കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ സെന്ററും സം‌യുക്തമായി സീനിയർ ഫോറം സംഘടിപ്പിക്കുന്നു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിക്കുന്നു. നവംബർ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള അസോസിയേഷൻ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡാളസ് വെസ്ക്കുലർ സെന്ററിലെ ഇന്റർവെൻഷണൽ നേഫ്റോളജി മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് മാർഗ്ഗശ്ശേരി മുഖ്യാഥിതിയായി വൃക്ക രോഗങ്ങളെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും, ചികിത്സകളെക്കുറിച്ചും അവബോധം നൽകുന്നതായിരിക്കും. പൊതുവായി ഈ രോഗത്തെ സംബന്ധിച്ച് ഉയർന്നുവരാറുള്ള സംശയങ്ങൾക്കും ഡോ. സുരേഷ് മാർഗ്ഗശ്ശേരി മറുപടി നൽകുന്നു. തുടർന്ന് രണ്ടാം ഭാഗത്തിൽ ടോം മാത്യു മെഡി കെയറിനെ സംബന്ധിച്ച് സംസാരിക്കുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും എല്ലാവരെയും സീനിയർ ഫോറം പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നു വെന്നും കേരള അസോസിയേഷൻ ഓഫ് ഡാളസ് എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. പ്രസ്തുത പരിപാടി സ്പോൺസറായി കോർണർ കെയർ ഹോസ്പിസ് സഹകരിക്കുന്നു.…

ഡോ. എം.ആർ.കെ.മേനോൻ ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്‌സി: തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആർ.കെ.മേനോൻ (84) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. ഒക്ടോബര് 31 ചൊവ്വാഴ്ച പുലർച്ചെ ന്യൂജേഴ്‌സിയിൽ കുടുംബത്തോടൊപ്പം സമാധാനപരമായായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം. ഭാര്യ: ശ്രീമതി ചിത്രാ മേനോൻ. മക്കൾ: ഡോ. രാകേഷ് മേനോൻ, ഡോ. രേഖ മേനോൻ, ഡോ. ദിവ്യ മേനോൻ പൊതുദര്ശനം , അന്ത്യകർമങ്ങൾ & ശവസംസ്കാരം 2023 നവംബർ 1 ബുധനാഴ്ച 1:00 PM മുതൽ 2:30 PM വരെ ഫ്രാങ്ക്ലിൻ മെമ്മോറിയൽ പാർക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27, നോർത്ത് ബ്രൺസ്വിക്ക്, NJ 08902.

ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ

മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 121-ആം ഓർമ്മപെരുന്നാൾ , അമേരിക്കയിലെ പരുമല എന്നറിയപ്പടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ നവംബർ 3,4 തീയതികളിൽ നടത്തപ്പെടുന്നു. ഒക്ടോബർ 29 ഞായറാഴ്ച വി: കുർബ്ബാനക്ക് ശേഷം റവ.ഫാ.ജെറി വര്ഗീസ് (Aasistant Vicar) കൊടിയേറ്റ് നിർവ്വഹിച്ചു . റോക്‌ലാൻഡ് സെന്റ് ജോൺസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ വികാരി റവ.ഫാ.ഗീവര്ഗീസ് പൗലോസ് (Eby Paulose)ആണ് ഈ വർഷത്തെ പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കുന്നത് . ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മയിൽ പങ്കെടുക്കുവാനും ആ പിതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയം യാചിച്ചു അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് : Rev. Fr.Thomas Paul ( Vicar:516-761-6260) Rev.Fr.Jerry Varghese (Assistant Vicar: 516-503-1947) Shibu Tharakan( Secretary: 718-753-2032) Thomas Varghese…

കീൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള എഞ്ചിനീയറിങ് ഗ്രാജുവേറ്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KEAN) എല്ലാ വർഷവും നൽകുന്ന വിവിധ സ്‌കോളർഷിപ്പുകളിലേക്ക് അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള മാതാപിതാക്കളുടെ കുട്ടി കൾക്കാണ് ഈ സ്കോളർഷിപ്പുകൾ നൽകുക. രണ്ട് ഇനങ്ങളിലാണ് സ്കോളർഷിപ് നൽകുക. 1) 2023ൽ ഹൈസ്കൂൾ പാസായ കീൻ മെംമ്പേഴ്‌സിന്റെ കുട്ടികൾ. 2) 2023ൽ ഹൈസ്കൂൾ പാസായ ശേഷം ഏതെങ്കിലും അംഗീകൃത കോളജിൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ നേടിയവർ. രണ്ടാമത്തെ കാറ്റഗറിയിൽ കീൻ മെംബേർസിന്റെ കുട്ടികൾ അല്ല എങ്കിലും അപേക്ഷിക്കാം. മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം ട്രാൻസ്‌ക്രിപ്റ്റിന്റെ കോപ്പി ഉൾപ്പെടെ ഹൈസ്കൂൾ പാസ്സ് ആയതിന്റെ രേഖകളും പുതുതായി അഡ്മിഷൻ എടുത്ത സ്ഥാപനത്തിന്റെ അഡ്മിഷൻ രേഖകളും സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന രേഖകൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. താല്പര്യമുള്ളവർ 2023 നവംമ്പർ 6 ന് മുമ്പായി keanusaorg@gmail.com എന്ന…

മിഡിൽ ഈസ്റ്റ് പ്രതിസന്ധിക്കും ആഗോള അസ്ഥിരതയ്ക്കും കാരണക്കാര്‍ അമേരിക്കയാണെന്ന് പുടിൻ

മിഡിൽ ഈസ്റ്റ് പ്രതിസന്ധിക്കും മറ്റ് പ്രാദേശിക സംഘർഷങ്ങൾക്കും പിന്നിൽ യുഎസും സഖ്യകക്ഷികളുമാണെന്നും, ആഗോള അസ്ഥിരതയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നവര്‍ അവരാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. “മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനും മറ്റ് പ്രാദേശിക പ്രതിസന്ധികൾക്കും പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ വിനാശകരമായ വിദ്വേഷം വിതയ്ക്കുന്നതിനും വിയോജിപ്പ് വിതയ്ക്കുന്നതിനും ഉപയോഗിക്കുന്നു,” തിങ്കളാഴ്ച നിയമപാലകരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. “മിഡിൽ ഈസ്റ്റ് സംഘർഷത്തിന് പിന്നിൽ ആരാണെന്നും വിവിധ പ്രദേശങ്ങളിലെ “മാരകമായ കുഴപ്പങ്ങൾ” സംഘടിപ്പിക്കുന്നതിനും അതിൽ നിന്ന് പ്രയോജനം നേടുന്നതും ആരാണെന്ന് ലോകം മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്,” പുടിൻ പറഞ്ഞു. ആഗോള അസ്ഥിരതയുടെ പ്രധാന ഗുണഭോക്താക്കൾ അമേരിക്കയിലെ നിലവിലെ ഭരണകൂടത്തിലെ ഉന്നതരും അവരുടെ ഉപജാപ സംഘങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ നാടകീയ സാഹചര്യങ്ങളും മറ്റ് പ്രാദേശിക സംഘർഷങ്ങളും റഷ്യയ്‌ക്കെതിരെ ഉപയോഗിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും അതിന്റെ വൈവിധ്യമാർന്നതും ബഹുമത സമൂഹത്തെ വിഭജിക്കാനും…

ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്റെ ‘വഴികാട്ടികള്‍’ എന്ന പുതിയ ചര്‍ച്ചാ പരമ്പര നവംബര്‍ 1-ന് ആരംഭിക്കുന്നു

