എ സി ജോർജിന്റെ പാളങ്ങൾ എന്ന നോവൽ: ഡോ. ജോസഫ് പൊന്നോലി

ശ്രീ എ സി ജോർജ് തന്റെ ഇന്ത്യൻ റെയിൽവേ ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ  കേരളത്തിലെയും ബാംഗളൂരിലെയും  മലയാളി ജീവിതമാണ് പശ്ചാത്തലം. പാളങ്ങൾ വിലാസിനിയുടെ കഥയാണ്. വിലാസിനി എന്ന ഇരയുടെ കഥ. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്.  കഥ,  കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം. കഥാസാരം ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു.  കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം,  വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു.  അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി…

വടകര സ്വദേശിയായ ഹെന്ന അസ്ലം ന്യൂജേസിയിൽ വാഹനാപകടത്തിൽ മരിച്ചു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലുള്ള റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ ഹെന്ന അസ്ലം എന്ന 21 വയസ്സുകാരി 2025 ഏപ്രിൽ 22ന് ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു കേരളത്തിലെ വടകര സ്വദേശികളായ അസ്‌ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. ഹെന്ന കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ന്യൂജേഴ്‌സിയിൽ താമസിച്ചു വരികയായിരുന്നു. ഹെന്ന കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്യുകയായിരുന്ന എതിരെ വന്ന ഒരു കാറിന് വഴിമാറാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. . Funeral Arrangements: Janaza Prayer: Today at 5 PM (following Asr prayer) at ISCJ (Islamic Society of Central Jersey) Burial: To follow at Oaklawn Memorial Park and Cemetery, between 6:00 PM and 6:30 PM.

ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു

ന്യൂ യോർക്ക് : ജമ്മു കശ്മീരിലെ പഹൽഗാവിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന  ശക്തമായി അപലപിക്കുന്നു. നിരായുധരായ ടൂറിസ്റ്റുകളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. മരണമടഞ്ഞതിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും ഉൾപ്പെടുന്നു. പഹൽഗാവിൽ നടന്ന ആക്രമണത്തെ ഫൊക്കാന  ശക്തമായി അപലപിക്കുന്നതിനോടൊപ്പം  മരിച്ചവരുടെ    ദുഃഖത്തിൽ അവരുടെ കുടുംബത്തോടൊപ്പം പങ്കുചേരുകയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു. കൊച്ചി നാവിക സേനയിലെ ഉദ്യോഗസ്ഥൻ വിനയ് നർവലിന്റെ മൃതദേഹത്തിനു സമീപമിരുന്നു വിതുമ്പുന്ന നിസ്സഹായയായ വധുവിന്റെ പിക്ചർ ഏവരുടെയും കരൾ അലിയിക്കുന്നതാണ്,  ഏഴ് ദിവസം മുൻപ് മാത്രം വിവാഹിതനായ അദ്ദേഹം ഹണിമൂൺ ട്രിപ്പിന് വേണ്ടി കാശ്മീരിൽ പോയതാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയായിരുന്നു കശ്മീർ. ആ തിരിച്ചുവരവിനാണ് കഴിഞ്ഞദിവസം പഹൽഗാമിൽ ഭീകരർ ചോര കൊണ്ടു വിഘാതമിട്ടത് .ആ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കൂടിക്കാഴ്ച നടത്തി; വ്യാപാരം, താരിഫ്, തന്ത്രപരമായ സഹകരണം, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ താരിഫ് നയത്തെക്കുറിച്ച് ലോകം പ്രക്ഷുബ്ധമായിരിക്കുമ്പോൾ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ കണ്ടു. വ്യാപാരം, താരിഫ്, തന്ത്രപരമായ സഹകരണം, ആഗോള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് ബന്ധങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ ഈ കൂടിക്കാഴ്ച ഒരു സുപ്രധാന ചുവടുവയ്പ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡൽഹിയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, ഊർജ്ജം, തന്ത്രപരമായ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇരു നേതാക്കളും ചർച്ചകൾ നടത്തി. ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്ന് ഇന്ത്യയും അമേരിക്കയും അറിയിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുരി,…

ഇന്ത്യയിലേക്കുള്ള ഊർജ്ജ, പ്രതിരോധ വിൽപ്പന വർദ്ധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം: ജെ ഡി വാൻസ്

