ആദ്യത്തെ കണ്മണി (കഥ): മൊയ്തീന്‍ പുത്തന്‍ചിറ

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു. യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു… “എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?” ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. “ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും…” “ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ…” ശ്രീയേട്ടന്‍റെ എക്സ്ക്യുസ്. സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്‍.…

അയല്‍ക്കാരന്‍ (ചെറുകഥ): സാംസി കൊടുമണ്‍

യാഖുബും അബുവും സ്‌നേഹിതരും അയല്‍ക്കാരും ആയിരിക്കുമ്പോള്‍ തന്നെ അവരുടെ ദൈവങ്ങള്‍ രണ്ടായിരുന്നു എന്നുള്ളത് അവരുടെ ഇടയില്‍ നാളിതുവരെ ഒരു പ്രശ്‌നമായി അവര്‍ക്കു തോന്നിയിട്ടില്ല. അവരുടെ പരസ്പര സ്‌നേഹവും ബഹുമാനവും അവര്‍ക്കു ചുറ്റുമുള്ള മറ്റു താമസ്സക്കാര്‍ക്കിടയില്‍ പലപ്പോഴും സംസാര വിഷയം ആകാറുണ്ട്. രണ്ടു ദൈവങ്ങളുടെആരാധകരായ അവര്‍ക്കിടയിലെ ഈ മൈത്രി എങ്ങനെ സാധ്യമാകും എന്നുള്ളതായിരുന്നു മറ്റുള്ളവരെ അലട്ടിക്കൊണ്ടിരുന്നത്. അല്ലെങ്കില്‍ അവര്‍ ആരുടെ ചേരിയില്‍ എന്നുള്ള ചോദ്യത്താല്‍ എല്ലാവരും പരസ്പരം നോക്കുന്നതു കാണുമ്പോള്‍ അവര്‍ രണ്ടാളും തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ച് തങ്ങളുടെ ദൈവങ്ങളെ അവരവരുടെ അതിരിനുള്ളില്‍ കുടിയിരുത്തും. ദൈവങ്ങള്‍ക്ക് അതിരുവിട്ട് പുറത്തുപോകാന്‍ അനുവാദം ഇല്ലായിരുന്നു. അതിനു കാരണം കയറൂരിവിട്ട ദൈവങ്ങളാണ് ഭൂമിയിലെ എല്ലാ സമാധാനക്കേടുകള്‍ക്കും കാരണമെന്ന് അവര്‍ രണ്ടുപേരും അനുഭവങ്ങളില്‍ നിന്നും പഠിച്ചവരായതിനാലാണ്. യാഖൂബ് യഹോവയായ യഹൂദഗോത്ര ദൈവത്തിന്റെ പിന്‍മുറക്കാരന്‍ ആണെങ്കിലും ഒരു സന്ദേഹിയായിരുന്നു. യഹോവ ജനിക്കുന്നതിനു മുമ്പ് ഈ…

നഗരമേ സാക്ഷി (കഥ) : മൊയ്തീന്‍ പുത്തന്‍ചിറ

സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയുടെ ജനാലക്കരുകില്‍ നിന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി. അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒന്നുമല്ലാതെ ഞാന്‍ കാലുകുത്തിയ ആ നഗരം ഇന്ന് ഏറെ മാറിയിരിക്കുന്നു, ഞാനും. കാലത്തിന്‍റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ, അതോ ഈ നഗരം എന്നെ മാറ്റിയതോ? ആരോ വന്നു തോളത്തു തട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ ഡോക്ടറാണ്. മലയാളിയായ ഡോ. ഏബ്രഹാം തോമസ്. അദ്ദേഹത്തെ പരിചയപ്പെട്ടത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതി. യാന്ത്രികമായ ഈ ജീവിതത്തില്‍ കടന്നുവരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. “എന്താ കിനാവു കാണുകയാണോ അതോ നിലാവു കണ്ട് ആസ്വദിക്കുകയാണോ?” ഡോക്ടറുടെ ചോദ്യം എന്നെ നിസ്സംഗതയിലാഴ്ത്തി. “മനസ്സു മുരടിച്ച ഞാന്‍ എങ്ങനെയാ ഡോക്ടറേ കിനാവു കാണുന്നത്. ചുറ്റുപാടും കുറെ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ടെന്നല്ലാതെ നിലാവെന്ന് പറയുന്നതൊന്നുണ്ടോ?” “താന്‍ സമാധാനമായിരിക്കൂ. ഞങ്ങളെക്കൊണ്ട് കഴിയാവുന്നതുപോലെയൊക്കെ ചെയ്യുന്നുണ്ട്.…