ഗ്ലോബൽ മലയാളി പ്രസ് ക്ലബ് ആരംഭിക്കുന്ന ‘വഴികാട്ടികൾ’ എന്ന പുതിയ ചർച്ചാ പരമ്പരയുടെ ആദ്യ പരിപാടി നവംബര്‍ 1ന് (നാളെ) തുടക്കമിടും. ഡൽഹിയിലെ മുതിർന്ന പത്രപ്രവർത്തകനും മാതൃഭൂമി പ്രത്യേക പ്രതിനിധിയുമായ എൻ. അശോകനാണ് നാളെ ഓൺലൈനിൽ സംവദിക്കുക. കേരള പിറവി ദിനവും ആഘോഷിക്കുന്നുണ്ട്. നവംബർ ഒന്നിന്, ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 9. 30നാണ് ചർച്ച ആരംഭിക്കുക. എല്ലാവരും നാളത്തെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. കഴിയുന്നത്ര മറ്റു പത്രപ്രവർത്തകരെയും ഇതിലേക്ക് ക്ഷണിച്ച് പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Global Malayalee Press Club invites you to the Zoom-Meeting. Please join to attend the GMPC talk series “Vazhikattikal” tomorrow, (November 1st, Wednesday) at 9.30 PM IST. Senior journalist Shri N. Asokan will share his experience…

മലയാളി റിയൽ എസ്റ്റേറ്റ് ഏജൻറ്മാർക്കും ബ്രോക്കർമാർക്കുമായി സംഘടന

ഹ്യൂസ്റ്റൺ: മലയാളി റിയൽ എസ്റ്റേറ്റ് ഏജൻറ്സ് ബ്രോക്കർമാർ എന്നിവർക്കായി ഒരു സംഘടന രൂപീകരിക്കാൻ സ്റ്റാഫോഡിൽ ഫിൽഫിലെ റെസ്റ്റോറന്റിൽ കൂടിയ റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെയും ബ്രോക്കര്മാരുടെയും കൂട്ടായ്മ തീരുമാനിച്ചു. ആദ്യ പടിയായി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലൂടെ താല്പര്യമുള്ള ഏജന്റുമാരെയും ബ്രോക്കര്മാരെയും ക്ഷണിക്കാനും അങ്ങനെ സമാന ചിന്താഗതിക്കാരായ എല്ലാവരെയും ഒരുമിപ്പിച്ചു ശക്തമായ ഒരു സംഘടനയാണ് ലക്ഷ്യമെന്നും അതിനായി സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കാമെന്നു എല്ലാവരും തീരുമാനിച്ചു. പരസ്പരം സഹായിക്കാനും അറിവുകളും അനുഭവങ്ങളും പങ്കുവെച്ചു സ്വയം വിജയിക്കുന്നതിനൊപ്പം മറ്റുള്ളവരെയും വിജയികളാക്കുക എന്നതായിരിക്കണം ലക്‌ഷ്യം എന്ന് പങ്കെടുത്ത റിയൽ എസ്റ്റേറ്റ് ബ്രോക്കർ ജോൺ ഡബ്ല്യൂ വർഗീസ് പറഞ്ഞു. 2009 ൽ സമാന സ്വഭാവത്തിലുള്ള ഒരു സംഘടന റിയൽ എസ്റ്റേറ്റ് പ്രവർത്തകർ ചേർന്ന് രൂപീകരിച്ചിരുന്നു എങ്കിലും അത് വിജയം കാണാതെ പോയി. സമൂഹത്തിന്റെ സ്പന്ദനം അറിയാവുന്ന ശക്തമായ ബിസിനസ് ശൃഖലയുടെ കണ്ണികളായ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ…

