മലപ്പുറം: ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടത്തിന്റെ വംശീയ ഭീകരതക്കെതിരെ പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ ജനങ്ങളും ഒരുമിച്ച് നിന്ന് വിശാല ജനാധിപത്യസഖ്യം രൂപപ്പെടുത്തേണ്ട സന്ദർഭമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ. ത്വാഹിർ ഹുസൈൻ പറഞ്ഞു. വെൽഫെയർ പാർട്ടി കേരള ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അമിത് ഷായുടെ നേതൃത്വത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നിഗൂഢ ആസൂത്രണം നടക്കുന്നുണ്ട്. ഇതിനെതിരെ ഭരണഘടന മുൻനിർത്തി ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണ്. മനുവാദത്തിലൂടെ ഭരണഘടനയെ അട്ടിമറിച്ചും സിഎഎയിലൂടെ രാജ്യത്ത് രണ്ടാം കിട പൗരന്മാരെ സൃഷ്ടിച്ചും ആർഎസ്എസിന്റെ ഏകാധിപത്യം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഹിന്ദു രാഷ്ട്ര വാദം നടത്തുന്നത്. ദളിത് – ആദിവാസി – മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങൾ വംശീയ മുനമ്പിൽ…
Author: വെൽഫെയർ പാർട്ടി
ശ്രദ്ധ വധക്കേസ്: അഫ്താബിന്റെ നുണ ഡൽഹി പോലീസ് പിടികൂടിയത് ഇങ്ങനെ
ന്യൂഡൽഹി: അടുത്തിടെ അറസ്റ്റിലായ ശ്രദ്ധ വാക്കർ വധക്കേസിലെ പ്രതി അഫ്താബ് അമിൻ പൂനവല്ല അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ ഡൽഹിയിലെയും മുംബൈയിലെയും പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ശാരീരിക തെളിവുകൾ നീക്കം ചെയ്ത് ശ്രദ്ധയുടെ കൊലപാതകം മറച്ചുവെക്കാൻ അഫ്താബ് ശ്രമിച്ചിരുന്നുവെങ്കിലും, കേസിന്റെ സത്യാവസ്ഥയിലെത്താൻ പോലീസ് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ ധാരാളമായിരുന്നു. ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ, വഴക്കിന് ശേഷം മെയ് 22 ന് (ശ്രദ്ധ കൊല്ലപ്പെട്ടത് മെയ് 18 നാണ്) ശ്രദ്ധ വീട് വിട്ടുപോയതായി അഫ്താബ് പോലീസിനോട് പറഞ്ഞിരുന്നു. അവൾ ഫോൺ കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്നും അവളുടെ സാധനങ്ങൾ തന്റെ ഫ്ലാറ്റിൽ തന്നെ വെച്ചിരിക്കുകയായിരുന്നെന്നും അഫ്താബ് പറഞ്ഞു. ശ്രദ്ധയെ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നും, അതിനുശേഷം താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് ദമ്പതികളുടെ ഫോൺകോൾ രേഖകൾ പരിശോധിച്ച് ലൊക്കേഷനുകൾ അന്വേഷിച്ചപ്പോഴാണ് സത്യം പുറത്തായത്. മെയ് 26…
Australian Human Rights Commission refuses to help Hindus on Parliament opening-prayer issue
Australian Human Rights Commission (AHRC) seems to think that Australian Parliament’s denial of Hindu opening-prayer request does not appear to be covered by the Commission’s complaint handling powers. Responding to distinguished Hindu statesman Rajan Zed, who had raised this issue, Ms. Tallulah, AHRC Complaint Information Officer, wrote in an email: …it does not appear that the Commission’s Investigation and Conciliation Section can help you with this matter. It does not appear to be covered by the Commission’s complaint handling powers. Email further adds: It appears the most appropriate body with…
ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൃത വിശ്വ വിദ്യാപീഠത്തിന് ഓവറോൾ കിരീടം
