2025 ജൂൺ 12-ന് എയർ ഇന്ത്യ അഹമ്മദാബാദ് അപകടത്തെത്തുടർന്ന് നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനഃസ്ഥാപിക്കപ്പെടും, 2025 ഒക്ടോബർ 1-ഓടെ പൂർണ്ണമായും പുനരാരംഭിക്കും. സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, എയർ ഇന്ത്യ ബോയിംഗ് 787-ന്റെ കൂടുതൽ പരിശോധനകൾ നടത്തുകയും ബദൽ റൂട്ടുകൾ പരീക്ഷിക്കുകയും ചെയ്തു. 2025 ജൂൺ 12 ന്, അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന നിമിഷങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ AI 171 വിമാനം തകർന്നുവീണ സംഭവം രാജ്യത്തെയാകെ നടുക്കിയിരുന്നു. ഈ ദാരുണമായ അപകടത്തിൽ ജീവനക്കാർ ഉൾപ്പെടെ ആകെ 260 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ അടുത്തുള്ള ഒരു ഹോസ്റ്റലിൽ ഇടിച്ചു. അതിനുശേഷം, മുൻകരുതൽ എന്ന നിലയിൽ എയർ ഇന്ത്യ അതിന്റെ ചില അന്താരാഷ്ട്ര വിമാനങ്ങൾ ഉടനടി നിർത്തിവച്ചു. 2025 ഓഗസ്റ്റ് 1…
Author: .
മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണം: വെൽഫെയർ പാർട്ടി
മങ്കട: മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി. കെട്ടിടങ്ങൾക്ക് അനുവദിക്കുന്ന കോടികളുടെ കണക്കല്ല, ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഡോക്ടർമാരും ആവശ്യത്തിന് സ്റ്റാഫ് പാറ്റേണുമാണ് മങ്കട ഗവൺമെന്റ് ആശുപത്രിക്ക് ആവശ്യം. താലൂക്ക് ആശുപത്രിയായി കൊട്ടിഘോഷിച്ച ആശുപത്രി നിലവിൽ സി.എച്.സി യായി തുടരുമ്പോഴും ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേൺ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. നിലവിലുള്ള ഡോക്ടർമാർ തന്നെ മറ്റു താലൂക്ക് ആശുപത്രിയിലും സേവനങ്ങൾ ചെയ്യുന്നവരാണ്. രാത്രികാല, ഇവനിഗ് ഒ പി കൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തൽക്കാലിക സംവിധാനം മാത്രവും. നാമമാത്രമായ ഡോക്ടർ മാരെ വെച്ച് മണ്ഡലത്തിലെ ഏക ആശ്രയമായ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാതെ, പൊതു ജനം മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിഗതിയാണ്. സർക്കാരിന്റെ അഴകുഴമ്പൻ സമീപനം അവസാനിപ്പിച്ച് മങ്കടയിലെ ജനങ്ങളോട് നീതി കാണിക്കണമെന്നും വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി…
പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം : ജെ.കെ മേനോന്‍
ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന്‍ അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്‌നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്‌നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . മുഹമ്മദ് റഫീഖ് തങ്കത്തില്‍ ,ശറഫുദ്ധീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍…
കുട്ടനാട് പൂരം: ഒരുക്കങ്ങൾ ആരംഭിച്ചു
നീരേറ്റുപുറം: പ്രൊഫഷനിലിസവും പാരമ്പര്യ ഓണാഘോഷവും വള്ളംകളിക്കു മികവ് വർദ്ധിപ്പിക്കുന്നതായിരിക്കണമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ പറഞ്ഞു. കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി സെപ്റ്റംബര്‍ 4 ന് നടക്കുന്ന നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.വിവിധ മേഖലകളിൽ വാണിജ്യ മേള, സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കലാമത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ തിരുവല്ല പ്രസിഡന്റ് സലിം.എം, വിക്ടർ ടി. തോമസ്, ഫാദർ എബ്രഹാം മുളമൂട്ടിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ…
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ണ്ണായക ഇടപെടല്‍
