നിഷ്പക്ഷ പദവിക്കായുള്ള റഷ്യയുടെ നിർദ്ദേശം ഉക്രൈൻ നിരസിച്ചു

യുക്രെയിനിൽ മൂന്നാഴ്ചത്തെ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ ഭാഗമായി നിഷ്പക്ഷ പദവിക്കുള്ള റഷ്യയുടെ നിർദ്ദേശം കിയെവ് നിരസിച്ചു. ഓസ്ട്രിയ അല്ലെങ്കിൽ സ്വീഡൻ എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന നിഷ്പക്ഷ നില കിയെവ് സ്വീകരിക്കണമെന്ന് ചർച്ചകൾ നിർദ്ദേശിച്ചതായി ക്രെംലിൻ ബുധനാഴ്ച പറഞ്ഞു. “ഇത് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു ഓപ്ഷനാണ്, ഇത് ഒരു വിട്ടുവീഴ്ചയായി കണക്കാക്കാം,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എന്നാൽ, ഉക്രെയ്ന്‍ ഈ നിർദ്ദേശം നിരസിച്ചു. ഇന്നത്തെപ്പോലെ ഉക്രെയ്‌നിനെതിരായ ആക്രമണമുണ്ടായാൽ മാറിനിൽക്കില്ലെന്നും, അന്താരാഷ്ട്ര പങ്കാളികൾ ഒപ്പുവച്ച നിയമപരമായ സുരക്ഷാ കരാറിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഉക്രെയ്ൻ വർഷങ്ങളായി നാറ്റോയിൽ ചേരാൻ ആഗ്രഹിക്കുന്നതാണ് ഫെബ്രുവരി 24 ന് റഷ്യ അയൽവാസിക്കെതിരെ യുദ്ധം ആരംഭിച്ചതിന്റെ കാരണങ്ങളിലൊന്ന്. മൂന്നാഴ്ചത്തെ യുദ്ധത്തിന് ശേഷം, തന്റെ രാജ്യം നാറ്റോയിൽ ചേരില്ലെന്ന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ചൊവ്വാഴ്ച പറഞ്ഞു. ചൊവ്വാഴ്‌ച അവസാനിച്ച ഏറ്റവും പുതിയ പോരാട്ടവുമായി…

ഒർലാന്റോ ഐ.പി.സി സുവിശേഷ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 മുതൽ

ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ ആഭ്യമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനാ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 ബുധനാഴ്ച മുതൽ 26 ശനി വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹിത ഗായകനും വർഷിപ്പ്‌ ലീഡറും സംഗീതഞ്ജനുമായ ഡോ. ബ്ലസ്സൻ മേമനയും, ചർച്ച് ക്വയർ ലീഡേഴ്‌സ് റോണി വർഗീസ്‌, ഡാറിൽ സിങ് തുടങ്ങിയവരും ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ആത്മീയ പ്രഭാഷകൻ ഇവാൻഞ്ചലിസ്റ് സിംജൻ ജേക്കബ് (ജോർജിയ) തിരുവചന സന്ദേശം നൽകും. 27-ന് ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ യോഗം സമാപിക്കും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോർജ് തോമസ്, സെക്രട്ടറി ബിജോയ്‌ ചാക്കോ, ട്രഷറർ എ. വി ജോസ്, ബോർഡ് അംഗങ്ങളായ രാജു പൊന്നൊലിൽ, നിബു വെള്ളവന്താനം, രാജു…

ഫോമ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ഡോ. പ്രിന്‍സ് നെച്ചിക്കാട്ടിനെയും, ജാസ്മിന്‍ പരോളിനെ നാഷണല്‍ കമ്മറ്റിയിലേക്കും മങ്ക നാമനിര്‍ദ്ദേശം ചെയ്തു

ഫോമയുടെ നിലവിലുള്ള വനിതാപ്രതിനിധിയും വിമന്‍സ് ഫോറം ട്രഷററുമായ ജാസ്മിന്‍ പരോളിനെ മങ്ക(മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) 2022-24 ലെ ഫോമയുടെ ദേശീയ കമ്മറ്റിയിലേക്ക് വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള അംഗമായും, ഡോ.പ്രിന്‍സ് നെച്ചിക്കാട്ടിനെ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായും നാമനിര്‍ദ്ദേശം ചെയ്തു. ഡോ.നെച്ചിക്കാട്ട് 1990 മുതല്‍ മങ്കയില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഫോമയുടെ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, ഫോമ ബൈ-ലോ കമ്മറ്റി നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ബിസിനസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട് ബിസിനസ് രംഗത്തിനപ്പുറം പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുന്നുണ്ട്. കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്തെ സംരഭകനായി ഡോ.നെച്ചിക്കാട് 1995 മുതല്‍ സിലിക്കോണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പ്രിന്‍സ് റിയാലിറ്റി& ഫിനാന്‍സിന്റെ പ്രസിഡന്റും സി.ഇ.ഓ.യുമാണ്. ഫോമ വനിതാ പ്രതിനിധിയായി ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് വിമന്‍സ് ഫോറവുമായി സഹകരിച്ച് ഈ കമ്മറ്റി കാലയളവില്‍ ജാസ്മിന്‍ നടത്തുന്നത്.…

