ബ്രാംപ്ടൺ: മലയാളി ആർട്സ് & സ്പോർട്സ് ക്ളബ് (MASC) മലയാളി വനിത ഫാഷൻ മത്സരം സീസൺ ത്രീയിൽ പങ്കെടുക്കാൻ ഇനിയും അവസരം. രജിസ്ട്രേഷൻ ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും. പ്രാഥമിക തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് നവംബർ 26ന് ലൈവ് ഫാഷൻ ഷോയും അവാർഡ് നൈറ്റ്സ് ഗാലയും നടത്തും. ഒന്നാം സമ്മാനം 1500 ഡോളറാണ്. രണ്ടും മൂന്നും സമ്മാനക്കാർക്കുള്ള 750, 500 ഡോളർ ഉൾപ്പെടെ മൊത്തം 5000 ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്നു പ്രസിഡന്റ് സന്തോഷ് കുമാറും സെക്രട്ടറി പ്രവീൺ ജനാർദനും ട്രഷറർ ഷെനി ഏബ്രഹാമും അറിയിച്ചു. റിയൽറ്റർ ജയിംസ് വർഗീസാണു മെഗാ സ്പോൺസർ. ആദ്യ സീസണിൽ മിഥു തെരേസ മാത്യുവും രണ്ടാം സീസണിൽ അപർണ മേനോനുമായിരുന്നു വിജയകിരീടം ചൂടിയത്. ഫാഷൻ ഷോയുടെ മൂന്നാം സീസണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആദ്യം വിഡിയോ ആണ് അയയ്ക്കേണ്ടത്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും:…
Author: വിന്‍ജോ
നോയിഡയില്‍ അജ്നാര സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡിനെ മർദ്ദിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ
ഫേസ് 3 ഏരിയയിലെ സെക്ടർ 121 ലെ അജ്നാര സൊസൈറ്റിയിൽ ശനിയാഴ്ച രാത്രി വൈകി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിന് മൂന്ന് സ്ത്രീകൾക്കെതിരെ കേസെടുത്തു. സൊസൈറ്റിയുടെ സ്റ്റിക്കർ പതിക്കാത്ത കാറിലാണ് യുവതികൾ ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി ഗാർഡുകൾ തടഞ്ഞതെന്നും പോലീസ് പറഞ്ഞു. നോയിഡ: ഫേസ് 3 ഏരിയയിലെ സെക്ടർ 121ലെ അജ്നാര സൊസൈറ്റിയിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ചയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ സംഭവം നടക്കുമ്പോൾ ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 30 വയസ്സിന് താഴെയുള്ള മൂന്ന് സ്ത്രീകൾ സൊസൈറ്റിയുടെ സ്വകാര്യ സെക്യൂരിറ്റി ഗാർഡായ ഉജ്ജ്വല്‍ ശുക്ലയുമായി വഴക്കിട്ടിരുന്നു.…
ഗർഭഛിദ്ര നിരോധനം അധാർമ്മികമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ടെക്സസിൽ കർശനമായി നടപ്പാക്കുന്ന ഗർഭഛിദ്ര നിരോധന നിയമത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അപലപിച്ചു. ഗർഭഛിദ്ര നിരോധനം തികച്ചും അധാർമ്മികമാണെന്നാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഓസ്റ്റിനിൽ ഒക്ടോബർ 8 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ഗർഭഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സംസ്ഥാന നിയമത്തെ നിയമപരമായി നേരിടുന്നതിന് പ്രോസിക്യൂട്ടർമാരുടേയും സ്റ്റേറ്റ് അധികൃതരുടേയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു. ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡോക്ടർമാരേയും നഴ്സുമാരേയും ക്രിമിനലുകളായി കാണുന്ന അറ്റോർണി ജനറലും ഗവർണറും ഇനിയും അധികാരത്തിൽ തുടരണമോ എന്ന് നിശ്ചയിക്കേണ്ടത് ടെക്സസ് വോട്ടർമാരാണെന്നും അവർ പറഞ്ഞു. ലിൻഡൻ ബി ജോൺസൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ കമലാ ഹാരിസ് നടത്തിയ പ്രസംഗം ശ്രവിക്കുന്നതിന് എത്തിച്ചേർന്നവരിൽ ഭൂരിപക്ഷവും ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരുന്നു. “സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന് യാതൊരു അധികാരവുമില്ല. അതു…
ഫാദർ സ്റ്റാൻ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു: ശശി തരൂർ
ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മുംബൈയിലെ ആശുപത്രിയിൽ മരണമടഞ്ഞിരുന്നു. അവഗണിക്കപ്പെട്ട ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ അനുസ്മരണ പരിപാടിയിൽ പറഞ്ഞു. ന്യൂദൽഹി: ഫാദർ സ്റ്റാൻ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ‘മനുഷ്യാവകാശങ്ങൾ സാർവത്രികമാണോ?’ എന്ന വിഷയത്തിൽ ഫാദർ സ്റ്റാൻ സ്വാമി സ്മാരക പ്രഭാഷണത്തിലാണ് തിരുവനന്തപുരം എംപി തരൂർ ഇക്കാര്യം പ്രതിപാദിച്ചത്. ദാരിദ്ര്യത്തിനും അവഗണനയ്ക്കും ഇരയാകുന്ന ആദിവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതാണ് ഫാദർ സ്വാമിയുടെ ദുരന്തം, അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് ഒക്‌ടോബർ എട്ടിന് റാഞ്ചിയിലെ വീട്ടിൽ നിന്നാണ് അന്തരിച്ച ഫാദർ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. ഭീമ-കൊറേഗാവ് ജാതി…
ന്യൂയോർക്ക് ഗവർണർ സ്ഥാനാർഥിയുടെ വീടിനു മുന്നിൽ വെടിവയ്പ്പ്; രണ്ടു പേര്‍ക്ക് പരിക്ക്
ന്യൂയോർക്ക്: ന്യൂയോര്‍ക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ലീ സെൽഡിന്റെ വീടിനു മുന്നിൽ നടന്ന വെടിവയ്പ്പിൽ രണ്ടു പേർക്ക് പരുക്കേറ്റു. സംഭവം നടക്കുമ്പോൾ ലോംഗ് ഐലന്റ് ഷെർലിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍മക്കള്‍ ഭയപ്പെട്ടെന്നും, മുകളിലുള്ള മുറിയില്‍ അഭയം തേടിയതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മോറിസ് പാർക്കിൽ കൊളംബസ് ഡേ പരേഡിൽ പങ്കെടുത്ത് മടങ്ങുന്ന സമയത്താണ് വെടിവയ്പ്പു നടന്ന കാര്യം അറിഞ്ഞത്. മക്കൾ ആത്മസംയമനം കൈവിടാതെ പൊലീസിനെ വിവരം അറിയിച്ചു. കുട്ടികൾ നിന്നിരുന്ന സ്ഥലത്തു നിന്നും 30 അടി ദൂരത്തിലാണ് ബുള്ളറ്റ് വന്ന് തറച്ചതെന്നും വെടിയേറ്റ രണ്ടു പേർ വീടിന്റെ മുൻവശത്ത് വീണതായും ലീ സെല്‍ഡിന്‍ പറഞ്ഞു. അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ ഇത്തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണെന്നും ഇതിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള ഗവർണർ നടപടി സ്വീകരിക്കുന്നില്ലെന്നും ലീ…
ജീവപ്രകാശം മ്യൂസിക് ആൽബത്തില്‍ നിന്നുള്ള വരുമാനം ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി
ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റയില്‍ വച്ച് നടന്ന മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സില്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് പ്രകാശനം ചെയ്ത ജീവപ്രകാശം എന്ന മ്യൂസിക്ക് ആല്‍ബത്തില്‍നിന്ന് ലഭിച്ച വരുമാനം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി. ഭാരതത്തിലെ പിന്നോക്ക പ്രദേശങ്ങളിലെ നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു വേണ്ടി മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പദ്ധതിയാണ് ലൈറ്റ് ടു ലൈഫ് മിഷൻ. അനേകം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനും, ഡാലസ് സ്വദേശിയുമായ ജോര്‍ജ്ജ് വര്‍ഗീസ് (ജയന്‍) തന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ദൈവവചന ധ്യാനത്തിന്റെയും പശ്ചാത്തലത്തില്‍ ഈണം നല്‍കി രചിച്ച് പ്രസിദ്ധീകരിച്ച പത്താമത്തെ മ്യൂസിക് ആല്‍ബമാണ് ജീവപ്രകാശം. മലയാളത്തിലെ പ്രശസ്ത ഗായകരായ ക്ലെസ്റ്റര്‍, ഇമ്മാനുവല്‍ ഹെന്ററി, എലിസബത്ത് രാജു, അനില്‍ കൈപ്പട്ടൂര്‍, മിതില്യ, അലീഷ…
എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 16-നു
