തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫിൽ തുടർച്ചയായ രാജി. പേഴ്സണൽ അസിസ്റ്റന്റ് വി. വിമൽ രാജിവെച്ചതിന് പിന്നാലെ എംഎൽഎയുടെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് അംഗങ്ങളുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫിൽ രണ്ടുപേർ ചുരുങ്ങിയ കാലയളവിനുള്ളിൽ രാജിവെച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിലും കോൺഗ്രസ് നേതൃത്വത്തിനിടയിലും ചർച്ചയായിരിക്കുകയാണ്. പേഴ്സണൽ സ്റ്റാഫിലെ പ്രധാനപ്പെട്ട രണ്ട് ജീവനക്കാർ തുടർച്ചയായി പടിയിറങ്ങിയത് എംഎൽഎയുടെ ഓഫീസിന്റെ പ്രവർത്തനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. രാജികൾക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും എംഎൽഎയും ജീവനക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വം രമ്യ ഹരിദാസിനോട് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. നേരത്തെ രാജിവെച്ച പേഴ്സണൽ അസിസ്റ്റന്റ് വി. വിമൽ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാവുകൂടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ…
Author: .
പാലിൽ മായം കലർന്നിട്ടുണ്ടോ? വീട്ടിൽ തന്നെ പരിശോധിക്കാം; എഫ്എസ്എസ്എഐ നിർദേശിക്കുന്ന ലളിതമായ മാർഗം അറിയാം
നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുക്കളിലൊന്നാണ് പാൽ. ചായയും കാപ്പിയും തയ്യാറാക്കുന്നതിനൊപ്പം തൈര്, പനീർ തുടങ്ങിയ നിരവധി ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും പാൽ ഉപയോഗിക്കുന്നു. എന്നാൽ വിപണിയിൽ ലഭിക്കുന്ന പാലിൽ മായം കലർത്തുന്നതായുള്ള ആശങ്കകൾ ഉപഭോക്താക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് പാലിന്റെ കട്ടിയും പതയും വർധിപ്പിക്കാൻ ഡിറ്റർജന്റ് പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകാം. പാലിൽ ഡിറ്റർജന്റിന്റെ സാന്നിധ്യമുണ്ടോയെന്ന് പ്രാഥമികമായി തിരിച്ചറിയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ലളിതമായ മാർഗം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിശദീകരിച്ചിട്ടുണ്ട്. പാലിൽ ഡിറ്റർജന്റ് കലർന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കിൽ ചെറിയൊരു ഗ്ലാസ് ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്താം. ഇതിനായി അഞ്ച് മുതൽ പത്ത് മില്ലിലീറ്റർ വരെ പാൽ വൃത്തിയുള്ള ചെറിയ ഗ്ലാസിലോ അടയ്ക്കാവുന്ന പാത്രത്തിലോ എടുക്കുക. തുടർന്ന് നന്നായി കുലുക്കി പാലിന്റെ ഉപരിതലത്തിൽ രൂപപ്പെടുന്ന പതയും കുമിളകളും നിരീക്ഷിക്കുക. കുലുക്കുമ്പോൾ അസാധാരണമായ അളവിൽ കട്ടിയുള്ള…
ഇന്നത്തെ രാശിഫലം (15-10-2026 ബുധൻ)
ചിങ്ങം: തൊഴിൽമേഖലയിൽ സമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സൂപ്പർവൈസർമാരെ തൃപ്തിപ്പെടുത്തേണ്ടി വരും. അത് ഒഴിച്ചാൽ ഇന്ന് നല്ല ദിവസമായിരിക്കും. വീട്ടമ്മമാർ ഇന്ന് ലൗകികമായ കാര്യങ്ങളിൽ ശ്രദ്ധിക്കും. സാമ്പത്തിക നേട്ടത്തിനും യാത്രക്കും സാധ്യത കാണുന്നു. കന്നി: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. അപ്രതീക്ഷിത വിരുന്നുകാർ ഉണ്ടാകും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഇന്ന് ഇരട്ടി അത്മവിശ്വാസം തോന്നിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം : ഇന്ന് നിങ്ങൾക്കൊരു സമ്മിശ്ര ദിവസമായിരിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള വാക്ക് തർക്കമുണ്ടായേക്കാം.