തിരഞ്ഞെടുപ്പ് ഇടപെടലിനെതിരെ ഫിലാഡൽഫിയ ഡിഎ മുന്നറിയിപ്പ് നൽകി

ഫിലഡല്‍‌ഫിയ: അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ, ഫിലഡൽഫിയ ഡിസ്ട്രിക്റ്റ് അറ്റോർണി ലാറി ക്രാസ്നർ (ഡി) 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന്റെ നിർണായക നിമിഷങ്ങൾക്കായി നഗരം ഒരുങ്ങുമ്പോള്‍ വോട്ടർ ഇടപെടലിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. വോട്ടർമാർ വോട്ടെടുപ്പിലേക്ക് പോകുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെ, സുഗമമായ വോട്ടിംഗ് അനുഭവം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ക്രാസ്നർ ഊന്നൽ നൽകി. “ആളുകൾ വോട്ടു ചെയ്യാൻ നാളെ എഴുന്നേൽക്കുമ്പോൾ – അവർ ഇതിനകം വോട്ട് ചെയ്തിട്ടില്ലെങ്കിൽ – ഈ നഗരത്തിലെ എല്ലാവരും ജോലി ചെയ്യുന്നുണ്ടെന്നും, ആ അനുഭവത്തിൽ പ്രകോപനപരമായ സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മാസങ്ങളായി അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. അതുകൊണ്ട് ആരും ഭയപ്പെടേണ്ടതില്ല,” ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് ദിനത്തെ സമീപിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച ക്രാസ്നർ പറഞ്ഞു. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് അല്ലെങ്കിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിക്കുന്നതിൽ ഫിലാഡൽഫിയ…

ഷാർലറ്റിൽ തരംഗമായി മന്ത്ര കൺവെൻഷൻ ശുഭാരംഭവും കലാ സന്ധ്യയും

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ ഷാർലറ്റിൽ 2025 ജൂലൈയിൽ നടക്കുന്ന കൺവെൻഷനു മുന്നോടിയായി ശുഭാരംഭ വും കലാ സന്ധ്യയും നവംബർ 2 നു ഷാർലട്ട് ഹിന്ദു സെന്ററിൽ നടന്നു. നാളികേരം ഉടച്ചു പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ അധ്യക്ഷത വഹിച്ചു. ശ്രീ ശശിധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ട്രസ്റ്റീ ചെയർ വിനോദ് കേയാർ കെ പ്രസിഡന്റ്‌ ഇലക്ട് ശ്രീ കൃഷ്ണ രാജ് മോഹനൻ, വൈസ് പ്രസിഡന്റ്‌ ഡീറ്റ നായർ,മുൻ പ്രസിഡന്റ്‌ ഹരി ശിവരാമൻ തുടങ്ങി മന്ത്രയുടെ നേതൃ നിരയിലുള്ളവരെല്ലാം സന്നിഹിതർ ആയിരുന്നു. 2016 ൽ ആരംഭിച്ചു ഷാർലറ്റിലെ…

മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥൻ കൊലപാതകത്തിൽ കുറ്റകാരനാണെന്നു കോടതി

ഒഹായോ:ഒഹായോയിലെ കൊളംബസിൽ നാല് വർഷം മുമ്പ് 2020 ഡിസംബർ 22 ന് ഒരു ഗാരേജിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ കറുത്തവർഗ്ഗക്കാരനായ ആന്ദ്രേ ഹില്ലിനെ (47)   കൊലപ്പെടുത്തിയ വെള്ളക്കാരനായ മുൻ പോലീസ് ഉദ്യോഗസ്ഥൻ 48 കാരനായ ആദം കോയിനെ തിങ്കളാഴ്ച കൊലപാതകത്തിന് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. കൊലപാതകം, അശ്രദ്ധമായ നരഹത്യ, ക്രൂരമായ ആക്രമണം എന്നീ മൂന്ന് കേസുകളിലും  കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോയിക്കു ജീവപര്യന്തം തടവ് ശിക്ഷയാണ് ജൂറി നിർദേശിച്ചിരിക്കുന്നത് പുലർച്ചെ 1:30 ഓടെ ഒരു വാഹനം ഓണാക്കുന്നതും ഓഫാക്കുന്നതും സംബന്ധിച്ചു  റിപ്പോർട്ടു ലഭിച്ചതിനെ  തുടർന്ന് സ്ഥലത്തെത്തിയ ശേഷമാണ് കോയ് ഹില്ലിന് നേരെ വെടിയുതിർത്തത്. മോഷണം നടക്കുന്നതായി കരുതുന്ന ഒരു വീടിൻ്റെ ഗാരേജിൽ നിന്ന് പുറത്തുകടക്കാൻ കോയ് ഹില്ലിനോട് ഉത്തരവിട്ടിരുന്നു.നാല് തവണ വെടിയുതിർത്തപ്പോൾ ഹിൽ ഒരു റിവോൾവർ കൈവശം വച്ചിരിക്കുകയാണെന്ന് താൻ തെറ്റിദ്ധരിച്ചുവെന്ന് വിചാരണയ്ക്കിടെ കോയ് മൊഴി നൽകി.ഹിൽ…