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഫെല്ലോഷിപ്പ് ഡിന്നറും സംഗീത സായാഹ്നവും ഒക്ടോബർ മാസം 16-നു ഞായറാഴ്ച്ച വൈകുന്നേരം 6-മണിക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡി പോൾ സീറോ മലങ്കര കാത്തോലിക്കാ കത്തീഡ്രലിൽ വെച്ചു നടത്തപ്പെടുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെ ആദ്യ കാല പ്രവർത്തകരും ഒന്നിച്ചു ചേരുന്ന ഒരു വേദിയാണ് ഈ ഫെലോഷിപ്പ് ഡിന്നർ. സീറോ മലങ്കര കത്തോലിക്ക സഭയുടെ യു എസ് എ – കാനഡ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യാഥിതിയും എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കും. അംഗ ഇടവകകളിലെ വൈദീകരും അൽമായ നേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു. ഈ…
ഇന്ത്യയില്‍ പടർന്നുപിടിച്ച വർഗീയതയുടെ വൈറസ് ഇപ്പോൾ പ്രവാസികളിലും പടര്‍ന്നു പിടിക്കുന്നു
വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ‘മാതൃകാ ന്യൂനപക്ഷങ്ങൾ’ എന്ന് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് കാരണം, അവർ ഉയർന്ന വിദ്യാഭ്യാസ നിലവാരവും മികച്ച ശരാശരി വരുമാനവും പ്രൊഫഷണൽ തൊഴിൽ സംസ്കാരവും ഉള്ളവരായിരുന്നു. അവർ നിയമം അനുസരിക്കുന്നവരും കഠിനാധ്വാനികളായും അറിയപ്പെടുന്നു. അവർ കുട്ടികളെ സംസ്കാരത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുക മാത്രമല്ല, നല്ല മൂല്യങ്ങൾ പഠിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. സ്പെല്ലിംഗ് ബീ മത്സരങ്ങളിലും അവരുടെ കുട്ടികള്‍ വിജയം കൈവരിക്കുന്നു. എന്നാൽ ഈ ചിത്രം തകരുകയാണ്, അതും വളരെ അക്രമാസക്തമായ രീതിയിൽ. ഇന്ത്യക്കാരുടെ ഒരിക്കലും കാണാത്ത വശം ഒരു പൊട്ടിത്തെറി പോലെ പെട്ടെന്ന് മുന്നിലേക്ക് വന്ന് പ്രാദേശിക ഭരണകൂടത്തെയും രാഷ്ട്രീയക്കാരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസം യുകെയിലെ ലെസ്റ്ററിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിൽ അക്രമം നടന്നിരുന്നു . ഓസ്‌ട്രേലിയയിലെ സിഖുകാരെ ഹിന്ദു സംഘടനകൾ ആക്രമിച്ചു, പ്രതിഷേധത്തെ തുടർന്ന് ന്യൂജേഴ്‌സിയിലെ പള്ളിക്ക്…
മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ പള്ളി വാര്‍ഷിക പിക്നിക് നടത്തി
മെസ്കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളിയുടെ ഈ വര്‍ഷത്തെ പിക്നിക് മെസ്കീറ്റിലുള്ള കിഡ്സ്‌ക്വസ്റ്റ് പാര്‍ക്കില്‍ വെച്ച് ഒക്ടോബര്‍ 8 ശനിയാഴ്ച നടത്തി. രാവിലെ 9:30-ന് തുടങ്ങിയ പിക്നിക് ഉച്ചയ്ക്ക് 2:30ന് അവസാനിച്ചു. വികാരി വെരി റവ. വി.എം. തോമസ് കോര്‍ എപ്പിസ്ക്കോപ്പായുടെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. സ്വാദിഷ്ടമായ ആഹാരങ്ങളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക മത്സരങ്ങളും ഉണ്ടായിരുന്നു. കോവിഡിനു ശേഷം ഒത്തുകൂടിയ ഈ സന്തോഷ സംഗമത്തില്‍ എല്ലാവരും സംതൃപ്തരായിരുന്നു.
അമ്മയാകാൻ പോകുന്ന ബിപാഷ ബസു ചുവന്ന കഫ്‌താനിൽ തിളങ്ങി
ആലിയ ഭട്ടിനെപ്പോലെ, നടി ബിപാഷ ബസുവും മെറ്റേണിറ്റി സ്‌റ്റൈലുകൾ പുറത്തെടുക്കാന്‍ തുടങ്ങി. ശനിയാഴ്ച, നടൻ കരൺ സിംഗ് ഗ്രോവറിനൊപ്പം തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ബിപാഷ ഇൻസ്റ്റാഗ്രാമില്‍ അവരുടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അവരുടെ ഗർഭകാല തിളക്കവും പുഞ്ചിരിയും അവരെ കൂടുതല്‍ ഗ്ലാമറസായി കാണിക്കുന്നു. ചുവന്ന പ്രിന്റഡ് കഫ്താനില്‍ അവര്‍ തിളങ്ങി. ”Roshogolla #loveyourself #mamatobe,” ബിപാഷ പോസ്റ്റിന് അടിക്കുറിപ്പ് നൽകി. ബിപാഷയുടെ ചിത്രങ്ങൾ കണ്ട് ആരാധകരും സിനിമാലോകത്തെ അംഗങ്ങളും ബിപാഷയെ പ്രശംസ കൊണ്ട് മൂടി. “Mishtiiiiiii Maaaa,” നടി ദിയ മിർസ അഭിപ്രായപ്പെട്ടു. “ക്യൂട്ട് ക്യൂട്ട്,” ബിപാഷയുടെ ഭർത്താവ് കരൺ അഭിപ്രായപ്പെട്ടു. “ഒരു പുതിയ സമയം, ഒരു പുതിയ ഘട്ടം, ഒരു പുതിയ വെളിച്ചം നമ്മുടെ ജീവിതത്തിന്റെ പ്രിസത്തിന് മറ്റൊരു അതുല്യമായ തണൽ നൽകുന്നു. നമ്മളെ പഴയതിലും അൽപ്പം കൂടി പൂർണ്ണമാക്കുന്നു. ഞങ്ങൾ ഈ…