വധശിക്ഷയും കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ സർക്കാർ നിലവിൽ സ്റ്റേ ചെയ്തു. യെമന്‍ പൗരന്റെ കൊലപാതകത്തോടനുബന്ധിച്ച് പ്രതിയായി ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയെ നാളെ (2025 ജൂലൈ 16 ന്) തൂക്കിലേറ്റൽ തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ ശിക്ഷ മാറ്റിവച്ചിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും നിര്‍ണ്ണായകമായി. നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സമീപിച്ചിരുന്നതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ട് വന്നത്. ഇന്ത്യയ്ക്ക് ഇപ്പോൾ കാര്യമായ നയതന്ത്ര ബന്ധമില്ലാത്ത ഒരു പ്രദേശമായതുകൊണ്ട് ഈ ശ്രമം രാജ്യം ആവശ്യപ്പെടുന്നതാണെന്ന് താൻ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ ജീവൻ…
50 ദിവസത്തിനുള്ളിൽ റഷ്യ ഉക്രെയ്നുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ കനത്ത തീരുവ ചുമത്തും; പുടിന് ട്രംപിന്റെ ഭീഷണി
വാഷിംഗ്ടണ്‍: അടുത്ത 50 ദിവസത്തിനുള്ളിൽ ഉക്രെയ്ൻ യുദ്ധം പരിഹരിക്കാൻ റഷ്യ തീരുമാനിച്ചില്ലെങ്കിൽ, റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് മേൽ യുഎസ് 100% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ, നേറ്റോയുടെ പുതിയ സഖ്യ ക്രമീകരണത്തിന് കീഴിൽ ഉക്രെയ്‌നിന് വലിയ അളവിൽ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നൽകുമെന്ന് നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, റഷ്യയ്ക്കും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുമെതിരെ അമേരിക്ക ‘ദ്വിതീയ താരിഫ്’ ചുമത്തുമെന്ന് ട്രംപ് വ്യക്തമായി പറഞ്ഞു. 50 ദിവസത്തിനുള്ളിൽ റഷ്യ ചർച്ചകൾ നടത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉക്രെയ്‌നിന് മില്യണ്‍ കണക്കിന് ഡോളർ വിലമതിക്കുന്ന ആയുധങ്ങളും പാട്രിയറ്റ് സംവിധാനങ്ങളും നൽകുന്നതിനെക്കുറിച്ച് അമേരിക്ക സംസാരിച്ചപ്പോഴാണ് നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഈ പ്രഖ്യാപനം നടത്തിയത്. “ഞങ്ങൾ വളരെ അസന്തുഷ്ടരാണ്. 50 ദിവസത്തിനുള്ളിൽ ഒരു…
ഐഎസ്‌എസ് ജേതാവ് ശുഭാൻഷു ശുക്ലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങള്‍
ആക്സിയം-4 ദൗത്യത്തിന് കീഴിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഏകദേശം 18 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു. ബഹിരാകാശ ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതിക പരീക്ഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ദൗത്യം. ഒരു സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് കീഴിൽ ഐഎസ്‌എസിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷുവിന്റെ യാത്ര ചരിത്രപരമായി കണക്കാക്കപ്പെടുന്നു. “ചരിത്രപരമായ ഒരു ബഹിരാകാശ ദൗത്യത്തിൽ നിന്ന് തിരിച്ചെത്തിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ സ്വാഗതം ചെയ്യുന്നതിൽ രാജ്യത്തോടൊപ്പം ഞാനും പങ്കുചേരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയി അദ്ദേഹം ഇന്ത്യയ്ക്ക് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ സമർപ്പണവും ധൈര്യവും കോടിക്കണക്കിന് സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്നു” എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ തദ്ദേശീയ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗന്യാൻ’ ലേക്കുള്ള വലുതും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണ്…
