ഡോ. ടീന ഷാ ന്യൂജേഴ്‌സിയിലെ 7-ാം ഡിസ്ട്രിക്റ്റിൽ കോൺഗ്രസിലേക്ക് മത്സരിക്കുന്നു. പ്രചാരണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ $260,000-ൽ അധികം അവർ സമാഹരിച്ചു. ഇത് ഒരു ദിവസം കൊണ്ട് ഒരു എതിരാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഫണ്ട് ശേഖരണമാണിത്. അവർ പ്രാക്ടീസ് ചെയ്യുന്ന ഒരു ഐസിയു ഫിസിഷ്യനും, ആദ്യ തലമുറ ഇന്ത്യൻ അമേരിക്കക്കാരിയുമാണ്. ആരോഗ്യ പരിഷ്കരണത്തിനാണ് അവർ പ്രാധാന്യം നൽകുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ടോം കീൻ ജൂനിയറിനെതിരെയാണ് അവർ മത്സരിക്കുന്നത്. മെഡിക്കെയ്ഡും, കോടീശ്വരന്മാർക്കുള്ള നികുതി ഇളവുകളും റദ്ദാക്കുന്ന കീനിൻ്റെ നിലപാടുകളെ അവർ വിമർശിക്കുന്നു.ആരോഗ്യ സംരക്ഷണത്തിൻ്റെ വർദ്ധിച്ചുവരുന്ന ചിലവുകൾ, ഇൻഷുറൻസ് നിഷേധിക്കൽ എന്നിവ പരിഹരിക്കാൻ ശ്രമിക്കുന്നു.ക്ലിനിഷ്യൻ ബേൺഔട്ട് കുറയ്ക്കുന്നതിനും വിമുക്തഭടന്മാർക്ക് പരിചരണം ലഭ്യമാക്കുന്നതിനും അവർ പ്രവർത്തിക്കുന്നു. വൈദ്യശാസ്ത്രത്തിലെ ഉദ്യോഗസ്ഥഭാരം കുറയ്ക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ച ഒരു AI സ്റ്റാർട്ടപ്പിൽ അവർ ചീഫ് മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. മെഡിക്കൽ ഗവേഷണം വെട്ടിക്കുറച്ചതിന് ഡൊണാൾഡ്…
Author: ?? ?? ???????
കുട്ടിക്ക് വയറ്റിൽ വൈറസ് ആണെന്ന് ഡോക്ടർമാർ, അമ്മയുടെ നിർബന്ധത്തിനു വഴങ്ങി എടുത്ത എക്സ്-റേയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ
ടെക്സാസ് :ടെക്സസിൽ 18 മാസം പ്രായമുള്ള കൈ എന്ന കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ച് ഉണർന്നപ്പോൾ കുട്ടിയുടെ അമ്മ മഡലൈൻ ഡൺ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി. കുഞ്ഞിന് വയറ്റിൽ വൈറസ് ആണെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ഡൺ അത് വിശ്വസിച്ചില്ല. തന്റെ കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയതായി അവൾക്ക് തോന്നിയിരുന്നു. അവളുടെ നിർബന്ധപ്രകാരം എടുത്ത എക്സ്-റേയിൽ കൈ ഒരു ബട്ടൺ ബാറ്ററി വിഴുങ്ങിയതായി കണ്ടെത്തി. ബട്ടൺ ബാറ്ററികൾ ചെറുതും വൃത്താകൃതിയിലുള്ളതുമാണ്. വാച്ചുകൾ, റിമോട്ട് കൺട്രോളുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയിലൊക്കെ ഇത് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇത് വിഴുങ്ങുമ്പോൾ തൊണ്ടയിൽ കുടുങ്ങാനും ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഉമിനീരുമായി