മലപ്പുറം: “സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു,” എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് പറഞ്ഞു. എ. ഫാറൂഖ് മെമോറിയൽ ഹാളിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടിയുടെ ജില്ലാ നേതൃസംഗമം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണ മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകളെ പോലും മുസ്ലിം വിരുദ്ധ പ്രചരണത്തിനായി ഉപയോഗപ്പെടുത്തുകയാണ്. സംഘ് പരിവാർ ആവശ്യമായപ്പോഴെല്ലാം ഈ സമീപനങ്ങൾ പ്രോത്സാഹിപ്പിച്ച് പിന്നീട് പിന്മാറുന്നത്, രാജ്യത്ത് വർഗീയത കത്തിക്കുന്നത് വേണ്ടിയാണ്. താത്കാല രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തെയും രാജ്യത്തെയും വിഭജിക്കുന്ന സമീപനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് സിപിഎമ്മിനു നല്ലതെന്നും ബംഗാളും ത്രിപുരയും പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ വി സഫീർഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, സംസ്ഥാന സമിതി അംഗം നാസർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
Author: .
എഫ് ഐ ടി യു സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി
മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ഭാരവാഹികൾക്കും മലപ്പുറം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കും എഫ് ഐ ടി യു ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പരിപാടിയിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ കാർഷിക മേഖല പരിപൂർണ്ണ പരാജയമാണെന്നും അതുകൊണ്ട് തന്നെ പുതിയൊരു കാർഷിക നയം രൂപപ്പെട്ടു വരേണ്ടത് അനിവാര്യമാണെന്നും കർഷകർ നടത്തുന്ന സമരങ്ങൾക്ക് അതുകൊണ്ടാണ് എഫ് ഐ ടി യു കലവറയില്ലാത്ത പിന്തുണ നൽകിവരുന്നതെന്നും സ്വീകരണത്തിനുള്ള മറുപടിയിൽ എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതി വാസ് പറവൂർ പറഞ്ഞു. എഫ് ഐ ടി യു ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി, M E ഷുക്കൂർ സ്വാഗതവും, ജില്ലാ ട്രഷറർ എൻ കെ…
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
പത്തനംതിട്ട: ഞായറാഴ്ച പുലർച്ചെ കോന്നി മുറിഞ്ഞകല്ലിന് സമീപം ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന ബസിൽ കാർ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശികളായ പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരായിരുന്നു ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകല്ല്-കലഞ്ഞൂർ സ്‌ട്രെച്ചിൽ പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. മലേഷ്യയിലെ മധുവിധു ആഘോഷം കഴിഞ്ഞ് നാട്ടിലെത്തിയ നിഖിലിനെയും ഭാര്യ അനുവിനെയും കൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. കാർ ഓടിച്ചിരുന്ന ബിജു പി.ജോർജ് ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ അമിത വേഗത്തില്‍ വന്നിടിച്ചു…
ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്ര പദവി സിസ് സര്‍ക്കാര്‍ പിന്‍വലിച്ചു
സ്വിറ്റ്സർലൻഡ് ഗവൺമെൻ്റ് ഇന്ത്യക്ക് നല്‍കിയിരുന്ന ‘ഏറ്റവും പ്രിയപ്പെട്ട രാഷ്ട്ര പദവി’ പിൻവലിച്ചു. സ്വിസ് സർക്കാരിൻ്റെ ഈ തീരുമാനത്തിന് ശേഷം ഇപ്പോൾ അവിടെ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് 2025 ജനുവരി 1 മുതൽ 10 ശതമാനം അധിക നികുതി നൽകേണ്ടി വരും. ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി പ്രകാരം സ്വിറ്റ്‌സർലൻഡ് ഇന്ത്യക്ക് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്ര പദവി നൽകിയിരുന്നു. ഇന്ത്യൻ സുപ്രീം കോടതിയുടെ തീരുമാനത്തെ തുടർന്നാണ് ഈ നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് സ്വിറ്റ്സർലൻഡ് പറഞ്ഞു. വാസ്തവത്തിൽ, കഴിഞ്ഞ വർഷം, നെസ്‌ലെയുമായി ബന്ധപ്പെട്ട ഒരു കേസിൽ, ആദായനികുതി നിയമപ്രകാരം വിജ്ഞാപനം ചെയ്തില്ലെങ്കിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ സുപ്രീം കോടതി വിധിച്ചിരുന്നു. നെസ്‌ലെ പോലുള്ള കമ്പനികൾക്ക് ലാഭവിഹിതത്തിന് കൂടുതൽ നികുതി നൽകേണ്ടി വരും എന്നാണ് ഈ തീരുമാനം. വിദേശ സ്ഥാപനങ്ങളിലോ സ്ഥാപനത്തിലോ ജോലി ചെയ്യുന്ന കമ്പനികളും…
ദക്ഷിണ കൊറിയയിൽ പ്രസിഡൻ്റിനെ പുറത്താക്കി; ഇനി പ്രധാനമന്ത്രി രാജ്യം ഭരിക്കും
സോൾ: ശനിയാഴ്ച ദക്ഷിണ കൊറിയയിൽ പ്രസിഡൻ്റ് യൂൻ സുക് സോളിനെതിരായ ഇംപീച്ച്‌മെൻ്റ് പ്രമേയം പാസായി. റിപ്പോർട്ടുകള്‍ പ്രകാരം പാർലമെൻ്റിൽ അദ്ദേഹത്തിനെതിരെ 204 വോട്ടുകൾ ലഭിച്ചപ്പോൾ പിന്തുണച്ചത് 85 വോട്ടുകൾ മാത്രമാണ്. യൂണിനെതിരായ ഇംപീച്ച്‌മെൻ്റ് പ്രമേയം പാർലമെൻ്റ് പാസാക്കിയതിനെത്തുടർന്ന് പ്രസിഡന്റിന്റെ അധികാരങ്ങൾ ഉടൻ റദ്ദാക്കി. ഇപ്പോൾ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡൻ്റായി പ്രവർത്തിക്കും. ഡിസംബർ 3 ന് രാത്രിയാണ് പ്രസിഡൻ്റ് യൂൺ രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്തിയത്. എന്നാൽ വൻ പ്രതിഷേധത്തെ തുടർന്ന് 6 മണിക്കൂറിനുള്ളിൽ അദ്ദേഹം തീരുമാനം പിൻവലിച്ചു. യൂണിൻ്റെ ഈ ചുവടുവയ്പ്പിന് ശേഷം ദക്ഷിണ കൊറിയയിൽ അദ്ദേഹത്തിന് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും അദ്ദേഹത്തെ നീക്കാൻ ഇംപീച്ച്‌മെൻ്റ് പ്രമേയം കൊണ്ടുവന്നെങ്കിലും ഏതാനും വോട്ടുകൾക്ക് അത് പാസായി. ഇംപീച്ച്‌മെൻ്റിന് ശേഷം, നിർദ്ദേശം ഇപ്പോൾ കോടതിയിൽ അവതരിപ്പിക്കും. 9 ജഡ്ജിമാരിൽ 6 പേരും പ്രസിഡന്റിനെതിരെ…
