാ സി.എം.സി. ക്രിസ്‌തുമസ് സന്ദേശം നൽകി. മിഷൻ ലീഗ് രൂപത രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് , സെക്രട്ടറി ടിസൻ തോമസ്, ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ എന്നിവർ സംസാരിച്ചു. ആൻസാന്ദ്രാ സിജോ പരിപാടിയിലെ എംസിയായി പ്രവർത്തിച്ചു. ഫ്‌ളോറിഡ താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ പള്ളി, നോർത്ത് കരോലിന ഷാർലെറ്റ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, ടെക്സാസ് പിയർലൻഡ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, കാലിഫോർണിയ മിൽപിറ്റസ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ പള്ളി,…
Author: സിജോയ് പറപ്പള്ളിൽ
സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്മസ് കാരോളിംഗിന് സമാപനം
ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിണി വെട്ടത്തിന്റേയും ഇത്തിരി വെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹദൂതുമായി സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയവും വാര്‍ഡ് തോറുമുള്ള ഈ വര്‍ഷത്തെ ക്രിസ്‌മസ് കരോള്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. വാര്‍ഡ് തിരിച്ചു നടത്തിയ ക്രിസ്‌തുമസ് കരോളിംഗിന് വാര്‍ഡ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ക്രിസ്‌മസ് പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്, ക്രിസ്‌തുമസ് സന്ദേശം നല്‍കി ക്രിസ്‌തുമസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. കരോൾ സർവീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേൽക്കാൻ എല്ലാം വീടുകളിലും ക്രിസ്മസ് ട്രീയും, മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു. വികാരി…
കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി
ഡാളസ്സ് : ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡാളസ്സിൽ വെച്ച് നടത്തിയ മിഷൻ ട്രിപ്പ് – “ഇൻസ്പയർ”, യുവജനങ്ങളിൽ കാരുണ്യത്തിന്റെ നവ്യാനുഭവമായി മാറി. ക്നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ നാല് ദിവസം ഭവനരഹിതരും ദുരിതമനുഭവിക്കുന്നവരുമായ വിവിധ ആളുകളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായ സഹകരങ്ങൾ നൽകുകയും ചെയ്തു. വിവിധ ആതുരസേവന സംഘടനകളുമായി സഹകരിച്ച് പ്രതികൂലമായ കാലാവസ്തയുടെ നടുവിലും യൂത്ത് മിനിസ്ടിയിലെ യുവജനങ്ങൾ ഉണ്ണിയേശുവിന്റെ പിറവി തിരുനാളിന്റെ ഒരുക്കം കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏറെ അനുഗ്രഹീതമാക്കിയതിന്റെ നിറവിലാണ്. ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക സമൂഹം ഇൻസ്പയർ മിഷൻ ട്രിവിൽ പങ്കെടുത്ത കുട്ടികൾ പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കി ‘ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ , ഫാ. ജോസഫ് തച്ചാറ എന്നിവർ മിഷൻ ട്രിപ്പിന് നേതൃത്വം നൽകി.
