ഷിക്കാഗോ : ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ 2022 ഏപ്രിൽ 8 മുതൽ 10 വരെ ഈസ്ററിനു മുന്നോടിയായുള്ള നോമ്പുകാല വാർഷിക ധ്യാനം നടക്കും. അനുഗ്രഹീത വചനപ്രഘോഷകന് ബ്രദര്‍ റജി കൊട്ടാരമാണ് ധ്യാന ശുശ്രുഷകൾക്ക് നേത്യുത്വം നൽകുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക വിഭാഗമായി ശനി, ഞായർ ദിനങ്ങളിൽ ധ്യാനം ക്രമീകിരിച്ചിട്ടുണ്ട്. ഏപ്രിൽ 8 ന് വൈകിട്ട് ആറു മുതൽ ഒൻപത് വരെയും, 9 ന് രാവിലെ 10 മുതൽ വൈകിട്ട് 7 വരേയും, 10 ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരേയുമാണ് ധ്യാനം ക്രമീകിരിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് അറിയിക്കുന്നു.
Category: AMERICA
ഷിക്കാഗോ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് നിർവഹിച്ചു. മാർച്ച് 27 ഞായറാഴ്ച 9:45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി മുൻ പ്രസിഡന്റും പ്രവർത്തകനുമായ ജേക്കബ് പുല്ലാപ്പള്ളിക്ക് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ഷിക്കാഗോ തിരുഹൃദയ ക്നാനായ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി അംഗങ്ങൾ അനേകരെ സഹായിക്കുന്നുണ്ടെന്നും, അവരുടെ പ്രവർത്തങ്ങളിൽ പ്രത്യേകിച്ച് പാവപ്പെട്ടവർക്കുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമായ റാഫിൾ ടിക്കറ്റ് എടുത്ത് സഹകരിക്കണമെന്നും റവ. ഏബ്രഹാം മുത്തോലത്ത് തന്റെ സന്ദേശത്തിൽ അറിയിക്കുകയുണ്ടായി. ഒന്നാം സമ്മാനമായി സാബു & ജോസ്സി പടിഞ്ഞാറേൽ സ്പോൺസർ ചെയ്ത 65” Samsung 4K UHD സ്മാർട്ട് TV യും, രണ്ടാം സമ്മാനമായി ലിന്റൊ & ആഗ്നസ് ഒരവകുഴിയിൽ സംഭാവന ചെയ്ത ഡെൽ…
ഏഴു വയസ്സുകാരന്റെ മരണം; അമ്മയുടെ കാമുകൻ അറസ്റ്റിൽ
ടെക്സസ്: മാരകമായി പരുക്കേറ്റതിനെ തുടർന്ന് ഏഴു വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്റ്റിൽ. കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകൾ ഏൽപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാതാവിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെട്ടു പൊലീസിനു ഫോൺ വന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആണു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ എത്തി തിരച്ചിൽ നടത്തി. മാതാവിനെയും കാമുകനെയും ചോദ്യം ചെയ്തു. എന്നാൽ വിശദമായ അന്വേഷണത്തിൽ കാമുകനെ കുറിച്ചോ അയാളുടെ താമസസ്ഥലത്തെ കുറിച്ചോ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ സംഭവം നടന്ന വീട്ടിൽ അല്ല ഇയാൾ താമസിച്ചിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാഷണല്‍ ചൈൽഡ് അബ്യൂസ് പ്രിവൻഷൻ മാസമായി ആചരിക്കുന്ന ഏപ്രിൽ ഒന്നിനു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത്…
ഉപരോധം പൂർണമായും നീക്കിയാലേ ബഹിരാകാശത്ത് സഹകരണം സാധ്യമാകൂ: ദിമിത്രി റോഗോസിന്‍
മോസ്കോയ്ക്കെതിരായ നിയമവിരുദ്ധ ഉപരോധം പാശ്ചാത്യ രാജ്യങ്ങൾ നീക്കം ചെയ്തതിന് ശേഷം മാത്രമേ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐഎസ്എസ്) സാധാരണ ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസി മേധാവി പറഞ്ഞു. മോസ്കോയ്ക്കെതിരായ “നിയമവിരുദ്ധമായ ഉപരോധം” നീക്കുന്നത് വരെ റഷ്യ ഐഎസ്എസുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിൻ ശനിയാഴ്ച പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. റഷ്യൻ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും റഷ്യന്‍ ജനതയെ നിരാശയിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയും രാജ്യത്തെ മുട്ടുകുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. “അവർ അതിൽ വിജയിക്കില്ല, പക്ഷേ ഉദ്ദേശ്യങ്ങൾ വ്യക്തമാണ്” എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “അതുകൊണ്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) പങ്കാളികളും മറ്റ് പ്രോജക്റ്റുകളും തമ്മിലുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കുന്നത്…