നോക്കുകൂലി – കര്‍ശ്ശന നടപടി ഉണ്ടാകണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: വെള്ളറടയില്‍ നിയമവിരുദ്ധമായ നോക്കുകൂലി നല്‍കാന്‍ തയ്യാറാകാത്ത സ്ഥാപന ഉടമ സുനില്‍കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച തൊഴിലാളികള്‍ക്കെതിരേ കര്‍ശ്ശന നടപടി ഉണ്ടാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. നോക്കുകൂലി എന്ന നിയമവിരുദ്ധ അവകാശത്തിനെതിരേ, ഗൂണ്ടാപിരിവിനെതിരേ, കോടതി ഉത്തരവ് ഉണ്ടായിട്ടും, സംഘടിതശക്തിയുടെ പേരില്‍ ചിലര്‍ കാണിക്കുന്ന തോന്ന്യവാസം, അവസാനിപ്പിച്ചേ തീരൂ. ഇതില്‍ കക്ഷിയോ രാഷ്ട്രീയമോ ഒന്നും നോക്കരുത്. പണിയെടുക്കാതെ, വല്ലവന്‍റേയും അദ്ധ്വാനത്തിന് കൂലി ചോദിക്കുന്നത്, ആത്മാഭിമാനമുള്ള ഒരാള്‍ക്കും ചേര്‍ന്നതല്ല. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനുകളിലെ ഗൂണ്ടകളാണ് പണിയെടുക്കാതെ കാശ് വാങ്ങാന്‍, ഇന്നലെ വെള്ളറടയില്‍ അക്രമം നടത്തിയത്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും നോക്കുകൂലിക്കെതിരേ പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടേ തീരൂ. അക്രമത്തില്‍ മൗനം ദീക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടികള്‍ ഉണ്ടാകണം. വെള്ളറടയില്‍ നടന്ന അക്രമത്തില്‍, സര്‍ക്കാരിനേയും കോടതിയേയും വെല്ലുവിളിക്കുന്ന…
കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റില്‍ പ്രഭാസിന്റെ കല്‍ക്കിയും സലാറും
പ്രഭാസ് നായകനായ കല്‍ക്കി എഡി 2898, സലാര്‍ എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ രണ്ടാമതാണ് ചരിത്രം സൃഷ്ടിച്ച കല്‍ക്കി 2898 എഡിയുടെ സ്ഥാനം. കൂടുതല്‍ പേര്‍ ഗൂഗിള്‍ ചെയ്ത ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാമതാണ് പ്രഭാസ്-പൃഥ്വി കൂട്ടുകെട്ടില്‍ ഇറങ്ങിയ സലാര്‍ പാര്‍ട്ട്-1. ശ്രദ്ധ കപൂര്‍- രാജ്കുമാര്‍ റാവു പ്രധാന വേഷത്തിലെത്തിയ സ്ത്രീ -2 ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 2018 ല്‍ എത്തിയ ഹൊറര്‍ ചിത്രം സ്ത്രീയുടെ തുടര്‍ച്ചയായിരുന്നു സ്ത്രീ-2. ബോളിവുഡ് ചിത്രം 12ത്ത് ഫെയില്‍, ലാപതാ ലേഡീസ്, ഹനുമാന്‍, മഹാരാജ, മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്,ആവേശം, ദി ഗോട്ട് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. എപ്പിക് സയന്‍സ് വിഭാഗത്തില്‍പ്പെട്ട നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കല്‍ക്കി എഡി. സംഘര്‍ഷവും കാലാവസ്ഥയും ദുരന്തവും മൂലം…
ഇന്നത്തെ നക്ഷത്ര ഫലം (15-12-2024 ഞായര്‍)
ചിങ്ങം: എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കുക. കടുത്ത സമ്മർദ്ദത്തിലും പിരിമുറുക്കത്തിലും ആയിരിക്കാന്‍ സാധ്യതയുണ്ട്. ദിവസം മുഴുവൻ അസ്വസ്ഥരായിരിക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തുന്നത് ഒഴിവാക്കുക. കന്നി: സന്തോഷിക്കാനുള്ള സമയമായാണ് ഇന്ന്. ബന്ധുക്കളും സുഹൃത്തുക്കളും പ്രയോജനകരമെന്ന് തെളിയിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും ഉച്ചയ്‌ക്ക് ശേഷം കാര്യങ്ങള്‍ മോശമാകാന്‍ സാധ്യതയുണ്ട്. തുലാം: ഭാഗ്യം നിറഞ്ഞതാണ് ഇന്നത്തെ ദിവസം. നിയമ പ്രശ്‌നങ്ങൾക്ക് അവസാനം കാണാൻ സാധ്യതയുണ്ട്. മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ സ്വന്തമായി