വ്യത്യസ്ത സഭ വിഭാഗങ്ങളുടെ സംയുക്ത ആരാധനയാണ് എക്യുമിനിസത്തിലൂടെ സാധ്യമാകേണ്ടത്: കാതോലിക്കാ ബാവാ

ഡാളസ് : ആദിമ നൂറ്റാണ്ടിലെ വിശ്വാസ സമൂഹം ഒരു സ്ഥലത്തു കൂടിവന്നു ഒരുമനപ്പെട്ടു പ്രാർത്ഥിച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മ ശക്തി ലഭിച്ചുവെന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണമെന്നും,എക്യൂമിനിക്കൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വ്യത്യസ്ത സഭ വിഭാഗങ്ങൾ ഏക മനസ്സോടെ ഒരേ ദേവാലയത്തിൽ കൂടിവന്നു ഒരുമനപ്പെട്ടു ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുമ്പോൾ മാത്രമേ ആദിമ നൂറ്റാണ്ടിൽ പൂർവ പിതാക്കന്മാർക് ലഭിച്ച പരിശുദ്ധാത്മ ശക്തി നമുക്കും പ്രാപിക്കുവാൻ കഴിയുകയുള്ളൂവെന്ന്‌ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവാ ഉത്ബോധിപ്പിച്ചു. ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ .ഒക്ടോബർ 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക്സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു കാതോലിക്കാ ബാവാ. ഗായകസംഘം ആലപിച്ച ഗാനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് തിരുമേനി തന്നെ പ്രസംഗം ആരംഭിച്ചത് “പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ” എന്ന ഗാനം തിരുമേനി എല്ലാവരോടും ഒരിക്കൽ കൂടി…

”കാദീശ്”- ആത്മീയ മധുരിമ നിറച്ച് ഒരു ക്രിസ്തീയ ഭക്തിഗാന ആൽബം

ക്രിസ്തീയ ഭക്തിഗാന ശേഖരത്തിലേക്ക് ഒരു മ്യൂസിക്കൽ ആൽബം കൂടി – ”കാദീശ്”. ഫാ .ഡോ. ബാബു കെ മാത്യു രചിച്ച് ജോസി പുല്ലാട് സംഗീതമൊരുക്കിയ മനോഹരമായ ക്രിസ്തീയ ഭക്തിഗാന ശേഖരമാണ് ‘കാദീശ്’ . പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല ക്യാൻസർ സെന്ററിന് വേണ്ടിയുള്ള ”സഹോദരൻ” പ്രോജക്ടിന്റെ ധന ശേഖരണാർഥം 15 പ്രശസ്ത ഗായകർ പാടുന്ന ഈ ആൽബത്തിലെ ഓരോ ഗാനത്തിലും ഭക്തിയും വരികളും സംഗീതവും ആലാപനവും ഇഴചേർന്ന് അവാച്യമായ ആത്മീയ അനുഭൂതി പകരുന്നു. ആലാപനമാധുരിയും ഭാവചാരുതയും ഒരുമിക്കുന്ന വരികളും ശ്ളോമ്മോ ആർട്സ് അവതരിപ്പിക്കുന്ന ഈ ആൽബത്തിലെ ഓരോ ഗാനത്തെയും ശ്രദ്ധേയമാക്കുന്നു. മലയാളത്തിലെ പ്രശസ്ത ഗായകരായ ശരത് (മ്യൂസിക് ഡയറക്റ്റർ), കെ ജി മാർക്കോസ്, ബിജു നാരായണൻ, എലിസബത്ത് രാജു, ശ്രേയ ജയദീപ്, അഫ്സൽ, രമേശ് മുരളി, ബിനു ആന്റണി, ജോയൽ ജോക്കുട്ടൻ, ചിത്ര അരുൺ, ചിപ്പി ജോയ്‌സ്,…

എപിജെ അബ്ദുല്‍ കലാം – ഇന്ത്യയുടെ ‘മിസൈല്‍‌മാന്’ ജന്മദിനാശംസകള്‍ (എഡിറ്റോറിയല്‍)

