പോലീസ് തലപ്പത്ത് അഴിച്ചുപണി: കാളിരാജ് മഹേഷ് കുമാര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍; ജുവനാപുടി മഹേഷ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി

തിരുവനന്തപുരം: പോലീസ് വകുപ്പിൽ വീണ്ടും ഉന്നതതല അഴിച്ചു പണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ഐജി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. ഒരാഴ്ച മുമ്പ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായ ഹരിശങ്കർ 22 വരെ അവധിയിൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തെ സ്ഥലം മാറ്റി ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായി ജുവനാപുടി മഹേഷിനെ നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയെ തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി നിയമിച്ചു. ഡി. ജയദേവിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ടി. നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ആർ.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹേമലതയെ കൊല്ലം സിറ്റി…

കാണാതായ 13 വയസ്സുകാരിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി; സഹായം അഭ്യർത്ഥിച്ച് പോലീസ്

മെരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി 13 മുതൽ കാണാതായത്. സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 240-773-6200 (Montgomery County Police) കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറി പോലീസിനോട് സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കണ്ണുനീര്‍ (കവിത): ലാലി ജോസഫ്

ഓര്‍ത്തു പോയൊരു നിമിഷം, മെല്ലെ കണ്ണുനീര്‍ കവിളുകളിലൂടെ താഴേക്ക് ഒഴുകുമ്പോള്‍ കുറയുമോ ഹ്യദയഭാരം? ഹ്യദയമഴ പെയ്യൂന്നത് കണ്ണിലൂടെയല്ലേٹ. കടല്‍ സൂര്യതാപമേല്‍ക്കുമ്പോള്‍ കനലായി, പിന്നെ മഴതുള്ളിയായി താഴെ പതിക്കുന്നു. ഹ്യദയത്തില്‍ വികാരം കനലായാല്‍, കണ്ണുകളെ കഴുകി കണ്ണുനീരായി മാറും വെയില്‍ മഴ പ്രക്യതിയുടെ വികാരമാണെങ്കില്‍ കണ്ണീര്‍ മഴ മനുഷ്യ വികാരങ്ങളെ ചാലിച്ച ഉപ്പു രസമാണ് അത് സന്തോഷമാകാം, സങ്കടമാകാം ഉള്‍ ഉരുകുമെങ്കിലും കണ്ണുകള്‍ സന്തോഷിക്കും, കാരണം അവയെ കഴുകിയെടുക്കുന്നുണ്ടല്ലോ കണ്ണുനീര് എന്നാലും എന്‍ കൊച്ചു ജീവിതത്തില്‍ കണ്ണുനീര്‍ വേണ്ട

ഗ്രീന്‍‌ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്കയോട് സഹകരിക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രം‌പ്

ഗ്രീൻലാൻഡിനെതിരെ ആക്രമണാത്മക നിലപാട് സ്വീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗ്രീൻലാൻഡിനെ നിയന്ത്രിക്കാനുള്ള തന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇത് യൂറോപ്യൻ രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്ക് കാരണമായി. വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആക്രമണാത്മക നയതന്ത്ര നിലപാടിലൂടെ വീണ്ടും ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ ലക്ഷ്യം തന്ത്രപരമായി പ്രധാനപ്പെട്ട ഗ്രീൻലാൻഡാണ്. ഗ്രീൻലാൻഡിന്മേൽ യുഎസ് നിയന്ത്രണം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള നിലവിലുള്ള സംഘർഷങ്ങൾ ഈ പ്രസ്താവന കൂടുതൽ വഷളാക്കി. വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ, ഗ്രീൻലാൻഡ് വിഷയത്തിൽ ചില രാജ്യങ്ങൾ യുഎസിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ, അവർ തീരുവകൾക്ക് വിധേയരാകുമെന്ന് ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎസിന് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. നയതന്ത്രത്തിനു പകരം…

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത്?

ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യൻ. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കിൽ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള ‘അഹന്തയുടെ സ്മാരകങ്ങളാണ്’. പ്രാർത്ഥനാനിർഭരമായ മനസ്സിനേക്കാൾ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക മാർബിൾ തറകൾക്കും ഇറക്കുമതി ചെയ്ത ചില്ലുവിളക്കുകൾക്കുമാണ്. ആരാധനാലയങ്ങൾ പവിത്രമായ ഇടങ്ങൾ എന്നതിലുപരി ഒരു തരം ‘റിയൽ എസ്റ്റേറ്റ്’ മത്സരവേദിയായി മാറിയിരിക്കുന്നു. അയൽക്കാരന്റെ വിശപ്പിനേക്കാൾ ഭക്തിയുടെ അളവുകോലായി ഇന്ന് കണക്കാക്കപ്പെടുന്നത് പള്ളിയുടെയോ അമ്പലത്തിന്റെയോ വലിപ്പമാണ്. കാലിത്തൊഴുത്തിൽ പിറന്നവനെക്കുറിച്ച് വാചാലരാകുന്നവർ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഓഡിറ്റോറിയങ്ങൾ പണിയാൻ കോടികൾ ഒഴുക്കുമ്പോൾ ആത്മീയത പടിക്കുപുറത്താകുന്നു. കേരളത്തിൽ വേരൂന്നിയ ഈ മണിമന്ദിര സംസ്കാരം ഏറ്റവും വികൃതമായി പടർന്നത് പ്രവാസി മലയാളികൾക്കിടയിലാണ്.…