ഇന്ത്യയ്ക്ക് കൂടുതൽ ഊർജ്ജവും പ്രതിരോധ ഉപകരണങ്ങളും വിൽക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യാ സന്ദർശനത്തിനിടെ പറഞ്ഞു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ നൂറ്റാണ്ടിനെ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയും അമേരിക്കയും വിജയകരമായി ഒരുമിച്ച് പ്രവർത്തിച്ചാൽ, സമൃദ്ധവും സമാധാനപരവുമായ ഒരു 21-ാം നൂറ്റാണ്ട് നമുക്ക് കാണാൻ കഴിയും,” വടക്കുപടിഞ്ഞാറൻ ഇന്ത്യൻ നഗരമായ ജയ്പൂരിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “പക്ഷേ, നമ്മൾ ഒരുമിച്ച് വിജയകരമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, 21-ാം നൂറ്റാണ്ട് മുഴുവൻ മനുഷ്യരാശിക്കും വളരെ ഇരുണ്ട സമയമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ അത്താഴ വിരുന്നിന് ശേഷം അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവർത്തിച്ച് പ്രശംസിച്ചു. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഭാര്യയ്ക്കും അവരുടെ മൂന്ന് കുട്ടികൾക്കുമൊപ്പം നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് വാൻസ് ഇന്ത്യയിലെത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ്…

സത്യപ്രതിജ്ഞയ്ക്കായി ട്രംപിന്റെ ഉദ്ഘാടന കമ്മിറ്റി സമാഹരിച്ചത് 240 മില്യൺ ഡോളർ: റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി അദ്ദേഹത്തിന്റെ ഉദ്ഘാടന കമ്മിറ്റി 239 മില്യൺ ഡോളർ സമാഹരിച്ചു. ഇത് അദ്ദേഹത്തിന്റെ മുൻ റെക്കോർഡ് ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും യുഎസ് ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാരോഹണത്തെയും മറികടക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഫെഡറൽ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച ഫയലിംഗിൽ വെളിപ്പെടുത്തിയ ഈ കണക്ക്, 2017-ൽ ട്രംപിന്റെ ആദ്യ സ്ഥാനാരോഹണ ചടങ്ങിനായി സമാഹരിച്ച 107 മില്യൺ ഡോളറിനെക്കാൾ വളരെ കൂടുതലാണെന്നും, 2021-ൽ പാൻഡെമിക് കാലഘട്ടത്തിലെ തന്റെ സത്യപ്രതിജ്ഞയ്ക്കായി പ്രസിഡന്റ് ജോ ബൈഡൻ സ്വരൂപിച്ച 62 മില്യൺ ഡോളറിന്റെ നാലിരട്ടിയോളം വരുമെന്നും പറയുന്നു. കമ്മിറ്റിയുടെ ഏറ്റവും വലിയ ദാതാവ് കൊളറാഡോ ആസ്ഥാനമായുള്ള പൗൾട്രി ഭീമനായ പിൽഗ്രിംസ് പ്രൈഡ് ആയിരുന്നു, അവർ 5 മില്യൺ ഡോളർ സംഭാവന നൽകി. ക്രിപ്‌റ്റോകറൻസി സ്ഥാപനമായ റിപ്പിൾ ലാബ്‌സ് ഏകദേശം 4.9 മില്യൺ ഡോളറുമായി തൊട്ടുപിന്നിലുണ്ട്,…

നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20 ഞായറാഴ്ച്ച ക്വീൻസിലെ ഗ്ലൻഓക്സിലെ പി.എസ്.115 ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 മണിമുതൽ വൈകിട്ട് 5 മണി വരെ ആർഭാടമായി വിഷു ആഘോഷിച്ചു. വിഷുക്കണിക്ക് അകമ്പടിയായി പ്രാർത്ഥനാ ഗാനവും കണിപ്പാട്ടും ട്രഷറർ രാധാമണി നായരും പ്രഥമവനിതയായ വത്സ കൃഷ്ണനും ചേർന്ന് ആലപിച്ചു. സീനിയർ അംഗങ്ങളായ അപ്പുക്കുട്ടൻ നായരും സരസമ്മ കുറുപ്പും ചേർന്ന് സന്നിഹിതരായിരുന്നവർക്കെല്ലാം സുവർണ നാണയം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു. വിഷുക്കണിയും വേദിയും അതിമനോഹരമായി അണിയൊച്ചൊരുക്കിയത് സുധാകരൻ പിള്ളയാണ്. സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. പ്രസിഡന്റ് ക്രിസ്‌ തോപ്പിൽ ഏവർക്കും വിഷുവിന്റെ മഹനീയമംഗളങ്ങൾ നേർന്നു. തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ വിഷുവിന്റെ മംഗളങ്ങൾ നേർന്ന് പ്രസംഗിച്ചു. പുതിയ തലമുറയുടെ പ്രതിനിധിയും ക്ഷണിക്കപ്പെട്ട അതിഥിയുമായ പ്രദീപ് കുന്നത്ത് മേനോൻ ഏവർക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ…

