“ആരാധനാലയങ്ങൾ വളരുമ്പോൾ… കരുണയും വിശ്വാസവും കുറയുന്നോ?”: ജെയിംസ് കൂടൽ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത ഒരു മാറ്റം. അപ്രതീക്ഷിതമായ മാറ്റം. പതുക്കെ, പതുക്കെ… പക്ഷേ ആഴത്തിൽ. യുവാക്കൾ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്നു. പഠനത്തിനും ജോലിക്കും ഭാവിക്കും വേണ്ടി അവർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് പുറപ്പെടുന്നത്. അവരുടെ യാത്രകൾ വിജയത്തിന്റെ കഥകളായിരിക്കാം. എന്നാൽ ആ യാത്രകളുടെ പിന്നിൽ കേരളത്തിലെ വീടുകളിൽ പതിയുന്നത് ഒരു പുതിയ നിശ്ശബ്ദതയാണ്. വീടുകളിൽ മാതാപിതാക്കൾ മാത്രം. ഒറ്റപ്പെടലിൻ്റെ വേദന അവർക്കുണ്ട്. ഗ്രാമങ്ങളിൽ വയോധികരുടെ സാന്നിധ്യം വർധിക്കുന്നു. വൃദ്ധസദനങ്ങൾ നിറയുന്നു. കേരളം പതുക്കെ ഒരു പുതിയ സാമൂഹിക യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. അതേ സമയം മറ്റൊരു സത്യവും സമൂഹത്തിന്റെ മുന്നിൽ ഉയരുന്നു. ദീർഘകാല രോഗങ്ങൾ വർധിക്കുന്നു. കാൻസർ രോഗികളുടെ എണ്ണം ഉയരുന്നു. വൃക്കരോഗം ബാധിച്ചവർക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളിൽ നീളുന്ന നിരകൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളെ…

അമ്മയോട് “ശുഭരാത്രി” പറഞ്ഞ് ഉറങ്ങാൻ പോയ പന്ത്രണ്ടുകാരിയെ കാണാതായി; വിവരം നൽകുന്നവർക്ക് 1,500 ഡോളർ പാരിതോഷികം

ഒഹായോ:അമ്മയോട് “ശുഭരാത്രി” പറഞ്ഞ് ഉറങ്ങാൻ പോയ പന്ത്രണ്ടുകാരിയെ വീട്ടിൽ നിന്ന് കാണാതായി. അമേരിക്കയിലെ ഒഹായോയിലുള്ള ടോളിഡോയിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. മാർച്ച് 7 ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അർമാനി റെയ്‌നോൾഡ്‌സ് (12) എന്ന പെൺകുട്ടിയെ അവസാനമായി കണ്ടത്. അമ്മയോട് യാത്ര പറഞ്ഞ് മുറിയിലേക്ക് പോയ അർമാനിയെ പിന്നീട് കാണാതാവുകയായിരുന്നു. സൂചനകൾ: രാവിലെ നോക്കിയപ്പോൾ അർമാനിയുടെ മുറിയിലെ ജനൽ തുറന്നിട്ട നിലയിലായിരുന്നു. കുട്ടി ജനലിലൂടെ പുറത്തേക്ക് പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം. സോഷ്യൽ മീഡിയ കെണി: കാണാതാകുന്നതിന് മുൻപ്, ഫെബ്രുവരി 15-ന് ഒരു അജ്ഞാത സ്നാപ്ചാറ്റ് (Snapchat) അക്കൗണ്ടിൽ നിന്ന് പെൺകുട്ടിക്ക് അശ്ലീലം നിറഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നതായി കുടുംബം പോലീസിനെ അറിയിച്ചു. ഈ വ്യക്തിയുമായി അർമാനി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന് കുടുംബം ഭയപ്പെടുന്നു. അന്വേഷണം: ടോളിഡോ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ…

ഹൂസ്റ്റണിൽ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിടിയിൽ

ഹൂസ്റ്റണിൽ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ  ഡോക്ടർ പിടിയിലായി. ഹൂസ്റ്റണിലെ പ്രമുഖ പോഡിയാട്രിസ്റ്റ് (പാദരോഗ വിദഗ്ദ്ധൻ) ഡോ. ഡഗ്ലസ് ഹാൻസനെയാണ് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. മെമ്മോറിയൽ സിറ്റി മെഡിക്കൽ പ്ലാസയിലെ ഹാൻസന്റെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുടെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സിങ്കിന് താഴെ ടോയ്‌ലറ്റിന് അഭിമുഖമായാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. ഒരു ജീവനക്കാരി ക്യാമറ കണ്ടെത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ കുട്ടികൾക്കൊപ്പം ജോലിക്ക് വരുമ്പോൾ കുട്ടികളും ഈ ശുചിമുറി ഉപയോഗിച്ചിട്ടുണ്ടെന്നും, അവരുടെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ടാകുമോ എന്ന ഭീതിയിലുമാണ് പരാതിക്കാർ. ‘അധിനിവേശ ദൃശ്യചിത്രീകരണ ശ്രമം’ (Attempted Invasive Visual Recording) എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 20-നായിരുന്നു അറസ്റ്റ്. ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. എത്ര കാലമായി…

റെനി പൗലോസിന് ഇന്ത്യൻ കോൺസുലേറ്റിന്റെ “NAARI” അവാർഡ്

സാൻ ഫ്രാൻസിസ്‌കോ: ഫോമാ വെസ്റ്റേൺ റീജിയൻ ചെയർ ശ്രീമതി: റെനി പൗലോസിനെ ഇന്ത്യൻ കോൺസുലേറ്റും അസ്സോസിയേഷൻസ് ഓഫ് ഇൻഡോ അമേരിക്കൻസും (AIA) നാരി (NAARI) അവാർഡ് നൽകി ആദരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രസ്തുത ചടങ്ങിൽ സാൻ ഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോക്ടർ കെ. ശ്രീകർ റെഡ്‌ഡി മുഖ്യാതിഥി ആയിരുന്നു. സമൂഹത്തിൽ വനിതകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിതാ നേതാക്കൾക്ക് നല്കുന്നതാണ് ഈ അവാർഡ്. ഒരു സ്ത്രീയുടെ ജീവിത വിജയം എന്ന് പറയുന്നത്, അവളുടെ ആത്മവിശ്വാസവും, ആത്മധര്യവും, വിദ്യാഭ്യാസവുമാണ്. അമേരിക്കയിലുള്ള ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി അവരുടെ മാനസികമായ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ റെനി അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞു. ഫോമാ എക്സിക്യൂട്ടീവിലെ ആദ്യത്തെ വനിതാ ജോയിന്റ് സെക്രെട്ടറി എന്ന പദവി റെനി പൗലോസിന് സ്വന്തമാണ്. മങ്കയിൽ…

മാധ്യമസ്വാതന്ത്ര്യവും ഡിജിറ്റൽ വെല്ലുവിളികളും; ഡാളസിൽ ഷാജൻ സ്കറിയയുമായി സംവദിച്ച് പ്രവാസി മലയാളി സമൂഹം

ഡാളസ്: നോർത്ത് ടെക്സസിലെ പ്രവാസി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്  സംഘടിപ്പിച്ച “ആഘോഷിക്കാം, ഒത്തുചേരാം” എന്ന പ്രത്യേക പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാർലൻഡിലെ കെ.ഇ.എ ഇവന്റ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകനും ‘മറുനാടൻ മലയാളി’യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്കറിയ മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യൽ മീഡിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സജീവമായ ചർച്ചകൾ നടന്നു. ഡോ. അഞ്ജു ബിജിലി എംസിയായി പരിപാടികൾ നിയന്ത്രിച്ചു.ആൾസ്റ്ററിന്റെ  ഗാനാ ലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഡി മലയാളി ചീഫ് എഡിറ്റർ പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.തുടർന്ന് ലാലി ജോസഫിന്റെ മനോഹരമായ ഗാനം സദസ്സിനെ ഹർഷ പുളകിതമാക്കി . ഐപിസിഎൻടി ഭാരവാഹികളെ സിജു…

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണം: എടത്വ വികസന സമിതി ശില്പശാല

എടത്വ:എടത്വയുടെയും സമീപ പ്രദേശങ്ങയുടെയും സമഗ്ര വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണമെന്ന് എടത്വ വികസന സമിതി ശില്പശാല ആവശ്യപ്പെട്ടു. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു മോഡറേറ്റർ ആയിരുന്നു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. ജയചന്ദ്രന്‍, ജീമോൻ ജോസഫ്, മനോജ് മാത്യൂ, വിനീത ജോസഫ്, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, സമിതി രക്ഷാധികാരി ഷാജി മാധവൻ,വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര, പിഡി.രമേശ്കുമാർ, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, കൺവീനർമാരായ പി. സി. ജോസഫ്, ബിനോമോന്‍ പഴയമഠം, ജോ.…

ഖത്തർ വിമാനത്താവള മുന്നറിയിപ്പ്: സ്ഥിരീകരണമില്ലാതെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു

ദോഹ (ഖത്തര്‍): ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) യാത്രക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് അടുക്കരുതെന്ന് വിമാനത്താവള അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA) ഖത്തറിന്റെ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് ഈ തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തിലെ എല്ലാ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും താൽക്കാലികമായി നിർത്തി വെച്ചു. ശരിയായ വിവരങ്ങളില്ലാതെ ഒരു യാത്രക്കാരനും വിമാനത്താവളത്തിൽ എത്തരുതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക വിമാനത്തിനോ ഒഴിപ്പിക്കൽ വിമാനത്തിനോ വേണ്ടി എയർലൈൻ സ്ഥിരീകരണം നൽകിയാൽ മാത്രമേ യാത്രക്കാർ വിമാനത്താവളത്തിൽ എത്താവൂ. പ്രാദേശിക സുരക്ഷാ ആശങ്കകളും സമീപകാല സംഭവവികാസങ്ങളും കാരണം ഖത്തറിന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുകയും QCAA വ്യോമാതിർത്തി തുറക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ വാണിജ്യ വിമാനങ്ങൾ നിർത്തിവച്ചിരിക്കും.…

