കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -19): ജോണ്‍ ഇളമത

കാലം കാത്തുനില്‍ക്കാതെ കറങ്ങി. സെസ്റ്റീന്‍ ചാപ്പലിലെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി മൈക്കെലാഞ്ജലോ പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീര നിര്‍മ്മാണത്തിനുള്ള ചട്ടവട്ടങ്ങള്‍ കുട്ടുകയായിരുന്നു. വാസ്തവത്തില്‍ ആയിരത്തിയഞ്ഞുറ്റിയഞ്ചില്‍ അതായത്‌ സെസ്റ്റീന്‍ ചാപ്പലിലെ ചിത്രരചനയ്ക്ക്‌ മൂന്നു കൊല്ലം മുമ്പ്‌ പോപ്പുമായി കരാറില്‍ ഒപ്പുവച്ചതാണ്‌. മൂന്നു നിലയില്‍ ഒരു വലിയ ശവകൂടീരം. അതില്‍ നാല്‍പ്പത്തിയേഴ്‌ പ്രതിമകള്‍. മദ്ധ്യത്തില്‍ മോശയുടെ വലിയ പ്രതിമ. എട്ട്‌ മാസത്തോളമെടുത്തു മോശയെ കൊത്താന്‍. കറോറ പാറമടയില്‍ നിന്ന്‌ ഒത്ത ഒരു കല്ലു കണ്ടുകിട്ടാന്‍ വളരെ മുമ്പുതന്നെ ആര്‍ക്കും വേണ്ടാതിരുന്ന ഒരു കൂറ്റന്‍ കല്ല്‌ കണ്ടുവെച്ചിരുന്നതാണ്‌. അത്‌ ആരോ കൊണ്ടുപോയി. ഇപ്പോള്‍ പുതിയ നിരവധി ചെറുപ്പക്കാരായ ശില്പികള്‍ വന്നുകൊണ്ടിരിക്കുന്നു. അവരില്‍ ആരോ കൊത്തിപ്പഠിക്കാന്‍ ആ കല്ലു കൊണ്ടുപോയി എന്ന്‌ അതുപേക്ഷിച്ച കടയുടമ മൈക്കിളിനോട്‌ പറഞ്ഞപ്പോള്‍ ശില്പിക്ക് ഏറെ ഇച്ഛാഭംഗമുണ്ടായി. എന്നാല്‍ കല്ല് റോമില്‍ എത്തിക്കും മുമ്പ്‌ പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ ദിവംഗതനായ…

ജോയി ഇട്ടൻ ഫൊക്കാന ഇന്റർനാഷണൽ ചാരിറ്റി ചെയർമാൻ

ന്യൂയോർക്ക്: അമേരിക്കയുടെ സാമൂഹ്യ– സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനുമായ ജോയി ഇട്ടനെ ഫൊക്കാനയുടെ ഇന്റർനാഷണൽ ചാരിറ്റി ചെയർമാൻ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.. ജോയി ഇട്ടൻ ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും ,ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബറും ,എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷമാണ് അദ്ദേഹത്തെ തേടി പുതിയ സ്ഥാനം എത്തുന്നത് . എന്നും ഫൊക്കാനയുടെ ഉയർച്ചക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ജോയി നിരവധി ഫൊക്കാന പ്രോജറ്റുകൾ ജനങ്ങളിൽ എത്തിക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുണ്ട്. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു ആയുംപ്രവർത്തിച്ചിട്ടുണ്ട് .യാക്കോബായ സുറിയാനി…

നവംബര്‍ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിക്കണം

ഡാളസ്: അമേരിക്കയില്‍ നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവെയ്ക്കും. 2020 മാർച്ച് 12നു ആയിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

അമേരിക്കയിലെ നിര്‍ണ്ണായകമായ 2022 ഇടക്കാല തിരഞ്ഞെടുപ്പ്: 33 ദശലക്ഷത്തിലധികം പേര്‍ നേരത്തെ വോട്ടു ചെയ്തു

വാഷിംഗ്ടണ്‍: നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ യുഎസ് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ വെള്ളിയാഴ്ച വരെ 33 ദശലക്ഷത്തിലധികം പേര്‍ നേരത്തെയുള്ള വോട്ടുകൾ രേഖപ്പെടുത്തി. യു എസ് ഇലക്ഷൻ പ്രോജക്ട് പ്രകാരം 19,210,096 തപാല്‍ ബാലറ്റുകളും 14,274,191 വ്യക്തിഗത വോട്ടുകളും ഉൾപ്പെടെ മൊത്തം 33,484,287 പേരാണ് നേരത്തെ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടക്കാല തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ശക്തമാണെങ്കിലും, ഫ്ലോറിഡ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ മൈക്കൽ മക്‌ഡൊണാൾഡ് പറയുന്നത് ഈ സംഖ്യകളെല്ലാം മുൻകാല പോളിംഗിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നാണ്. 1914 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇടക്കാല പോളിംഗാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം 45-47% വരെ സാധ്യമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ജോർജിയയിൽ ബുധനാഴ്ച വരെ 2 ദശലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയതായി ജോർജിയ സ്റ്റേറ്റ് സെക്രട്ടറി സിഒഒ ഗബ്രിയേൽ സ്റ്റെർലിംഗ് പറഞ്ഞു. അതിൽ ഏതാണ്ട് 1.9 ദശലക്ഷവും വ്യക്തിപരമായ വോട്ടുകളാണ്.…

ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തെയുള്ള വോട്ടിംഗ് ഇന്ന് അവസാനിക്കുന്നു

ഡാളസ്: നവംബര്‍ 8ന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള നേരത്തെയുള്ള വോട്ടിംഗ് സമയം ഇന്ന് (നവംബര്‍ 4 വെള്ളിയാഴ്ച) രാത്രി 7 മണിക്ക് അവസാനിക്കും. ഒക്ടോബര്‍ 24നാണ് വോട്ടിംഗ് ആരംഭിച്ചത്. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് ടെക്‌സ്സസില്‍ ഇതിനകം 2.7 മില്യണ്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. 30 പ്രധാന കൗണ്ടികളില്‍ 19 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടിംഗിന്റെ നില മന്ദഗതിയിലാണ്. 2018-ല്‍ ഇതേ സമയം 3.3 മില്യണ്‍ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 30 പ്രധാന കൗണ്ടികളില്‍ 27 ശതമാനം പേര്‍ വോട്ടു ചെയ്തിരുന്നു. കഴിഞ്ഞ തവണ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടെഡ് ക്രൂസിനെതിരെ ശക്തമായ പോരാട്ടം നടത്തിയത് ഇത്തവണ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെറ്റൊ റൂര്‍ക്കെയായിരുന്നു. 2022ല്‍ 10 മില്യന്‍ പേരെങ്കിലും…

ഇമ്രാൻ ഖാനെതിരായ ആക്രമണം: രാഷ്ട്രീയത്തിൽ അക്രമത്തിന് ഇടമില്ലെന്ന് അമേരിക്ക

വാഷിംഗ്ടൺ: രാഷ്ട്രീയത്തിൽ അക്രമത്തിന് ഇടമില്ലെന്ന് പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നടന്ന വധശ്രമത്തെ അപലപിച്ച് അമേരിക്ക. ഒരു രാഷ്ട്രീയ റാലിയിൽ അദ്ദേഹത്തിനെതിരെ നടന്ന ആക്രമണത്തില്‍ അമേരിക്ക ശക്തമായി അപലപിക്കുന്നു എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹവും മറ്റെല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു. “കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ ഞങ്ങൾ അനുശോചനം അറിയിക്കുന്നു. എല്ലാ പാർട്ടികളും സമാധാനപരമായി തുടരണം. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല,” ബ്ലിങ്കന്‍ പറഞ്ഞു. ഭരണസഖ്യത്തിനെതിരായ ലോംഗ് മാർച്ചിനിടെ പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിലെ അല്ലാ വല്ല ചൗക്കിന് സമീപം കണ്ടെയ്‌നറിന് നേരെയുണ്ടായ വെടിവയ്പ്പിലാണ് ഇമ്രാൻ ഖാന് പരിക്കേറ്റത്. ആക്രമണത്തിന് ശേഷം, പിടിഐ ചെയർമാൻ ഇമ്രാൻ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ മുൻ ആരോഗ്യ സഹായി ഫൈസൽ സുൽത്താൻ പറഞ്ഞു. “എന്നാൽ എക്സ്-റേയും സ്കാനുകളും അനുസരിച്ച്, അദ്ദേഹത്തിന്റെ കാലുകളിൽ…

ഡോ. അനു കെന്നത്തിന്റെ വചന പ്രഘോഷണം ഡാളസിൽ നവംബര്‍ 4 മുതൽ 6 വരെ

ഡാളസ്: ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവംബര്‍ 4 മുതൽ 6വരെ പ്രത്യേക ഉണർവുയോഗങ്ങൾ സംഘടിപ്പിക്കുന്നു. മസ്കെറ്റിലുള്ള ഐ പി സി കാർമേൽ ചർച്ചിൽ (1301, N Belt Line Rd Mesquite TX75149) വെച്ച് ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ ഡോ:അനു കെന്നത്ത്*,(ജർമ്മനി) വചന ശുശ്രൂഷ നിർവഹിക്കുന്നു കൊല്ലത്തു ജനിച്ചു പ്രഥാമിക വിദ്യാഭ്യാ സത്തിനു ശേഷം സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റി ജര്മനിയിലുള്ള കൊളോൺ യൂണിവാഴ്സിറ്റി എന്നിവയിൽ നിന്നും ഉന്നത ബിരുദം നേടി ജർമനിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന അനു കെന്നത്ത്. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു ദൈവദാസിയാണ്. നവംബര് 4 മുതൽ 6വരെ നടക്കുന്ന മീറ്റിങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ കർത്താവിൻറെ നാമത്തിൽ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: പാസ്റ്റർ മോഹൻ…