ആദിവാസി ഭൂപ്രശ്നം: ഡിസംബർ 31 നു മുൻപ് ഭൂമി ലഭ്യമാക്കുമെന്ന് കലക്ടറുടെ ഉറപ്പ്

മലപ്പുറം: നിലമ്പൂരിൽ ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലധികമായി നടന്നുവരുന്ന ആദിവാസി ഭൂസമരം, ആറുമാസത്തിനുള്ളിൽ ഭൂമി നൽകുമെന്ന ഉറപ്പിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഏഴര മാസം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്തതിനെ ചോദ്യം ചെയ്യാനായി, ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ കലക്ടറെ സന്ദർശിച്ചു. അവരോടൊപ്പം അറുപതോളം ആദിവാസി ഭൂസമര പ്രവർത്തകരും ഉണ്ടായിരുന്നു. കലക്ടറുമായുള്ള ചർച്ചയിൽ, ഡിസംബർ 31നുള്ളിൽ സമരം ചെയ്ത മുഴുവൻ ആദിവാസി പ്രവർത്തകർക്കും പട്ടയം നൽകുമെന്ന് കലക്ടർ ഉറപ്പുനൽകി. ചർച്ചയ്ക്ക് സമരനേതാവ് ഗിരി ദാസൻ, സാമൂഹ്യ പ്രവർത്തകരായ ഗ്രോവാസു, മജീദ് ചാലിയാർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം, ഷനീർ എന്നിവർ നേതൃത്വം നൽകി.

എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എടത്വ :അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിട്ടും എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാന പ്രകാരം ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയ ഹർജിയിന്മേൽ ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.ചമ്പക്കുളം ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫിസർ,പത്തനംതിട്ട കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ആലപ്പുഴ പൊതു മരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ,അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയർ എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടും.ആലപ്പുഴ ജില്ലാ കളക്ടർക്കും ഇത് സംബന്ധിച്ച് സമിതി പരാതി നല്കിയിട്ടുണ്ട്.എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹെസ്ക്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സർക്കാർ ഓഫീസുകൾ,…

നക്ഷത്ര ഫലം (05-11-2024 ചൊവ്വ)

ചിങ്ങം: നിങ്ങളിന്ന് എന്ത് ചെയ്‌താലും അത് നന്നായി ചെയ്യുക. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്നതായിരിക്കും. വിമർശകരിൽ നിന്ന് പോലും നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നതായിരിക്കും. കന്നി: ഇന്നത്തെ വൈകുന്നേരം നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരുന്നതായിരിക്കും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂട്ടായ്‌മയിൽ പങ്കെടുക്കുമ്പോൾ ആ സമ്മർദങ്ങൾ ഇല്ലാതാകുന്നതായിരിക്കും. തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍, ഉച്ചയ്ക്ക്ശേ‌ഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും‍. ക്ഷീണം, ഉല്‍ക്കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താത്‌പര്യം കാണിക്കുന്നതായിരിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും‍. ദിവസത്തിന്‍റെ ആദ്യഭാഗം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഒപ്പം മേഖലയിലെ കിടമത്സരവും സ്വാഭാവികമായി ഉണ്ടാകും. ഗുണാനുഭവങ്ങള്‍…

ആയോധന കലയിലെ മലയാളി സുൽത്താൻ അബ്ദുൾ മുനീർ ‘മൊട്ട ഗ്ലോബലിൽ’