നിങ്ങളുടെ കാഴ്ചപ്പാടുകളുമായി ഒത്തിണങ്ങി പോകുന്നവരെ ഇന്ന് കണ്ടെത്തും. വൃശ്ചികം: സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതായിരിക്കും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. ഇന്ന് നിങ്ങളുടെ പ്രണയം പൂവണിയും. ധനു: ഒരു…
അങ്കിത ഭണ്ഡാരി കൊലപാതകക്കേസ്: മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് ഡൽഹി പോലീസ്; ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനത്തിനെതിരെ പ്രതിഷേധം ശക്തം
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അൽപ്പസമയത്തിനകം വിട്ടയച്ചു. ബിജെപി നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കുടുംബം പ്രതിഷേധിക്കുന്നത്. സംഭവത്തിൽ ഡൽഹി പോലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും നടപടികളെ ചോദ്യം ചെയ്ത് കോൺഗ്രസും രംഗത്തെത്തി. ബുധനാഴ്ച ഇന്ത്യാ ഗേറ്റിലെ പ്രതിഷേധവേദിയിലെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധേരയും അങ്കിതയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. മകൾക്ക് നീതി ലഭിക്കുന്നതുവരെ കുടുംബത്തിനൊപ്പം നിലകൊള്ളുമെന്നും നിയമപോരാട്ടത്തിന് പിന്തുണ നൽകുമെന്നും നേതാക്കൾ ഉറപ്പുനൽകി. ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനം റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് അങ്കിതയുടെ മാതാപിതാക്കൾ. വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് 24 മണിക്കൂർ സമയപരിധിയും കുടുംബം നൽകിയിട്ടുണ്ട്. ഇന്ത്യാ ഗേറ്റിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അനുമതി നിഷേധിച്ചാൽ വീട്ടിൽ…
ജർമ്മനിയിൽ അപ്പാർട്മെന്റിനെ തീപിടിത്തം: മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
ബർലിൻ: ജർമ്മനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി നോവ സാബു (23), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്റ്റീൻ ജോണി (26) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുള്ള റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഹുമിലെ ഹോഫ്സ്റ്റഡെ മേഖലയിലെ ബഹുനില പാർപ്പിട കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലാണ് മൂന്ന് മലയാളികളെയും അഗ്നിശമനസേനാംഗങ്ങൾ മരിച്ചനിലയിൽ കണ്ടെത്തിയത്. പുക ശ്വസിച്ച് പരിക്കേറ്റ അഞ്ചുപേരെ ബോഹുമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല. കോണിപ്പടിയിലൂടെ തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഇതോടെ അപ്പാർട്ട്മെന്റുകളിൽ പ്രവേശിക്കാനും മുകളിലത്തെ നിലകളിലെ താമസക്കാരുടെ അടുത്തെത്താനും അഗ്നിശമനസേനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു. കട്ടപ്പന…
കേരള നർമ്മവേദി യുഎസ്എ യുടെ “ചിരിയോ ചിരി പൊട്ടിച്ചിരി” തേൻ മഴയായി കുളിർമഴയായി പെയ്തിറങ്ങി.
