ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷുദിനാഘോഷങ്ങള്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയ്നി കമ്യൂണിറ്റി സെന്ററില്‍ വെച്ച് വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയോടു കൂടി ആഘോഷിച്ചു. പ്രസിഡണ്ട് വിജി നായര്‍ ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ആയുരാരോഗ്യവും നിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ വിഷുവിന്റെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രസിഡണ്ടും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി വിഷു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണിയും കൈനീട്ടവുമാണ്. വിഷുക്കണി ഒരുക്കങ്ങള്‍ ലീലാ പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. എം.ആര്.സി. പിള്ളയും വിജി നായരും ചേര്‍ന്ന് വിഷുക്കൈനീട്ടം നല്കി. വിഷുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. സിദ്ധാര്‍ത്ഥ് ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ ഫ്ളൂട്ട് ഫ്യൂഷന്‍, സോളോ സെറാഫിന്റെ സോളോ ഡാന്‍സ്, ഗാനാലാപനം, ലക്ഷ്മി നായര്‍, രശ്മി നായര്‍, രമ്യ നായര്‍…
Category: AMERICA
ന്യൂ ഓർലിയൻസ് ഫെസ്റ്റിവലിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട മുൻ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ നടക്കുന്ന പ്രശസ്തമായ ‘ജാസ് ഫെസ്റ്റിവലിൽ’ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ട മുൻ പോലീസ് ഉദ്യോഗസ്ഥനെ ഫ്ലോറിഡയിൽ വെച്ച് ഏപ്രിൽ 22 ബുധനാഴ്ച പിടികൂടി. നോർത്ത് കരോലിന സ്വദേശിയായ ക്രിസ്റ്റഫർ ഗില്ലം (45) ആണ് പിടിയിലായത്. ഫ്ലോറിഡയിലെ ഡെസ്റ്റിനിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് തോക്കും ഇരുന്നൂറോളം റൗണ്ട് വെടിക്കോപ്പുകളും കണ്ടെടുത്തു. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ന്യൂ ഓർലിയൻസ് ജാസ് ഫെസ്റ്റിവലിൽ കൂട്ടക്കൊല നടത്താനായിരുന്നു ഇയാളുടെ നീക്കം. കറുത്തവർഗക്കാരെ ഉപദ്രവിക്കാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെടിവെപ്പിന് ശേഷം പോലീസിന്റെ വെടിയേറ്റ് മരിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. ‘ഫ്ലോക്ക്’ എന്ന അത്യാധുനിക ലൈസൻസ് പ്ലേറ്റ് റീഡർ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടിയത്. പത്ത് വർഷത്തിലേറെ നോർത്ത് കരോലിനയിലെ വിവിധ പോലീസ്…
കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 2 ഏപ്രിൽ 26-ന്; കെ.എസ് ചിത്ര ഉത്ഘാടനം ചെയ്യും
ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super Singers – Season 2 എന്ന സംഗീത മത്സര പരിപാടിക്ക് ഏപ്രിൽ 26-ന് (11:30 AM EST) തിരശ്ശീല ഉയരും. തെന്നിന്ത്യന്‍ വാനമ്പാടി എന്നു വിശേഷിപ്പിക്കുന്ന പ്രശസ്ത ഗായിക കെ എസ് ചിത്ര Zoom-ൽ നടക്കുന്ന ഓൺലൈൻ ചടങ്ങ് ഉത്ഘാടനം ചെയ്യും. പ്രശസ്ത ഗായകരായ ബിജു നാരായണൻ, ശ്രീവത്സൻ ജെ. മേനോൻ, ഉയർന്നുവരുന്ന സംഗീത പ്രതിഭ നവനീത് ഉണ്ണികൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി എത്തും. പ്രവാസി യുവഗായകർക്ക് സംഗീതരംഗത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും പ്രചോദനം നേടാനുമുള്ള അപൂർവ അവസരമായിരിക്കും ഈ പരിപാടി. 2020-ൽ സംഘടിപ്പിച്ച KHNA Super Singers – Season 1 വൻ വിജയമായിരുന്നു. അമേരിക്കയിലെ യുവഗായകർക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി ഇത് മാറിയപ്പോൾ, നിരവധി പേർക്ക് സംഗീത രംഗത്ത്…