ബാംഗ്ലൂര്‍ : ആയോധന കലയിലെ മലയാളി സുൽത്താൻ അ ബ്ദുൾ മുനീർ മൊട്ട ഗ്ലോബലിൽ എത്തി. 818-ാം മൊട്ട എന്ന കൗതുക നമ്പരാണ് ബോക്സിംഗ് താരം അബ്ദുള്‍ മുനീറിന് ലഭിച്ചത്. എംഎംഎ ഇന്ത്യൻ ടീം കോച്ച് ആയ അബ്ദുൾ ബാഗ്ളൂർ ആസ്ഥാനമായി ബോഡി ഫോഴ്സ് ഫൈറ്റ് ക്ളബ് നടത്തി വരുന്നു. ഡിസംബർ 6 മുതൽ 10വരെ ജക്കാർത്തയിൽ നടക്കുന്ന വേൾഡ് ചാമ്പ്യന്‍ഷിപ്പ് കോച്ച് ആയ അബ്ദുൾ കോഴിക്കോട് സ്വദേശിയാണ്. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ ലക്ഷ്യമിട്ട് തുടക്കം കുറിച്ച മൊട്ട ഗ്ലോബൽ 26 രാജ്യ ങ്ങളിൽ നിന്നും 818 അംഗങ്ങളായി മാറി കഴിഞ്ഞു ;സംഘടനയ്ക്ക് നിയമാവലി ഉൾപ്പെടെ തയ്യാറാകുകയും ചെയ്തു.ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ ‘മൊട്ട ഗ്ലോബൽ ‘കൂട്ടായ്മ തൃശൂരിൽ ആദ്യ തവണ ഒന്നിച്ചപ്പോൾ 25 മൊട്ടകൾ മാത്രമായിരുന്നു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക…

മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനഃസ്ഥാപിച്ചു

എടത്വാ: മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനഃസ്ഥാപിച്ചു. ഇനി ബസ് സമയം തിരക്കി യാത്രക്കാർക്ക് ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്ന ആക്ഷേപം ഉണ്ടാകില്ല. കഴിഞ്ഞ മൂന്ന് മാസമായി ഡിപ്പോയിലെ ലാൻഡ് ഫോൺ തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ദീർഘദൂര സർവീസ് നടത്തുന്ന ബസിന്റെ സമയം അറിയുന്നതിന്‌ ഡിപ്പോയിലേക്ക് വിളിച്ച എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റുമായ ഡോ. ജോൺസൺ വി. ഇടിക്കുള ഒടുവില്‍ ഡിപ്പോയിൽ എത്തി അവിടെ നിന്ന് ലാൻഡ് ഫോണിലേക്ക് വിളിച്ചു. തൊട്ടരികിൽ കസേരയിൽ ജീവനക്കാർ ഇരിക്കുന്നുണ്ട്; റിംഗ് ശബ്ദം ഉണ്ടെങ്കിലും ഫോൺ നിശ്ചലം തന്നെ! ഫോൺ തകരാറിലാണെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ രശ്മി നാഥുമായി സംസാരിച്ച് ഉറപ്പു വരുത്തി. കൂടാതെ അവിടെ വെച്ച് തന്നെ ബിഎസ്എൻഎൽ സബ് ഡിവിഷണൽ എഞ്ചിനിയറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.…

യുഎഇയുടെ ചെലവ് കുറഞ്ഞ വിമാനം സൗദി അറേബ്യയിലെ യാൻബുവിലേക്കുള്ള സര്‍‌വീസ് പുനരാരംഭിക്കുന്നു

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള (യുഎഇ) കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ എയർ അറേബ്യ നവംബർ 4 തിങ്കളാഴ്ച ഷാർജയിൽ നിന്ന് സൗദി അറേബ്യയിലെ യാൻബുവിലേക്കുള്ള റൂട്ട് നവംബർ 28 മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിനും പ്രിൻസ് അബ്ദുൾ മൊഹ്‌സിൻ ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിനുമിടയിൽ ആഴ്ചയിൽ രണ്ട് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ സർവീസ് നടത്തും. ഈ സേവനം രാജ്യത്തുടനീളം എയർ അറേബ്യയുടെ വളരുന്ന ശൃംഖലയെ ശക്തിപ്പെടുത്തും, മേഖലയിലുടനീളം ആക്‌സസ് ചെയ്യാവുന്നതും ആശ്രയിക്കാവുന്നതുമായ യാത്രാ ഓപ്ഷനുകൾ നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധത പ്രകടമാക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു. “രാജ്യത്ത് ഞങ്ങളുടെ ശൃംഖല വളർത്തുന്നത് തുടരുമ്പോൾ, ടൂറിസം, ബിസിനസ് മേഖലകളുടെ വികസനം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകൽ, മിഡിൽ ഈസ്റ്റിലും അതിനപ്പുറവുമുള്ള ഞങ്ങളുടെ യാത്രക്കാർക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,”…

അപവാദ പ്രചാരണത്തിന് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ശ്രീകുമാര്‍ മേനോന്‍ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്. മഞ്ജു വാര്യർ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ…