സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫീസിന് തീയിട്ടതായി സംശയിക്കുന്നതായി പോലീസ്

വെർമോണ്ട് :വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫീസിന് തീപിടിച്ചു. തീയിട്ടതായി സംശയിക്കുന്നതായും, എന്നാൽ ഉദ്ദേശ്യം വ്യക്തമല്ലെന്നും ബർലിംഗ്ടൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു വെർമോണ്ടിലെ പോലീസ് യുഎസ് സെനറ്റർ ബെർണി സാൻഡേഴ്‌സിൻ്റെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ച തീയിട്ടതായി സംശയിക്കുന്ന  പ്രതിയെ തിരയുന്നു. ചെറിയ തീപിടിത്തത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല. അജ്ഞാതനായ ഒരു പുരുഷ പ്രതി ഓഫീസ് വാതിലിൽ സ്പ്രേ ചെയ്യുകയും തീകൊളുത്തി രക്ഷപ്പെടുകയും ചെയ്തുവെന്ന് അധികൃതർ പറയുന്നു. പ്രതി ഒളിവിലാണെന്നും കാരണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.”സ്പ്രിംഗ്ളർ സംവിധാനം പിന്നീട് തീ അണച്ചു.” വെള്ളിയാഴ്ച രാവിലെ  ബർലിംഗ്ടണിലെ സാൻഡേഴ്‌സിൻ്റെ മൂന്നാം നിലയിലുള്ള ഓഫീസിൻ്റെ വെസ്റ്റിബ്യൂളിനും എലിവേറ്ററിനും പ്രവേശന കവാടത്തിനും ഇടയിൽ തീപിടിത്തം കണ്ടെത്തിയതായി ബർലിംഗ്ടൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് രാവിലെ പറഞ്ഞു. ഓഫീസ് വാതിലിന് മിതമായ തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു, മൂന്നാം നിലയുടെ ഭൂരിഭാഗവും വെള്ളത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു.…

ഫോമ സെന്‍ട്രല്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ മെയ് നാലിന്

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധയിനം കലാമത്സരങ്ങള്‍ നടത്തുന്നു. യൂത്ത് ഫെസ്റ്റിവെലിന്റെ ജനറല്‍ കോര്‍ഡിനേറ്ററായി ജൂബി വള്ളിക്കളം, കോഓര്‍ഡിനേറ്റര്‍മാരായി ആഷ മാത്യു, ഡോ. സ്വര്‍ണ്ണം ചിറമേല്‍, ശ്രീജയ നിഷാന്ത്, ലിന്റാ ജോളിസ് എന്നിവരെ ആര്‍.വി.പി ടോമി എടത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തെരഞ്ഞെടുത്തു. ഡെസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച് മെയ് നാലിനാണ് യൂത്ത് ഫെസ്റ്റിവല്‍. ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, മലയാളം ഫിലിം സോംഗ്, ഇംഗ്ലീഷ് സോംഗ്, ക്ലാസിക് സോംഗ്, പ്രസംഗം – ഇംഗ്ലീഷ് & മലയാളം, ക്രിയേറ്റീവ് പെര്‍ഫോമന്‍സ് – മിമിക്രി, മോണോ ആക്ട്, സ്റ്റാന്‍ഡ് അപ്പ് കോമഡി, പ്രഛന്ന വേഷം, സ്പെല്ലിംഗ് ബീ, മലയാളം കവിതാ പാരായണം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്രൂപ്പ് ഡാന്‍സുകള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഈ മത്സരങ്ങളില്‍ ഒന്നും…

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിൽ ഏപ്രിൽ 9നു പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നൽകുന്നു