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ ക്രിസ്തുമസ് ആഘോഷം
അശരണര്‍ക്കും ആലംബഹീനര്‍ക്കും പ്രത്യാശ നല്‍കുന്ന അവസരമാണ്, ക്രിസ്തുമസ് കാലഘട്ടം. ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയുടെ ക്രിസ്തുമസ് ദിനാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട്, ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലര്‍ ജൂലി വണ്‍ പ്രസ്താവിച്ചു. ഇടവകയുടെ വനിതാസമാജം 200 കളിപ്പാട്ടകിറ്റുകള്‍ അശരണരായ കുട്ടികള്‍ക്കുവേണ്ടി ജൂലി വണ്‍നെ ഏല്പിച്ചു. ഭവനരഹിതരായ 6600 ആളുകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഷെല്‍ടേഴ്‌സില്‍ കഴിയുന്നുവെന്നും, അവരുടെ കുഞ്ഞുങ്ങള്‍ക്ക്, ഈ കളിപ്പാട്ടങ്ങള്‍ അനുഗ്രഹപ്രദമായി മാറുമെന്നും ജലീവണ്‍ പ്രസ്താവിച്ചു. ഇടവക വികാരി റവ.ജോണ്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സണ്ടേ സ്‌ക്കൂള്‍ ഡയറക്ടര്‍ ഫാ.ഷോണ്‍ തോമസ് ക്രിസ്തുമസ് സന്ദേശം നല്‍കി. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന തലത്തില്‍, ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജാക്‌സണ്‍ ഹൈറ്റ്‌സ് സണ്ടേ സ്‌ക്കൂളിനുള്ള ഭദ്രാസനതല ട്രോഫി ഫാ.ഷോണ്‍ തോമസ് സണ്ടേ സ്‌ക്കൂള്‍ ഭാരവാഹികളെ ഏല്‍പിച്ചു. ബൈബിള്‍ വിജ്ഞാപനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന റയാന്‍ തോമസ്,…
ക്നാനായ മാട്രിമണി ഫണ്ട് ഉദ്ഘാടനം ചെയ്തു
ക്നാനായ സമുദായം ഇന്ന് നേരിടുന്ന നിയമപരവും സഭാത്മകവുമായ വെല്ലുവിളികൾക്ക് പുറമെ, സാമൂഹികമായ നേരിടുന്ന വെല്ലുവിളി ആണ് സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ. സമുദായത്തിൽ പ്രായം ചെന്നിട്ടും ജീവിത പങ്കാളികളെ കണ്ടെത്താൻ പറ്റാതെ, വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം ഏറി വരികയാണ്. അവർക്ക് പരസ്പരം കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും ഉള്ള വേദികൾ ഒരുക്കുവാൻ ആയി, കെ സി എസ് പുതിയ നേതൃത്വത്തിന്റെ കീഴിൽ തുടങ്ങിയ പദ്ധതി ആണ് ക്നാനായ മാട്രിമണി ഫണ്ട്. മാട്രിമോണിയൽ ഫണ്ട് ഉദ്ഘാടനം, നെടിയകാലയിൽ രാജു ആൻഡ് കുഞ്ഞമ്മ ദമ്പതികളിൽ നിന്നും, ആദ്യ ചെക്ക് സ്വീകരിച്ച്, കൊണ്ടു കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ ഉദ്ഘാടനം ചെയ്തു.. ക്നാനായ സമുദായം നേരിടുന്ന ഈ സാമൂഹിക പ്രശ്നം പരിഹരിക്കുവാൻ, ഇവിടെയും നാട്ടിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ, “മീറ്റ് ആൻഡ് ഗ്രീറ്റു” പരിപാടികൾ…
കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകൾ വളർന്നു വരണം; വാഴയൂർ സാഫിയിൽ കോൺവോക്കേഷൻ സംഘടിപ്പിച്ചു
വാഴയൂർ:കാമ്പസുകളിൽ സോഷ്യൽ സയൻ്റിസ്റ്റുകളും സോഷ്യൽ എഞ്ചിനീയർമാരും വളർന്നു വരണമെന്ന് അലീഗഢ് മലപ്പുറം കാപംസ് ഡയറക്ടർ ഡോ. കെപി ഫൈസൽ അഭിപ്രായപ്പെട്ടു. വാഴയൂർ സാഫി കാമ്പസിൽ നടന്ന ഇസ്ലാമിക് സ്റ്റഡീസ് ‘റുത്ബ ‘ കോൺവോക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സ്റ്റഡീസ് ഒരു സാമൂഹ്യശാസ്ത്രം എന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഗവേഷണ പഠനങ്ങൾക്ക് സാധ്യത വർദ്ധിച്ചു വരികയാണ്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി സാഫി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാഫി ലീഡർഷിപ്പ് വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സലാം അഹ്മദ് വിഷൻ സന്ദേശ പ്രഭാഷണം നടത്തി. മൂല്യബോധമുള്ള ലീഡേഴ്സിനെ വളർത്തിയെടുക്കാൻ സാഫി മുൻപന്തിയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞ. പ്രിൻസിപ്പാൾ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കേണൽ നിസാർ അഹ്മദ് സീതി,ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഹസൻ ഷരീഫ്, ഡോ. ഷബീബ് ഖാൻ, സെമിയ്യ…
