ചിങ്ങം: നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാദ്ധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ട്‍.
കന്നി: ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകൾ നല്ലതായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം നിങ്ങളുടെ ജോലികൾ തീർക്കുന്നതിനായി പ്രേരിപ്പിക്കും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും.
തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീര്‍ത്ഥാടനത്തിന് സാദ്ധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യദേവത നിങ്ങളില്‍ പുഞ്ചിരി പൊഴിക്കും.
വൃശ്ചികം: ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് നിങ്ങൾ തിരിയുന്നതോടെ പരിശ്രമങ്ങൾക്ക് വളരെയധികം മൂല്യം കല്പ്പിക്കപ്പെടുകയും, അതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
ധനു: ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. തീര്‍ത്ഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നല്‍കും.
മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ശാന്തമായി കടന്നുപോകും. പ്രശസ്‌തി വർദ്ധിക്കും.
കുംഭം: കഠിനാദ്ധ്വാനം ചെയ്യണമെന്നതിൽ നിങ്ങൾക്ക് യാതൊരു സംശയവുമില്ല. മാത്രമല്ല അതിനുള്ള മാർഗം കണ്ടെത്താനും സാധിക്കും.
മീനം: ഏറ്റവും നിസാര കാര്യങ്ങൾക്കു പോലും സങ്കടം വരുന്ന ഒരവസ്ഥയിൽ ആയിരിക്കും നിങ്ങൾ. അതിൽനിന്നും നിങ്ങൾ നിങ്ങളെത്തന്നെ സംരക്ഷിക്കണം. ബാഹ്യമായ സ്വാധീനം കാരണം ദുഷ്‌ചിന്തകൾ നിങ്ങളുടെ മനസിൽ കടന്നുകൂടാനിടയുണ്ട്. നല്ല മാനസികാവസ്ഥയിലിരിക്കുന്നതിന് ശ്രദ്ധിക്കുക.
മേടം: ശാരീരികമായ അനാരോഗ്യവും, ഉല്‍കണ്ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. അസ്വസ്ഥതയും, ക്ഷീണവും, ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ത്ഥാടനത്തിനും സാദ്ധ്യത കാണുന്നു. ഇ
ഇടവം: ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് നിങ്ങൾ ഒഴിവാക്കുക. ആരോഗ്യം തൃപ്‌തി കരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉല്‍കണ്ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫീസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
മിഥുനം: വിഷയസുഖവും സന്തോഷവും ഇന്ന് നിങ്ങൾ അനുഭവിക്കാനിടവരും. പലതരം ആളുകളെ കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാദ്ധ്യത. പ്രണയാനുഭവങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്സ്, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും.
കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്‌ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് ഇന്ന് നിങ്ങൾ നിര്‍ലോഭം പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.