ചാക്കോ കുര്യൻ ഫൊക്കാന 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫ്ലോറിഡ:ഫൊക്കാനയുടെ 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡണ്ട് ആയി ഒർലാണ്ടോയിലെ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ചാക്കോ കുര്യൻ മത്സരിക്കുന്നു. ജൂലൈ 7 മുതൽ 11 ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന ഡിസ്നി വേൾഡ് ഇന്റർനാഷണൽ കൺവെൻഷന്റെ നാഷണൽ ചെയർമാൻ നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായ ചാക്കോ കുര്യൻ. ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓർമ്മ)നെ പ്രതിനിധീകരിച്ചാണ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനായ അദ്ദേഹം മുൻപ് ഫൊക്കാന ഓഡിറ്ററും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന് ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. ലോക പ്രസിദ്ധമായ അമേരിക്കൻ ടൂറിസത്തിന്റെ സിരാ…
കഞ്ചാവ് (മരിജുവാന) നിയമവിധേയമാക്കാനുള്ള ബിൽ യുഎസ് ഹൗസ് പാസാക്കി
വാഷിംഗ്ടൺ: ഉഭയകക്ഷി പിന്തുണയോടെ, ഫെഡറൽ അടിസ്ഥാനത്തിൽ കഞ്ചാവ് കൈകാര്യം ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഇരു പാര്‍ട്ടികളും 220-204 എന്ന അനുപാതത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. കഞ്ചാവ് (മരിജുവാന) നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന ആർക്കും ബില്ലിന് കീഴിൽ ക്രിമിനൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരില്ല. കൂടാതെ, അത് നിയന്ത്രിത മയക്കുമരുന്നുകളുടെ ഫെഡറൽ പട്ടികയിൽ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യപ്പെടും. കഞ്ചാവ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കുള്ള ഫീസും ആളുകളുടെ രേഖകളിൽ നിന്ന് മുമ്പത്തെ കുറ്റകൃത്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇത് നിർദ്ദേശിക്കുന്നു. “ബിൽ തീർച്ചയായും കാലഹരണപ്പെട്ടതാണ്. എന്നാൽ, മരിജുവാന ഉപയോഗത്തിന്റെ പേരില്‍ ക്രിമിനൽ നിയമങ്ങൾ പ്രയോഗിക്കുന്നതിനോ അല്ലെങ്കിൽ അത് നിയമവിധേയമാക്കാനും നിയന്ത്രിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ തുരങ്കം വെയ്ക്കാനോ കഴിയില്ല. വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും പൊതുജനാരോഗ്യത്തിന്റെയും കാര്യമെന്നതിലുപരിയായി ഞങ്ങൾ വളരെക്കാലമായി ഒരു ക്രിമിനൽ നീതിന്യായ പ്രശ്നമായി…
കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പഠന സഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും
ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്, അതിന്റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ നാഴിക കല്ലിനു തുടക്കം കുറിച്ചുകൊണ്ട് ഏപ്രില്‍ 30നു (ശനി) വൈകിട്ട് 4.30 നു ആരംഭിക്കുന്ന ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് പഠന സഹായ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും 10 കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും അടുത്ത അധ്യയന വര്‍ഷം മുതല്‍ കോട്ടയം അസോസിയേഷന് ഏറ്റെടുത്തു നടത്തുന്ന ബ്രഹത്തായ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് 6 മാസത്തിലധികമായി ജോബി ജോര്‍ജ്(പ്രസിഡന്റ്) സാജന് വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍) , ജീമോന്‍ ജോര്‍ജ്(ചാരിറ്റി കോഓര്‍ഡിനേറ്റര്‍), സണ്ണി കിഴക്കേമുറി, സെറിന്‍ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ഉപകമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ആരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലായിരുന്നു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പഠിച്ച് സമഗ്രമായ…