കൊല്ലം: പരവൂരിൽ നടന്ന ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് ടീം ഓവറോൾ ജേതാക്കളായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പോടെയാണ് അമൃത വിശ്വ വിദ്യാപീഠം ഓവറോൾ കിരീടമുയർത്തിയത്. സബ് ജൂനിയർ വിഭാഗത്തിൽ 2 സ്വർണവും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 4 സ്വർണവും 3 വെള്ളിയും വീതം ആകെ 16 മെഡലുകൾ അമൃതയിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിലായി ആര്യഭൂഷൺ, പാർത്ഥ് സക്‌സേന, ദർശൻ മുരളീധരൻ, ബി.അഭിനവ്, മുഹമ്മദ് ഹസ്സൻ അലി, രോഹൻ സായ്, രാജഗുരു, പി. പൃഥ്വി എന്നിവരാണ് മെഡലുകൾ നേടിയത്. ജൂനിയർ 93 കിലോഗ്രാം വിഭാഗത്തിൽ 607 കിലോ ഉയർത്തി പുതിയ റെക്കോഡോടെയായിരുന്നു ദർശൻ മുരളീധരന്റെ സ്വർണനേട്ടം. സ്‌ട്രോങ്മാൻ ഓഫ് കൊല്ലം റണ്ണർ അപ്പ് ആയും ദർശൻ തെരഞ്ഞെടുക്കപ്പെട്ടു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ കായികാധ്യാപകരായ ബിജീഷ് ചിറയിൽ, വിവേക്…
ഗ്ലോബൽ മീഡിയ കോൺഗ്രസിന് അബുദാബിയിൽ തുടക്കമായി
അബുദാബി: ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ (ജിഎംസി) ലോഞ്ച് എഡിഷൻ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ചൊവ്വാഴ്ച അബുദാബിയിൽ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) യുടെ പങ്കാളിത്തത്തോടെ ADNEC ഗ്രൂപ്പാണ് കോൺഫറൻസ്-കം-എക്സിബിഷൻ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. “മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തൽ” എന്ന പ്രമേയത്തിന് കീഴിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഇവന്റിൽ, ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 1,200-ലധികം മാധ്യമ മേഖലയിലെ പയനിയർമാർ, സ്പെഷ്യലിസ്റ്റുകൾ, സ്വാധീനം ചെലുത്തുന്നവർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ആഗോളതലത്തിൽ അറിയപ്പെടുന്ന 162-ലധികം പ്രാസംഗികര്‍ 30-ലധികം സംവാദങ്ങളും ശിൽപശാലകളും അവതരിപ്പിക്കും. “ഞങ്ങൾ മാധ്യമ മേഖലയിൽ വളരെയധികം വെല്ലുവിളികൾ നേരിടുന്നു. ഈ പ്രശ്നങ്ങൾ ഒരുമിച്ച് സംസാരിച്ച് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഈ വെല്ലുവിളികളിൽ നിന്ന് രക്ഷനേടിക്കൊണ്ട് മാധ്യമ മേഖലയില്‍ പ്രതിബന്ധങ്ങള്‍ തകര്‍ത്ത് സജീവമായി നിലനിർത്താനാണ് ലക്ഷ്യമിടുന്നത്,” കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്റർനാഷണൽ…
ഓപ്പറേഷന്‍ പഞ്ചികിരണ്‍: സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുകളും മദ്യക്കുപ്പികളും
തിരുവനന്തപുരം: ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായി സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃത പണം പിടികൂടി. വിവിധ ഓഫീസുകളിൽ നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. സബ് രജിസ്ട്രാർ ഓഫീസറുടെ മേശവിരിപ്പിനടിയില്‍, റെക്കോർഡ് റൂമിലെ പുസ്തകങ്ങൾക്കിടയിൽ, വിശ്രമമുറിയിൽ, കംപ്യൂട്ടർ കീപാഡിന് അടിയില്‍, ഓഫീസറുടെ ക്യാബിനില്‍ എന്നിവിടങ്ങളിലാണ് പണം സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയ വിജിലൻസ് സംഘത്തെ കാണുകയും പണം പുറത്തേക്ക് വലിച്ചെറിയുകയും ചെയ്‌തു. ആ പണവും വിജിലന്‍സ് കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് വിജിലന്‍സ് സംസ്ഥാത്തൊട്ടാകെ 76 ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ – അഞ്ചു വീതവും, ഇടുക്കി – നാലും, തൃശൂർ, പാലക്കാട് – മൂന്നും, വയനാട്, കാസർകോട് –…
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് പോലീസിൽ കീഴടങ്ങി
മാനന്തവാടി: ഭർത്താവിന്റെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ അവരുടെ രണ്ടാം ഭർത്താവ് പോലീസില്‍ കീഴടങ്ങി. പുളിക്കാട് കണ്ടിയിൽപൊയില്‍ മാഫിദ (48) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവരുടെ ഭർത്താവ് പുളിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പോലീസിൽ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് പൊള്ളലേറ്റ മഫീദ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിർ റിമാൻഡിലാണ്. കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ സഹോദരൻ നാസര്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നു.