ഇൽഹാൻ ഒമറിന്റെ ഭർത്താവിന്റെ വൈനറി പൂട്ടി; സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേടെന്ന് ആരോപണം
കാലിഫോർണിയ:അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ ഭർത്താവ് ടിം മൈനറ്റിന്റെ ഉടമസ്ഥതയിലുള്ള കാലിഫോർണിയയിലെ വൈനറി പൂട്ടി. ഒമറിന്റെ സ്വത്ത് വിവരങ്ങളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയത് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ കടുത്ത പരിശോധനയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം. 2024-ലെ വാർഷിക ഫയലിംഗിൽ തന്റെ ഭർത്താവിന് 6 ദശലക്ഷം മുതൽ 30 ദശലക്ഷം ഡോളർ വരെ മൂല്യമുള്ള ആസ്തിയുണ്ടെന്നാണ് ഇൽഹാൻ ഒമർ ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തൊട്ടുപിന്നാലെ ഇത് വലിയ വിവാദമായി. വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും പിന്നാലെ ഒമർ ഈ കണക്കുകൾ തിരുത്തി. പുതിയ ഫയലിംഗ് പ്രകാരം ഈ ആസ്തി പൂജ്യം (‘0’) ആയി കുറച്ചു. അക്കൗണ്ടന്റിന് സംഭവിച്ച പിശകാണെന്നും തന്റെ ഭർത്താവ് കോടീശ്വരനല്ലെന്നുമാണ് ഒമറിന്റെ വിശദീകരണം. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും കേസുകളും നിലനിൽക്കുന്നതിനിടെ ഏപ്രിൽ 4-ഓടെ ഈ വൈനറി ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിച്ചു. ഡോണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ…
എന്റെ കൗമാരകാലം: മാഞ്ഞുപോകാത്ത ഓർമ്മകൾ: സി.വി സാമുവേൽ (ഡിട്രോയ്റ്റ്)
അടുത്തിടെ എന്റെ കുട്ടികളിലൊരാൾ എന്നോട് ലളിതമായ ഒരു ചോദ്യം ചോദിച്ചു: ഡാഡിയുടെ കൗമാരകാലം എങ്ങനെയുള്ളതായിരുന്നു?” ആദ്യമൊക്കെ അതൊരു എളുപ്പമുള്ള ചോദ്യമായി തോന്നി. എന്നാൽ ആലോചിക്കുന്തോറും ആ ചോദ്യത്തിനുള്ളിൽ എത്രത്തോളം അർത്ഥങ്ങളും ഓർമ്മകളും ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അമേരിക്കയിൽ ജനിച്ചു വളർന്ന എന്റെ മക്കൾക്കും കൊച്ചുമക്കൾക്കും കേരളത്തിലെ എന്റെ ആ പഴയകാല ജീവിതം സങ്കൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന 1943-ലാണ് ഞാൻ ജനിച്ചത്. കേരളത്തിലെ ആനിക്കാട് എന്ന ചെറിയ ഗ്രാമത്തിലായിരുന്നു എന്റെ വളർച്ച. ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങളൊന്നും അന്ന് സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. വൈദ്യുതിയില്ല, ആധുനിക സൗകര്യങ്ങളില്ല, ഭൗതികമായ സമ്പത്തും കുറവായിരുന്നു. ഞങ്ങളുടെ വീട്ടിൽ അന്ന് റേഡിയോ ഇല്ലായിരുന്നു. ഗ്രാമത്തിലെ ഒന്നോ രണ്ടോ വീട്ടിൽ മാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളൂ. വാർത്തകളും പാട്ടുകളും കേൾക്കാൻ ആളുകൾ അവിടെ ഒത്തുകൂടും. ടെലിവിഷനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എന്റെ കൗമാരകാലത്ത് ഞാനൊന്ന് കണ്ടിട്ടുപോലും…
ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം
ലാൻസിംഗ് (മിഷിഗൺ): ആറുവയസ്സുകാരനായ രണ്ടാം മകൻ കൈറൺ കെലിമാനെ (Kyron Keleman) ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ എലീസ കെലിമാന് (34) കോടതി പരോൾ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2024 ജനുവരിയിൽ മിഷിഗണിലെ ഒരു ഹോട്ടലിലായിരുന്നു കൊലപാതകം. കൈറണിന്റെ വയറ്റിൽ ഏൽപ്പിച്ച മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തനിക്ക് കുട്ടിയെ ഇഷ്ടമല്ലെന്നും അവനെ പരിചരിക്കുന്നത് മടുത്തുവെന്നും എലീസ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി കോടതിയിൽ തെളിഞ്ഞു. ശിശുക്ഷേമ വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രോസിക്യൂട്ടർ വിമർശിച്ചു.