യുഎസ് വനിതാ നാഷണല്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ അറസ്റ്റില്‍
നോര്‍ത്ത് കരോളിന: യുഎസ് വനിതാ ദേശീയ ടീം മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിയിലായി. ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. മാര്‍ച്ച് 31നായിരുന്നു സംഭവം. വിന്‍സ്റ്റണ്‍ സാലേം ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ സ്വന്തം കാറിനകത്ത് മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഇരട്ടകുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് രണ്ടു വയസ് മാത്രമായിരുന്നു പ്രായം. പോലീസിന്റെ ഉത്തരവിനെ ധിക്കരിച്ചതിനും ചൈല്‍ഡ് അബ്യൂസിനും ഇവര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 28നു ഇവര്‍ കോടതിയില്‍ ഹാജരാകണം. 2014 ല്‍ ഇവര്‍ക്കെതിരെ കുടുംബകലഹത്തിനു കേസുണ്ട്. യുഎസ് ദേശീയ ടീമില്‍ 202 തവണ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 153 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഗോള്‍വലയം…
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കർത്താവും’ സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ഏപ്രില്‍ 3 ഞായറാഴ്ച നടത്തുമെന്ന് സാഹിത്യ സമിതി പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചു. ഗ്രന്ഥകർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കും. പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ്സ് വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വെയ്ക്കുന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താന്‍ ഉദേശിക്കുന്നത്. 2022 ഏപ്രിൽ 3 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്റെ രണ്ടാം അദ്ധ്യായത്തില്‍ കഥാകൃത്ത്, നോവലിസ്റ്റ്, ദൃശ്യമാധ്യമപ്രവര്ത്തകന് എന്നീ നിലകളിൽ പ്രശസ്തനായ എബ്രഹാം മാത്യു തൻ്റെ, ഋതുക്കള്‍ ഞാനാകുന്നു എന്ന കൃതിയെ മുൻനിർത്തി സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക്…
ഹൂസ്റ്റണില്‍ ഡപ്യൂട്ടി ഷരീഫ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു
ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിലെ ഡപ്യൂട്ടി ഷരീഫ് ഡാരന്‍ അല്‍മന്റാറസ് മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. മാര്‍ച്ച് 31 വ്യാഴാഴ്ച ആള്‍ഡിന്‍ വെസ്റ്റ് ഫീല്‍ഡ് ജൊവീസ് സ്മാര്‍ട്ട് ഷോപ്പ് പാര്‍ക്കിങ് ലോട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ജന്മദിനമായതിനാല്‍ ഗിഫ്റ്റ് വാങ്ങാന്‍ എത്തിയതായിരുന്നു ഡപ്യൂട്ടിയും ഭാര്യയും കുട്ടികളും. കടയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ പാര്‍ക്കിങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെപ്യൂട്ടിയുടെ സ്വകാര്യ വാഹനമായ ട്രക്കിന്റെ അടിയില്‍ രണ്ടുപേര്‍ കിടക്കുന്നതായി കണ്ടെത്തി. ഇവര്‍ ട്രക്കിന്റെ കറ്റാലിറ്റിക്ക് കണ്‍വര്‍ട്ടര്‍ അഴിച്ചു മാറ്റുകയായിരുന്നു. വാഹനങ്ങളുടെ ഈ ഉപകരണം അഴിച്ചുമാറ്റുന്നത് സാധാരണമാണ്. ഭാര്യയോടു മാറി നില്ക്കാന് ആവശ്യപ്പെട്ടതിനുശേഷം ഡെപ്യൂട്ടി ട്രക്കിനടുത്തേക്ക് നീങ്ങി. പെട്ടെന്നു മോഷ്ടാക്കളില്‍ ഒരാള്‍ ഡപ്യൂട്ടിക്കു നേരെ വെടിയുതിര്‍ത്തു. ഡപ്യൂട്ടി തിരിച്ചും വെടിവച്ചു. നിരവധി വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഡപ്യുട്ടി മോഷ്ടാക്കള്‍ക്ക് നേരെ വെടിവച്ചതില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റു വെടിയേറ്റ മോഷ്ടാക്കള്‍ ഓടി…