ഈസ്റ്റ് കോസ്റ്റിന്റെ “കള്ളനും ഭഗവതിയും” ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. കള്ളനും ഭഗവതിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാല പാർവ്വതി മുതലായ അഭിനേതാക്കൾ കള്ളനും ഭഗവതിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ നിർവ്വഹിക്കുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ…
അഞ്ച് പ്രമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്; 65 ശതമാനം വരെ വിലക്കിഴിവ്
1500ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവും ചില പ്രമോഷനുകളില്‍ 1+1 ഓഫറുകളും. ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി പര്‍ചേസ് ചെയ്യുമ്പോള്‍ 10 ശതമാനം വരെ തിരികെ ലഭിക്കുന്ന ഓഫറുകളുമുണ്ട്. ദുബൈ: നവംബര്‍ മാസത്തില്‍ അഞ്ച് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. 1500ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് പുതിയ ക്യാമ്പയിനുകള്‍. ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യല്‍ കേന്ദ്രങ്ങളിലും പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങുന്നത് യൂണിയന്‍ കോപ് തുടരുകയാണെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായുള്ള മാര്‍ക്കറ്റിങ് പദ്ധതികളുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്യാമ്പയിന്‍ തമായസ് ഗോള്‍ഡ് കാര്‍ഡുള്ള ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. യൂണിയന്‍ കോപിന്റെ ഏതെങ്കിലും ശാഖയില്‍ 1000 ദിര്‍ഹത്തിന് മുകളില്‍ പര്‍ചേസ്…
രാജസ്ഥാൻ കോൺഗ്രസില്‍ പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്തിന്റെ ചുമതലയിൽ തുടരാൻ തയ്യാറല്ലെന്ന് അജയ് മാക്കൻ
ന്യൂഡൽഹി: ഈ വർഷം സെപ്റ്റംബർ 25ന് രാജസ്ഥാൻ കോൺഗ്രസിൽ ആരംഭിച്ച പ്രതിസന്ധി പുതിയ വഴിത്തിരിവിലേക്ക്. ഇപ്പോൾ പ്രകോപിതനായ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ തൽസ്ഥാനത്ത് തുടരാൻ തയ്യാറല്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. സെപ്തംബർ 25 ലെ സംഭവങ്ങൾക്ക് ശേഷം തന്റെ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് സൂചന. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിനും സംസ്ഥാന നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനും മുമ്പ് പുതിയ വ്യക്തിക്ക് ചുമതല നൽകണമെന്ന് നവംബർ 8 ലെ കത്തിൽ മാക്കൻ പറഞ്ഞു. “ഞാൻ രാഹുൽ ഗാന്ധിയുടെ സൈനികനാണ്. എന്റെ കുടുംബത്തിന് പാർട്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്,” അദ്ദേഹം എഴുതി. സെപ്തംബർ 25ന് അന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം മാക്കനും ഖാർഗെയും നിരീക്ഷകരായി ജയ്പൂരിലേക്ക് പോയിരുന്നു. തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് അശോക്…