അമേരിക്കയില്‍ സമയമാറ്റം അവസാനിപ്പിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നിലവിലിരിക്കുന്ന സമയമാറ്റം പൂര്‍ണ്ണമായൂം അവസാനിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച്-നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പിലാക്കിയിരുന്നത്. ഇതുസംബന്ധിച്ച് സണ്‍റെഷന്‍ പ്രൊട്ടക്ഷന്‍ ബില്‍ യു.എസ് സെനറ്റില്‍ ഐക്യകണേ്ഠന പാസാക്കി. ചൊവ്വാഴ്ച (മാര്‍ച്ച് 15)യാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയോ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച ബില്‍ എഡ്മാര്‍ക്കെ ഉള്‍പ്പെടെ 16 പേര്‍ സ്‌പോണ്‍സര്‍ ചെയ്തു. പുതിയ ബില്‍ ഡെ ലൈറ്റ് സേവിംഗ് സമയം നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നവംബറില്‍ കൂടി സമയം മാറ്റം ഉണ്ടാകുമെങ്കിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സ്പ്രിംഗ് ഫോര്‍വേര്‍ഡായിരിക്കും അമേരിക്കയില്‍ തുടരുന്ന സമയം. സെനറ്റ് ഐക്യകണേ്ഠന ബില്‍ അംഗീകരിച്ചുവെങ്കിലും യു.എസ് ഹൗസും ബില്‍ അംഗീകരിച്ചു പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. ഇരു പാര്‍ട്ടികളും ഒരേസ്വരത്തില്‍ സമയമാറ്റം അവതരിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍…

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റു വിസകള്‍ പുനഃസ്ഥാപിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ): ടൂറിസ്റ്റ് ആന്റ് ഇ ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിലവിലുള്ള ഇ.ടൂറിസ്റ്റ് വിസകളും സാധാരണ (പേപ്പര്‍) ടൂറിസ്റ്റു വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള പത്തുവര്‍ഷത്തെ (ദീര്‍ഘകാല) വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cgisf.gov.in, വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുമെന്ന് കോണ്‍സുല്‍ ഡോ. നകുല്‍ സമ്പര്‍വാളിന്റെ അറിയിപ്പിലുണ്ട്. ആഗോള തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവന്നതും വാക്‌സിനേഷന്‍ വര്‍ധിക്കുന്നതും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതുമാണ് സന്ദര്‍ശക വിസ പുനഃസ്ഥാപിക്കുന്നതിനു ഇന്ത്യ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഏഷ്യന്‍ വംശജയായ 66കാരിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

യോങ്കേഴ്‌സ് (ന്യുയോര്‍ക്ക്): ന്യുയോര്‍ക്ക് സിറ്റിയുട വടക്ക് ഭാഗത്തു അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച് അറുപത്തിയാറു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രുരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്പത്തി രണ്ടുകാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ലോബിയില്‍ പ്രവേശിച്ച സ്ത്രീയെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞും വംശയാധിക്ഷേപം നടത്തിയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറില്‍പരം തവണ ഈ സ്ത്രീയെ പ്രതി മര്‍ദ്ദിക്കുകയും താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകളും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ബഹളം വച്ച് പുറത്തിറങ്ങിയ പ്രതിയെ പോലീസ് എത്തി പിടികൂടി. ഇയാള്‍ക്കെതിരെ വംശീയാധിക്ഷേപത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് യോങ്കേഴ്‌സ് പോലീസ് കമ്മീഷണര്‍ ജോണ്‍ മുള്ളര്‍ പറഞ്ഞു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കാതെ ജയിലില്‍ അടച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊറോണ വൈറസ് അമേരിക്കയില്‍…

ബിഷപ്പ് മാർ തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 25 മുതൽ 27 വരെ

