Union Coop Receives Thailand Delegation

Dubai, UAE: Union Coop, the largest Consumer Cooperative in the UAE received a delegation from Thailand specialized in the retail trade sector as well as a group of research academics, which includedmore than 50 people from various Thai commercial and academic bodies, and several university researchers in the field of retail trade in Thailand. The visiting delegation included Mr. Vasu Sensom, President of Thai Muslim Trade Association (TMTA), Mr. DavudhNaveewongpanich, International Director of Thai Muslim Trade Association (TMTA) and Dr. Alhuda Chanitphattana, Deputy Director of International Marketing Communication Center (IMCC)…

അന്വേഷണവുമായി സഹകരിക്കുന്നില്ല; അഞ്ജലി റിമ ദേവിനെ റിമാൻഡ് ചെയ്യുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ

കൊച്ചി: പോക്‌സോ കേസിലെ പ്രതി അഞ്ജലി റിമ ദേവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ റിമാൻഡ് ചെയ്യേണ്ടി വരുമെന്നും കൊച്ചി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അഞ്ജലിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടാണ് അഞ്ജലിയെ റിമാൻഡ് ചെയ്യണമെന്ന നിലപാട് അന്വേഷണസംഘം സ്വീകരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കമ്മീഷണർ പറഞ്ഞു. നമ്പര്‍ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യാപേക്ഷ പൂർത്തീകരിക്കാൻ ഇവർ ഇന്നലെ പോക്സോ കോടതിയിൽ എത്തിയിരുന്നു. നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. നേരത്തെ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത്…

ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് 2015ലെ ഹണി ട്രാപ്പ് കേസിലെ പ്രതി

കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത സായ് ശങ്കര്‍ 2015-ലെ ഹണി ട്രാപ്പ് കേസില്‍ പ്രതിയായ അതേ വ്യക്തി തന്നെയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. നാർക്കോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പോളാണ് അന്ന് സായ് ശങ്കര്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലെ സിഐ ആയിരുന്നു ബൈജു പോള്‍. സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചാണ് പ്രതികൾ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അഞ്ച് പ്രതികളുണ്ടായിരുന്ന തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായിരുന്നു സായ് ശങ്കര്‍. ആ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ പുതിയ കേസ്. എന്നാല്‍ തനിക്ക്…

2022 ലെ കീന്‍ പ്രവര്‍ത്തക സമിതി ചുമതലയേറ്റു; ഷാജി കുര്യാക്കോസ് പ്രസിഡന്റ്, ഷിജിമോൻ മാത്യു സെക്രട്ടറി

ന്യൂയോർക്ക്: കേരളാ എഞ്ചിനീയറിംഗ്‌ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കയുടെ (കീന്‍) 2022 ലെ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. കീന്‍ പ്രസിഡന്റായി ഷാജി കുര്യാക്കോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഷിജിമോൻ മാത്യു ആണ് സെക്രട്ടറി. കീനിന്റെ 2022 ലെ മറ്റ് ഭാരവാഹികളായി ഡാനിയേൽ മോഹൻ – വൈസ് പ്രസിഡന്റ്, ഷെയിൻ ജേക്കബ് -ജോ.സെക്രട്ടറി, സോജി മോന്‍ ജെയിംസ് – ട്രഷറര്‍, പ്രേമാ ആന്ദ്രപ്പള്ളിൽ – ജോ. ട്രഷറര്‍, ബിജു ജോൺ കൊട്ടാരക്കര – ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്, ജേക്കബ് ജോസഫ് -സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ്, കോശി പ്രകാശ്-സ്കോളര്‍ഷിപ്പ് ആന്‍ഡ് ചാരിറ്റി പ്രോഗ്രാംസ്, ഫിലിപ്പോസ് ഫിലിപ്പ്-പബ്ലിക് റിലേഷന്‍, ലിന്റോ മാത്യു -സ്റ്റുഡന്റ് ഔട്ട്‌റിച്ച്, ആനി തോമസ് – ജനറല്‍ അഫയേഴ്സ്, സാജൻ ഇട്ടി – പ്രൊഫഷണൽ അഫയേഴ്സ്, ജേക്കബ്‌ ഫിലിപ്പ്-റോക്ക്‌ലാന്‍ഡ് / വെസ്റ്റ്‌ ചെസ്റ്റര്‍ റീജിയണ്‍…

ജിജി മോള്‍ (47) സൗദി അറേബ്യയില്‍ നിര്യാതയായി

കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) മാര്‍ച്ച് 17-ന് സൗദി അറേബ്യയില്‍ നിര്യാതയായി. 17 വര്‍ഷത്തോളമായി മദീനയ്ക്കടുത്ത് ഹനാക്കിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മദീനയിലെ കാര്‍ഡിയാക് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായതിനെത്തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