ഫ്ലൂ (അദ്ധ്യായം 9): ജോണ്‍ ഇളമത

സെലീനാ ഫ്ലോറന്‍സില്‍ മടങ്ങി എത്തി. സ്ത്രീധനത്തിനും കല്ല്യാണ ചിലവിനും വേണ്ട പണമുണ്ടാക്കി ഒരു കൊല്ലത്തിനു ശേഷം നാട്ടില്‍ പോയി സേവ്യറിനെ വിവാഹം കഴിക്കാമെന്ന പ്രതീക്ഷ അവളെ ഉത്സാഹഭരിതയാക്കി. ഒരു കൊല്ലം കഠിനമായി അദ്ധ്വാനിക്കണം. നിലവിലുള്ള ജോലികൂടാതെ ഒരു നേഴ്‌സിങ്ങ്‌ ഹാമില്‍കുടി പാര്‍ട്ട് ടൈംമായി അവള്‍ പണിയെടുത്തു. ചില അവസരങ്ങളില്‍ രാത്രിയും പകലും തുടര്‍ച്ചായി ജോലിചെയ്തു. വീക്കെന്‍റുകളിലെ വിശ്രമസമയങ്ങള്‍ പോലും ധനമുണ്ടാക്കാന്‍ ബലികഴിച്ചു. ഈ അദ്ധ്വാനത്തിനും സഹനത്തിനും അവള്‍ മാധുര്യം കണ്ടെത്തി. പ്രതീക്ഷകള്‍, അവ ഇനി ഒരിക്കലും ചിറകൊടിയാതിരിക്കട്ടെ. മധുരമുള്ള ഒര്‍മ്മകള്‍ അവള്‍ സേഡ്യറുമായി വാട്സ്‌ആപ്പിലൂടെ അനസ്യൂതം പങ്കുവെച്ചുകൊണ്ടിരുന്നു. പെട്ടന്ന്‌ അപ്രതീക്ഷിതമായി ചിലതൊക്കെ കേട്ടു തുടങ്ങി. ചൈനയിലെ വൂഹാനില്‍ നിന്നും അസ്സാധരണമായ ഒരു ജ്വരം. തലവേദന, പനി, ശര്‍ദ്ദില്‍ തുടര്‍ന്ന്‌ ഗുരുതരമായ ശാസ തടസ്സം! ആരും അതേപ്പറ്റി ആദ്യം ഗൌരവതരമായി ചിന്തിച്ചില്ല. മാറിമാറി വരുന്ന ഫ്ലൂവിന്റെ മറ്റൊരു മുഖമെന്നല്ലാതെ.…

കനലായി മാറിയ കരോള്‍ (ചെറുകഥ): ലാലി ജോസഫ്

ഫോണ്‍ ബെല്‍ തുടരെ  അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല കാരണം ഇന്ന് രാത്രിയിലും  ജോലിയുണ്ട് അതുകൊണ്ടു തന്നെ മന:പൂര്‍വ്വം ഫോണ്‍ എടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ ഫോണ്‍ ബെല്‍ പിന്നേയും പിന്നേയും മുഴങ്ങിയപ്പോള്‍  ഞാന്‍  എടുത്തു.  അത് എന്റെ സുഹ്യത്ത് റോസിയായിരുന്നു  ‘ എടി നീ അറിഞ്ഞോ, അവള്‍ പോയി ‘ ആര് പോയി ? നമ്മുടെ മിനി … ഉറക്കത്തിന്റെ ആലസ്യത്തോടു കൂടി ഞാന്‍ പറഞ്ഞു.  ‘ആ അത് എനിക്ക് അറിയാമല്ലോ. അവള്‍ പോകുന്ന കാര്യം എന്നോടു പറഞ്ഞിരുന്നു’  അവളുടെ അമ്മക്കു സുഖമില്ലാതെ ഇരിക്കുകയാണല്ലോ.   അയ്യോ അതല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവള്‍ ഈ ലോകത്തു നിന്നു തന്നേ പോയി, അവള്‍ ഇന്നു രാവിലെ ഇഹലോകവാസം വെടിഞ്ഞു. ഞാന്‍ ഞെട്ടി ചാടി എഴുന്നേറ്റു കൊണ്ടു ചോദിച്ചു. നീ എന്താണ് പറയുന്നത്, നമ്മുടെ മിനി മരിച്ചു…