ഇന്ത്യന്‍ വിദ്യാർത്ഥി അമേരിക്കയില്‍ ജീവനുവേണ്ടി പോരാടുന്നു

2023 ഓഗസ്റ്റ് 31 ന് സ്റ്റുഡന്റ് വിസയിൽ യുഎസിലെത്തി തൊണ്ടയിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹൈദരാബാദില്‍ നിന്നുള്ള വിദ്യാർത്ഥി മുഹമ്മദ് ആമിര്‍  ജീവനുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. ഇപ്പോൾ, അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് മുജാഹിദ് യുഎസിലേക്ക് അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ, ജോർജിയയിലെ അറ്റ്ലാന്റയിലുള്ള ആട്രിയം ഹെൽത്ത് നാവിസെന്റ് ദി മെഡിക്കൽ സെന്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് ആമിര്‍. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ആമിറിന്റെ പല്ലിൽ അണുബാധ ആരംഭിച്ചതായും പിന്നീട് അത് തൊണ്ടയിലേക്ക് പടർന്നതായും സഹോദരന്‍ മുജാഹിദ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യാന വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഐടിയിൽ (പ്രോജക്റ്റ് മാനേജ്‌മെന്റ്) ബിരുദാനന്തര ബിരുദം നേടാനാണ് ആമിര്‍ യുഎസിലേക്ക് പോയതെന്നാണ് മുജാഹിദ് നൽകിയ വിവരം. മുജാഹിദിന്റെ യുഎസിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന്, ആട്രിയം ഹെൽത്ത് നാവിസെന്റ് ഒരു കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ആമിര്‍ നിലവിൽ കാർഡിയോ വാസ്കുലർ…

അമേരിക്കൻ മലയാളി ജോസഫ് ചാണ്ടി സ്‌കോളർഷിപ്പ് വിതരണം നടത്തി

ഡാലസ്: കോട്ടയം ആസ്ഥാനമായി അമേരിക്കൻ മലയാളി ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായി കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് ഈ വർഷവും സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണവും മറ്റ് ധനസഹായ വിതരണവും നടത്തി. 3,16,000 സ്‌കൂൾ വിദ്യാർത്ഥികൾക്കും 25,000 കോളേജ് വിദ്യാർത്ഥികൾക്കും ധനസഹായം നൽകി. പുറമേ അനാഥാലയത്തിനും ഭവന നിർമ്മാണത്തിനുമായി ഏതാണ്ട് 30 ലക്ഷത്തിലേറെ രൂപ ധനസഹായമായി നൽകി. കേരളം, കർണാടക,തമിഴ്‌നാട് ,മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലായി ഏതാണ്ട് 64 ലക്ഷം രൂപയോളം ധസഹായം ഈ വർഷം നൽകി. എല്ലാ ജില്ലകളിലേയും നിലവിലുള്ള കോഡിനേറ്റർമാരുടെ സഹകരണത്തോടെ മീറ്റിംഗ് നടത്തിയാണ് ധനസഹായ വിതരണം നടത്തിയത്. എറണാകുളം ആൽബർട്ട് കോളേജിൽ വച്ചു നടന്ന ചടങ്ങ് മുൻ കേന്ദ്രനിയമ സഹ മന്ത്രി പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. ദൈവതുല്യനായ ജോസഫ് ചാണ്ടിക്ക് മാത്രമേ സ്വന്തം സമ്പാദ്യം ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ…

അന്നമ്മ വറുഗീസ് (ഗ്രേസി) സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

സ്റ്റാറ്റൻ ഐലൻഡ് / ന്യൂയോർക്ക് : കോഴഞ്ചേരി വാഴക്കുന്നത്ത് വറുഗീസിന്റെ (വിഎസ്‌എസ്‌സി റിട്ട. എൻജിനീയർ) ഭാര്യ അന്നമ്മ വറുഗീസ് (ഗ്രേസി 73) ഒക്‌ടോബർ 30ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. തിരുവല്ല ഓതറ കീയത്തു കുടുംബാംഗമാണ് പരേത. ഏകമകൻ: നോബിൾ വർഗീസ് മരുമകൾ: ഷീലു വർഗീസ് കൊച്ചുമക്കൾ: നിക്കോൾ, നോയൽ, നേഥൻ നവംബർ 2, വ്യാഴം 3:00pm മുതൽ 9:00pm വരെ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (28 Sunset Ave, Staten Island, NY 10314) പൊതുദർശനം ഉണ്ടായിരിക്കും സംസ്‌കാരശുശ്രൂഷകൾ നവംബർ 3, വെള്ളിയാഴ്ച രാവിലെ 10 മുതൽ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിച്ചു, തുടർന്ന് മൊറോവിയൻ സെമിത്തേരിയിൽ (22205 Richmond Rd, Staten Island, NY 10306) സംസ്കാരം നടക്കും . കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ജോർജ് 917-710-7673