ചൈനയിൽ കൊറോണ വൈറസ് വീണ്ടും വ്യാപിക്കുന്നു; സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ചൈനയിൽ പുതിയ കൊറോണ കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. കൊറോണയുമായി ബന്ധപ്പെട്ട് പഞ്ചമുഖ തന്ത്രം, അതായത് ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേഷൻ, കോവിഡ് -19 ഉചിതമായ രീതികൾ എന്നിവ പിന്തുടരാൻ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ എന്നിവർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു. ചൈനയിൽ 2,388 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദേശീയ ആരോഗ്യ കമ്മീഷൻ വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ കമ്മീഷന്റെ കണക്കനുസരിച്ച്, ജിലിൻ പ്രവിശ്യയിൽ 1,834, ഫുജിയാനിൽ 113, ഗ്വാങ്‌ഡോങ്ങിൽ 74, ടിയാൻജിൻ, ഷാൻഡോംഗ് എന്നിവിടങ്ങളിൽ 61-61 പുതിയ അണുബാധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാങ്ഹായ്, ലിയോണിംഗ് എന്നിവയുൾപ്പെടെ 16 പ്രവിശ്യകളിലെ പ്രദേശങ്ങളിൽ ശേഷിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.…

കോവിഡ്-19: ഇന്ത്യയിൽ 2,528 പുതിയ കേസുകളും 149 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ24 മണിക്കൂറിനിടെ 2,528 പുതിയ കൊവിഡ്-19 കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇന്ത്യയുടെ ആകെ അണുബാധ നിലവിൽ 4,30,04,005 ആണ്. അതേസമയം 685 ദിവസങ്ങൾക്ക് ശേഷം സജീവ കേസുകളുടെ എണ്ണം 30,000 ൽ താഴെയായി. പകർച്ചവ്യാധിയിൽ നിന്നുള്ള മരണസംഖ്യ 5,16,281 ആയി ഉയർന്നു. പ്രതിദിനം 149 പേർ മരിക്കുന്നു. മന്ത്രാലയം രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്, സജീവ കേസുകളുടെ എണ്ണം 29,181 ആയി കുറഞ്ഞു. ഇത് എല്ലാ അണുബാധകളുടെയും 0.07 ശതമാനമാണ്. ദേശീയ കൊവിഡ്-19 രോഗവിമുക്തി നിരക്ക് 98.73 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡാറ്റ അനുസരിച്ച്, രാജ്യത്തെ സജീവമായ കോവിഡ്-19 കേസുകള്‍ 24 മണിക്കൂറിനുള്ളിൽ 1,618 കുറഞ്ഞു. പ്രതിവാര, പ്രതിദിന പോസിറ്റീവ് നിരക്കുകളിലും സ്ഥിരമായ ഇടിവുണ്ടായിട്ടുണ്ട്. രണ്ടും 0.40 ശതമാനമായി കണക്കാക്കിയതായി…

1989-90 കാലഘട്ടങ്ങളില്‍ 70 ഭീകരരെ പോലീസ് പിടികൂടിയതായി ജമ്മു കശ്മീര്‍ മുന്‍ ഡിജിപി

ജമ്മു: ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ രാജ്യവ്യാപകമായ തിരക്കിനിടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ പോലീസ് മുൻ ഡിജിപി എസ്പി വൈദ്. ഇന്നും കാശ്മീരിനെ കുറിച്ച് ഇതുവരെ സത്യമറിയാത്ത നിരവധി പേർ ഈ രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഭീകരവാദത്തിനായി പാക്കിസ്താന്റെ ഐഎസ്‌ഐ പരിശീലിപ്പിച്ച 70 ഭീകരരുടെ ആദ്യ സംഘത്തെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തതായി വൈദ് പറയുന്നു. അതൊന്നും അവിടെ ആർക്കും അറിയില്ലായിരുന്നു. അന്ന് രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഈ ഭീകരരെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. പിന്നീട് ഈ ഭീകരരിൽ പലരും കശ്മീരിലെ തീവ്രവാദ സംഘടനകളുടെ തലവന്മാരായി. തന്റെ ട്വിറ്റർ ഹാൻഡിൽ ഈ അവകാശവാദവുമായി വൈദ് ചില തീവ്രവാദികളുടെ പേരുകളും പരസ്യമാക്കിയിട്ടുണ്ട്. ട്വീറ്റിൽ മുഹമ്മദ് അഫ്സൽ ഷെയ്ഖ്, റഫീഖ് അഹമ്മദ് അഹാംഗർ, മുഹമ്മദ് അയൂബ് നജർ, ഫാറൂഖ് അഹമ്മദ് ഗനേയ്, ഗുലാം മുഹമ്മദ് ഗുജ്രി, ഫാറൂഖ്…

ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസ്സോസിയേഷന്‍

കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കുമെന്നും, സാങ്കേതിക സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോണ്‍ഫ്രന്‍സുകളും സംഘടിപ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചു. പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍…

കുട്ടികൾ വായിച്ചു വളരുക: ജോർജി വർഗീസ്

തിരുവല്ല: വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. വായിച്ചു വളർന്നവരാണ് ജീവിതത്തിൽ വിജയം കൊയ്തമഹാന്മാരെല്ലാമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വൈ എം സി എ തിരുവല്ല സബ് റീജിയന്റെ ആഭിമുഖ്യത്തിൽ മലയാള മനോരമയുമായി ചേർന്നുകൊണ്ട് വിവിധ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ്. കവിയൂർ എൻ എസ് എസ് ഹയർസെക്കന്ററി സ്‌കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസ്, തിരുമൂലപുരം ബാലികാ മഠം എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് വായനാക്കളരി. കവിയൂർ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനാധ്യാപിക മായാദേവി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിൽ നിന്നും മലയാള മനോരമ പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഗീതാകുമാരി, വൈ എം സി…