ഫ്ലൂ (അദ്ധ്യായം 8): ജോണ്‍ ഇളമത

സേവ്യര്‍ സെലീനായെ പെണ്ണുകാണാന്‍ വന്നു. ആഘോഷമല്ലാത്ത പെണ്ണുകാണല്‍, പ്രതേൃകിച്ച്‌ ചെറുക്കന്‍ കൂട്ടരോ ബന്ധുക്കളോ ഇല്ലാതെ. വലിയ ഒരുക്കമില്ലാതെ ഒരു മലയോര കര്‍ഷകന്റെ മാതിരിയാണ്‌ സേവ്യര്‍ എത്തിയത്‌. ഡബിള്‍ വേഷ്ടിയും അതിന്റെ കരക്കു ചേര്‍ന്ന ഒരു ചെക്ക്‌ മുറിക്കയ്യന്‍ ഷര്‍ട്ടും, റബര്‍ ചപ്പലുമിട്ട, മേല്‍മീശ അല്പം ചെത്തിമിനുക്കി, മുടിയില്‍ ക്രീം പുരട്ടി നടുവേ പകുത്തു മെനയായി മുകളിലേക്ക്‌ ചീകി വെച്ചിരുന്നു. ചുരുണ്ടതെന്ന്‌ പറയാനാകില്ലങ്കിലും, നദിയുടെ ഓളങ്ങള്‍ കണക്കെ സേവ്യറിന്റെ മുടി സൂര്യനാളത്തില്‍ വെട്ടിതിളങ്ങുന്നത്‌ സെലീനക്ക്‌ ഇഷ്ടമായി. വാസ്തവത്തില്‍ പെണ്ണുകാണലിന്‌ വലിയ ഒരുക്കങ്ങളൊന്നുമില്ലായിരുന്നു. പാലപ്പമോ, കരിമീന്‍ പപ്പാസോ, പഫ്സോ, കട്‌ലറ്റോ, കേക്കോ, ബിസ്ക്കറ്റോ ഒന്നുമില്ലാതെയാണ്‌ സെലീനയുടെ അമ്മ കാണാന്‍ വന്ന ചറുക്കനെ സല്‍ക്കരിക്കാനൊരുക്കിയത്‌. പകരം പപ്പട വടയും, പഴംപൊരിയും, പരിപ്പുവടയും, പാലേറെ ഒഴിച്ച നീലഗിരി കാപ്പിയുമായിരുന്നു സെലീനായുടെ അമ്മ ഒരുക്കിയത്, അതു മതിയെന്നായിരുന്നു സെലീനായുടെ ആഗ്രഹം. തമ്മില്‍ കണ്ടതാണ്‌. പിന്നെ…