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയ്ക്ക് നവ നേതൃത്വം

ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ 13-ാമത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബിജോയ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. മുന്‍ പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് പുതിയ ഭരണസമിതിക്ക് അംഗീകാരം നല്കിയത്. അസോസിയേഷന്‍റെ പ്രാരംഭകാലം മുതല്‍ വിവിധ തസ്തികകളില്‍ ഭാരവാഹിത്വം വഹിച്ച്, സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് തന്‍റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ബിജോയ് ജോസഫ്. അദ്ദേഹത്തിന്‍റെ മികവുറ്റ മാതൃകാപരമായ പ്രവര്‍ത്തനപരിചയം ഈ സംഘടനയെ കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ഫ്ളോറിഡയിലെ കലാ-കായിക, സാംസ്കാരിക രംഗങ്ങളില്‍ പല പദ്ധതികളും വിജയകരമായി നടപ്പിലാക്കി, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ, കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി, തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം വിപുലീകരിക്കുമെന്ന് ഭരണസമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിജോയ് ജോസഫ് പ്രസ്താവിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ…

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരൻ പിടിയിൽ

പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്ലൈറ്റൺ ഡയറ്റ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു. ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പിതാവിന്റെ ഡ്രോയറിൽ നിന്ന് സേഫിന്റെ താക്കോൽ കണ്ടെത്തിയ കുട്ടി, അതിനുള്ളിലുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്താണ് കൃത്യം നടത്തിയത്. “ഞാൻ അച്ഛനെ കൊന്നു” എന്ന് കുട്ടി മാതാവിനോടും പോലീസിനോടും സമ്മതിച്ചു. വെടിവെക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് താൻ ചിന്തിച്ചിരുന്നില്ലെന്നും ദേഷ്യം കാരണമാണ് ഇത് ചെയ്തതെന്നും അവൻ പോലീസിനോട് പറഞ്ഞു. നിലവിൽ പെറി കൗണ്ടി ജയിലിൽ കഴിയുന്ന കുട്ടിയെ ജനുവരി…

ബെൻസേലം സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

ബെൻസേലം (പെൻസിൽവേനിയ) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് പെൻസിൽവേനിയയിലെ ബെൻസേലം സെൻ്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും…

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’: അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 ‘ഫേസ് ടു ഫേസ്’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ജനുവരി 23 വെള്ളിയാഴ്ച നടക്കും. അറ്റ്‌ലാന്റ മാർത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗീത വിരുന്ന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് (ID: 769 374 4841, password : music) തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. റവ. ജേക്കബ് തോമസ്, 2013 ജൂലൈയിലാണ് വൈദികനായി അഭിഷിക്തനായത്. നിലവിൽ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരിയായി സേവനമനുഷ്ഠിക്കുന്നു. ഗായകൻ, ഗാനരചയിതാവ്, കീബോർഡ് പ്ലെയർ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നാൽപ്പതിലധികം ഗാനങ്ങൾക്ക് സംഗീതവും വരികളും നൽകിയിട്ടുണ്ട്. 2001-ൽ പുറത്തിറങ്ങിയ ‘ജീവധാര’ എന്ന ആൽബത്തിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് ശ്രദ്ധേയനായത്.മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഗോസ്‌പൽ ടീം ഡയറക്ടറായും (2021-2024),…

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുനാൾ ആഘോഷം ഭക്തി പുരസരം സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷം ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിൽ ഭക്തിനിർഭരമായി സംഘടിപ്പിച്ചു. ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുന്നാൾ ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്നു . മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയ വികാരി റവ:ഫാ. ഡോ. ബാബു .കെ.മാത്യു , സെക്രട്ടറി അജു തര്യൻ, ട്രെഷറർ സുനിൽ മത്തായി, പെരുന്നാൾ കോഓർഡിനേറ്റർ ജിനേഷ് തമ്പി, ഡെക്കറേഷൻ കമ്മിറ്റി (സുനിത ജെറീഷ്, എലിസബത്ത് സുജ മാത്യു, ജെറീഷ് വർഗീസ്, അജു തര്യൻ, അലിസാ വർഗീസ് (മണി), ആരോൺ വർഗീസ് (മാതു), ജയാ ജോൺ, ആൻഡ്രൂ ഫിലിപ്പ്, സ്റ്റീഫൻ ജോൺ, അലീന തര്യൻ, ജെറെമി കുര്യൻ), ഫുഡ് കമ്മിറ്റി (ഏലിയാമ്മ വർഗീസ്), ലോജിസ്റ്റിക് (റോണി തോമസ് ), മനു…