“കർത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്‍കി (2 ദിന 26:5 ബി)” ന്യൂജേഴ്‌സി: പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്. മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെൻറ്‌.തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 25- മുതൽ 27-വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു. സമൂഹം നേരിടുന്ന സമകാലിക പ്രശ്നങ്ങളിൽ നീതിക്കായി ശക്തമായി ഇടപെടുന്ന മാർ. തോമസ് തറയിൽ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്നും ഡെപ്ത് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുർ അറ്റാച്ച്‌മെന്റ്. അറ്റാച്മെൻറ് ഇന്റിമസി ആൻഡ് സെലിബസി, ഫോർമേഷൻ ആൻഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകൾ. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്,…

കൊറിയൻ എയർലൈൻസ് റഷ്യയിലേക്കുള്ള വിമാനങ്ങൾ ഏപ്രിൽ അവസാനം വരെ നിർത്തിവച്ചു

സിയോൾ: മോസ്‌കോയുടെ ഉക്രെയ്‌നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ അവസാനം വരെ റഷ്യയിലേക്കുള്ള വിമാനങ്ങൾ നിരോധിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ഫ്ലാഗ് കാരിയറായ കൊറിയൻ എയർ ലൈൻസ് കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിലേക്കും വ്ലാഡിവോസ്റ്റോക്കിലേക്കും പാസഞ്ചർ വിമാനങ്ങളും മോസ്കോ വഴി യൂറോപ്പിലേക്കുള്ള കാർഗോ വിമാനങ്ങളും ഈ മാസം അവസാനം വരെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കൊറിയൻ എയർ അറിയിച്ചു. ഇഞ്ചിയോണിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ചില വിമാനങ്ങൾ റഷ്യൻ, ഉക്രേനിയൻ വ്യോമാതിർത്തി ഒഴിവാക്കാൻ വഴിതിരിച്ചുവിടുമെന്ന് റിപ്പോർട്ട് പറയുന്നു. ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക്, അറ്റ്‌ലാന്റ, ചിക്കാഗോ, വാഷിംഗ്ടൺ, ബോസ്റ്റൺ, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെയെല്ലാം ഈ തീരുമാനം ബാധിച്ചു. കമ്പനിയുടെ കണക്കനുസരിച്ച് നഗരങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് മൂന്ന് മണിക്കൂർ വരെ കൂടുതൽ സമയമെടുക്കും. ഇതേ കാരണങ്ങളാൽ മാർച്ച് 19 മുതൽ ഏപ്രിൽ 15 വരെ ഇഞ്ചിയോൺ-വ്ലാഡിവോസ്റ്റോക്ക്…

League of Women Voters of Northern Valley to Host Multi-Town Meet & Greet

(Eastern Bergen County, New Jersey; March 15, 2022) — The League of Women Voters of Northern Valley (LWVNV) invites the public to learn about the League of Women Voters and attend a virtual Meet & Greet conducted by the League of Women Voters of New Jersey via Zoom on Thursday, March 24 from 7 p.m. to 8 p.m.  Participants may join the virtual Meet & Greet by clicking this link, bit.ly/northernvalleymeetandgreet. “The League of Women Voters of Northern Valley invites the public to attend this virtual Meet and Greet and learn…

ഫോമാ യുദ്ധ വിരുദ്ധ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു

ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഉരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ 2022 മാർച്ചു 3 ന് മെഴുകുതിരികൾ കത്തിച്ചു യുദ്ധ വിരുദ്ധ -സമാധാന പ്രാർത്ഥന നടത്തി. അഭിവന്ദ്യനായ ബിഷപ്പ് ശ്രീ ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി ശ്രീ പാർത്ഥസാരഥി എന്നിവർ സമാധാന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ സംഘടനകളെയും, കമ്മറ്റികളെയും പ്രതിനിധീകരിച്ചു ഫോമയുടെ വിവിധ നേതാക്കന്മാരും യോഗത്തിൽ സംസാരിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, സാധാരണക്കാരായ ജനങ്ങളെ നരകയാതനകൾക്ക് വിധേയമാക്കുന്നത് ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഇടമുണ്ടെന്നും, ഓരോ യുദ്ധവും ലോകത്തെ നാശത്തിലേക്കും, ജീവജാലങ്ങളെ ഇല്ലായ്‌മ ചെയ്യുമെന്നും, സമാധാനമാണ് ലോക ജനത കാംഷിക്കുന്നതും റഷ്യ സമാധാനത്തിന്റെയും ചർച്ചയുടെയും പാത തെരെഞ്ഞെടുക്കണമെന്നും യോഗം…