തോമസ് വർഗീസ് (അനിയൻകുഞ്ഞ് – 83) നിര്യാതനായി
ചിക്കാഗോ/ കാർത്തികപ്പള്ളി: ദീർഘകാലം ചിക്കാഗോ ഡെസ്പ്ലൈൻസിൽ താമസിച്ചിരുന്ന പത്തിയൂർ പടിഞ്ഞാറെ പുളിക്കൽ പുത്തൻവീട്ടിൽ തോമസ് വർഗീസ് (അനിയൻ കുഞ്ഞ് – 83) കേരളത്തിൽ വെച്ച് നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി ) 12മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാർത്തികപ്പള്ളി ഐ പി സി സെമിത്തേരിയിൽ. ഭാര്യ പൈനുമ്മൂട്ടിൽ പേരൂർകാവിൽ പുത്തൻവീട്ടിൽ സൂസൻ വർഗീസ്. മക്കൾ: ജൂബിമാത്യു, ജോബി തോമസ് വർഗീസ്. മരുമക്കൾ: ജസ്റ്റിൻ, ജിൻസി. ചിക്കാഗോയിൽ താമസിക്കുന്ന സിസ്റ്റർ മണി കുരുവിള (വെസ്റ്റ്മൗണ്ട്), ഓമന തോമസ്, ലാലച്ചൻ, മോഹൻ, മോൻസി എന്നിവർ പരേതന്റെ ഭാര്യാ സഹോദരങ്ങളാണ്.
കാഷ് പട്ടേലിനെതിരെ അന്വേഷണം; അവതാരകനെതിരെയുള്ള അപകീർത്തിക്കേസ് തള്ളി
ടെക്സാസ് : എം.എസ്.എൻ.ബി.സി അവതാരകനെതിരെ പട്ടേൽ നൽകിയ അപകീർത്തിക്കേസ് ടെക്സസ് ഫെഡറൽ കോടതി തള്ളി. പട്ടേൽ ഓഫിസിനേക്കാൾ കൂടുതൽ സമയം നൈറ്റ് ക്ലബ്ബുകളിൽ ചെലവഴിക്കുന്നുവെന്ന അവതാരകന്റെ പരാമർശം വെറും ആലങ്കാരികമാണെന്നും, അത് അപകീർത്തികരമായി കാണാനാവില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. അതേസമയം എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ മദ്യപാനശീലത്തെക്കുറിച്ച് ഹൗസ് ഡെമോക്രാറ്റുകൾ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പട്ടേലിന്റെ മദ്യപാനം ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന പരാതിയെത്തുടർന്ന്, ഡബ്ല്യു.എച്ച്.ഒ നിർദ്ദേശിച്ച പരിശോധനയ്ക്ക് വിധേയനാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്റെ മദ്യപാനത്തെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് പട്ടേൽ വാദിക്കുമ്പോഴും, ഇത് ഗൗരവകരമായ സാഹചര്യമാണെന്ന് യുഎസ് ജനപ്രതിനിധികൾ വ്യക്തമാക്കി.
ബി എം എ സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി; മിഴിവേകി മ്യൂസിക്കൽ – കോമഡി ഷോയും കലാവിരുന്നുകളും
ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വൈകിട്ട് 6 മണിക്ക് വലിയ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ടാണ് ആഘോഷ സായഹ്നത്തിന്റെ തിരശില ഉയർന്നത്. രാത്രി 11 വരെ നീണ്ടുനിന്ന പരിപാടി കലാപരമായ വൈവിധ്യത്താലും സാംസ്കാരിക ഐക്യത്തിന്റെ സന്ദേശത്താലും ശ്രദ്ധേയമായി. അസോസിയേഷൻ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കക്കാളും ചേർന്ന് ഭദ്രദീപത്തിന്റെ തിരി തെളിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് 2025 – 2026 കാലഘട്ടത്തിലെ റിപ്പോർട്ടും ട്രഷറർ ടോം തോമസ് കണക്കും അവതരിപ്പിച്ചു. പ്രശസ്ത കലാകാരൻ ജോബി പാലയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.…
ഐപിസി ഈസ്റ്റേൺ റീജിയൻ ലീഡർഷിപ്പ് സെമിനാർ
ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ജൂൺ 27 ശനി രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ ഗ്രേസ് ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെടും. (172 വില്ലിസ് അവന്യൂ, മിനിയോള, ന്യൂയോർക്ക് 11501 ) 21-ാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ നേതൃത്വവും ആത്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രൂഷകളും എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി തിയോളജി കോളേജിന്റെ പ്രൊഫസർ എമെറിറ്റസും മുൻ ഡീനുമായ റവ. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും. സഭാ വിഭാഗ വ്യത്യാസമില്ലാതെ ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് റവ. ഡോ. ഇട്ടി എബ്രഹാം (917) 373-8118 വൈസ് പ്രസിഡന്റ് റവ. ജേക്കബ് ജോർജ് (917) 533-5870 സെക്രട്ടറി…