ഫിലഡൽഫിയ: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലയന്‍ ഏപ്രിൽ 9 ചൊവാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്രജ്ഞനും, പ്രഭാഷകനും, ബൈബിൾ പ്രഭാഷകനും ഗാനരചയിതാവുമായ പ്രഫ. കോശി തലക്കൽ മുഖ്യ സന്ദേശം നല്‍കുന്നു. പ്രഫ. കോശി തലക്കൽ ചെറുപ്പം മുതലേ മികച്ച പ്രാസംഗികനും രാഷ്ട്രീയ പ്രഭാഷകനും നേതാവുമായിരുന്നു. ഏകദേശം 30 വർഷത്തോളം ഇന്ത്യയിലെ ബിഷപ്പ് മൂർ കോളേജിൽ മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. മലയാളത്തിലെ ജനപ്രിയ ഭക്തിഗാന രചയിതാവായ അദ്ദേഹം 150 ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മാരാമൺ കൺവെൻഷനിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിൻ്റെ പല ഗാനങ്ങളും മലയാള സമൂഹത്തിൻ്റെ ഇടയിൽ പ്രശസ്തമാണ്. നന്മയല്ലാത്തൊന്ന്, ദൈവമേ നിനക്ക് സ്തോത്രം, നിന്നിലാശ്വാസം കാണാൻ, നല്ലവനെ നാൽവഴികാട്ടി എന്നിവ അദ്ദേഹത്തിൻ്റെ ജനപ്രിയ ഗാനങ്ങളിൽ ചിലതാണ്. അദ്ദേഹം ആത്മവിഷൻ്റെ വഴികാട്ടിയും ഉപദേശകനുമായി പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന…

ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രൻ്റെ ഉപരിതലത്തിൽ ഇനി വാഹനത്തില്‍ സഞ്ചരിക്കാം

ഹൂസ്റ്റൺ: നാസ തങ്ങളുടെ ബഹിരാകാശ സഞ്ചാരികൾക്കായി ചന്ദ്രോപരിതലത്തിൽ ദീർഘദൂരം സഞ്ചരിക്കാൻ നാസ വാഹനങ്ങള്‍ നിർമ്മിക്കുന്നു. ഇതിനായി മൂന്ന് കമ്പനികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇൻട്യൂറ്റീവ് മെഷീൻസ്, ലൂണാർ ഔട്ട്‌പോസ്റ്റ്, വെഞ്ചൂരി ആസ്ട്രോലേബ് എന്നീ കമ്പനികളെയാണ് വാഹനങ്ങൾ നിർമ്മിക്കാൻ നാസ ചുമതലപ്പെടുത്തിയിട്ടുള്ളത്. നാസയുടെ ആർട്ടെമിസ് മൂൺ ദൗത്യത്തിനായി ഈ മൂന്ന് കമ്പനികളും ഇനി ചാന്ദ്ര റോവറുകൾ നിർമ്മിക്കും. ഈ റോവറുകൾ ഉപയോഗിക്കുന്നതിലൂടെ, ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രോപരിതലത്തിൽ കൂടുതൽ ദൂരം ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. തിരഞ്ഞെടുക്കപ്പെട്ടാൽ, 2029 സെപ്റ്റംബറിൽ ആർട്ടെമിസ് V ബഹിരാകാശയാത്രികർ ആസൂത്രണം ചെയ്ത ഉപയോഗത്തിന് മുമ്പ്, ലൂണാർ ഔട്ട്‌പോസ്റ്റ് അതിൻ്റെ വാഹനം ചന്ദ്രനിലേക്ക് ഒരു പ്രദർശന ദൗത്യത്തിനായി അയക്കും. 2039-ഓടെ കൂടുതൽ ചാന്ദ്രയാത്രയ്ക്കും ശാസ്ത്രീയ പര്യവേക്ഷണ ആവശ്യങ്ങൾക്കും LTV ഉപയോഗിക്കുമെന്ന് നാസ പറഞ്ഞു. ഞങ്ങൾ ആർട്ടെമിസ് ജനറേഷൻ ലൂണാർ എക്സ്പ്ലോറേഷൻ വെഹിക്കിൾ നിർമ്മിക്കാൻ പോകുകയാണെന്ന് ഹൂസ്റ്റൺ ആസ്ഥാനമായ നാസയുടെ…