കാല്‍ഗറിയിൽ “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” ആരംഭിക്കുന്നു

കാല്‍ഗറി:  കാൽഗറി യിലെ  ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” മെയ് 04, 2025 നു ഉത്‌ഘാടനം ചെയ്യപ്പെടുന്നു .    5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ക്രിക്കറ്റ് കളി പഠിക്കാനും വളരാനും രസകരവും ഘടനാപരവുമായ അന്തരീക്ഷം  ഈ അക്കാദമി വാഗ്ദാനം ചെയ്യുന്നു. ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവർ സ്ഥാപിച്ച ഈ അക്കാദമി, ക്രിക്കറ്റിനോട് താത്പര്യമുള്ള അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള  കരുതൽ  മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത് . സ്ഥാനം റിസർവ് ചെയ്യാൻ, താഴെയുള്ള ലിങ്ക് ഉപയോഗിച്ച്  രജിസ്റ്റർ ചെയ്യാവുന്നതാണ് https://forms.gle/JT15LgEWkEnkRiEM6 കൂടുതൽ വിവരങ്ങൾക്ക്:  403 603 0962 വാർത്ത : ജോസഫ് ജോൺ കാൽഗറി

ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം ലോട്ടറി മേധാവി രാജിവച്ചു

ഓസ്റ്റിൻ, ടെക്സസ് (എപി) – 2023 ലും ഈ വർഷത്തിന്റെ തുടക്കത്തിലും ഏകദേശം 200 മില്യൺ ഡോളർ ജാക്ക്‌പോട്ടുകൾ നേടിയതിനെക്കുറിച്ചുള്ള ഒന്നിലധികം അന്വേഷണങ്ങൾക്കിടയിൽ ടെക്സസ് ലോട്ടറി കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജിവച്ചു. തിങ്കളാഴ്ച റയാൻ മിൻഡലിന്റെ രാജി ലോട്ടറി പ്രഖ്യാപിച്ചു. ലോട്ടറിയിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഓപ്പറേഷൻസ് ഡയറക്ടറുമായ മിൻഡൽ, മുൻഗാമിയുടെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഏകദേശം ഒരു വർഷം മാത്രമേ ഉന്നത സ്ഥാനത്ത് വഹിച്ചിരുന്നുള്ളൂ. ലോട്ടറി സമ്മാനങ്ങളുടെ സമഗ്രതയെക്കുറിച്ചും ഉപഭോക്താക്കൾക്ക് വേണ്ടി ഓൺലൈനായി ടിക്കറ്റുകൾ വാങ്ങുകയും അയയ്ക്കുകയും ചെയ്യുന്ന കൊറിയർ കമ്പനികളുടെ ആമുഖം സംസ്ഥാനം എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ചും ഗവർണർ ഗ്രെഗ് ആബട്ടും സംസ്ഥാന അറ്റോർണി ജനറൽ കെൻ പാക്സ്റ്റണും ഉത്തരവിട്ട കുറഞ്ഞത് രണ്ട് അന്വേഷണങ്ങളെങ്കിലും ഏജൻസി നേരിടേണ്ടിവരുമ്പോഴാണ് അദ്ദേഹം രാജിവയ്ക്കുന്നത്. ടെക്സസ് ലോട്ടറി 1991 ൽ സ്ഥാപിതമായി, അതിന്റെ വാർഷിക വരുമാനത്തിന്റെ ഒരു ഭാഗം…

മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ്: രജിസ്ട്രേഷൻ ന്യൂയോർക്കിൽ പുരോഗമിക്കുന്നു

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ ഏപ്രിൽ 6, 13 എന്നീ തീയതികളിൽ ന്യൂയോർക്കിലുള്ള സെൻറ്. ജോൺസ്, ശാലേം , എന്നീ ഇടവകകൾ സന്ദർശിച്ചു. ഇടവക വികാരിമാരായ റവ. ജോൺസൻ ശാമുവേൽ , റവ. വി.റ്റി. തോമസ് എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു. കോൺഫ്രൻസിൻറെ സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ് അതിലെ ആകർഷണീയമായ അവസരങ്ങൾ, ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന അമേരിക്കയിൽ ജനിച്ചു വളർന്നവർക്കുള്ള ട്രാക്, ഭിന്നശേഷിയുള്ളവർക്കുള്ള ട്രാക് എന്നിവയെപ്പറ്റി വിവിധ കൺവീനർമാർ പ്രസ്‌താവന നടത്തി. ജൂലൈ മാസം 3 മുതൽ 6 വരെ ലോങ്ങ് ഐലൻഡ് മെൽവിൽ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന കോൺഫ്രൻസിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയും ഇടവകകൾ നൽകിയ…