ഫ്ലൂ (അദ്ധ്യായം 7): ജോണ്‍ ഇളമത

മലവെള്ള പാച്ചില്‍ കഴിഞ്ഞ്‌ ഒഴുകിപോയ അവശിഷ്ടങ്ങളുടെ ശേഷിപ്പുകളാണ്‌ നാട്ടില്‍ സെലിനായെ സ്വാഗതം ചെയ്തത്‌. ഇടക്കിടെ മണ്ണും കലക്ക വെള്ളവും ഒഴുകി ഒലിച്ചുണങ്ങിയ റോഡുകള്‍, പൊട്ടിപൊളിഞ്ഞ ചെറുവീടുകള്‍, ഒടിഞ്ഞുവീണ മരങ്ങളുടെ അവശിഷ്ടങ്ങള്‍, വിനാശം വിതച്ച കൃഷിയിടങ്ങള്‍. അവിടെയൊക്കെ മലയോര കര്‍ഷകരുടെ വേര്‍പ്പിലെ ഉപ്പും കണ്ണീരും മണക്കുന്നുണ്ടന്ന്‌ സെലീനാക്കു തോന്നി. അപ്പനും, സേവ്യര്‍ എന്ന ചെറുപ്പക്കാരനും കൂടിയാണ്‌ സെലീനായെ എയര്‍പോര്‍ട്ടില്‍ നിന്ന്‌ കൂട്ടാനെത്തിയത്‌. സേവ്യറിന്റെ കാറായിരിക്കും എന്നുതന്നെ സെലീന ഈഹിച്ചു. ആ ഊഹം ശരിയായിരുന്നു. അപ്പനതു വെളിപ്പെടുത്തി. “സേവ്യര്‍ ഈയിടെ പ്രൈവറ്റ്‌ ടാക്സി ഓടാനായി എടുത്ത പുത്തന്‍ മാരുതി കാറാ. അതും മോള്‍ക്കു തന്നെ കന്നി ഓട്ടം.” കാര്‍ ഡ്രൈവ്‌ ചെയ്തിരുന്ന സേവ്യര്‍ മുമ്പിലെ മിററിലൂടെ സെലീനയെ നോക്കി പുഞ്ചിരിച്ചു മൊഴിഞ്ഞു: “ഞാന്‍ അയല്‍ക്കാരോട്‌ ടാക്സികൂലി കൈപ്പറ്റുമെന്ന്‌ കരുതുന്നുണ്ടോ. ചേട്ടന്‍ വിളിച്ചതു കൊണ്ടു വന്നതാ” അമ്മ പറഞ്ഞ രണ്ടാം കെട്ടുകാരനാകാന്‍…

ഫ്ലൂ (അദ്ധ്യാം – 6) : ജോണ്‍ ഇളമത

പിന്നീട്‌ ഡേവിനെപ്പറ്റി ഒരു വിവരവുമുണ്ടായില്ല.കാലം മറവിയലേക്ക്‌ മായിച്ചുകൊണ്ടിരുന്ന ഒരു കടംകഥ പോല സെലീനായുടെ മനസ്സില്‍ ആ ബന്ധം അലിഞ്ഞില്ലാതായി. അത്‌ മറ്റൊരു കൂട്ടുകെട്ടിലേക്ക്‌ ചേക്കേറാന്‍ അവള്‍ക്ക്‌ വഴിയൊരുക്കി. ഡോക്ടര്‍ മാത്യുവും പ്രൊഫസര്‍ ക്രതീനായുമായുള്ള ആത്മബന്ധം. സെലീനയെ മിക്ക അവധി ദിനങ്ങളിലും പ്രൊഫസര്‍ ക്രതീനാ അവരുടെ വസതിയിലേക്ക്‌ ക്ഷണിച്ചു. മിണ്ടിപറയാന്‍ ആളില്ലാതിരുന്ന ക്രതീനാക്ക്‌ അതൊരാശ്വാസമായി. മുമ്പൊക്കെ പൂച്ചയുടെ അത്ര വലിപ്പമുള്ള ഒരു വെളുത്ത പൊമേറിയന്‍ നായയിലായിരുന്നു മക്കളില്ലാതിരുന്ന ആശ്വാസം ക്രതീനാ കണ്ടെത്തിയിരുന്നത്‌. ഡോക്ടര്‍ മാത്യു ഹോസ്പിറ്റലില്‍ പലപ്പോഴും തിരക്കായിരിക്കും. പ്രാഭാതത്തില്‍ ജോലിക്കുപോയി വൈകി രാത്രി പത്തും പതിനൊന്നും മണിക്ക്‌ തിരിച്ചെത്തും വരയുള്ള എകാന്തത പ്രൊഫസര്‍ ക്രതീനായുടെ മനസ്സില്‍നിന്ന്‌ തുത്തു തുടച്ചുകളയുന്നത്‌ ബെന്‍സി എന്നു വിളിക്കുന്ന പെണ്‍ പൊമോിറിയന്‍ നായ്ക്കുട്ടിയായിരുന്നു. സുന്ദരിയായ നായക്കുട്ടിയെ കെട്ടിയൊരുക്കുന്നതിലായിരുന്നു പ്രൊഫസര്‍ ക്രതീനാക്കു കമ്പം. തലയിലൊരു ചുവപ്പ്‌ റിബണും കെട്ടി, ബെന്‍സി മിക്കപ്പോഴും ക്രതീനായുടെ ചാരെതന്നെ…