Upset Hindus urge Ventura firm withdraw Lord Ganesha yoga towel & apologize
Upset Hindus are urging Ventura (California) based clothing company “Zen Fuego” for immediate withdrawal of yoga towel carrying image of Hindu deity Lord Ganesha, calling it “highly inappropriate”. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesha was greatly revered in Hinduism and was meant to be worshipped in temples or home shrines and not to lie/sit/stand/tread/walk on or put abdomen, ankles, body, buttocks, calves, feet, genitals, groin, heels, hips, knees, legs, thighs, toes, umbilicus, etc. on or for absorbing/handling/wiping one’s sweat. Inappropriate usage of sacred…
ഫിഫ ലോക കപ്പ്: 40 ലക്ഷം പേര്‍ ദോഹയിലെ മിഷെറിബ് ഡൗൺടൗൺ സന്ദർശിച്ചു
ദോഹ: ലോക കപ്പിനിടെ ഖത്തറിലെ സുസ്ഥിര നഗരമായ മിഷെറിബ് ഡൗൺടൗൺ 40 ലക്ഷം പേര്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. സന്ദർശകരെ ആവേശം കൊള്ളിക്കുന്ന പ്രദർശനങ്ങൾ, വിനോദങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ മിഷെറിബില്‍ ഒരുക്കിയിരുന്നു. ഖത്തറിന്റെ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന കുടുംബ സൗഹൃദ ലോകകപ്പ് പരിപാടികളും കാണികൾ ആസ്വദിച്ചു. നഗരത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായ സാംസ്കാരിക, കലാ, വിനോദ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകകപ്പിലെ ടീമുകളുടെ വിജയം മിഷറെബിൽ ആരാധകർ ആഘോഷിച്ചു. സിഖത്ത് അൽ വാദി, മിശ്രെബ് ഗലേറിയ, ബരാഹത്ത് മിഷ്രെബ് എന്നിവിടങ്ങളില്‍ പ്രശസ്ത കലാകാരന്മാരുടെ പ്രകടനങ്ങളും ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ തത്സമയ പ്രകടനങ്ങളും അരങ്ങേറി. ലോകകപ്പിന്റെ മീഡിയ സെന്ററിന്റെ പ്രവര്‍ത്തനവും ഇവിടെയായിരുന്നു. 2,500 മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഇവിടെ അത്യാധുനിക ബ്രോഡ്കാസ്റ്റിങ്, മീഡിയ സൗകര്യങ്ങളാണ് ഒരുക്കിയത്. മിഷ്‌റെബ്‌നഗരത്തിലുടനീളം സഞ്ചരിക്കാന്‍ ട്രാമുകളും സജീവമായിരുന്നു.
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: ഡോ. എസ്.ക്യൂ.ആർ ഇല്യാസ്, തോൾ തിരുമാവളവൻ എം.പി, ശ്വേതാ ഭട്ട്, എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും
മലപ്പുറം: ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ്, വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് കെ. എസ് അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം…
പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് ഗിഫ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ദോഹ: പ്രവാസി പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങള്‍ക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ, എസ്. അഹമ്മദിനെ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ്് അസോസിയേഷന്‍ (ഗിഫ) 2022 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് തെരഞ്ഞെടുത്തതായി ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരും സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഒരു ലക്ഷത്തി ഒന്ന് രൂപയും ഗിഫയുടെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയാരുന്ന ഡോ. അഹ്‌മദിന്റെ പ്രവര്‍ത്തനങ്ങള്‍ വിശിഷ്യ പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങള്‍ ശ്ളാഘനീയമാണെന്ന് ഗിഫ അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി. ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ.എസ്. അഹമ്മദ് പുരാതന പത്രപ്രവര്‍ത്തക കുടുംബാംഗമാണ്. 30 വര്‍ഷം…