ഹൂസ്റ്റൻ : കേരള നർമ്മവേദി യുഎസ്എ ഒക്ടോബർ 10 വൈകീട്ട് മിസോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ “ചിരിയോ ചിരി പൊട്ടിച്ചിരി” എന്ന പേരിൽ സംഘടിപ്പിച്ച ചിരി അരങ്ങ് യാതൊരു തരത്തിലുള്ള ഔപചാരിതകളോ, പ്രോട്ടോക്കോളുകളോ ഇല്ലാതെ വെറും നർമ്മത്തിൽ മാത്രം ചാലിച്ചെടുത്ത ഒരു ജനകീയ പരിപാടിയായി പെയ്തിറങ്ങി. തുടക്കം മുതൽ യാതൊരു ഗ്യാപ്പും ഇല്ലാതെ ബഹുഭൂരിപക്ഷം സദസ്യരും ഓരോരുത്തരായി വേദിയിൽ വന്നു സ്വന്തം ജീവിതാനുഭവങ്ങളും അമളികളും തമാശരൂപെണ പറഞ്ഞു. സന്നിഹിതരായ ചില ദമ്പതികൾ പരസ്പരം ഞോണ്ടിയും ട്രോൾ ചെയ്തും സംസാരിച്ചപ്പോൾ അതൊരു മധുര നൊമ്പരക്കാറ്റായി വീശിയടിച്ചു. അനേകം ചിരി അരങ്ങുകൾ അവതരിപ്പിച്ചിട്ടുള്ള, ഫ്ലോറിഡയിൽ നിന്നെത്തിയ പ്രശസ്ത എഴുത്തുകാരൻ ശ്രീ രാജു മൈലപ്രയുടെ നർമ്മത്തിൽ പൊതിഞ്ഞ വാക്കുകളും വാചകങ്ങളും ഏവർക്കും ചിരിക്കാനും ചിന്തിക്കാനും അവസരം നൽകി. സദസ്സിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റു വന്നു വാക്കുകളും വാചകങ്ങളും ആംഗ്യങ്ങളും കൊണ്ട്…
വധശിക്ഷ ലഭിക്കാൻ സഹ തടവുകാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
ഫ്ലോറിഡ:മരണം ഉറപ്പാക്കാൻ വേണ്ടി സ്വന്തം സഹ തടവുകാരനെ കൊലപ്പെടുത്തിയ ജെയിംസ് റോബർട്ട്സൺ (63) എന്ന തടവുകാരന്റെ വധശിക്ഷ ഒക്ടോബര്‍ 13 ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടപ്പാക്കി. ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷാംശം അടങ്ങിയ മൂന്ന് മരുന്നുകൾ കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്. മരണകരമായ ഇഞ്ചക്ഷൻ നൽകിത്തുടങ്ങി ഏകദേശം 10 മിനുട്ടിനുള്ളിൽ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു. ഫ്ലോറിഡ സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന 17-ാമത്തെ വധശിക്ഷയാണിത്. 2008-ൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹ തടവുകാരൻ ഫ്രാങ്ക് ഹാർട്ടിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ റോബർട്ട്സൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ജീവിതാവസാനം വരെ ജയിലിൽ കഴിയുന്നതിനേക്കാൾ ഭേദം വധശിക്ഷയാണെന്ന് കരുതിയാണ് താൻ കൊലപാതകം നടത്തിയതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. ശിക്ഷാവിധിക്കെതിരെയുള്ള അപ്പീലുകളെല്ലാം ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, “വേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല” എന്നായിരുന്നു റോബർട്ട്സന്റെ മറുപടി.
മഹാവിഷ്ണു ഭഗവാന്റെ നെഞ്ചിൽ ഏറ്റ ചവിട്ട്: ജയശങ്കര്‍ പിള്ള
ഭൃഗു മഹർഷിയുടെ കോപവും, തിരുപ്പതി വെങ്കിടേശ്വരന്റെ അവതാരവും ഹിന്ദു പുരാണപാരമ്പര്യത്തിൽ ഭക്തിയുടെയും അഹങ്കാരത്തിന്റെയും ക്ഷമയുടെയും ദൈവികലീലകളുടെയും ആഴമേറിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിരവധി ഐതിഹ്യ കഥകളുണ്ട്. അവയിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ഭൃഗു മഹർഷി മഹാവിഷ്ണുവിന്റെ തിരുമാറിൽ ചവിട്ടിയതും അതിനെത്തുടർന്ന് ലക്ഷ്മീദേവി വൈകുണ്ഠം വിട്ടു ഭൂമിയിലേക്ക് പിണങ്ങിപോയതും പിന്നീട് മഹാവിഷ്ണു ഭൂമിയിൽ ശ്രീനിവാസനായി അവതരിച്ച് തിരുമലയിൽ വെങ്കിടേശ്വരനായി എന്ന ഐതിഹ്യം. തിരുപ്പതി വെങ്കിടാചലപതിയുടെ ആവിർഭാവവുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ഈ കഥയിൽ ദൈവികമായ ക്ഷമയും ഭക്തിയുടെ മഹത്വവും മനുഷ്യന്റെ അഹങ്കാരത്തിന്റെ പരിണതഫലങ്ങളും മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ഒരിക്കൽ മഹർഷിമാർ ഭൂമിയിൽ ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യാഗത്തിന്റെ ഫലം ഏതു ദേവന് സമർപ്പിക്കണമെന്ന കാര്യത്തിൽ അവർക്കിടയിൽ സംശയമുണ്ടായി. സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവോ, ലോകസംരക്ഷകനായ മഹാവിഷ്ണുവോ, സംഹാരശക്തിയായ മഹാദേവനോ, ആരെയാണ് പരമമായ ആദരവിന് അർഹനായി കണക്കാക്കേണ്ടത്? ഈ സംശയത്തിന് ഉത്തരം കണ്ടെത്താൻ അവർ…
ഒറിഗോണിലെ എലിമെന്ററി സ്കൂളിൽ വെടിവയ്പ്പ്; മൂന്ന് കുട്ടികളും ഒരു മുതിർന്നയാളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബെൻഡ് (ഒറിഗോൺ): അമേരിക്കയിലെ ഒറിഗോൺ സംസ്ഥാനത്തെ ബെൻഡ് നഗരത്തിലുള്ള ഒരു എലിമെന്ററി സ്കൂളിൽ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പിൽ മൂന്ന് കുട്ടികളും ഒരു മുതിർന്നയാളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തോക്കുധാരി സ്കൂളിനുള്ളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ തോക്കുധാരിയും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ പ്രാഥമികമാണെന്നും ഇതിൽ മാറ്റമുണ്ടാകാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളുടെ അഭ്യർത്ഥനയോട് ബെൻഡ് പൊലീസും നീതിന്യായ വകുപ്പും ഉടൻ പ്രതികരിച്ചില്ല. പോർട്ട്ലാൻഡിൽനിന്ന് ഏകദേശം 170 മൈൽ തെക്കുകിഴക്കായി ഡെഷ്യൂട്ട്സ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബെൻഡ് നഗരത്തെ ഈ ദാരുണ സംഭവം നടുക്കിയിരിക്കുകയാണ്. ഏകദേശം ഒരു ലക്ഷം പേരോളം ഈ നഗരത്തിൽ താമസിക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.02ഓടെയാണ് സിൽവർ റെയിൽ എലിമെന്ററി സ്കൂളിന് സമീപം ഒരു കാറിൽ വെടിയുണ്ടകൾ പതിച്ചതായുള്ള വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്.…
‘കേരളീയം 2026’; ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരള ദിനാഘോഷം നവംബര്‍ 8ന് ഫിലഡല്ഫിയയില്
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2026’ കേരള ദിനാഘോഷം നവംബര്‍ 8ന് ഫിലഡല്ഫിയയില് നടക്കും. നവംബര്‍ 8ന് വൈകിട്ട് 4 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (10197 Northeast Avenue, Philadelphia, PA 19116-ലെ Ascension Mar Thoma Church Auditorium) വിവിധ കലാ-സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ കേരളപ്പിറവി ദിനാഘോഷം പ്രവാസിമലയാളികള്‍ ആഘോഷമാക്കും. കേരളീയ സംസ്കാരവും പാരമ്പര്യവും പ്രവാസി മലയാളികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനൊപ്പം, കുടിയേറ്റം, സീനിയര്‍ കെയര്‍, റിട്ടയര്‍മെന്റ് തുടങ്ങിയ പ്രവാസി സമൂഹം നിലവില്‍ നേരിടുന്ന പ്രധാന വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 ന്യൂസ് അസോഷ്യേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശ്രീ. വി. അരവിന്ദ് ആണ് പരിപാടിയുടെ മുഖ്യാതിഥി. മാധ്യമരംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തന പരിചയമുള്ള വി. അരവിന്ദിന്റെ സാന്നിധ്യം പരിപാടി കൂടുതല്‍ ശ്രദ്ധേയമാക്കും. ഫിലഡല്‍ഫിയയിലെ പ്രമുഖ…