ഫ്ലൂ (അദ്ധ്യായം – അഞ്ച്): ജോണ്‍ ഇളമത

കാലചക്രമൊന്ന്‌ കറങ്ങി. ഏഴെട്ടു വര്‍ഷങ്ങള്‍ പുനിലാവുപോലെ കടന്നു പോയി. ഇതിനിടെ പലകാര്യങ്ങളും സംഭവിച്ചു. സെലീന ഓര്‍ത്തു… ഡേവ്‌ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. അതേസമയം തന്നെ തന്റെ സഹോദരിമാരെയെല്ലാം കെട്ടിച്ചയക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തു. അവരെയെല്ലാം ഒരുവിധം നല്ലനിലയില്‍ തന്നെ കല്ല്യാണം കഴിപ്പിച്ചു. വേണ്ടത്ര സ്ത്രീധനത്തിന്റേയും, പൊന്നിന്റെയും അകമ്പടിയില്‍. എല്ലാവര്‍ക്കും വീടിന്‌ അധികം അകലെയല്ലാതെ കുടിയേറ്റക്കാരുടെ മക്കള്‍ തന്നെ വരന്മാരായി വന്നു. അതായിരുന്നു അപ്പന്റെ ആശ. എല്ലാം നേരെയായിരിക്കുന്നു. ഇനിയും ഡേവുമായുള്ള വിവാഹം. കാലതാമസമൊന്നും വേണ്ട. മുപ്പത്‌ താണ്ടിയിരിക്കുന്നു. വിവാഹപ്രായം കടന്നോ എന്ന്‌ ഇറ്റലിയില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരിക്കില്ലെങ്കിലും, ഇടക്ക്‌ ഇടക്ക്‌ നാട്ടിലേക്ക്‌ ഫോണ്‍ ചെയ്യുമ്പോള്‍ അമ്മക്കതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു. “മോളെ, നിനക്കൊരു കല്യണം വേണ്ടേ. മുപ്പതു കഴിഞ്ഞില്ലേ. ഇനിയിപ്പം വച്ചു താമസിപ്പിക്കേണ്ട. നാട്ടിലും ആലോചന ബുദ്ധിമുട്ടാ മുപ്പതുകഴിഞ്ഞാല്‍. എങ്കിലും നിന്റെ അപ്പനും ഞാനും ഒരു രണ്ടാം കെട്ടുകാരനെ കണ്ടുമുട്ടിയിട്ടുണ്ട്‌.…

ഓര്‍മ്മച്ചെപ്പു തുറക്കുമ്പോള്‍: ജോണ്‍ ഇളമത

ഇതു പണ്ടു നടന്ന കഥയാണ്, എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടു പോയി. പോയതെങ്ങോട്ടാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴ എത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം. അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍! ങാ, എങ്ങോട്ടേലും പോട്ടെ, കൊള്ളരുതാത്തവന്‍. അല്ലേലും ഇവിടെ നിന്നാ നന്നാവില്ല. അന്യ സ്ഥലത്തെങ്കിലും പോയി പെഴക്കട്ടെ. ചാക്കോയുടെ ഏഴു പെമ്പിള്ളേരുടെ താഴെയുള്ള ഏക പുത്രനാണ് മത്തായി, പീലിപ്പോസ്‌ ചേട്ടന്റെ പൗത്രനും. അപ്പന്‍ ചാക്കോക്കും, വല്ല്യപ്പന്‍ പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദുഃഖമുണ്ടായില്ല, മറിച്ച് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, അവന്‍ പോയി രക്ഷപ്പെടട്ടെയെന്ന്. പുറപ്പെട്ടു പോയ ചിലരൊക്കെ കോടീശ്വരരായി തിരിച്ചു വന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കു മോഷണം നടത്തി വന്ന ഭാര്‍ഗ്ഗവന്‍ ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി. പിന്നെ കാലമതു മറന്നു. ഒരു പത്തു വര്‍ഷം കഴിഞ്ഞ്…