ലിൻഡൻ സെന്റ്‌ മേരിസ്‌ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ലിൻഡൻ (ന്യൂജേഴ്‌സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മാർച്ച് 17 ഞായറാഴ്ച ലിൻഡൻ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും.ഭദ്രാസനത്തിന്റെ ഏറ്റവും വലിയ സമ്മേളനമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാനയ്ക്കുശേഷം കോൺഫറൻസ് ടീമിന് ഫാ.സണ്ണി ജോസഫ് (വികാരി) സ്വാഗതം ആശംസിച്ചു. ചെറിയാൻ പെരുമാൾ (ഫാമിലി/യൂത്ത് കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (ഫൈനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), ഷീല ജോസഫ്, റോണ വർഗീസ്, നിക്കോൾ വർഗീസ്, ലിസ് പോത്തൻ, നോബിൾ വർഗീസ്,റെജി വർഗീസ്, നോയൽ വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ബോബി ടോംസ് (ഇടവക സെക്രട്ടറി), അലക്‌സ് ജോൺ…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ ഫൊക്കാനാ-ഫോമാ സ്ഥാനാർത്ഥികളുടെ സം‌വാദം

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ ഫൊക്കാന-ഫോമ സ്ഥാനാര്‍ത്ഥികളുടെ സം‌വാദവും നടക്കും. ഏപ്രിൽ 14 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വെച്ചാണ് ഉദ്ഘാടന സമ്മേളനം. ഡോ. കലാ അശോകിൻ്റെ ടീമിൽ ഫൊക്കാനാ ട്രഷറർ സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷനിൽ നിന്നു മത്സരിക്കുന്ന രാജൻ സാമുവേൽ, ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന റോണി വർഗീസ്, ഡോ. സജിമോൻ ആൻ്റണിയുടെ ടീമിൽ ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് മാപ് മലയാളി അസ്സോസിയേഷനിൽ നിന്ന് മത്സരിക്കുന്ന മിലി ഫിലിപ്പ്, ബേബി മണക്കുന്നേലിൻ്റെ ടീമിൽ ഫോമാ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മാപ് മലയാളി അസ്സോസിയേഷനിൽ നിന്ന് മത്സരിക്കുന്ന ഷാലൂ മാത്യു പുന്നൂസ്…

ഷാജി എം. എബ്രഹാം ഫ്‌ളോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: മാവേലിക്കര കുന്നം മഠത്തിൽ കുറ്റിയിൽ നസ്രേത്ത് വീട്ടിൽ ഷാജി എം. എബ്രഹാം (57) നിര്യാതനായി. സംസ്കാര ശുശ്രൂഷ 11 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ ആരംഭിക്കുന്നതും ( 11531 Wintergarden Vineland Rd, Orlando, FL 32836) തുടർന്ന് 12 ന് ഒർലാന്റോ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (5264 Ingram Road , Apopka, FL 32703) സംസ്കാരം നടത്തപ്പെടുന്നതുമാണ്. ഭാര്യ: ലിബി ഷാജി കുമ്പളാംപൊയ്ക മംഗലത്തിൽ തെക്കേമണ്ണൂർ കുടുംബാംഗമാണ്. മക്കൾ: എബൻ എബ്രഹാം, ആൻ മറിയം, ഐറിൻ മേഴ്സി. ഷാബു ഏബ്രഹാം, (കെ. എസ്. എ), ഷീബ സാമുവേൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്