ശുഭാൻഷു ശുക്ലയും സംഘവും ഐഎസ്എസിൽ നിന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി, 18 ദിവസത്തെ ഗവേഷണത്തിന് ശേഷം ബഹിരാകാശ പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങി
ജൂലൈ 14 തിങ്കളാഴ്ച രാവിലെ 6:15 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത ശേഷം, ജൂലൈ 15 ചൊവ്വാഴ്ച പുലർച്ചെ 4:31 ന് CT ന് SpaceX ഡ്രാഗൺ “ഗ്രേസ്” എന്ന ക്യാപ്സൂളില്‍ ആക്സിയം മിഷൻ 4 (Ax-4) ക്രൂ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) നിന്ന് ഏകദേശം 22.5 മണിക്കൂർ നീണ്ട മടക്കയാത്രയ്ക്ക് ശേഷമാണ് ദൗത്യം പൂർത്തിയായത്. ഐ.എസ്.എസിലെ 18 ദിവസത്തെ താമസത്തിനിടെ വൈദ്യശാസ്ത്രം, കൃഷി, ബഹിരാകാശ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട 60-ലധികം പരീക്ഷണങ്ങൾ സംഘം നടത്തി. മനുഷ്യശരീരത്തിലും ഭക്ഷ്യ ഉൽപാദനത്തിലും ജല മാനേജ്മെന്റിലും പൂജ്യം ഗുരുത്വാകർഷണത്തിന്റെ ഫലങ്ങൾ മനസ്സിലാക്കുക എന്നതായിരുന്നു ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം. നാസയുടെ അഭിപ്രായത്തിൽ, ‘ഗ്രേസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രാഗൺ ബഹിരാകാശ പേടകം ഐഎസ്ആർഒയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു…
ശുഭാൻഷു ശുക്ല വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി; പുഞ്ചിരിച്ചുകൊണ്ട് കാപ്സ്യൂളിൽ നിന്ന് പുറത്തുവന്നു (വീഡിയോ കാണുക)
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി പുതിയൊരു ചരിത്രം സൃഷ്ടിച്ചു. പുഞ്ചിരിയോടെ അദ്ദേഹം സ്പേസ് എക്സ് കാപ്സ്യൂളിൽ നിന്ന് പുറത്തുവന്നപ്പോൾ, ആ നിമിഷം മുഴുവൻ ഇന്ത്യയ്ക്കും അഭിമാനത്തിന്റെ പ്രതീകമായി മാറി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) 18 ദിവസം ചെലവഴിച്ച ശേഷം, വളരെ ആത്മവിശ്വാസത്തോടെ ഭൂമിയിൽ തന്റെ ആദ്യ ചുവടുവെപ്പ് നടത്തി. തിങ്കളാഴ്ച നാലംഗ സംഘത്തോടൊപ്പം ഭ്രമണപഥത്തിലെ ഐഎസ്‌എസ് ലബോറട്ടറിയിൽ നിന്ന് ജൂലൈ 14 തിങ്കളാഴ്ച രാവിലെ 6:15 ന് അൺഡോക്ക് ചെയ്ത ശേഷം, ജൂലൈ 15 ചൊവ്വാഴ്ച പുലർച്ചെ 4:31 ന് CT ന് SpaceX ഡ്രാഗൺ “ഗ്രേസ്” എന്ന ക്യാപ്സൂളില്‍ ആക്സിയം മിഷൻ 4 (Ax-4) ക്രൂ കാലിഫോർണിയ തീരത്ത് പസിഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി. ക്യാപ്സൂള്‍ സമുദ്രത്തിൽ ഇറങ്ങുന്നത് തത്സമയ സംപ്രേക്ഷണം ചെയ്തു. കാപ്സ്യൂൾ കൃത്യമായി…
ദൈവരാജ്യം പ്രചരിപ്പിക്കാൻ സമർപ്പിത പ്രവർത്തകരെ സഭ തേടുന്നുവെന്ന് ബിഷപ്പ് മാർ സെറാഫിം
ഡാളസ് : ദൈവരാജ്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മാർത്തോമ്മാ സഭയ്ക്ക് കൂടുതൽ സമർപ്പിതരായ പ്രവർത്തകരെ ആവശ്യമാണെന്ന് ബിഷപ്പ് മാത്യൂസ് മാർ സെറാഫിം അനുസ്മരിപ്പിച്ചു . സഭയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ നിലവിൽ സമയക്കുറവ് വലിയ തടസ്സമാണെന്നും,ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ പ്രവർത്തകരെ ലഭിക്കുന്നതിനു തീവ്രമായ പ്രാർത്ഥനകൾ ആവശ്യമാണെന്നും, എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജൂലൈ 14 തികളാഴ്ച വൈകുന്നേരം ഡാളസ് സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്കിടയിൽ സന്ദേശം നൽകുകയായിരുന്നു അടൂർ ഭദ്രാസനാധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാർ സെറാഫിം തിരുമേനി. “സൗജന്യമായി ലഭിച്ചത് സൗജന്യമായി കൊടുക്കുക” എന്ന തത്വം ഈ ദൗത്യത്തിൽ അത്യന്താപേക്ഷിതമാണെന്ന് തിരുമേനി ഊന്നിപ്പറഞ്ഞു. നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങൾ യാതൊരു പ്രതിഫലവും കൂടാതെ മറ്റുള്ളവരിലേക്ക്…