അറ്റോർണി ജസ്റ്റിൻ ജോസഫ് (35) ടെക്‌സാസിൽ കാറപകടത്തിൽ മരണപ്പെട്ടു

ഡാളസ്: യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫ് (35) ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ നിര്യാതനായി. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ്‌ എന്നീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജസ്റ്റിൻ. ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. ഡാളസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു അറ്റോർണി ജസ്റ്റിൻ ജോസഫ്. അവിവാഹിതനായിരുന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഒരു സഹോദരിയുണ്ട്. ഡാളസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പോലീസ് നേരിട്ട് വന്ന് മരണ വിവരം അറിയിക്കുകയായിരുന്നു. അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംസ്കാരം പിന്നീട്.

ലളിത ജോസഫ് ഡാലസിൽ നിര്യാതയായി

ഡാളസ്: റാന്നി അയിരൂർ പരേതനായ താനിക്കാട്ട് ജോസഫ് ഫ്രാൻസിസിന്റെ ഭാര്യ ലളിത ജോസഫ് (71) സണ്ണിവെയിലിൽ (ടെക്‌സാസ്) നിര്യാതയായി. തിരുവല്ലാ കുമ്പനാട് പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത. മക്കൾ: പരേതനായ ജോൺസൺ ജോസഫ്, ആൻസി മാത്യു (ഡാളസ്) മരുമക്കൾ: ജോ കൈതമറ്റം മാത്യു, പാമ്പാടി (ഡാളസ്, യുഎസ്‌ ) കൊച്ചു മക്കൾ: ജെസീക്ക ജോൺസൺ , ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്) സംസ്കാരശുശ്രൂഷകൾ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനായിൽ നവംബർ 5 ശനിയാഴ്ച രാവിലെ പത്തിന്. തുടർന്ന് സണ്ണിവെയിൽ ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക് : ജോ കൈതമറ്റം 903 624 9146

ന്യൂജേഴ്‌സിയിലെ സിനഗോഗുകൾക്ക് നേരെ ഭീഷണി; എഫ് ബി ഐയും എന്‍‌വൈ‌പിഡിയും അന്വേഷണമാരംഭിച്ചു

ന്യൂജേഴ്‌സിയിലെ സിനഗോഗുകൾക്ക് നേരെയുണ്ടായ “വിശ്വസനീയമായ” ഭീഷണികളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എഫ്ബിഐയും എൻവൈപിഡിയും വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. “ന്യൂജെഴ്സിയിലെ സിനഗോഗുകൾക്ക് ഭീഷണിയുണ്ടെന്ന വിശ്വസനീയമായ വിവരങ്ങൾ എഫ്ബിഐക്ക് ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ കമ്മ്യൂണിറ്റിയും സൗകര്യങ്ങളും സംരക്ഷിക്കാൻ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് ഞങ്ങൾ ഈ സമയത്ത് ആവശ്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ കഴിയുന്നതും വേഗം ഞങ്ങൾ പങ്കിടും, ജാഗ്രത പാലിക്കുക,” എഫ്ബിഐയുടെ നെവാർക്ക് ഓഫീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രസ്താവനയിൽ പറഞ്ഞു. “എഫ്ബിഐ എല്ലാ ഭീഷണികളെയും ഗൗരവമായി കാണുന്നു, ഞങ്ങളുടെ നിയമ നിർവ്വഹണ പങ്കാളികളുമായി ഞങ്ങൾ ഈ ഭീഷണി സജീവമായി അന്വേഷിക്കുകയാണ്,” എഫ്ബിഐ രണ്ടാമത്തെ പ്രസ്താവനയിൽ പറഞ്ഞു. “ന്യൂയോർക്ക് നഗരത്തിലും ഇവിടുത്തെ ജൂത പൗരന്മാരെയും സിനഗോഗുകളും ഉൾക്കൊള്ളുന്ന എല്ലാ പ്രദേശങ്ങളുടെയും ട്രൈസ്റ്റേറ്റ് ഏരിയയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ, NYPD യുടെ ഇന്റലിജൻസ് ആൻഡ് കൗണ്ടർ ടെററിസം ബ്യൂറോകൾ സംയുക്ത തീവ്രവാദ ടാസ്‌ക് ഫോഴ്‌സിനും എഫ്‌ബിഐക്കും…