“ഇന്ത്യയുടെ മിസൈൽ മാൻ” എന്നറിയപ്പെടുന്ന ഡോ. അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുല്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15, ഇന്ത്യയിൽ അനുസ്മരണത്തിന്റെയും ആഘോഷത്തിന്റെയും ദിനമായി അടയാളപ്പെടുത്തുന്നു. 1931 ഒക്‌ടോബർ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഡോ. കലാമിന്റെ ജീവിതം രാജ്യത്തിനും ലോകത്തിനും മായാത്ത മുദ്ര പതിപ്പിച്ച പ്രചോദനാത്മകമായ ഒരു യാത്രയായിരുന്നു. 2023-ലെ ഈ പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന്റെ പൈതൃകത്തെ നാം ആദരിക്കുമ്പോൾ, ഈ ശ്രദ്ധേയനായ ശാസ്ത്രജ്ഞന്റെയും അദ്ധ്യാപകന്റെയും രാഷ്ട്രതന്ത്രജ്ഞന്റെയും ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജീവിതത്തിന്റെ സവിശേഷത വിജ്ഞാനത്തിനായുള്ള അശ്രാന്ത പരിശ്രമവും ശാസ്ത്ര സാങ്കേതിക വിദ്യകളോടുള്ള അഭിനിവേശവുമാണ്. അദ്ദേഹം വെറുമൊരു സാധാരണക്കാരനായിരുന്നില്ല; മെച്ചപ്പെട്ട, കൂടുതൽ വികസിത ഇന്ത്യയെക്കുറിച്ച് സ്വപ്നം കണ്ട ഒരു ദർശകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം എളിമയാൽ അടയാളപ്പെടുത്തിയിരുന്നു എന്നതാണ് പ്രത്യേകത. അദ്ദേഹം എളിയ പശ്ചാത്തലത്തിൽ നിന്നാണ്…

ഗാസയിലെ തങ്ങളുടെ പൗരന്മാരോട് ഈജിപ്തിലെ റഫ ക്രോസിംഗിന് അടുത്തേക്ക് നീങ്ങാൻ അമേരിക്കയുടെ നിര്‍ദ്ദേശം

ഇസ്രായേലിലെ ഹമാസ് ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ സൈന്യത്തെ വലിച്ചിഴച്ച തീരദേശ എൻക്ലേവിലെ മാനുഷിക പ്രതിസന്ധികൾക്കിടയിൽ, ഗസ്സയിലെ പൗരന്മാരോട് ഈജിപ്തുമായുള്ള റഫ അതിർത്തി കടന്ന് തെക്കോട്ട് നീങ്ങാൻ യുഎസ് ശനിയാഴ്ച ഉപദേശിച്ചു. ഫലസ്തീൻ-അമേരിക്കക്കാർക്ക് പോകാൻ അനുവദിക്കുന്നതിനായി ശനിയാഴ്ച ഉച്ചതിരിഞ്ഞ് റഫ ക്രോസിംഗ് തുറക്കാൻ വാഷിംഗ്ടൺ ഈജിപ്ത്, ഇസ്രായേൽ, ഖത്തർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “ഇന്ന് 12 മുതൽ അഞ്ച് വരെ ഇത് തുറക്കുന്നതിനുള്ള നടപടി സുഗമമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈജിപ്തുകാരും ഇസ്രായേലികളും ഖത്തറികളും ഞങ്ങളോടൊപ്പം അതിനായി പ്രവർത്തിക്കുന്നുണ്ട്,” യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗാസയ്ക്കുള്ളിലെ ഫലസ്തീൻ-അമേരിക്കക്കാരുമായി വാഷിംഗ്ടൺ ബന്ധപ്പെട്ടിരുന്നു. അവരിൽ ചിലർ റഫ വഴി പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് ക്രോസിംഗിലേക്ക് പ്രവേശനം അനുവദിക്കുമോ എന്ന് വ്യക്തമല്ല,…