കാഴ്‌ചപ്പാടുകള്‍ രൂപപ്പെടുത്തുക. വ്യക്തിബന്ധങ്ങളിൽ ധീരമായ നീക്കങ്ങൾ നടത്തും. വൃശ്ചികം: പ്രതീക്ഷ നിറഞ്ഞ ദിവസമാണ് ഇന്ന്. ദിവസം മുഴുവൻ നിങ്ങൾ ഓട്ടത്തിലായിരിക്കും. ചിന്ത മുഴുവനും ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന മറ്റ് കാര്യങ്ങളിലുമായിരിക്കും. പക്ഷേ ദിവസത്തിന്‍റെ അവസാനത്തോടെ അഭിപ്രായങ്ങൾ ഫലപ്രാപ്‌തിയിലെത്തുന്നതായി കാണാം. ധനു: കാര്യങ്ങൾ ശരിയായി മനസിലാക്കേണ്ട…
18,000 ഇന്ത്യക്കാരെ ട്രംപ് അമേരിക്കയിൽ നിന്ന് പുറത്താക്കും
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതോടെ ഇന്ത്യൻ കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ വർധിച്ചേക്കും. ഏകദേശം 18,000 ഇന്ത്യക്കാരെ നാടു കടത്തുമെന്നാണ് റിപ്പോര്‍ട്ട്. അവരെല്ലാം അനധികൃത കുടിയേറ്റക്കാരാണ്, അവർക്ക് യുഎസ് പൗരത്വം ഇല്ല, പൗരത്വം നേടാനുള്ള ശരിയായ പേപ്പറുകളും ഇല്ല. യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) നവംബറില്‍ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം പുറത്തുവന്നത്. ഇത് പ്രകാരം, നാടുകടത്താനുള്ള സാധ്യതയുള്ള 1.45 ദശലക്ഷം ആളുകളിൽ 17,940 ഇന്ത്യക്കാരും അമേരിക്കയിൽ താമസിക്കുന്നു. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നത് ട്രംപിൻ്റെ അതിർത്തി സുരക്ഷാ അജണ്ടയാണെന്ന് ഐസിഇ പറഞ്ഞു. ഇതനുസരിച്ച് ഐസിഇയുടെ കസ്റ്റഡിയിലല്ലെങ്കിലും നാടുകടത്താൻ കാത്തിരിക്കുന്ന 17,940 ഇന്ത്യക്കാരെ അന്തിമ ഉത്തരവിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്ത്യക്കാരിൽ പലരും മൂന്ന് വർഷത്തിലേറെയായി നിയമനടപടികൾ നേരിട്ടവരാണ്. നാടുകടത്തൽ നടപടിയിൽ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് 15 രാജ്യങ്ങളിൽ ഇന്ത്യയുടെ…
അമേരിക്കയിലും അയോദ്ധ്യ ക്ഷേത്രം ഉയരുന്നു: കേരളത്തിലെ കുടുംബക്ഷേത്രങ്ങളില്‍ നിന്ന് മണ്ണ് കൊണ്ടുവരും
ഹൂസ്റ്റണ്‍: ലോക സമാധാനത്തിനായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പെയര്‍ലാന്‍ഡില്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗോള ഹിന്ദു സമുഹത്തിനായി അയോദ്ധ്യ മാതൃകയില്‍ ക്ഷേത്രം. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അഞ്ചേക്കര്‍ ഭൂമിയില്‍ ഉയരുന്ന ക്ഷേത്രം ലോക സമാധാനത്തിനുള്ള പ്രതീകമാക്കാനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയില്‍ പ്രതിഷ്ഠിക്കാനുള്ള അപൂര്‍വ അവസരവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര നിര്‍മാണ വിളംബരം ഔദ്യോഗികമായി ആറ്റുകാല്‍ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാര്‍ത്ഥനയോടുകൂടിയ ചടങ്ങില്‍ നടന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എസ്എന്‍ഡിപി യോഗം ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് എം. സംഗീത് കുമാര്‍, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്…