ചേരുമ്പോൾ ഇത് ഒരു രാസപ്രവർത്തനത്തിന് കാരണമാവുകയും അന്നനാളത്തെ ഗുരുതരമായി പൊള്ളിക്കുകയും ചെയ്യും. കൈയ്ക്ക് ഉടൻതന്നെ ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്തി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ ബാറ്ററികൾ സുരക്ഷിതമായി ഉറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡൺ…
ഗാർലന്റ് സെൻറ് തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ പെരുന്നാളിനു കൊടിയേറ്റി
ഗാർലന്റ്: ഭക്തിനിർഭര ചടങ്ങുകളോടെ ഗാർലന്റ് സെൻറ്. തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ . ജൂലൈ 3 വൈകുന്നേരം 6 മണിക്ക് ദുക്റാന തിരുനാൾ ആഘോഷിക്കുകയും പെരുന്നാളിനു കൊടിയേറുകയും ചെയ്തു. ദിവ്യബലിക്ക് റവ. ഫാ. സിബി സെബാസ്റ്റ്യൻ (വികാരി) മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുകർമങ്ങളിലും സ്നേഹവിരുന്നിലും വിശ്വാസികൾ പങ്കെടുത്തു. സർവവിധ അലങ്കാരങ്ങളോടെ ഇടവക മധ്യസ്ഥന്റെ വിശുദ്ധ തിരുസ്വരൂപം പള്ളിയിലെ പ്രധാന കവാട ഭാഗത്ത് എഴുന്നള്ളിച്ചു വെച്ചിരുന്നത് വിശ്വാസികളിൽ ഏറെ കൗതുകം സൃഷ്ടിച്ചു. ജൂലൈ 3ന് തുടങ്ങിയ പെരുന്നാൾ ജൂലൈ 7 തിങ്കളാഴ്ച വൈകുന്നേരം 8:30ന് കോടിയിറക്കം നടത്തി സമാപിക്കും. ജൂലൈ 4 വെള്ളിയാഴ്ച സെന്റ് തോമസ് നൈറ്റ്, ഇടവക അംഗങ്ങളുടെ കലാപരിപാടികളും, ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പ്രശസ്ത ഗായകൻ ഫ്രാങ്കോ നയിക്കുന്ന ഗാനമേളയും ഒരുക്കിയിരിക്കുന്നു. വാർത്ത :അനശ്വരം മാമ്പിള്ളി
അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദേശീയ പുരസ്കാരം
റാലി, നോർത്ത് കരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക (FBLA) ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിയായ എഡ്ന എലിസ സാബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിഫോർണിയയിലെ അനാഹൈമിൽ വെച്ച് ജൂൺ 29 മുതൽ ജൂലൈ 2 വരെ നടന്ന നാഷണൽ ലീഡർഷിപ്പ് കോൺഫറൻസിലാണ് എഡ്ന ഈ ഉന്നത വിജയം നേടിയത്. എഫ്.ജെ. കാർനേജ് മിഡിൽ സ്കൂൾ വിദ്യാർത്ഥിനിയായ എഡ്ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ്ദേശീയതലത്തിൽ മത്സരിച്ചത്. “സാമൂഹ്യ സേവനത്തിലൂടെ ആർജ്ജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും” എന്ന വിഷയത്തെക്കുറിച്ചാണ് എഡ്ന സംസാരിച്ചത്. റാലിയിൽ താമസിക്കുന്ന സബിൻ തോമസിന്റെയും എലിസബത്ത് സബിന്റെയും മകളാണ് എഡ്ന.
ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ് ഐ.പി.സി. എബനേസര്‍ ഹാളില്‍ അനുമോദന മീറ്റിംഗും ദിവ്യവാര്‍ത്ത ഫലകവും കാഷ് അവാര്‍ഡും വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗില്‍ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐ.പി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. പാസ്റ്റര്‍ ബേബി വറുഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എന്‍.ആര്‍.ഐ. കമ്മീഷന്‍ മെമ്പറും, ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ ബ്രദര്‍ പീറ്റര്‍ മാത്യുവിനെ മീറ്റിംഗില്‍ ഫലകം നല്‍കി ആദരിച്ചു. മറുപടി പ്രസംഗത്തില്‍ മലയാളി പ്രവാസികളുടെ വസ്തുവകകളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അനുബന്ധ നടപടികാര്യങ്ങളില്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു. ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലദല്‍ഫിയ തുടങ്ങിയ പട്ടണങ്ങളിലെ സ്വീകരണ മീറ്റിംഗുകളില്‍ പങ്കെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം…
തെരുവിൻറെ മക്കൾ
സാറേ, വീടിന്റെ മുൻപിലുള്ള റോഡിൽ, ഹോട്ടൽ വേസ്റ്റ് കൂട്ടിയിടരുതെന്നും, അതിന് മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കണമെന്നും അടുത്തുള്ള കടക്കാരോടും മെമ്പറോടും ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്റെ കുഞ്ഞിനെയാണ് സാറേ ഈ പട്ടികൾ കടിച്ചു കീറി കൊന്നത്. ഒരു അമ്മയുടെ രോദനമാണ്. ആരു കേൾക്കാൻ ആര് കാണാൻ! ഇനിയെത്ര പേർക്ക് കൂടി പേപ്പട്ടി കടി കിട്ടണം അധികാരവർഗ്ഗം ഒരു തീരുമാനത്തിലെത്താൻ? സാമൂഹിക പ്രവർത്തകൻ ജോസ് മാവേലി, നിയമ പണ്ഡിതന്മാരായ കമാൽ പാഷ, ദേവൻ രാമചന്ദ്രൻ ഇവരൊക്കെ ഇടപെട്ടിട്ടും ഇതിനൊരു അറുതിവരുത്തുവാൻ സാധിക്കാത്തതെന്തെന്ന് ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ? ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ പ്രതിനിധികൾ.. സുരക്ഷാ കവചത്തിനുള്ളിൽ സുഖമായി യാത്ര ചെയ്യുമ്പോൾ… എന്തേ ഇത് കാണാതെ പോകുന്നു? ഇതെല്ലാം നടക്കുന്നത് ജനസംഖ്യ വർദ്ധനവ് കൂടുമെന്ന് ഉത്കണ്ഠപ്പെട്ട് നാം രണ്ട് നമുക്ക് രണ്ട് എന്നു പറഞ്ഞ് ജനസംഖ്യയെ നിയന്ത്രിച്ച നാട്ടിൽ…
ഡിട്രോയിറ്റിൽ 4 വയസ്സുകാരനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം,രണ്ട് കൗമാരക്കാർ അറസ്റ്റിൽ
ഡിട്രോയിറ്റ് :ഡിട്രോയിറ്റിലെ സ്‌കിന്നർ പ്ലേഫീൽഡിൽ ജൂൺ 27-ന് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ജൂലൈ 2 ബുധനാഴ്ച രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. .ഈ സംഭവത്തിൽ നാല് വയസ്സുകാരനായ സമീർ ജോഷിയ ഗ്രബ്സ്, 18 വയസ്സുകാരനായ ഡേവിയോൺ ഷെൽമോൺസൺ-ബേ എന്നിവർ കൊല്ലപ്പെടുകയും, 17 വയസ്സുകാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു നിലവിൽ കസ്റ്റഡിയിലുള്ളവർ “സംശയിക്കപ്പെടുന്നവർ” ആണെന്നും, ശരിയായ വ്യക്തികളെയാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഡെട്രോയിറ്റ് പോലീസ് മേധാവി ടോഡ് ബെറ്റിസൺ ബുധനാഴ്ച കമ്മ്യൂണിറ്റിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. “ഇതിൽ ദുഃഖകരമായ കാര്യം, ഞങ്ങൾ അവരെ പിടികൂടിയെങ്കിലും, എനിക്ക് ആരെയും തിരികെ കൊണ്ടുവരാൻ കഴിയില്ല,” കൊല്ലപ്പെട്ടവരെ ക്കുറിച്ച് അദ്ദേഹം പറഞ്ഞു. വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ കിം വർത്തി ഇതുവരെ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പ്രഖ്യാപിച്ചിട്ടില്ല. വർത്തി കുറ്റപത്രം സമർപ്പിക്കുന്നതുവരെ അറസ്റ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് ബെറ്റിസൺ വ്യക്തമാക്കി
മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന്
മാന്നാർ: ഓണക്കാല ജലമേളകളിൽ പ്രശസ്തമായ 59-ാമത് മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന് ഉച്ചക്ക് 2 മണി മുതൽ മാന്നാർ കൂര്യത്ത് കടവിലുള്ള മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചതായി ജലോത്സവ സമിതി ഭാരവാഹികളായ ജനറൽ കൺവീനർ അഡ്വ. എൻ ഷൈലാജും, ജനറൽ സെക്രട്ടറി ടി കെ ഷാജഹാനും അറിയിച്ചു. നെഹ്റു ട്രോഫി ജലമേളകളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന 12 ചുണ്ടൻ വള്ളങ്ങളും, 6 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും ഉൾപ്പെടെ നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചലച്ചിത്ര താരങ്ങളും വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടെ പതിനായിര കണക്കിന് കാണികളായി ഇത്തവണയും ജലമേള കാണാൻ എത്തിച്ചേരും. ജലമേളയുടെ വിജയകരമായ നടത്തിപ്പിന് ആന്റോ ആന്റണി എം പി, കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി സജി ചെറിയാൻ, അഡ്വ. മാത്യു ടി…
സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ
നിരണം: ക്രിസ്തു ശിഷ്യൻ വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം ദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി. സമാപന സമ്മേളനത്തില്‍ ട്രസ്റ്റി അജോയി കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അവിശ്വാസത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമായിരുന്ന ക്രിസ്തുമ ശിഷ്യനായ തോമസ് യേശുക്രിസ്തുവിന്റെ സമാധാനവും ചൈതന്യവും അനുഭവിച്ചറിഞ്ഞപ്പോൾ സുവിശേഷവാഹകനായി ദൗത്യം ഏറ്റെടുക്കുകയും രക്തസാക്ഷിയായി തീരുകയും ചെയ്തത് ഭാരത ക്രൈസ്തവ സഭയ്ക്ക് അടിത്തറ പാകുവാൻ ഇടയായിതീർന്നത് എന്നും ചരിത്രമായി നിലകൊള്ളുമെന്ന് ഫാ. മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, റെന്നി തോമസ് തേവേരിൽ, സെൽവരാജ് വിൽസൺ എന്നിവർ പ്രസംഗിച്ചു.
ഒരു വിസ കൊണ്ട് ആറ് രാജ്യങ്ങൾ സന്ദര്‍ശിക്കാം; പുതിയ ടൂറിസ്റ്റ് വിസാ പദ്ധതിയുമായി ജിസിസി
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആറ് അംഗരാജ്യങ്ങളിലൂടെ ഒറ്റ പെർമിറ്റ് ഉപയോഗിച്ച് തടസ്സമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെ പാസ്‌പോർട്ട് വകുപ്പുകൾ സംയുക്ത സാങ്കേതിക യോഗങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സമീപഭാവിയിൽ പദ്ധതിക്ക് ജീവൻ പകരാൻ വിലപ്പെട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി സ്ഥിരീകരിച്ചു. ജൂലൈ 2 ബുധനാഴ്ച റിയാദിലെ ജിസിസി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന പാസ്‌പോർട്ട് ഡയറക്ടർ ജനറലിന്റെ 39-ാമത് യോഗത്തിലാണ് ഈ തീരുമാനം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സംഘങ്ങളുടെ യോഗങ്ങളിൽ കരട് അജണ്ടയും ഏറ്റവും പുതിയ സംഭവവികാസങ്ങളും അൽ ബുദൈവി അവലോകനം ചെയ്തു. അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു, പങ്കിട്ട വിസ പ്രാദേശിക സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഗൾഫ് നേതാക്കളുടെ വിശാലമായ കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്ന്…