ഇരുട്ടിൽ തപ്പുന്ന ഇന്നലെകൾ (ലേഖനം): ജയൻ വർഗീസ്

കാലാവസ്ഥാ മാറ്റം ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും അത് സംഭവിക്കുന്നതിന് ഭൂമിയിലെ മനുഷ്യന്റെ പ്രവർത്തികൾ ഒരു ചെറിയ പങ്ക് വഹിച്ചിട്ടുമുണ്ടാവാം. രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായി ഇത്തരംപ്രതിഭാസങ്ങൾ എത്രയോ തവണ ഭൂമിയിൽ സംഭവിച്ചിട്ടുണ്ടാകണം. എന്നാൽ ഇന്ന് വാർത്താ മാധ്യമങ്ങളുടെ പ്രധാന ചർച്ചാവിഷയം എന്ന് പറയാവുന്നത് കാലാവസ്ഥാ മാറ്റങ്ങളെയും അതുമൂലം സംഭവിക്കാനിരിക്കുന്ന സർവ്വ നാശത്തെയും കുറിച്ചാകുന്നു എന്നതാണ് സത്യം. ഇത്തരം ഭയപ്പെടുത്തലുകളിൽ പെട്ടെന്ന് വീണുപോകുന്നസാധാരണ മനുഷ്യൻ അതിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കച്ചവട തന്ത്രത്തിന്റെ കാണാച്ചരട് ഒട്ടും തന്നെമനസ്സിലാക്കുന്നുമില്ല. മുമ്പ് ഈ ഭയം സമൃദ്ധമായി കച്ചവടം നടത്തി വിറ്റഴിച്ചിരുന്നത് മതങ്ങളായിരുന്നെങ്കിൽ അവരെയും കടത്തിവെട്ടി ഇന്നത് വിറ്റഴിക്കുന്നത് ശാസ്ത്ര മാധ്യമങ്ങളാണ് എന്നതാണ് വ്യത്യാസം. (2024 ഏപ്രിൽ 8 ന് സംഭവിക്കാനിരിക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് ശാസ്ത്ര – മാധ്യമ സംവിധാനങ്ങൾ.) രണ്ടായിരാമാണ്ടിൽ കട്ടായം ലോകം അവസാനിക്കുമെന്ന് പറഞ്ഞു പരത്തിയിരുന്ന മതങ്ങൾ (പ്രത്യേകിച്ചും ക്രിസ്തുമതം) അതിൽ…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍‌എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) പ്രശസ്തരായ പത്രപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടക്കും. സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ അണിനിരക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ, ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാന നേതാവായ ഡോ. സജിമോൻ അൻ്റണി, ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികൾ, ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികകളും, കലാ സാമൂഹ്യ പ്രവർത്തകരും…

2 കുട്ടികളെ വധിച്ച അമ്മ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കുമെന്ന് ജഡ്ജി

ഒക്‌ലഹോമ:18 വയസ്സുള്ള മകനെയും 16 വയസ്സുള്ള മകളെയും ക്രൂരമായി കൊലപ്പെടുത്തിയതിന് മാതാവ് ആമി ലീൻ ഹാൾ   തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കുമെന്ന് ജഡ്ജി തിങ്കളാഴ്ച വിധിച്ചു. 2018-ൽ 18 വയസ്സുള്ള മകൻ കെയ്‌സൺ ടോളിവറിൻ്റെയും 16 വയസ്സുള്ള മകൾ ക്ലോയി ടോളിവറിൻ്റെയും കൊലപാതകങ്ങൾക്ക് ഫെഡറൽ പെനിറ്റൻഷ്യറിയിൽ ആമി ലീൻ ഹാളിനോട് രണ്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ ജില്ലാ ജഡ്ജി റൊണാൾഡ് എ. വൈറ്റ് ഉത്തരവിട്ടു. മസ്‌കോഗി ഫെഡറൽ കോടതിയിൽ, 43 കാരിയായ ആമി ലീൻ ഹാൾ ഇന്ത്യൻ രാജ്യത്ത് നടന്ന രണ്ട് കൊലപാതകങ്ങളിൽ കുറ്റം സമ്മതിച്ചു. 2018 നവംബർ 1 ന് അതിരാവിലെ, ഹാൾ തൻ്റെ 18 വയസ്സുള്ള മകൻ്റെ കിടപ്പുമുറിയിലെത്തി  ഉറങ്ങുമ്പോൾ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.തുടർന്ന് 16ഉം 14ഉം വയസ്സുള്ള തൻ്റെ പെൺമക്കളുടെ കിടപ്പുമുറിയിൽ പ്രവേശിച്ച ഹാൾ ഉറങ്ങുമ്പോൾ…