വാഷിംഗ്ടണ്‍: “ജനന ടൂറിസം” എന്ന് വിളിക്കുന്ന രീതിക്കെതിരെ ട്രംപ് കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കുന്നതായി സൂചിപ്പിച്ച് ഇന്ത്യയിലെ യുഎസ് എംബസി ടൂറിസ്റ്റ് വിസ അപേക്ഷകർക്ക് മുന്നറിയിപ്പ് നൽകി. ഒരു അപേക്ഷക കുട്ടിക്ക് ജന്മം നൽകുക എന്ന ഉദ്ദേശ്യത്തോടെ യുഎസിലേക്ക് യാത്ര ചെയ്യുന്നതായി സംശയിക്കുന്നുവെങ്കിൽ – അതുവഴി കുട്ടിക്ക് എളുപ്പത്തിൽ യുഎസ് പൗരത്വം ലഭിക്കാൻ – അവരുടെ ടൂറിസ്റ്റ് വിസ ഉടനടി റദ്ദാക്കുമെന്ന് എംബസി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. “കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിനായി അമേരിക്കയിൽ പ്രസവിക്കുക എന്നതാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യമെന്ന് യുഎസ് കോൺസുലർ ഉദ്യോഗസ്ഥർ വിശ്വസിച്ചാല്‍ ടൂറിസ്റ്റ് വിസ അപേക്ഷകൾ നിരസിക്കും,” എംബസി എക്‌സിൽ എഴുതി. ജനന ടൂറിസം സംശയിക്കപ്പെടുന്ന പക്ഷം B-1/B-2 സന്ദർശക വിസ അപേക്ഷകൾ നിരസിക്കാൻ കോൺസുലാർ ഉദ്യോഗസ്ഥർക്ക് വ്യക്തമായി അധികാരം നൽകുന്ന യുഎസ് വിസ ചട്ടങ്ങളിലെ 2020 ലെ ഭേദഗതി…
Author: .
ചിക്കാഗോ പോലീസുകാരിയുടെ മരണം: ഡിപ്പാർട്ട്‌മെന്റിനും പങ്കാളിക്കുമെതിരെ കുടുംബം കേസ് നൽകി
ചിക്കാഗോ: കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ സ്വന്തം പങ്കാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചിക്കാഗോ പോലീസ് ഓഫീസർ ക്രിസ്റ്റൽ റിവേരയുടെ കുടുംബം, ഡിപ്പാർട്ട്‌മെന്റിനും വെടിവെച്ച ഓഫീസർക്കുമെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. റിവേരയുടെ പങ്കാളിയായ ഓഫീസർ കാർലോസ് ബേക്കർ ഓഫീസറായി സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്ന് ആരോപിച്ചാണ് കുക്ക് കൗണ്ടിയിൽ ബുധനാഴ്ച കേസ് ഫയൽ ചെയ്തത് ജൂൺ 5-ന് നഗരത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം. റിവേരയുടെ പങ്കാളി വെടിവെച്ചപ്പോൾ അത് റിവേരയുടെ പുറത്ത് കൊള്ളുകയായിരുന്നു. അധികൃതർ ഇത് ‘അപകടം’ എന്നാണ് വിശേഷിപ്പിച്ചത്. കുക്ക് കൗണ്ടിയിൽ ഫയൽ ചെയ്ത കേസിൽ, റിവേരയെ വെടിവെച്ച പങ്കാളി ഓഫീസർ കാർലോസ് ബേക്കർ പോലീസ് ഉദ്യോഗസ്ഥനായി തുടരാൻ യോഗ്യനല്ലെന്ന് കുടുംബം ആരോപിക്കുന്നു. ബേക്കറിന് മൂന്ന് വർഷത്തിൽ താഴെയുള്ള സർവീസ് കാലയളവിൽ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു.ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലുള്ള…
ന്യൂജേഴ്സി പാറ്റേഴ്സൺ പള്ളിയിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരം
ചിക്കാഗോ: 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ ചരിത്രപ്രശസ്തമായ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ് ന്യൂജേഴ്സിയിലെ സെൻറ് ജോർജ് പള്ളിയിൽ ഡിസംബർ ഏഴിന് അതിമനോഹരമായി നടന്നു. കൺവെൻഷൻ രജിസ്ട്രേഷൻ കിക്കോഫിനായി കത്തീഡ്രൽ ഇടവക വികാരിയും കൺവെൻഷൻ കൺവീനറുമായ ഫാദർ തോമസ് കടുകപ്പിള്ളിൽ, മാർക്കറ്റിംഗ് ചെയർമാൻ സജി വർഗീസ്, പിആർഒ റോമിയോ കാട്ടൂക്കാരൻ എന്നിവരെ ഇടവ വികാരി ഫാദർ സിമ്മി തോമസിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സ്വീകരിച്ചു. കൺവെൻഷന്റെ ഇടവകയിൽ നിന്നുള്ള പ്രതിനിധികളായ ജോയ് ചാക്കപ്പൻ, നിമ്മി റോയ്, ജസ്റ്റിൻ ജോസഫ്, സെലിൻ ജേക്കബ്, ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ടോം, ജോർജ് സാബു തോമസ് എന്നിവർ എന്നിവർ കിക്കോഫ് മനോഹരം ആക്കുവാൻ നേതൃത്വം നൽകി. ഫാദർ തോമസ് കൺവെൻഷന്റെ ആവശ്യകതയെ കുറിച്ചും യുവജന പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുകയുണ്ടായി . സജി വർഗീസും, റോമിയോയും…
സീറോ മലബാർ കൺവെൻഷന് ടെക്സാസിലെ കോപ്പൽ സെൻറ് അൽഫോൻസാ പള്ളിയിൽ ഉജ്ജ്വല തുടക്കം; മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു
ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി ലഭിച്ച ചിക്കാഗോ രൂപതയുടെ രൂപത വിജയകരമായ 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ടെക്സാസിലെ കോപ്പൽ സെൻറ് അൽഫോൻസാ, പള്ളിയിൽ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. ഇടവക വികാരി ഫാ: ഫാദർ മാത്യു മുഞ്ഞനാട്ടും ഇടവകാംഗങ്ങളും പ്രിയ ബഹുമാനപ്പെട്ട ജോയ് പിതാവിനെ സസ്നേഹം സ്വീകരിച്ചു. ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളായ സിജിമോൾ ജോസഫ്, റോബിൻ കുര്യൻ, ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, രഞ്ജിത്ത് തലക്കോട്ടൂർ, റോബിൻ ജേക്കബ് എന്നിവർ കിക്കോഫ് അതിമനോഹരം ആക്കുന്നതിന് നേതൃത്വം നൽകി. ജോയ് പിതാവ് തൻറെ സന്ദേശത്തിൽ ഈ കൺവെൻഷന്റെ ആവശ്യകതയെയും ഈ കൺവെൻഷനിലൂടെ താൻ വിഭാവനം ചെയ്യുന്ന തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, സഭയുടെ ശോഭനഭാവിക്ക് ഉതകും വിധത്തിലുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം…
നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: മാർ തോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ വ്യാഴാഴ്ച) ഓൺലൈനിൽ സംഘടിപ്പിച്ചു . ‘വിളങ്ങിൻ പൊൻതാരം’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം കരോളുകളും സ്കിറ്റുകളും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി പ്രാരംഭ പ്രാർത്ഥന ഭദ്രാസന സെക്രട്ടറി റവ ജോയൽ സാമുവേൽ തോമസ് നിർവഹിച്ചു. മിസ്സിസ്. നോബി ബൈജു സ്വാഗതം ആശംസിച്ചു .റവ. ഷെറിൻ ടോം മാത്യൂസ് ആമുഖ പ്രസംഗം നടത്തി.ഭദ്രാസന കൗൺസിൽ അംഗം സുമ ചാക്കോ നിശ്ച്യയിക്കപെട്ട പാഠഭാഗം വായിച്ചു ട്രിനിറ്റി മാർത്തോമാ ചർച് കാനഡ ,ഒർലാണ്ടോ മാർത്തോമാ ചർച് ഫ്ലോറിഡ ,സെൻറ് തോമസ് മാർത്തോമാ ചർച് ഇന്ത്യാനപോലീസ് ,സൗത്ത് റീജിയൻ മാർത്തോമാ ചർച് . മാർത്തോമാ ചർച്ച…