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കും; ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച പുനരാരംഭിക്കും. സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭ ചർച്ച ചെയ്യും. ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച പുനരാരംഭിക്കും, ലോക്സഭ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പ്രധാന അജണ്ടയായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹൗസ് പോർട്ടലിൽ പോസ്റ്റ് ചെയ്ത അജണ്ടയിൽ തിങ്കളാഴ്ചത്തെ പ്രധാന അജണ്ട ഇനമായി പ്രമേയത്തെക്കുറിച്ചുള്ള ചർച്ച പട്ടികപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ജാവേദ്, കൊടിക്കുന്നിൽ സുരേഷ്, മല്ലു രവി എന്നീ മൂന്ന് കോൺഗ്രസ് എംപിമാർ പ്രമേയം അവതരിപ്പിക്കും. ‘സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും സംസാരിക്കുന്നതിൽ നിന്ന് തടയുന്നുവെന്നും, പ്രതിപക്ഷ വനിതാ എംപിമാർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും, പൊതുജനങ്ങളുടെ ആശങ്കാജനകമായ വിഷയങ്ങൾ ഉന്നയിച്ചതിന് പ്രതിപക്ഷ എംപിമാരെ മുഴുവൻ സമ്മേളനത്തിലേക്കും സസ്‌പെൻഡ് ചെയ്തുവെന്നും, മുൻ പ്രധാനമന്ത്രിമാർക്കെതിരെ പൂർണ്ണമായും ആക്ഷേപകരവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തിയതിന് ഭരണകക്ഷി അംഗങ്ങളെ ശാസിച്ചില്ലെന്നും…

ഇറാൻ ആക്രമണം – ഇന്ത്യ അമേരിക്കൻ വിധേയത്വം അവസാനിപ്പിക്കുക: ഹമീദ് വാണിയമ്പലം

മലപ്പുറം: ഇസ്രായേൽ അമേരിക്ക കൂട്ടുകെട്ടിൽ ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തെ പിന്തുണക്കുന്ന ഇന്ത്യൻ നിലപാട് അമേരിക്കയോടുള്ള വിധേയത്വം ആണെന്നും അത് അവസാനിപ്പിക്കണം എന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യരാവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ എന്നും ഇന്ത്യയോട് സൗഹൃദം പുലർത്തിയ രാജ്യമാണ്.പ്രതിസന്ധിഘട്ടത്തിൽ ആ രാജ്യത്തെ അക്രമിക്കുന്നവരോട് ഒപ്പം ചേരുക എന്നത് ഇന്ത്യ ഇതുവരെ പുലർത്തിപ്പോന്ന ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ല.അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്നത് ഭീകരാക്രമണമാണ്.ഒരു രാജ്യത്തിൻ്റെ പരമാധികാരത്തിന്മേൽ കടന്നു കയറി അക്രമം അഴിച്ചു വിടുക എന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും പതിവ് രീതി ആയിരിക്കുന്നു .ഇത് ഇറാനിൽ അവസാനിക്കാൻ പോകുന്നില്ല എന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.ഈ ഭീകര രാഷ്ട്രങ്ങളുടെ അന്യായമായ അതിക്രമങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട് എന്നും അദ്ദേഹം…

ലിറ്റിൽ കൈറ്റ്‌സ് അവാർഡ്: കുന്ദമംഗലം ഉപജില്ലയിൽ മർകസ്‌ ഗേൾസിന് ഒന്നാംസ്ഥാനം

കുന്ദമംഗലം: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ സംസ്ഥാനതല അവാർഡിൽ കുന്ദമംഗലം ഉപജില്ലയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടലിന്റെ ഭാഗമായി വ്യാവസായിക സന്ദർശനം, രക്ഷിതാക്കൾക്കുള്ള വിവരസാങ്കേതിക പരിശീലനം തുടങ്ങിയ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പദ്ധതികളും സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങിയ 16 മേഖലകളിലെ പ്രവർത്തനങ്ങളും പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ ഷാക്കിറ പികെ, നുസ്രത്ത് ബീവി, ലൈല പാറപ്പുറത്ത്, പ്രീത എന്നീ അധ്യാപികമാരാണ് ലിറ്റിൽ കൈറ്റ് വിദ്യാർഥിനികളെ സജ്ജരാക്കിയത്.