ഇസ്രയേലിനെ തടഞ്ഞില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

യുണൈറ്റഡ് നേഷൻസ്: ഇസ്രായേലിന്റെ “യുദ്ധക്കുറ്റങ്ങളും വംശഹത്യയും” അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ “ദൂരവ്യാപകമായ അനന്തരഫലങ്ങളോടെ” നിയന്ത്രണാതീതമാകുമെന്ന് ഇറാൻ ശനിയാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ ഒരു കര ആക്രമണം നടത്തിയാൽ പ്രതികരിക്കേണ്ടിവരുമെന്ന് യുഎൻ വഴി അയച്ച സന്ദേശത്തിൽ ടെഹ്‌റാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇറാന്‍ പ്രതിനിധി എക്‌സിൽ പോസ്റ്റ് ചെയ്തത്. “ഇസ്രായേലി വർണ്ണവിവേചനത്തിന്റെ യുദ്ധക്കുറ്റങ്ങളും വംശഹത്യയും ഉടനടി നിർത്തിയില്ലെങ്കിൽ, സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും – ഇതിന്റെ ഉത്തരവാദിത്തം യുഎൻ, സെക്യൂരിറ്റി കൗൺസിൽ, സംസ്ഥാനങ്ങൾ എന്നിവയ്ക്കായിരിക്കും,” ഇറാന്‍ പ്രതിനിധി പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി. ജനസാന്ദ്രതയേറിയ പ്രദേശത്ത് താമസിക്കുന്ന ഫലസ്തീനികളെ തെക്കോട്ട് ഈജിപ്തുമായുള്ള അടച്ച അതിർത്തിയിലേക്ക് പലായനം ചെയ്യാൻ പറഞ്ഞതിന് ശേഷം ഗാസ മുനമ്പിൽ ഇറാൻ പിന്തുണയുള്ള ഹമാസിനെതിരെ ഒരു കര ആക്രമണം നടത്താൻ…

ഇസ്രായേൽ-ഹമാസ് സംഘർഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയണമെന്നു ബൈഡൻ

വാഷിംഗ്‌ടൺ ഡി സി :ഇസ്രായേൽ-ഹമാസ് സംഘർഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാനും സിവിലിയൻമാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യു എസ് പിന്തുണ നൽകുമെന്നും പ്രസിഡന്റ് ജോ ബൈഡൻ . ഗാസയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും നിരപരാധികളായ ഫലസ്തീൻ കുടുംബങ്ങളാണെന്നും ഹമാസുമായി യാതൊരു ബന്ധവുമില്ലെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹമാസിന്റെ ആക്രമണത്തിന് ശേഷം പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബൈഡൻ ആദ്യമായി ഫോണിൽ ബന്ധപെട്ടാണ് ഗാസയിലെ മാനുഷിക ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തത് . അതേസമയം ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനുള്ള സുരക്ഷിതമായ വഴി ഉടന്‍ തുറക്കണമെന്ന് അബ്ബാസ് ബൈഡനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ ഉപകരണങ്ങളും വെള്ളവും വൈദ്യുതിയും എണ്ണയും ഗാസയിലേക്ക് വിതരണം ചെയ്യണം. പാലസ്തീനികള്‍ ഗാസ മുനമ്പില്‍ നിന്ന് കുടിയൊഴിഞ്ഞ് പോകില്ലെന്നും അദ്ദേഹം ബൈഡനെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ ആക്രമണം ഉടന്‍…

ഫോമ മിഡ് ടേം ജനറല്‍ ബോഡി ഒക്‌ടോബര്‍ 21-ന് യോങ്കേഴ്‌സില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക്‌: ഒക്ടോബര്‍ 21 ശനിയാഴ്ച യോങ്കേഴ്സില്‍ വച്ചു നടക്കുന്ന ഫോമ മിഡ്‌ ടേം ജനറല്‍ ബോഡി യോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആതിഥേയ റീജിയന്റെ ആര്‍.വി.പി ഷോളി കുമ്പിളുവേലി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷിനു ജോസഫ്‌, ബെറ്റി ഉമ്മന്‍, ടീന ആശിഷ്‌ എന്നിവര്‍ അറിയിച്ചു. യോങ്കേഴ്‌സിലെ സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള പബ്ലിക്‌ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചാണ്‌ ജനറല്‍ ബോഡി യോഗം നടക്കുന്നത്‌. അമേരിക്കയിലും കാനഡയിലുമായി വിവിധ സ്റ്റേറ്റുകളില്‍ നിന്നും എണ്‍പതില്‍പ്പരം അംഗ സംഘടനകളുടെ പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. അവര്‍ക്കുവേണ്ട ഹോട്ടല്‍ റിസര്‍വേഷനുകള്‍ പുരോഗമിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേരുന്നവര്‍ക്ക്‌ ഒത്തു ചേരുവാനും, സൗഹൃദം പുതുക്കാനുമുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ, യോഗത്തിനുശേഷം ശനിയാഴ്ച വൈകുന്നേരം ലൈവ്‌ ഓര്‍ക്കസ്ട്ര ബാന്റ്‌, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികളും എംപയര്‍ റീജിയന്‍ ഒരുക്കിയിട്ടുണ്ട്‌. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ…

ഡോ. മോഹൻ ‍പി ഏബ്രഹാം (68) അന്തരിച്ചു

ന്യൂയോര്‍ക്ക്: ഡോ. മോഹൻ ‍പി ഏബ്രഹാം (68) ഫാമിംഗ് വില്ല, ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. റാന്നി പനവേലിൽ കുടുംബാഗമാണ്. ഭാര്യ: റീന മക്കൾ‍: ജയ്‌സൺ‍, ജാസ്മിൻ ‍ മരുമകൻ‍: സ്റ്റീവൻ ‍ മാതാപിതാക്കൾ‍: റാന്നി പനവേലിൽ പരേതനായ പി. ഏ ഏബ്രഹാം , മറിയാമ്മ ഏബ്രഹാം. സഹോദരങ്ങൾ: റൂഫി ഏബ്രഹാം, പരേതനായ പി.ഏ ഏബ്രഹാം (Jr), ഡയിസി കോശി, ലിന്‍സി റോയി, ബിജു ഏബ്രഹാം. പൊതുദര്‍ശനം: ഒക്ടോബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെയും വൈകീട്ട് 7:00 മുതല്‍ 9:00 വരെയും (Moloney’s Lake Funeral Home & Cremation Center). സംസ്‌കാര ശുശ്രൂഷകൾ: ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (Moloney’s Lake Funeral Home & Cremation Center). തുടര്‍ന്ന് പൈന്‍ ലോണ്‍ സെമിത്തേരിയില്‍ (Pine Lawn Cemetery /…

ഇന്ത്യ പ്രസ് ക്ലബ് പ്ലാറ്റിനം സ്പോൺസറായി യുവസംരംഭകൻ നോഹ ജോർജ്

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പിന്തുണയുമായി യുവസംരംഭകൻ നോഹ ജോർജ്. ന്യൂയോർക്കിലെ കോങ്കേഴ്സില്‍ പ്രവർത്തിക്കുന്ന ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് മെമ്പർ ആണ് നോഹ ജോർജ്. 2020 ൽ ആരംഭിച്ച ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ്, ബോഡി വർക്ക് സ്ഥാപനമായി ആരംഭിച്ചു . മൂന്ന് വർഷം പിന്നിടുമ്പോൾ മെക്കാനിക്കൽ റിപ്പയറുകള്‍, വീൽ അലൈമെന്റ്, കാർ ഡീറ്റൈൽ, കാലിബ്രേഷൻ സർവീസസ്, ന്യൂ ടയേഴ്‌സ്, NYS DMV ഇൻസ്‌പെക്ഷൻ സർവീസ്, UHAUL സർവീസ് എന്നിവയും ആരംഭിച്ചു. എല്ലാ ഇൻഷുറൻസ് കമ്പനികൾ തമ്മിലുള്ള ബന്ധം – ക്ലെയിമുകൾ ദൃതഗതിയിൽ തീർപ്പാക്കാൻ സംവിധാനം . എല്ലാ…

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍

ഹൂസ്റ്റൺ : സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷിക കോണ്‍ഫറന്‍സ് 2023 ഒക്ടോബര്‍ 19, 20, 21, 22 തീയതികളില്‍ ഹൂസ്റ്റൺ സെന്റ്തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. “കുരിശു രക്ഷയുടെ ആയുധം” എന്നതാണ് മുഖ്യ ചിന്താവിഷയം. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത, വെരി റവ. ഫാ. എം.പി ജോർജ്ജ് കോർ എപ്പിസ്‌കോപ്പ, ഫാ. അലക്‌സാണ്ടർ ജെ. കുര്യൻ, ഫാ. മാത്യൂസ് ജോർജ്ജ്, ശ്രീമതി സീന മാത്യൂസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറുപതില്‍ പരം ദേവാലയങ്ങളിൽ നിന്നായി അറുനൂറോളം മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും. ഹൂസ്റ്റൺ റീജിയണൽ മര്‍ത്തമറിയം വനിതാ…