ഗോവ നിശാക്ലബ്ബിലെ തീപിടുത്ത ദുരന്തം: ഒളിച്ചോടിയ ലുത്ര സഹോദരന്മാർ തായ്‌ലൻഡിൽ അറസ്റ്റിൽ, അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: ഗോവയിലെ ” ബിർച്ച് ബൈ റോമിയോ ലെയ്ൻ ” നൈറ്റ്ക്ലബിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര എന്നിവരെ തായ്‌ലൻഡിൽ കസ്റ്റഡിയിലെടുത്തു. വാർത്ത സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഒളിച്ചോടിയ രണ്ട് സഹോദരന്മാരുടെയും പാസ്‌പോർട്ടുകൾ റദ്ദാക്കിയിരുന്നു. നിശാക്ലബ്ബിലെ തീപിടുത്തത്തിന് തൊട്ടുപിന്നാലെ, രണ്ട് സഹോദരന്മാരും (സൗരഭ്, ഗൗരവ് ലുത്ര) തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നിരുന്നു. ഇന്റർപോൾ നൈറ്റ്ക്ലബ് ഉടമകളായ ലുത്ര സഹോദരന്മാർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സഹോദരന്മാർ ഡൽഹി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷകൾ സമർപ്പിച്ചിരുന്നു, അവ നിരസിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ജോലിക്കായി തായ്‌ലൻഡിലേക്ക് പോയതായും ഇപ്പോൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ തടങ്കലിൽ വയ്ക്കപ്പെടുമെന്ന് ഭയപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. ഗോവയിലെ ഉചിതമായ കോടതിയിൽ ഹാജരാകാൻ…
രാശിഫലം (11-12-2025 വ്യാഴം)
ചിങ്ങം: ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും നിങ്ങൾക്ക് ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല. കന്നി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കുന്ന അവസരം ഇന്ന് ഉണ്ടാകും. പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്നതാണ്. പ്രശ്‌നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണും. ശാന്തവും കണക്കു കൂട്ടലുകളോടെയുമുള്ള സമീപനവും നല്ല ഫലം ലഭിക്കുന്നതിന് വഴിയൊരുക്കും. തുലാം: ഇഷ്‌ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇന്ന് സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട അവസരമാണിത്. എന്നാൽ തെരഞ്ഞെടുപ്പ് ഉത്തമമായിരിക്കും. വൃശ്ചികം: നിങ്ങളിലെ പ്രസന്നസ്വഭാവം നല്ല പ്രവർത്തികൾക്ക് സഹായിക്കും. എല്ലാത്തരം അപവാദങ്ങളിൽ നിന്നും ഇന്ന് നിങ്ങൾ ഒഴിഞ്ഞു മാറും. മറ്റുള്ളവരാൽ വളരെയധികം പ്രശംസ നേടിയെടുക്കും. എന്തുകൊണ്ടും ഉത്തമമായ ദിവസമാണിന്ന്. ധനു: കടുത്ത ജോലി ഭാരം അനുഭവപ്പെട്ടേക്കാം. എന്നാൽ ജോലിയിൽ നിങ്ങൾ അമിതതാൽപ്പര്യമുള്ളവനായി മാറാനുള്ള…
യെമന്റെ പേരില്‍ സൗദി അറേബ്യയും യുഎഇയും തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍
ദുബായ്: യെമനിലെ സമീപകാല സംഭവവികാസങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും (യുഎഇ) സൗദി അറേബ്യയ്ക്കും ഇടയിലുള്ള സംഘർഷങ്ങൾ വർദ്ധിപ്പിച്ചു. ഇരു രാജ്യങ്ങളും ഇപ്പോഴും ഔദ്യോഗികമായി സഖ്യത്തിലാണ്, എന്നാൽ അടിസ്ഥാനപരമായി അവയെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ബന്ധങ്ങളിൽ വഷളാകുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്. തെക്കൻ യെമനിൽ, യുഎഇ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്ടിസി) അടുത്തിടെ ഹദ്രാമൗട്ട് പോലുള്ള എണ്ണ സമ്പന്നമായ പ്രദേശങ്ങളുടെയും നിരവധി പ്രധാന നഗരങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്തു. ഈ പ്രദേശങ്ങൾ മുമ്പ് സൗദി പിന്തുണയുള്ള, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാർ സേനയും ഗോത്ര ഗ്രൂപ്പുകളും നിയന്ത്രിച്ചിരുന്നതാണ്. ഈ ഏറ്റുമുട്ടലുകളെത്തുടർന്ന്, യെമന്റെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു, ഏദൻ വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു, ഇത് സൗദി അറേബ്യയിൽ നിന്ന് എസ്.ടി.സി.ക്കുള്ള ഒരു “സന്ദേശമായി” കാണപ്പെട്ടു. ഈ എസ്.ടി.സി. ആക്രമണം യെമനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് വിശകലന…
യുഎഇയില്‍ തൊഴില്‍/താമസ നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കി
ദുബൈ: തൊഴിലാളി താമസസ്ഥലങ്ങളിലെ തിരക്ക് തടയുന്നതിനും സാധാരണ താമസസ്ഥലങ്ങൾ ഉറപ്പാക്കുന്നതിനുമായി യുഎഇ തൊഴിൽ താമസ നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം കമ്പനികൾ ഓരോ തൊഴിലാളിക്കും കുറഞ്ഞ സ്ഥലം നൽകണം, സൗകര്യങ്ങൾ മെച്ചപ്പെടുത്തണം, ഔദ്യോഗിക സംവിധാനങ്ങളിൽ താമസസ്ഥലം രജിസ്റ്റർ ചെയ്യണം, ലംഘനങ്ങൾക്ക് കനത്ത പിഴയും കർശന നടപടിയും ലഭിക്കും. യുഎഇയുടെ ഔദ്യോഗിക സർക്കാർ പ്ലാറ്റ്‌ഫോം അനുസരിച്ച്, 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരും 1,500 ദിർഹമോ അതിൽ കുറവോ മാസ വേതനവുമുള്ള സ്ഥാപനങ്ങൾ അവരുടെ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകേണ്ടതുണ്ട്. ഓരോ തൊഴിലാളിക്കും ഒരു കിടപ്പു മുറിയിൽ കുറഞ്ഞത് 3 ചതുരശ്ര മീറ്റർ വ്യക്തിഗത സ്ഥലം, സ്വന്തമായി പ്രത്യേക കിടക്ക, തിരക്കും ആരോഗ്യ അപകടങ്ങളും തടയുന്നതിന് മതിയായ വെളിച്ചം, വായുസഞ്ചാരം, എയർ കണ്ടീഷനിംഗ് എന്നിവ നൽകണം. ദുബായിലും മറ്റ് എമിറേറ്റുകളിലും പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പങ്കിട്ട…
ബ്രദർ റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ
എഡ്മണ്ടൻ: അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രി ടീം നയിക്കുന്ന ‘മംഗളവാർത്ത’ ധ്യാനം എഡ്മന്റൺ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയിൽ. ക്രിസ്തുമസിനായി വിശ്വാസികളെ ഒരുക്കുന്ന ത്രിദിന ധ്യാനം 2025 ഡിസംബർ 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് നടക്കുന്നത്. ആത്മീയ നിറവോടെയുള്ള ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിശ്വാസ സമൂഹത്തെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ധ്യാനം വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിനുള്ള അവസരമൊരുക്കും. ധ്യാനത്തിന്റെ സമയക്രമം: ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 5.00 മണി മുതൽ 9.00 മണി വരെയും, ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 മണി വരെയുമാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മൂന്നു ദിവസവും ദൈവാനുഭവത്തിൽ വളരുവാനും ആത്‌മീയ ജീവിതത്തിൽ കൂടുതൽ ഉണർവ് നേടുവാനും…
